AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Super Kings: മുംബൈയ്‌ക്കെതിരെ ധോണി കളിക്കുമോ? സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം തെറിക്കുമോ?

Chennai Super Kings vs Mumbai Indians: മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി എംഎസ് ധോണി കളിച്ചേക്കില്ല. റുതുരാജ് ഗെയ്ക്‌വാദ് ആണ് ധോണി കളിക്കാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കിയത്. മുംബൈയിൽ പ്രമോഷണൽ പരിപാടിക്കിടെയാണ് റുതുരാജ് കാര്യങ്ങള്‍ വിശദീകരിച്ചത്. ധോണി ഫിറ്റ്‌നസ് വീണ്ടെടുത്തുവരികയാണെന്ന് റുതുരാജ്.

Chennai Super Kings: മുംബൈയ്‌ക്കെതിരെ ധോണി കളിക്കുമോ? സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം തെറിക്കുമോ?
എം എസ് ധോണി, സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 23 Apr 2026 | 11:03 AM

IPL 2026 MI vs CSK: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി എംഎസ് ധോണി കളിച്ചേക്കില്ല. സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ് ധോണി കളിക്കാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കിയത്. മുംബൈയിൽ നടന്ന ഒരു പ്രമോഷണൽ പരിപാടിക്കിടെയാണ് റുതുരാജ് കാര്യങ്ങള്‍ വിശദീകരിച്ചത്. ധോണി ഫിറ്റ്‌നസ് വീണ്ടെടുത്തുവരികയാണെന്ന് റുതുരാജ് പറഞ്ഞു.

പരിശീലന മത്സരത്തിനിടെയാണ് ധോണിക്ക് പരിക്കേറ്റത്. അദ്ദേഹം പതുക്കെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ട്. അദ്ദേഹം എപ്പോള്‍ കളിക്കുമെന്ന് പറയാനാകില്ല. ചിലപ്പോള്‍ അടുത്ത മത്സരത്തിലാകാം. അല്ലെങ്കില്‍ അതു കഴിഞ്ഞുള്ള മത്സരത്തിലാകാം. പക്ഷേ, അദ്ദേഹം ഉറപ്പായും ഒരു ദിവസം തിരിച്ചെത്തുമെന്നും റുതുരാജ് വ്യക്തമാക്കി.

റുതുരാജ് പറഞ്ഞത്-വീഡിയോ കാണാം

ബൗളിങ് കോച്ച് പറയുന്നു

ധോണിയുടെ ഫിറ്റ്നസ് മത്സര ദിവസം മെഡിക്കൽ ടീം വിലയിരുത്തുമെന്ന്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ബൗളിങ് പരിശീലകൻ എറിക് സിമ്മൺസ് പറഞ്ഞു. അന്തിമ തീരുമാനം ധോണിയുടേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധോണി തയ്യാറാണെങ്കിൽ, അദ്ദേഹവും മെഡിക്കൽ സ്റ്റാഫും തീരുമാനമെടുക്കുമെന്നും സിമ്മൺസ് പറയുന്നു.

ആരാധകര്‍ പ്രതീക്ഷയില്‍

എന്നാല്‍ ധോണി സജീവമായി പരിശീലന സെഷനില്‍ പങ്കെടുത്തത് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ബാറ്റിങിലും, വിക്കറ്റ് കീപ്പിങിലും ധോണി പരിശീലിച്ചു. സ്വതസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ടടക്കം പരിശീലനത്തില്‍ കളിച്ചു.

Also Read: LSG vs RR: പന്തടക്കം ടോപ് ഓര്‍ഡറിലെ മൂന്ന് പേരും ‘ഡക്ക്’; ബാറ്റിങ് പോരായിരുന്നെന്ന് കുറ്റസമ്മതം; ഗോയങ്കയ്ക്ക് ചിരി

സഞ്ജുവിന്റെ സ്ഥാനം?

ധോണി തിരിച്ചെത്തിയാല്‍ സ്വഭാവികമായും സഞ്ജു സാംസന്റെ വിക്കറ്റ് കീപ്പിങ് സ്ഥാനം നഷ്ടമായേക്കാം. സഞ്ജുവിന് ഫീല്‍ഡിങിലേക്ക് വഴിമാറേണ്ടി വരാം. എന്നാല്‍ തിരിച്ചെത്തിയാലും എല്ലാ മത്സരങ്ങളിലും ധോണി വിക്കറ്റ് കീപ്പറായി കളിക്കാന്‍ സാധ്യതയില്ല. ചില മത്സരങ്ങളില്‍ ഇമ്പാക്ട് പ്ലയറായി മാത്രം കളിക്കാനും സാധ്യതയുണ്ട്. അങ്ങനെ, സംഭവിച്ചാല്‍ സഞ്ജുവിന് വിക്കറ്റ് കീപ്പര്‍ സ്ഥാനം തിരികെ ലഭിക്കും.

അതേസമയം, പരിക്കേറ്റ ആയുഷ് മാത്രെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് ചെന്നൈയ്ക്ക് തിരിച്ചടിയാണ്. മാത്രെയ്ക്ക് പകരം ഉര്‍വിള്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. മാത്രെയ്ക്കും, പേസര്‍ ഖലീല്‍ അഹമ്മദിനും പകരക്കാരനെ കണ്ടെത്തേണ്ടി വരും. ഇരുവരുടെയും പകരക്കാരെ ഫ്രാഞ്ചെസി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആകാശ് മധ്വാൾ, രാജ്‌വർദ്ധൻ ഹംഗാർഗേക്കർ എന്നിവര്‍ ട്രയല്‍സില്‍ പങ്കെടുത്തതായി അഭ്യൂഹമുണ്ട്.

നേരത്തെ പേസര്‍ നഥാന്‍ എല്ലിസും പരിക്കേറ്റ് പുറത്തായിരുന്നു. എല്ലിസിന് പകരം സിഎസ്‌കെ ടീമിലെത്തിച്ച സ്‌പെണ്‍സര്‍ ജോണ്‍സണ്‍ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ മോശം ബാറ്റിങാണ് ആശങ്ക.

ടൂര്‍ണമെന്റില്‍ ശക്തമായ തിരിച്ചുവരവാണ് ചെന്നൈ ലക്ഷ്യമിടുന്നത്. സണ്‍റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും, നാല് തോല്‍വിയുമുള്ള ചെന്നൈ പോയിന്റ് ടേബിളില്‍ എട്ടാമതാണ്. ചെന്നൈയ്ക്ക് നാലു പോയിന്റുണ്ട്. ഇന്ന് വൈകിട്ട് 7.30-നാണ് മുംബൈയ്‌ക്കെതിരായ മത്സരം. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.

Follow Us