നല്ല മുടിക്കും ചർമ്മത്തിനും ഈ ഉണ്ട ഒന്നു മതി! എള്ള് ലഡു വീട്ടിൽ എങ്ങനെ ഈസിയായി തയ്യാറാക്കാം? | Navratri 2026 Recipe: How to easily prepare sesame ladoo at home This single treat is all you need for healthy hair and skin Malayalam news - Malayalam Tv9

Navratri 2026 Recipe: നല്ല മുടിക്കും ചർമ്മത്തിനും ഈ ഉണ്ട ഒന്നു മതി! എള്ള് ലഡു വീട്ടിൽ എങ്ങനെ ഈസിയായി തയ്യാറാക്കാം?

Published: 

14 Oct 2026 | 06:39 PM

Navratri 2026 Sesame Ladoo Recipe:നവരാത്രി ഹെൽത്തിയായി ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു രുചികരമായ ലഡു വിഭവമാണ് ഇവിടെ നൽകുന്നത്. ആരോഗ്യപരമായി നിരവധി ഗുണങ്ങൾ ഉള്ള എള്ള് ഉപയോഗിച്ചിട്ടുള്ള ലഡു എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഇതിന് പ്രധാനമായി ആവശ്യമുള്ള ചേരുവകൾ എള്ള് ഒരു കപ്പ്, ശർക്കര മുക്കാൽ കപ്പ്, നിലക്കടല തൊലി കളഞ്ഞ് നന്നായി പൊടിച്ചെടുത്തത് അരക്കപ്പ്, ഏലക്കാപ്പൊടി അര ടീസ്പൂൺ, വെള്ളം രണ്ട് ടേബിൾ സ്പൂൺ, നെയ്യ് ഒരു ടേബിൾ സ്പൂൺ...........

1 / 5
നവരാത്രിയുടെ പുണ്യ ദിനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിറങ്ങളുടെയും ആചാരങ്ങളുടെയും മധുരപലഹാരങ്ങളുടെയും സംയോജനമായ ഈ നവരാത്രി ഹെൽത്തിയായി ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു രുചികരമായ ലഡു വിഭവമാണ് ഇവിടെ നൽകുന്നത്. ആരോഗ്യപരമായി നിരവധി ഗുണങ്ങൾ ഉള്ള എള്ള് ഉപയോഗിച്ചിട്ടുള്ള ലഡു എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
 ഇതിന് പ്രധാനമായി ആവശ്യമുള്ള ചേരുവകൾ എള്ള് ഒരു കപ്പ്, ശർക്കര മുക്കാൽ കപ്പ്, നിലക്കടല തൊലി കളഞ്ഞ് നന്നായി പൊടിച്ചെടുത്തത് അരക്കപ്പ്, ഏലക്കാപ്പൊടി അര ടീസ്പൂൺ, വെള്ളം രണ്ട് ടേബിൾ സ്പൂൺ, നെയ്യ് ഒരു ടേബിൾ എന്നിവയാണ്. ആദ്യം ഒരു പാൻ എടുക്കുക അതിലേക്ക് എള്ള് ചേർത്ത് ചെറിയ ചൂടിൽ ചൂടാക്കുക.

3 / 5
എള്ള് പൊട്ടുന്നത് വരെ ചൂടാക്കണം. അതേസമം കരിഞ്ഞു പോകാതെ സൂക്ഷിക്കണം ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ശേഷം നിലക്കടല ചേർക്കുക.നിലക്കടല പൊടിക്കുന്നതിനായി വറുത്ത ശേഷം പൊടിക്കുകയോ അല്ലാതെ പൊടിക്കുകയോ ചെയ്യുക. തുടർന്ന് വറുത്ത് വച്ചിരിക്കുന്ന എള്ള് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് രണ്ട് തവണ കറക്കി എടുക്കുക.

4 / 5
ഒന്ന് ചതച്ചെടുത്ത പരുവം ആകുമ്പോൾ നിർത്താം. മുഴുവൻ എള്ളും ഇങ്ങനെ കുടിക്കണം എന്നില്ല. കുറച്ച് മാറ്റിവെച്ചാൽ ഒന്ന് കടിക്കാൻ ആയി കിട്ടും.മറ്റൊരു പാനിൽ മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും ടേബിൾ സ്പൂൺ വെള്ളവും പൊളിച്ചു പാനി ആക്കാൻ ആയി വെക്കുക. ശർക്കര അലിഞ്ഞു തിളച്ചു വരുമ്പോൾ ഓഫ് ചെയ്യാം.

5 / 5
ശേഷം ഈ പാനിലേക്ക് പൊടിച്ചുവെച്ച എള്ള് നിലക്കടല ഏലക്ക പൊടി, മുഴുവൻ എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക.ഈ മിശ്രിതം തണിഞ്ഞ ശേഷം കൈകളിൽ നെയ് തടവി ചെറിയ ഉരുളകളാക്കി എടുത്ത് കഴിക്കാവുന്നതാണ്. ഇത് ദേവിക്ക് സമർപ്പിക്കുകയും ചെയ്യാം അതോടൊപ്പം തന്നെ ആരോഗ്യകരവുമായ ഒരു ലഡുവാണിത്.

Loading...
Unable to load recommendations.
Follow Us
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ