Riyan Parag: ഡ്രസിങ് റൂമിലെ പുകവലിയില്‍ കുടുങ്ങിയത് പരാഗ് മാത്രമല്ല; ഈ താരങ്ങളും കൂടെയുണ്ട്‌

RR captain Riyan Parag caught vaping: വേപ്പിങ് നടത്തിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. റോയല്‍സിന്റെ റൺചേസിന്റെ 16-ാം ഓവറിലാണ് സംഭവം നടന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ റോയല്‍സിന്റെ റൺചേസിന്റെ 16-ാം ഓവറിലാണ് സംഭവം നടന്നത്.

Riyan Parag: ഡ്രസിങ് റൂമിലെ പുകവലിയില്‍ കുടുങ്ങിയത് പരാഗ് മാത്രമല്ല; ഈ താരങ്ങളും കൂടെയുണ്ട്‌

റിയാന്‍ പരാഗ് ഐപിഎല്‍ വിവാദം

Published: 

29 Apr 2026 | 05:30 PM

മൊഹാലി, 29-04-2026: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് വേപ്പിങ് (ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം) നടത്തിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. റോയല്‍സിന്റെ റൺചേസിന്റെ 16-ാം ഓവറിലാണ് സംഭവം നടന്നത്. സഹതാരങ്ങളായ ധ്രുവ് ജൂറൽ, യശസ്വി ജയ്‌സ്വാൾ എന്നിവർക്കൊപ്പം ഇരിക്കുമ്പോഴാണ് പരാഗ് നിസ്സാരമെന്നോണം വേപ്പിംഗ് നടത്തിയത്. ഉടന്‍ തന്നെ ദൃശ്യങ്ങള്‍ കാമറാക്കണ്ണില്‍ പതിഞ്ഞു. വൈറലാവുകയും ചെയ്തു. ഡ്രസിങ് റൂമിലെ പുകവലി കര്‍ശനമായി നിരോധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പരാഗിന്റെ പ്രവൃത്തി ഗുരുതര അച്ചടക്കലംഘനമാണ്. റോയല്‍സ് ക്യാപ്റ്റനെതിരെ ശക്തമായ നടപടികള്‍ക്ക് സാധ്യതയുണ്ട്. 2019-ലെ പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട് (PECA) പ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളും വേപ്പുകളും നിരോധിച്ചിട്ടുള്ളതാണ്.

ഇവയുടെ നിര്‍മ്മാണം, വാങ്ങല്‍, ഉപയോഗം എന്നിവയടക്കം നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് തടവുശിക്ഷ വരെ ലഭിക്കാം. പരാഗിനെതിരെ എന്തു നടപടിയാകും സ്വീകരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

പരാഗ് മാത്രമല്ല

സമാനമായ സാഹചര്യങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ കുടുങ്ങുന്നത് ഇതാദ്യമായല്ല. 2020 ൽ, രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ ആരോൺ ഫിഞ്ച് വാപ്പിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അന്ന്‌ ഈ ദൃശ്യങ്ങള്‍ അധികം കവര്‍ ചെയ്യാതെ ഉടൻ തന്നെ ബ്രോഡ്കാസ്റ്റർ ലൈവ് ആക്ഷനിലേക്ക് തിരിച്ചുപോയി.

Also Read: Sanju Samson: ‘റുതുരാജല്ല, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാകണം’

ഈ വർഷം ആദ്യം നടന്ന എസ്എ20 മത്സരത്തിനിടെ, എബി ഡിവില്ലിയേഴ്‌സ് വിഐപി സ്റ്റാൻഡിലിരുന്ന് വേപ്പിംഗ് നടത്തുന്നതും കാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങൾ വലിയ കോളിളക്കം സൃഷ്ടിച്ചു. ഇത്തരത്തില്‍ പുകവലിച്ചിട്ടുണ്ടെന്ന് സമ്മതിച്ച താരങ്ങളുമുണ്ട്. 2015 ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ ടോയ്‌ലറ്റിലിരുന്ന് പുകവലിച്ചതായി മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം വെളിപ്പെടുത്തിയിരുന്നു.

2019 ലോകകപ്പ് ഫൈനലിൽ ലോർഡ്‌സിന്റെ വാഷ്‌റൂമിൽ പുകവലിച്ചതായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും പറഞ്ഞിട്ടുണ്ട്. ഈ ഐപിഎൽ സീസണിൽ, ഗുജറാത്ത് ടൈറ്റൻസ് പേസർ കഗിസോ റബാഡ ഒരു ഹോട്ടൽ ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന് പുറത്തായിരുന്നതിനാല്‍ വിവാദമായില്ല.

വിവാദങ്ങള്‍ തുടര്‍ക്കഥ

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ പിടികൂടുകയാണ്. നേരത്തെ, പിഎംഒഎ പ്രോട്ടോക്കോൾ ലംഘിച്ച് ഡഗ്ഔട്ടിൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ബിന്ദറിന് പിഴശിക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ടീം ക്യാപ്റ്റന്‍ പരാഗ് വിവാദത്തില്‍പെട്ടത്. അച്ചടക്ക നടപടി പരിഗണിക്കുന്നതിന് മുമ്പ് ബിസിസിഐ പരാഗില്‍ നിന്ന് വിശദീകരണം തേടിയേക്കുമെന്ന്‌ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

നിയമലംഘനത്തിന് 5 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. സ്റ്റേഡിയങ്ങളിലെ താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പെരുമാറ്റത്തിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രസ്സിംഗ് റൂമുകളിലോ ഡഗൗട്ടുകളിലോ പുകയിലയോ അനുബന്ധ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നത് പൊതുവെ ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പരാഗിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും ബിസിസിഐ തയ്യാറായേക്കില്ല.

English Summary

Rajasthan Royals captain Riyan Parag is facing heavy criticism. A viral video allegedly showed Parag vaping in the dressing room during an IPL 2026 match against Punjab Kings. The incident has sparked a major debate. BCCI is likely to seek an explanation from the player.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്