KCL 2026 : കിരീടം ആര് ഉയർത്തും? തൃശൂരും കാലിക്കറ്റും നേർക്കുനേർ; കെസിഎൽ ഫൈനൽ എപ്പോൾ, എവിടെ കാണാം?
Thrissur Titans vs Calicut Globstars KCL 2026 Final Live Streaming : ഇന്ന് സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് തൃശൂർ ടൈറ്റൻസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഏറ്റുമുട്ടുന്നത്.
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൻ്റെ ഫൈനലിൽ തൃശൂർ ടൈറ്റൻസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് കെസിഎല്ലിൻ്റെ കലാശപോരാട്ടം. തൃശൂർ ടൈറ്റൻസ് ഇതാദ്യമായിട്ടാണ് കെസിഎല്ലിൻ്റെ ഫൈനലിലേക്കെത്തന്നത്. പ്രഥമ സീസണിൽ ഫൈനലിൽ എത്തിയ കാലിക്കറ്റ് ടീം ഇത് രണ്ടാം തവണയാണ് കിരീടം കലാശപോരാട്ടത്തിന് ഒരുങ്ങുന്നത്.
സീസണിലെ ശക്തരായ ആലപ്പി റിപ്പിൾസിനെ തകർത്താണ് കലിക്കറ്റ് ഗ്ലോബ്സ്റ്റാർസിൻ്റെ ഫൈനൽ പ്രവേശനം. സെമി ഫൈനലിൽ റോഹൻ കുന്നമ്മൽ നയിച്ച ഗ്ലോബ്സ്റ്റാർസ് 219 റൺസ് വിജയലക്ഷ്യമാണ് റിപ്പോൾസിനെതിരെ ഉയർത്തിയത്. ലീഗിലെ ടോപ്പർമാരായ ആലപ്പുഴ ടീമിന് 182 റൺസെടുക്കാനെ സാധിച്ചുള്ളൂ. ആവേശകരമായ ഒരു വിക്കറ്റിന് ജയിച്ചാണ് തൃശൂർ ടൈറ്റൻസ് കന്നി ഫൈനൽ പ്രവേശനം നടത്തിയിരിക്കുന്നത്. ലീഗ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരായ ട്രിവാൻഡ്രം റോയസ് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കെയാണ് സെമിയിൽ ടൈറ്റൻസ് മറികടന്നത്.
പോയിൻ്റ് പട്ടികയിൽ മേധാവിത്വമുണ്ടെങ്കിലും ലീഗ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും ടൈറ്റൻസ് ഗ്ലോബ്സ്റ്റാർസിനെ മുട്ടുകുത്തിച്ചിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിനായിരുന്നു തൃശൂർ ജയിച്ചത്. ശേഷം രണ്ടാം മത്സരത്തിലും തൃശൂരും കാലിക്കറ്റും വീണ്ടും നേർക്കുനേരെയെത്തിയപ്പോഴും വിജയം അഖിൽ സ്കറിയ ടൈറ്റൻസിനൊപ്പം തന്നെയായിരുന്നു.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസ് ഫൈനൽ മത്സരം തത്സമയം എവിടെ കാണാം?
ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലുള്ള ഫൈനലിന് തുടക്കമാകുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപോരാട്ടം. മത്സരം ജിയോ ഹോട്ട്സ്റ്റാറിലൂടെ, സ്റ്റാർ സ്പോർട്സ് ചാനലിലൂടെ തത്സമയം കാണാൻ സാധിക്കുന്നതാണ്.
English Summary
Kerala Cricket League 2026 Season Final Live Streaming Updates : Calicut Globstar Will Face Thrissur Titans Today At 8 PM In Greenfield Stadium Thiruvananthapuram. Fans Can Watch Thriller Match Star Sport And Jio Hotstar