AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ഇതെന്താ, സിമന്റ് ഫാക്ടറിയോ? കൊളംബോയിലെത്തിയ പാക് ടീമിന് ലഭിച്ച സൗകര്യം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

Pakistan cricket team viral video: ലോകകപ്പിനായി കൊളംബോയിലെത്തിയ പാക് ടീമിന് ലഭിച്ച സൗകര്യങ്ങളെച്ചൊല്ലി ആരാധകരുടെ പരിഹാസം. ടീം ബസില്‍ നിന്ന് പാക് താരങ്ങള്‍ ഇറങ്ങി വരുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Viral Video: ഇതെന്താ, സിമന്റ് ഫാക്ടറിയോ? കൊളംബോയിലെത്തിയ പാക് ടീമിന് ലഭിച്ച സൗകര്യം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
Pak TeamImage Credit source: Screengrab
Jayadevan AM
Jayadevan AM | Published: 09 Feb 2026 | 09:10 PM

കൊളംബോ: ടി20 ലോകകപ്പിനായി ശ്രീലങ്കയിലെ കൊളംബോയിലെത്തിയ പാക് ടീമിന് ലഭിച്ച സൗകര്യങ്ങളെച്ചൊല്ലി ആരാധകരുടെ പരിഹാസം. ടീം ബസില്‍ നിന്ന് പാക് താരങ്ങള്‍ ഇറങ്ങി വരുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പാക് താരങ്ങള്‍ കടന്നുപോകുന്ന ഈ പ്രദേശം ഒരു സിമന്റ് ഫാക്ടറി പോലെയുണ്ടെന്നാണ് ആരാധകരുടെ പരിഹാസം.

താരങ്ങള്‍ പരിശീലനത്തിന് പോകുന്നതാണോ, ടീം ഹോട്ടലിലേക്ക് പോകുന്നതാണോ ഇതെന്ന് വ്യക്തമല്ല. ശ്രീലങ്കയും ഐസിസിയും പാകിസ്ഥാന് നല്‍കുന്ന ആതിഥ്യം ഇതാണോ എന്നാണ് പല കമന്റുകളും. എന്നാല്‍ ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ കണ്ട് വിലയിരുത്തലുകള്‍ നടത്തരുതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ ദൃശ്യങ്ങള്‍ കണ്ട് ശ്രീലങ്കയെ വിമര്‍ശിക്കരുതെന്നും, മികച്ച സൗകര്യമാകാം അവര്‍ ഒരുക്കിയിട്ടുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ ലഭിക്കുമായിരുന്ന സൗകര്യങ്ങളെ ഓര്‍ത്ത് പാകിസ്ഥാന്‍ ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാകുമെന്ന തരത്തില്‍ കമന്റുകള്‍ ചെയ്യുന്നവരുമുണ്ട്.

വീഡിയോ കാണാം

അതേസമയം, ഫെബ്രുവരി 15 ന് നടക്കേണ്ട ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനം പാകിസ്ഥാന്‍ പിന്‍വലിക്കുമോയെന്ന് ഉടനറിയാം. മത്സരം ബഹിഷ്‌കരിക്കുമെന്നാണ് പാകിസ്ഥാന്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് പാക് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും ചര്‍ച്ച നടത്തി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പാകിസ്ഥാനോട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

Also Read: T20 World Cup 2026: ഇന്ത്യയ്‌ക്കെതിരെ കളിക്കുമോ? പാകിസ്ഥാന്റെ തീരുമാനം ഉടനറിയാം; ഷരീഫുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി നഖ്‌വി

പാക് പ്രധാനമന്ത്രിയും, പിസിബി ചെയര്‍മാനും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ പങ്കെടുക്കണോയെന്നതിനെക്കുറിച്ച് തീരുമാനമുണ്ടാകും. തീരുമാനം ഇന്നോ, നാളെയോ ഉണ്ടാകുമെന്നാണ് സൂചന.

Follow Us