AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026: ജ്ജാതി മത്സരം! ഒന്നല്ല, രണ്ട് സൂപ്പര്‍ ഓവറുകള്‍; ഒടുവില്‍ പ്രോട്ടീസിനോട് കീഴടങ്ങി അഫ്ഗാന്‍

South Africa Edges Afghanistan in 2026 T20 World Cup’s First-Ever Double Super Over: രണ്ട് സൂപ്പര്‍ ഓവറുകള്‍ രസക്കാഴ്ചയൊരുക്കിയ മത്സരത്തില്‍ പ്രോട്ടീസ് അഫ്ഗാനെ തോല്‍പിച്ചു. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 23 റണ്‍സെടുത്തു. അഫ്ഗാന്റെ മറുപടി 19 റണ്‍സില്‍ അവസാനിച്ചു.

T20 World Cup 2026: ജ്ജാതി മത്സരം! ഒന്നല്ല, രണ്ട് സൂപ്പര്‍ ഓവറുകള്‍; ഒടുവില്‍ പ്രോട്ടീസിനോട് കീഴടങ്ങി അഫ്ഗാന്‍
South Africa vs Afghanistan MatchImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 11 Feb 2026 | 05:53 PM

ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇതുവരെ നടന്ന മത്സരങ്ങളിലെ ഏറ്റവും ത്രില്ലര്‍ പോരാട്ടം ഏതായിരുന്നുവെന്ന് ചോദിച്ചാല്‍ ആരാധകര്‍ക്ക് ഒറ്റ ഉത്തരം മാത്രമേ ഉണ്ടാകൂ…ഇന്ന് നടന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം. രണ്ട് സൂപ്പര്‍ ഓവറുകള്‍ ആരാധകര്‍ക്ക് രസക്കാഴ്ചയൊരുക്കിയ മത്സരത്തില്‍ പ്രോട്ടീസ് അഫ്ഗാനെ തോല്‍പിച്ചു. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 23 റണ്‍സെടുത്തു. അഫ്ഗാന്റെ മറുപടി 19 റണ്‍സില്‍ അവസാനിച്ചു.

പുറത്താകാതെ നാലു പന്തില്‍ 16 റണ്‍സെടുത്ത ഡേവിഡ് മില്ലറും, പുറത്താകാതെ രണ്ട് പന്തില്‍ ഏഴു റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സും അസ്മത്തുല്ല ഒമര്‍സായി എറിഞ്ഞ ഓവറില്‍ 23 റണ്‍സ് അടിച്ചുകൂട്ടി. മുഹമ്മദ് നബിയും, ഒമര്‍സായിയുമാണ് അഫ്ഗാനായി മറുപടി ബാറ്റിങിനായി ക്രീസിലെത്തിയത്.

കേശവ് മഹാരാജ് എറിഞ്ഞ ആദ്യ പന്തില്‍ സിക്‌സിന് നബി സിക്‌സിന് ശ്രമിച്ചെങ്കിലും, പന്ത് ബാറ്റില്‍ മിഡില്‍ ചെയ്തില്ല. രണ്ടാം പന്തില്‍ നബി ഔട്ട്. തുടര്‍ന്ന് അഫ്ഗാന്റെ വിജയലക്ഷ്യം നാല് പന്തില്‍ 24. അടുത്തതായി റഹ്‌മാനുല്ല ഗുര്‍ബാസ് ക്രീസിലേക്ക്. നേരിട്ട ആദ്യ മൂന്ന് പന്തും ഗുര്‍ബാസ് സിക്‌സര്‍ പറത്തിയതോടെ അഫ്ഗാന്‍ വിജയപ്രതീക്ഷയില്‍. ഇതോടെ മഹാരാജ് അതീവ സമ്മര്‍ദ്ദത്തിലായി.

തുടര്‍ന്ന് മഹാരാജ് എറിഞ്ഞ പന്ത് വൈഡായതോടെ അഫ്ഗാന്റെ വിജയലക്ഷ്യം ഒരു പന്തില്‍ അഞ്ച് റണ്‍സ്. ഒരു ഫോറടിച്ചാല്‍ പോലും മത്സരം സമനിലയിലാകുന്ന സാഹചര്യം. എന്നാല്‍ അവസാന പന്തില്‍ ഗുര്‍ബാസിന് പിഴച്ചു. ബൗണ്ടറിക്ക് ശ്രമിച്ച താരത്തിന്റെ ഷോട്ട് ചെന്നു വീണത് ഫീല്‍ഡറുടെ കൈകളിലേക്ക്. അങ്ങനെ അഫ്ഗാന്‍ പൊരുതിക്കീഴടങ്ങി.

187 റണ്‍സ്‌

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. 28 പന്തില്‍ 61 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ട്ടണ്‍, 41 പന്തില്‍ 59 റണ്‍സ് നേടിയ ക്വിന്റോണ്‍ ഡി കോക്ക്, പുറത്താകാതെ 15 പന്തില്‍ 20 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ തുടങ്ങിയവരുടെ ബാറ്റിങാണ് പ്രോട്ടീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഫ്ഗാനു വേണ്ടി ഒമര്‍സായ് മൂന്ന് വിക്കറ്റും, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും നേടി.

Also Read: Sanju Samson: താളം കണ്ടെത്താന്‍ പാടുപെട്ട് സഞ്ജു സാംസണ്‍; പേസിനെതിരെ പതറി; നെറ്റ്‌സില്‍ സംഭവിച്ചത്

മറുപടി ബാറ്റിങിന് ഇറങ്ങിയ അഫ്ഗാന്റെ പോരാട്ടത്തിന് ഗുര്‍ബാസ് നേതൃത്വം നല്‍കി. 42 പന്തില്‍ 84 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. എന്നാല്‍ താരത്തിന് പിന്തുണ നല്‍കുന്നതില്‍ മറ്റ് അഫ്ഗാന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. വാലറ്റത്ത് പുറത്താകാതെ 9 പന്തില്‍ 15 റണ്‍സ് നേടിയ നൂര്‍ അഹമ്മദിന്റെ പോരാട്ടം മത്സരം സമനിലയില്‍ എത്തിച്ചു. 12 പന്തില്‍ 20 റണ്‍സെടുത്ത റാഷിദ് ഖാനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒടുവില്‍ 19.4 ഓവറില്‍ 187 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഓള്‍ ഔട്ടായി. പ്രോട്ടീസിനായി ലുങ്കി എന്‍ഗിഡി മൂന്നു വിക്കറ്റ് വീഴ്ത്തി.

ആദ്യ സൂപ്പര്‍ ഓവര്‍

ഒടുവില്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ആദ്യ സൂപ്പര്‍ ഓവറില്‍ അഫ്ഗാനാണ് ആദ്യം ബാറ്റു ചെയ്തത്. ഒമര്‍സായിയും, ഗുര്‍ബാസുമാണ് ക്രീസിലെത്തിയത്. പുറത്താകാതെ നിന്ന ഇരുവരും അഫ്ഗാന് 17 റണ്‍സ് സമ്മാനിച്ചു. ഒമര്‍സായി അഞ്ച് പന്തില്‍ 16 റണ്‍സെടുത്തു. ഒരു റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സമ്പാദ്യം.

തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ചേസിങ്. നേരിട്ട ആദ്യ പന്തില്‍ സിക്‌സുമായി ഡെവാള്‍ഡ് ബ്രെവിസ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ ഫസല്‍ഹഖ് ഫറൂഖി എറിഞ്ഞ രണ്ടാം പന്തില്‍ ബ്രെവിസ് പുറത്തായതോടെ അഫ്ഗാന് പ്രതീക്ഷ. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് മൂന്ന് പന്തില്‍ 10 റണ്‍സ് അടിച്ചുകൂട്ടിയതോടെ ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയില്‍. മില്ലര്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. തുടര്‍ന്ന് മത്സരത്തിന്റെ വിധിയെഴുതിയ രണ്ടാം സൂപ്പര്‍ ഓവര്‍ നടന്നു.

Follow Us