India vs Pakistan Match LIVE: മികച്ച തുടക്കം നല്‍കി ഇഷാന്‍ പുറത്ത്, താരം നേടിയത് 77 റണ്‍സ്
India vs Pakistan, T20 world Cup 2026 Live Score Updates: ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റു ചെയ്യുന്നു. അഭിഷേകും, കുല്‍ദീപും പ്ലേയിങ് ഇലവനില്‍. സഞ്ജുവും അര്‍ഷ്ദീപും ഇല്ല.
LIVE NEWS & UPDATES
-
മത്സരം 12 ഓവറുകള്‍ പിന്നിട്ടു, ഇന്ത്യ നേടിയത് ഇത്ര റണ്‍സ്
11 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 108 എന്ന നിലയില്‍. 18 പന്തില്‍ 20 റണ്‍സുമായി തിലക് വര്‍മയും, ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായി സൂര്യകുമാറും ബാറ്റ് ചെയ്യുന്നു.
-
Ishan Kishan Out: ഇഷാന്‍ കിഷന്‍ പുറത്ത്
ഇഷാന്‍ കിഷന്‍ പുറത്ത്. 40 പന്തില്‍ 77 റണ്‍സ് നേടിയ ഇഷാനെ സയിം അയൂബ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, തിലക് വര്‍മയും ക്രീസില്‍.
7⃣7⃣ Runs
4⃣0⃣ Deliveries
🔟 Fours
3⃣ SixesWhat an incredible knock from Ishan Kishan! 🙌 💪
Updates ▶️ https://t.co/IgYYH0TeR9 #TeamIndia | #T20WorldCup | #MenInBlue pic.twitter.com/P4rtxCNkdb
— BCCI (@BCCI) February 15, 2026
-
Ishan Kishan: ഇഷാന്‍ കിഷന് അര്‍ധ സെഞ്ചുറി
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നു കരയകറി ഇന്ത്യ. ഇഷാന്‍ കിഷന് അര്‍ധ സെഞ്ചുറി നേടി. 27 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. നിലവില്‍ ഏഴോവറില്‍ ഒരു വിക്കറ്റിന് 65 എന്ന നിലയിലാണ് ഇന്ത്യ.
-
Abhishek Sharma: അഭിഷേക് പിന്നെയും പൂജ്യത്തിന് പുറത്ത്, സഞ്ജുവിനെ ഒഴിവാക്കിയത് അബദ്ധമോ?
അഭിഷേക് ശര്‍മ വീണ്ടും പൂജ്യത്തിന് പുറത്ത്. നാലു പന്തുകള്‍ നേരിട്ട താരം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെ പന്തില്‍ ഷാഹിന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കി മടങ്ങി.
-
ആരാധകര്‍ ആവേശത്തില്‍, പോരാട്ടം തീപാറും
Here’s how #TeamIndia lineup for our 3️⃣rd match of #T20WorldCup 2026! 🙌
Updates ▶️ https://t.co/IgYYH0TeR9#MenInBlue pic.twitter.com/0VHSdlSYxl
— BCCI (@BCCI) February 15, 2026
-
Pakistan Playing XI: പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവന്‍ ഇങ്ങനെ
സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, സൽമാൻ ആഘ, ബാബർ അസം, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.
-
India Playing XI: ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ പരിശോധിക്കാം
അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
-
IND vs PAK Toss: ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു
ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ കളിക്കില്ല. അര്‍ഷ്ദീപ് സിങും ഇന്ന് പ്ലേയിങ് ഇലവനില്ല. അഭിഷേക് ശര്‍മയും, കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനില്‍. ടോസ് സമയത്ത് ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം (No Handshake) ചെയ്തില്ല.
-
ടോസ് അല്‍പസമയത്തിനകം
ടോസ് അല്‍പസമയത്തിനകം നടക്കും. 6.30-നാണ് ടോസ്. സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനിലുണ്ടാകും. ഹസ്തദാനം ഉണ്ടായേക്കില്ല.
ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് ടി20 ലോകകപ്പ് പോരാട്ടത്തിന്റെ തത്സമയ നേട്ടങ്ങള്‍. ടോസ്, സ്‌കോറുകള്‍, പ്രധാന സംഭവ വികാസങ്ങള്‍, റിസള്‍ട്ട് തുടങ്ങിയ വിശദാംശങ്ങള്‍ സമഗ്രമായി ലൈവ് അപ്‌ഡേറ്റിലുണ്ടാകും. ആരാധകര്‍ക്ക് ടിവി 9 മലയാളത്തിന്റെ തത്സമയ അപ്‌ഡേറ്റിലൂടെ മത്സരത്തിന്റെ വിശദാംശങ്ങള്‍ അറിയാനാകും.
Published On - Feb 15,2026 6:17 PM