AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: തുടര്‍തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; ഗുജറാത്തിന്റെ ‘പരിപ്പെടു’ത്തു

Mumbai Indians beat Gujarat Titans: മുംബൈ ഇന്ത്യന്‍സിന് ആശ്വാസ ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തോല്‍പിച്ചു. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സിന് ഓള്‍ ഔട്ടായി. ഐപിഎല്‍ 2026 സീസണില്‍ മുംബൈ നേടുന്ന രണ്ടാമത്തെ വിജയമാണിത്.

IPL 2026: തുടര്‍തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; ഗുജറാത്തിന്റെ ‘പരിപ്പെടു’ത്തു
മുംബൈ ഇന്ത്യൻസ് താരങ്ങള്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 20 Apr 2026 | 11:19 PM

അഹമ്മദാബാദ്: തുടര്‍തോല്‍വികളില്‍ വലഞ്ഞ മുംബൈ ഇന്ത്യന്‍സിന് ഒടുവില്‍ ആശ്വാസ ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തോല്‍പിച്ചു. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.5 ഓവറില്‍ 100 റണ്‍സിന് ഓള്‍ ഔട്ടായി. ഐപിഎല്‍ 2026 സീസണില്‍ മുംബൈ നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്.

ഗുജറാത്ത് നിരയില്‍ ഒരാള്‍ക്ക് പോലും പോരാടാന്‍ സാധിച്ചില്ല. 17 പന്തില്‍ 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ടോപ് സ്‌കോറര്‍. മറ്റൊരു ബാറ്റര്‍ക്ക് പോലും 20 കടക്കാനായില്ല. ആകെ നാലു ബാറ്റര്‍മാരാണ് രണ്ടക്കം കടന്നത്. ശുഭ്മാന്‍ ഗില്‍-13 പന്തില്‍ 14, ഷാരൂഖ് ഖാന്‍-13 പന്തില്‍ 17, കഗിസോ റബാദ-14 പന്തില്‍ 12 എന്നിവരാണ് സുന്ദറിന് പുറമെ രണ്ടക്കം കടന്നത്.

ബുംറയുടെ ആദ്യ വിക്കറ്റ്‌

തുടക്കം മുതല്‍ ഗുജറാത്ത് തകര്‍ച്ച നേരിട്ടു. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സായ് സുദര്‍ശന്‍ പുറത്തായി. ജസ്പ്രീത് ബുംറയാണ് സായിയെ ഗോള്‍ഡന്‍ ഡക്കാക്കിയത്. ഈ ഐപിഎല്‍ സീസണില്‍ ബുംറ നേടുന്ന ആദ്യ വിക്കറ്റാണിത്.

തൊട്ടുപിന്നാലെ ജോസ് ബട്ട്‌ലറെ ഹാര്‍ദ്ദിക് പാണ്ഡ്യ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്താണ് ബട്ട്‌ലര്‍ മടങ്ങിയത്. ഗ്ലെന്‍ ഫിലിപ്‌സ്-എട്ട് പന്തില്‍ 6, രാഹുല്‍ തെവാട്ടിയ-11 പന്തില്‍ എട്ട്, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍-ആറു പന്തില്‍ നാല്‌ എന്നിവരും വന്ന പോലെ മടങ്ങിയതോടെ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചു.

Also Read: MI vs GT: വമ്പനടിക്കാരന്‍ റുഥര്‍ഫോര്‍ഡ് ഇറങ്ങുന്നത് ഏഴാമത്; മുംബൈയ്ക്ക് പണിയാകുന്നത് ബോസിന്റെ തല തിരിഞ്ഞ നയങ്ങളോ?

മുഹമ്മദ് സിറാജ്-0, അശോക് ശര്‍മ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. മുംബൈയ്ക്ക് വേണ്ടി ഇമ്പാക്ട് പ്ലയറായെത്തിയ അശ്വനി കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. അല്ലാ ഗസന്‍ഫാറും, മിച്ചല്‍ സാന്റ്‌നറും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

മുംബൈ നേടിയ തകര്‍പ്പന്‍ ക്യാച്ചുകള്‍

തിലകിന്റെ സെഞ്ചുറി

പുറത്താകാതെ 45 പന്തില്‍ 101 റണ്‍സ് നേടിയ തിലക് വര്‍മയുടെ പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ 45 റണ്‍സെടുത്ത നമന്‍ ധിറും മുംബൈയ്ക്കായി തിളങ്ങി. സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള മറ്റ് ബാറ്റര്‍മാര്‍ പരാജയമായി.

ക്വിന്റോണ്‍ ഡി കോക്ക്-11 പന്തില്‍ 13, ഡാനിഷ് മലേവാര്‍-നാലു പന്തില്‍ രണ്ട്, സൂര്യകുമാര്‍ യാദവ്-10 പന്തില്‍ 15, ഹാര്‍ദ്ദിക് പാണ്ഡ്യ, 16 പന്തില്‍ 15, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്-രണ്ട് പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഗുജറാത്തിനായി കഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.

രണ്ടാം വിജയം

ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ മുംബൈ നേടുന്ന രണ്ടാമത്തെ വിജയമാണിത്. നാലു മത്സരങ്ങളിലും തോറ്റു. ഈ വിജയത്തോടെ നാലു പോയിന്റുമായി പോയിന്റ് ടേബിളില്‍ മുംബൈ ഏഴാമതെത്തി. ആറു മത്സരങ്ങളില്‍ മൂന്ന് ജയം നേടിയ ഗുജറാത്ത് ആറാമതാണ്. മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം ഏപ്രില്‍ 23-ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ്. 24-ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്‌ ആര്‍സിബിയെ നേരിടും.

Follow Us