നീലച്ചായ നിസ്സാരക്കാരനല്ല! ശരീരഭാരവും പ്രമേഹവും കുറയ്ക്കാൻ ശംഖുപുഷ്പം ടീ; അറിയേണ്ടതെല്ലാം | Aparajita Flower Tea ​OR Shankupushpam Tea, Why This Blue Herbal Drink Is Gaining Attention Malayalam news - Malayalam Tv9

Aparajita Flower Tea: നീലച്ചായ നിസ്സാരക്കാരനല്ല! ശരീരഭാരവും പ്രമേഹവും കുറയ്ക്കാൻ ശംഖുപുഷ്പം ടീ; അറിയേണ്ടതെല്ലാം

Published: 

31 Aug 2026 | 11:50 AM

Aparajita Flower Tea Benefits: കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ഇല്ലാത്ത ഈ ഹെർബൽ പാനീയത്തിന് ആന്റിഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും വൻ ശേഖര തന്നെയുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ മാനസികസമ്മർദ്ദം അകറ്റാൻ വരെ നീലച്ചായ ഉത്തമമാണ്. ഇവയുടെ കൂടുതൽ ​ഗുണങ്ങൾ അറിയാം. പണ്ടുകാലത്തൊക്കെ വീടിൻ്റെ തൊടിയിൽ ഇവ സുലഭമായിരുന്നു. ആഡംബര ചെടികൾ വന്നപ്പോഴാണ് ഇവ കാണാമറയത്തായത്. എന്നാൽ നിങ്ങൾക്ക് ഇവയെ ഇപ്പോഴും നട്ടുവളർത്താവുന്നതാണ്.

1 / 5
സമീപകാലത്തായി ആരോഗ്യം സംരക്ഷിക്കുന്ന വ്യക്തികൾക്കിടയിൽ തരംഗമായി മാറിയ ഒന്നാണ് ശംഖുപുഷ്പം കൊണ്ടുള്ള നീലച്ചായ (Blue Tea). കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ഇല്ലാത്ത ഈ ഹെർബൽ പാനീയത്തിന് ആന്റിഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും വൻ ശേഖര തന്നെയുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ മാനസികസമ്മർദ്ദം അകറ്റാൻ വരെ നീലച്ചായ ഉത്തമമാണ്. ഇവയുടെ കൂടുതൽ ​ഗുണങ്ങൾ അറിയാം.(Image Credit Source: Getty Images)

2 / 5
ശരീരഭാരം കുറയ്ക്കാൻ: ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കത്തിച്ചുകളയാനും ഈ നീലച്ചായ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ഭാരം കുറയാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് ദിവസവും രാവിലെ കുടിക്കാവുന്നതാണ്. പണ്ടുകാലത്തൊക്കെ വീടിൻ്റെ തൊടിയിൽ ഇവ സുലഭമായിരുന്നു. ആഡംബര ചെടികൾ വന്നപ്പോഴാണ് ഇവ കാണാമറയത്തായത്. എന്നാൽ നിങ്ങൾക്ക് ഇവയെ ഇപ്പോഴും നട്ടുവളർത്താവുന്നതാണ്.

3 / 5
പ്രമേഹ നിയന്ത്രണം: പ്രമേഹം കൊണ്ട് പൊറുതിമുട്ടുന്നവരാണ് നമ്മുടെ നാട്ടിലുള്ള മിക്കവരും. ഇത്തരകാർക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാനും ഇൻസുലിൻ ഉൽപ്പാദനം കൂട്ടാനും ശംഖുപുഷ്പം ഇട്ട ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഒരുപക്ഷേ വീടിൻ്റെ മുറ്റത്തുണ്ടെങ്കിലും പലർക്കും ഇതിൻ്റെ യഥാർത്ഥ ​ഗുണങ്ങൾ ഇപ്പോഴും അറിയില്ല എന്നതാണ് സത്യം.

4 / 5
ചർമ്മത്തിനും മുടിക്കും: ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ളതിനാൽ ചർമ്മത്തിന് തിളക്കം നൽകാനും അകാലനരയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. തലച്ചോറിനെ ശാന്തമാക്കാനും അസ്വസ്ഥതയും ക്ഷീണവും മാറ്റി ഉന്മേഷം നൽകാനും സഹായിക്കുന്നു. അതുപോലെ തന്നെ വയറിലെ വീക്കവും ഗ്യാസിൻ്റെ ശല്യവും കുറച്ച് ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.

5 / 5
4-5 പുതിയ ശംഖുപുഷ്പങ്ങളോ അല്ലെങ്കിൽ ഉണക്കിയവയോ ഒരു പാത്രത്തിലിടുക. ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളത്തിന് കടും നീലനിറമാകുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി അരിച്ചെടുക്കുക. മധുരത്തിനായി ഒരു സ്പൂൺ തേനോ, രുചിക്കായി അല്പം ചെറുനാരങ്ങാനീരോ ചേർക്കാം നാരങ്ങാനീര് ചേർക്കുമ്പോൾ ചായയുടെ നീലനിറം പർപ്പിൾ നിറമായി മാറും. ദിവസവും വൈകുന്നേരങ്ങളിലോ ഭക്ഷണത്തിന് ശേഷമോ ഈ ഹെർബൽ ടീ കുടിക്കുന്നത് വളരെ നല്ലതാണ്.

Loading...
Unable to load recommendations.
Follow Us
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കടല വെള്ളത്തിലിടാൻ മറന്നോ? ഇതാ ചില സൂത്രവിദ്യകൾ
പഴയസ്വര്‍ണം മാറ്റി വാങ്ങുമ്പോഴും നികുതി നല്‍കണോ? അറിയാം
വാ​ഗൺ ആർ സ്വന്തമാക്കാൻ കൈയിൽ എത്ര രൂപ വേണം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ