AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson : ഹർഷിത് റാണയെ വരെ ഇറക്കിട്ടും സഞ്ജുവിന് അവസരമില്ല; എന്തിനീ അവഗണന?

Sanju Samson T20 World Cup 2026 : ഇതോടെ ടി20 ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഉണ്ടാകില്ല എന്ന കാര്യത്തിൽ വ്യക്തയുണ്ടായി. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയാണ് ടീം മാനേജ്മെൻ്റ് ചുമതലപ്പെടുത്തിയത്.

Sanju Samson : ഹർഷിത് റാണയെ വരെ ഇറക്കിട്ടും സഞ്ജുവിന് അവസരമില്ല; എന്തിനീ അവഗണന?
Sanju Samson, Ishan Kishan. Arshdeep SinghImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 04 Feb 2026 | 10:42 PM

നവി മുംബൈ : ഇന്ത്യയിൽ ടീമിൽ സഞ്ജു സാംസണിന് വീണ്ടും അവഗണന. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിട്ടും സഞ്ജു സാംസണിന് ബാറ്റ് ചെയ്യാനുള്ള അവസരം ടീം മാനേജ്മെൻ്റ് നൽകിയില്ല. വിക്കറ്റ് കീപ്പറായിട്ടും പോലും സന്നാഹ മത്സരത്തിൽ സഞ്ജുവിന് ടീം മാനേജ്മെൻ്റ് പരിഗണന നൽകിയില്ല. ഇതോടെ ലോകകപ്പിലെ ബാക്കി മത്സരങ്ങളിലേക്കുള്ള പ്ലേയിങ് ഇലവനിൽ സഞ്ജു സാംസണിന് സ്ഥാനം കാണില്ല എന്ന കാര്യത്തിൽ ചിത്രം വ്യക്തമായി.

ലോകകപ്പിനുള്ള പ്ലേയിങ് ഇലവനിലേക്ക് സാധ്യതയുള്ള താരങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങിയത്. ആറ് താരങ്ങൾ തിരികെ ഡ്രെസ്സിങ് റൂമിലേക്ക് പ്രവേശിച്ചെങ്കിലും എട്ടാമനായിട്ട് പോലും ടീം മാനേജ്മെൻ്റ് സഞ്ജുവിന് അവസരം നൽകിയില്ല. ഇന്ത്യയുടെ ഇന്നിങ്സിൻ്റെ അവസാന പന്ത് ശേഷിക്കെ ഹാർദിക് പാണ്ഡ്യ പുറത്തായപ്പോഴും സഞ്ജുവിന് ഇറക്കാതെ പകരം പേസർ താരം ഹർഷിത് റാണയെയാണ് ടീം മാനേജ്മെൻ്റ് ക്രീസിലേക്ക് പറഞ്ഞ് വിട്ടത്.

ALSO READ : T20 World Cup 2026: ടി20 ലോകകപ്പ്; കിരീടം ചൂടുന്നവർക്ക് ലഭിക്കുന്നത് കോടികൾ, സമ്മാനത്തുക ഇങ്ങനെയാണേ…

വിക്കറ്റ് കീപ്പർ താരമായിട്ട് മുൻഗണന ലഭിക്കുമെന്ന് കരുതിയെങ്കിലും അവിടെയും മലയാളി താരത്തെ ഇന്ത്യൻ ടീം മാനേജ്മെൻ്റ് തഴഞ്ഞു. ഇഷാൻ കിഷനാണ് പകരം കീപ്പിങ് ഗ്ലൗസ് അണിഞ്ഞിറങ്ങിയത്. നേരത്തെ ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ ആദ്യ നാല് മത്സരങ്ങളിലും സഞ്ജു ഇന്ത്യൻ ടീമിൻ്റെ പ്രധാന വിക്കറ്റ് കീപ്പറായിരുന്നെങ്കിൽ എന്നാൽ അവസാന മത്സരത്തോടെ മലയാളി താരത്തിന് കീപ്പങ് ഗ്ലൗസ് ഇഷാൻ കിഷന് നൽകേണ്ടി വന്നു. ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ ബാറ്റിങ്ങിൽ അമ്പേ പരാജയമായിരുന്നു സഞ്ജുവിന് പ്രകടന മികവ് കാണിക്കാനുള്ള ഒരു പിടിവള്ളിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്നത്തെ സന്നാഹ മത്സരം. എന്നാൽ ആ മത്സരത്തിൽ ടീം മാനേജ്മെൻ്റ് സഞ്ജുവിന് അവസരം നൽകിയില്ല.

നവി മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ബാറ്റർമാർ റൺസ് അടിച്ചു കൂട്ടിയപ്പോൾ സന്ദർശകർക്കെതിരെ ഇന്ത്യക്ക് 241 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്താൻ സാധിച്ചു. ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ടൂർണമെൻ്റിന് തുടക്കം കുറിക്കുക. ആദ്യ മത്സരത്തിൽ പാകിസ്താൻ നെതർലാൻഡ്സിനെ നേരിടും. അന്നേദിവസം വൈകിട്ട് നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ അമേരിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യയും പാകിസ്താൻ ഗ്രൂപ്പ് എയിൽ നേർക്കുനേരെയെത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യക്കെതിരെയുള്ള മത്സരം ഉപേക്ഷിച്ചെന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു

Follow Us