AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026 IND vs PAK: ലോകകപ്പില്‍ ഇന്ത്യയോട് മുട്ടാന്‍ പാകിസ്ഥാന്‍ വളര്‍ന്നിട്ടില്ല; ‘മെന്‍ ഇന്‍ ബ്ലൂ’ പരാജയം അറിഞ്ഞത് ഒരേ ഒരു തവണ

India vs Pakistan T20 World Cup Head-To-Head Stats: വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഫെബ്രുവരി 15-ന് കൊളംബോയിലാണ് മത്സരം. മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാട് അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിരുന്നു.

T20 World Cup 2026 IND vs PAK: ലോകകപ്പില്‍ ഇന്ത്യയോട് മുട്ടാന്‍ പാകിസ്ഥാന്‍ വളര്‍ന്നിട്ടില്ല; ‘മെന്‍ ഇന്‍ ബ്ലൂ’ പരാജയം അറിഞ്ഞത് ഒരേ ഒരു തവണ
Indian Cricket TeamImage Credit source: PTI
Jayadevan AM
Jayadevan AM | Published: 11 Feb 2026 | 05:58 PM

കൊളംബോ: ടി20 ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഫെബ്രുവരി 15-ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാട് അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ‘യൂ ടേണ്‍’ എടുത്ത പാകിസ്ഥാന്‍ ബഹിഷ്‌കരണ തീരുമാനം പിന്‍വലിച്ചു.

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ എട്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴു തവണയും ഇന്ത്യ വിജയിച്ചു. ഒരേയൊരു തവണ മാത്രമാണ് പാകിസ്ഥാന്‍ ജയിച്ചത്. 2007-ല്‍ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയത്. മത്സരം സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ‘ബോള്‍ ഔട്ടി’ലൂടെ ഇന്ത്യ വിജയികളായി.

2007-ല്‍ ഫൈനലിലും ഇരുടീമുകളും ഏറ്റുമുട്ടി. ജോഹന്നാസ്ബർഗിൽ നടന്ന കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തോല്‍പിച്ച് ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായി. 2007 ന് ശേഷം 2012 ലാണ് ഇന്ത്യയും പാകിസ്ഥാനും ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നത്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്തു.

Also Read: T20 World Cup 2026: ജ്ജാതി മത്സരം! ഒന്നല്ല, രണ്ട് സൂപ്പര്‍ ഓവറുകള്‍; ഒടുവില്‍ പ്രോട്ടീസിനോട് കീഴടങ്ങി അഫ്ഗാന്‍

2014-ല്‍ മിര്‍പൂരില്‍ നടന്ന മത്സരത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം. ഏഴ് വിക്കറ്റിനാണ് മിര്‍പൂരില്‍ പാകിസ്ഥാന്‍ തോറ്റത്. 2016-ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 2021-ല്‍ പാകിസ്ഥാന്‍ ആദ്യമായി ജയിച്ചു. ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം.

2022-ല്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റിന് ജയിച്ചു. 2024-ല്‍ ന്യുയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇത്തവണയും വിജയം ഇന്ത്യയ്ക്കായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അടുത്തിടെ നടന്ന ഏഷ്യാ കപ്പില്‍ ഫൈനല്‍ ഉള്‍പ്പെടെയുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം.

Follow Us