AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Salman Nizar: മാത്രെയ്ക്ക് പകരമായി സല്‍മാന്‍ നിസാറിനെ ഉള്‍പ്പെടുത്തൂ; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആരാധകര്‍

Salman Nizar Chennai Super Kings: ആയുഷ് മാത്രെയുടെ പരിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി. ചെന്നൈയ്ക്ക് ഇനി പകരക്കാരനെ കണ്ടെത്തണം. മലയാളി താരം സല്‍മാന്‍ നിസാര്‍ അനുയോജ്യമായ ഓപ്ഷനെന്നാണ് ആരാധകരുടെ അഭിപ്രായം. സല്‍മാനെ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്.

Salman Nizar: മാത്രെയ്ക്ക് പകരമായി സല്‍മാന്‍ നിസാറിനെ ഉള്‍പ്പെടുത്തൂ; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആരാധകര്‍
സൽമാൻ നിസാറും ആയുഷ് മാത്രെയുംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 21 Apr 2026 | 08:24 PM

ചെന്നൈ: താരങ്ങള്‍ പരിക്കേറ്റ് പുറത്താകുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ തുടര്‍ക്കഥയായിരിക്കുകയാണ്. പേസര്‍മാരായ നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്, ബാറ്റര്‍ ആയുഷ് മാത്രെ എന്നിവരാണ് പുറത്തായത്. നഥാന്‍ എല്ലിസിന് പകരമായി സ്‌പെണ്‍സര്‍ ജോണ്‍സണെ സിഎസ്‌കെ ടീമിലെത്തിച്ചു. എന്നാല്‍ ഖലീലിനും, മാത്രെയ്ക്കും ഇനി പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്.

ഖലീല്‍ അഹമ്മദിന് പകരം ആകാശ് മധ്‌വാല്‍ സിഎസ്‌കെയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ മാത്രെയ്ക്ക് പകരം ആരെത്തുമെന്നാണ് ചോദ്യം. പകരക്കാരുടെ സ്ഥാനത്തേക്ക് ആരാധകര്‍ അവരുടെ ‘ചോയ്‌സുകള്‍’ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. മലയാളി താരം സല്‍മാന്‍ നിസാറിന്റെ പേരാണ് കൂടുതല്‍ ആരാധകരും പറയുന്നത്.

എന്തുകൊണ്ട് സല്‍മാന്‍?

മാത്രെയ്ക്ക് പകരം പരിഗണിക്കാവുന്ന താരങ്ങളില്‍ സല്‍മാന്‍ അനുയോജ്യമായ ഓപ്ഷനാണെന്നാണ് ആരാധകരുടെ അഭിപ്രായം. ആഭ്യന്തര ക്രിക്കറ്റില്‍ താരം മിന്നും ഫോമിലായിരുന്നു. ഐപിഎല്‍ താരലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചെസി സ്വന്തമാക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും അത് സംഭവിച്ചില്ല.

ആരാധകരുടെ ട്വീറ്റുകള്‍

കഴിഞ്ഞ തവണ സല്‍മാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. അന്ന് സല്‍മാനൊപ്പം ആയുഷ് മാത്രെ, ഉര്‍വിള്‍ പട്ടേല്‍ തുടങ്ങിയവരും ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ സീസണില്‍ റുതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി പരിഗണിച്ചവരില്‍ സല്‍മാനമുണ്ടായിരുന്നു. എന്നാല്‍ അന്ന് മാത്രെയ്ക്കാണ് നറുക്ക് വീണത്. പരിക്കേറ്റ വാന്‍ഷ് ബേദിക്ക് പകരമായി ഉര്‍വിള്‍ പട്ടേലും ചെന്നൈ ടീമിലെത്തി. സല്‍മാന് മാത്രം ഭാഗ്യം തുണച്ചില്ല.

Also Read: MI vs GT: വമ്പനടിക്കാരന്‍ റുഥര്‍ഫോര്‍ഡ് ഇറങ്ങുന്നത് ഏഴാമത്; മുംബൈയ്ക്ക് പണിയാകുന്നത് ബോസിന്റെ തല തിരിഞ്ഞ നയങ്ങളോ?

സല്‍മാന്‍ എത്തുമോ?

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് സിഎസ്‌കെയ്ക്ക് കളിക്കാനുള്ള അവസരം സല്‍മാന് നഷ്ടമായത്. ഇത്തവണ സല്‍മാന്‍ ചെന്നൈയിലെത്തണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. സല്‍മാനെ സിഎസ്‌കെ വീണ്ടും ട്രയല്‍സിന് വിളിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

കഴിഞ്ഞ വര്‍ഷം പരിഗണിച്ചെങ്കിലും, നിലവില്‍ സല്‍മാന്‍ സിഎസ്‌കെയുടെ പരിഗണനയിലുണ്ടോയെന്ന് പോലും വ്യക്തമല്ല. എന്തായാലും, ആയുഷ് മാത്രെയുടെ പകരക്കാരന്‍ ആരായാരിക്കുമെന്ന് അധികം വൈകാതെ തന്നെ വ്യക്തമാകും. മാത്രെയ്ക്ക് കൃത്യമായ ഒരു ‘ലൈക്ക് ഫോര്‍ ലൈക്ക്’ പകരക്കാരനായി സല്‍മാനെ കാണാനാകില്ല. എന്നാല്‍ സല്‍മാനെ ടീമിലെടുത്താല്‍ അത് സിഎസ്‌കെയുടെ ബാറ്റിങ് നിരയ്ക്ക് ആഴം കൂട്ടുമെന്നതില്‍ സംശയമില്ല.

സിഎസ്‌കെയുടെ ഓപ്ഷന്‍

നിലവില്‍ ആയുഷ് മാത്രയെക്ക് പകരം പരിഗണിക്കാവുന്ന താരങ്ങള്‍ സിഎസ്‌കെയുടെ സ്‌ക്വാഡില്‍ തന്നെയുണ്ട്. അവസരം കാത്തിരിക്കുന്ന ഉര്‍വിള്‍ പട്ടേല്‍ പോലുള്ള താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രെയുടെ അഭാവം ഒരുപരിധി വരെ പരിഹരിക്കാനാകും. പക്ഷേ, അതിന് പ്ലേയിങ് ഇലവനില്‍ നേരിയ പൊളിച്ചെഴുത്തുകള്‍ നടത്തണമെന്ന് മാത്രം.

നിലവില്‍ പോയിന്റ് ടേബിളില്‍ എട്ടാമതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആറു മത്സരങ്ങളില്‍ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. നാലിലും തോറ്റു. ഇതുവരെ സിഎസ്‌കെ സ്വന്തമാക്കിയത് നാലു പോയിന്റുകള്‍.

Follow Us