T20 World Cup 2026: യൂ ടേണെടുത്ത് പാകിസ്ഥാന്‍; ഇന്ത്യയ്‌ക്കെതിരെ കളിക്കും

PCB Makes U Turn: ഇന്ത്യയ്‌ക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിച്ചേക്കില്ലെന്ന് സൂചന. മത്സരം ബഹിഷ്‌കരിക്കുമെന്ന മുന്‍ നിലപാടില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

T20 World Cup 2026: യൂ ടേണെടുത്ത് പാകിസ്ഥാന്‍; ഇന്ത്യയ്‌ക്കെതിരെ കളിക്കും

Pakistan Cricket Team

Edited By: 

Jenish Thomas | Updated On: 09 Feb 2026 | 11:17 PM

ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിച്ചേക്കില്ല. മത്സരം ബഹിഷ്‌കരിക്കുമെന്ന മുന്‍ നിലപാടില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം പരിഗണിച്ചാണ് പാകിസ്താൻ നിലപാട് മറ്റിയത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയും, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം ഔദ്യോഗികമായി പുറത്തുവിടാനാണ് സാധ്യത.

ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫെബ്രുവരി 15-ന് ഇന്ത്യയ്‌ക്കെതിരെ കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്നു പിന്മാറുന്നതായി പാകിസ്ഥാന്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ ഈ നിലപാട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസി രംഗത്തെത്തി. പാകിസ്ഥാന്‍ നിലപാട് പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനും ഐസിസി ആലോചിച്ചിരുന്നു.

ഞായറാഴ്ച ലാഹോറില്‍ വച്ച് പിസിബി അധികൃതര്‍ ഐസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും പിസിബി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബഹിഷ്‌കരണ തീരുമാനം പിന്‍വലിക്കാന്‍ ധാരണയായതെന്നാണ് സൂചന. പാകിസ്ഥാന്‍ മത്സരം ബഹിഷ്‌കരിക്കരുതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സമാന ആവശ്യം ഉന്നയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Also Read: Viral Video: ഇതെന്താ, സിമന്റ് ഫാക്ടറിയോ? കൊളംബോയിലെത്തിയ പാക് ടീമിന് ലഭിച്ച സൗകര്യം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം നടത്തുകയുള്ളൂവെന്നും മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. പിസിബി ഐസിസിക്ക് മുന്നിൽ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാല്‍ പല ആവശ്യങ്ങളും ഐസിസി തള്ളിക്കളഞ്ഞതായാണ് വിവരം.

ഇന്ത്യ-പാകിസ്ഥാൻ ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കുക, ഇന്ത്യ-പാകിസ്ഥാൻ-ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുക, ഇന്ത്യന്‍ ടീം ബംഗ്ലാദേശിലേക്ക് പര്യടനം നടത്തുക, ഹസ്തദാനം നടത്തില്ലെന്ന തീരുമാനത്തില്‍ നിന്നു ഇന്ത്യന്‍ ടീം പെരുമാറുക, ബംഗ്ലാദേശിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ഉപാധികളാണ് പാകിസ്ഥാന്‍ മുന്നോട്ടുവച്ചത്.

എന്താണ് ഹജ്ജ്? എന്തിനീ യാത്ര
നെയ്മീനാണോ ചൂരയാണോ ആരോഗ്യത്തിന് നല്ലത്?
ദിവസവും ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ടോ?
ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം?
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ