RR vs PBKS: ഒടുവില്‍ പഞ്ചാബിനെ വീഴ്ത്താന്‍ പരാഗിന്റെ തന്ത്രങ്ങള്‍ വേണ്ടി വന്നു; റോയല്‍സിന് ‘റോയല്‍’ ജയം

Rajasthan Royals beat Punjab Kings: പഞ്ചാബ് കിങ്‌സിന് ഈ ഐപിഎല്‍ സീസണിലെ ആദ്യ തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനോട് ആറു വിക്കറ്റിനാണ് തോറ്റത്. 223 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ റോയല്‍സ് മറികടന്നു. പുറത്താകാതെ 52 റണ്‍സ് നേടിയ ഡൊനോവന്‍ ഫെരേരയാണ് ടോപ് സ്‌കോറര്‍.

RR vs PBKS: ഒടുവില്‍ പഞ്ചാബിനെ വീഴ്ത്താന്‍ പരാഗിന്റെ തന്ത്രങ്ങള്‍ വേണ്ടി വന്നു; റോയല്‍സിന് റോയല്‍ ജയം

പഞ്ചാബ് കിംഗ്‌സിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

Updated On: 

28 Apr 2026 | 11:08 PM

മൊഹാലി, 28-04-2026: ഐപിഎല്‍ 2026-ല്‍ പഞ്ചാബ് കിങ്‌സിന് ആദ്യ തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെ 6 വിക്കറ്റിന് തോല്‍പിച്ചു. 223 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ റോയല്‍സ് മറികടന്നു. പുറത്താകാതെ 26 പന്തില്‍ 52 റണ്‍സ് നേടിയ ഡൊനോവന്‍ ഫെരേരയും, പുറത്താകാതെ 12 പന്തില്‍ 31 റണ്‍സെടുത്ത ശുഭം ദുബെയുമാണ് അസാധ്യമെന്ന് കരുതിയ വിജയം റോയല്‍സിന് സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിലെ ഇരുവരുടെയും അപരാജിത കൂട്ടുക്കെട്ട വിലപ്പെട്ട 77 റണ്‍സാണ് റോയല്‍സിന് സമ്മാനിച്ചത്. ഫെരേരയാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ നാലു വിക്കറ്റിന് 222, രാജസ്ഥാന്‍ റോയല്‍സ് 19.2 ഓവറില്‍ നാലു വിക്കറ്റിന് 228.

ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിന്റെയും, വൈഭവ് സൂര്യവംശിയുടെയും പ്രകടനം രാജസ്ഥാന്‍ അനായാസം വിജയിക്കുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു. ജയ്‌സ്വാളിനെ ഒരുവശത്ത് സാക്ഷിയാക്കി സൂര്യവംശിയാണ് തുടക്കം മുതല്‍ അടിച്ചുതകര്‍ത്തത്‌. 16 പന്തില്‍ 43 റണ്‍സെടുത്ത സൂര്യവംശി 3.2 ഓവറില്‍ പുറത്താകുമ്പോഴേക്കും രാജസ്ഥാന്റെ സ്‌കോര്‍ 51-ല്‍ എത്തിയിരുന്നു. അതില്‍ ഏറിയ പങ്കും സൂര്യവംശിയുടെ സംഭാവനയായിരുന്നു. അര്‍ഷ്ദീപ് സിങാണ് സൂര്യവംശിയെ പുറത്താക്കിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ ധ്രുവ് ജൂറലിന്റെ ബാറ്റിങ് മന്ദഗതിയിലായിരുന്നു. 20 പന്തില്‍ 16 റണ്‍സെടക്കാനെ ജൂറലിന് സാധിച്ചുള്ളൂ. യുസ്‌വേന്ദ്ര ചഹലിന് വിക്കറ്റ് സമ്മാനിച്ചാണ് ജൂറല്‍ മടങ്ങിയത്. അധികം വൈകാതെ റോയല്‍സിന്റെ ജയ്‌സ്വാളും മടങ്ങി. 27 പന്തില്‍ 51 റണ്‍സെടുത്ത ജയ്‌സ്വാളിനെ വീഴ്ത്തിയതും ചഹലായിരുന്നു.

Also Read: Rohit Sharma: സണ്‍റൈസേഴ്‌സിനെതിരെ രോഹിത് ശര്‍മ കളിക്കുമോ? വെളിപ്പെടുത്തലുമായി ടീം വക്താവ്‌

ഫോമിലെത്താന്‍ വിഷമിക്കുന്ന റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഇന്ന് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. എന്നാല്‍ 16 പന്തില്‍ 29 റണ്‍സെടുത്ത പരാഗിനെയും ചഹല്‍ വീഴ്ത്തിയതോടെ റോയല്‍സ് പ്രതിരോധത്തിലായി. പതിനാലാം ഓവറില്‍ പരാഗ് മടങ്ങുമ്പോള്‍ നാലു വിക്കറ്റിന് 151 എന്ന നിലയിലായിരുന്നു റോയല്‍സ്. എന്നാല്‍ തുടര്‍ന്ന് ഡോനോവന്‍ ഫെരേരയും, ഇമ്പാക്ട് പ്ലയറായെത്തിയ ശുഭം ദുബെയും ഒത്തുച്ചേര്‍ന്നതോടെ കാര്യങ്ങള്‍ക്ക് റോയല്‍സിന് അനുകൂലമായി മാറി.

ഫെരേരയുടെയും, ദുബെയുടെയും പ്രകടനം

മികച്ച തുടക്കവും ഒടുക്കവും

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങും, പ്രിയാന്‍ഷ് ആര്യയും മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. വെറും 2.5 ഓവറില്‍ 27 റണ്‍സാണ് ഈ സഖ്യം പഞ്ചാബിന് സമ്മാനിച്ചത്. 11 പന്തില്‍ 29 റണ്‍സെടുത്ത പ്രിയാന്‍ഷിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചറാണ് റോയല്‍സിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ കൂപ്പര്‍ കോനോലിയുമായി ചേര്‍ന്ന് പ്രഭ്‌സിമ്രാന്‍ പഞ്ചാബിന്റെ കുതിപ്പിന് വേഗം നല്‍കി.

14 പന്തില്‍ 30 റണ്‍സെടുത്ത കോനോലി പുറത്തായപ്പോഴേക്കും പഞ്ചാബ് 8.2 ഓവറില്‍ രണ്ട് വിക്കറ്റിന് 96 റണ്‍സ് എന്ന മികച്ച നിലയിലെത്തിയിരുന്നു. യാഷ് പുഞ്ചയാണ് കോനോലിയെ പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസും, പ്രഭ്‌സിമ്രാനും 48 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്.

എന്നാല്‍ പതിനാലാം ഓവറില്‍ പഞ്ചാബിന്റെ ടോപ് സ്‌കോററായ പ്രഭ്‌സിമ്രാനെയും യാഷ് പുഞ്ച വീഴ്ത്തി. 44 പന്തില്‍ 59 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ശ്രേയസ് 18-ാം ഓവറില്‍ പുറത്തായി. 27 പന്തില്‍ 30 റണ്‍സായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പുറത്തായത്.

ശ്രേയസ് പുറത്താകുമ്പോള്‍ നാലു വിക്കറ്റിന് 181 എന്ന നിലയിലായിരുന്നു പഞ്ചാബ്. പഞ്ചാബ് 200 കടക്കുമോയെന്ന് പോലും സംശയിച്ച ഘട്ടത്തിലാണ് മാര്‍ക്കസ് സ്‌റ്റോയിനിസ് ക്രീസിലെത്തിയത്. തുടക്കം മുതല്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞ സ്റ്റോയിനിസ് പുറത്താകാതെ 22 പന്തില്‍ 62 റണ്‍സെടുത്തു. സ്റ്റോയിനിസിന്റെ പ്രകടനമാണ് പഞ്ചാബിന്റെ സ്‌കോര്‍ 222-ലെത്തിച്ചത്. സുയാന്‍ഷ് ഷെഡ്‌ഗെ രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

English Summary

Rajasthan Royals defeated Punjab Kings in the 40th match of IPL 2026. The Royals won by six wickets. This was Punjab’s first defeat of the season. Chasing the target of 223 runs with four balls to spare, the Royals achieved the target.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്