AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026: ടി20 ലോകകപ്പ്; കിരീടം ചൂടുന്നവർക്ക് ലഭിക്കുന്നത് കോടികൾ, സമ്മാനത്തുക ഇങ്ങനെയാണേ…

T20 World Cup 2026 Prize Money: ലോകകപ്പിലെ മത്സരങ്ങളെ പോലെ തന്നെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊന്നാണ് സമ്മാനത്തുക. 2024-ൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയപ്പോൾ ലഭിച്ച റെക്കോർഡ് സമ്മാനത്തുകയ്ക്ക് പിന്നാലെ, 2026-ലും വലിയൊരു തുക തന്നെയാണ് ഐസിസി മാറ്റിവെച്ചിരിക്കുന്നതെന്നാണ് വിവരം.

T20 World Cup 2026: ടി20 ലോകകപ്പ്; കിരീടം ചൂടുന്നവർക്ക് ലഭിക്കുന്നത് കോടികൾ, സമ്മാനത്തുക ഇങ്ങനെയാണേ…
World Cup Image Credit source: ICC Instagram Page
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 04 Feb 2026 | 10:43 PM

ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയെ നേരിടും. ലോകകപ്പിലെ മത്സരങ്ങളെ പോലെ തന്നെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊന്നാണ് സമ്മാനത്തുക. 2024-ൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയപ്പോൾ ലഭിച്ച റെക്കോർഡ് സമ്മാനത്തുകയ്ക്ക് പിന്നാലെ, 2026-ലും വലിയൊരു തുക തന്നെയാണ് ഐസിസി മാറ്റിവെച്ചിരിക്കുന്നതെന്നാണ് വിവരം.

ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക സമ്മാനത്തുക ഘടന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ഏകദേശ കണക്കുകൾ പുറത്ത് വരുന്നുണ്ട്. ഇത് കളിക്കാർക്കും അതത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്കും വലിയ സാമ്പത്തിക നേട്ടമാകും. അവ എത്രയാണെന്ന് നോക്കിയാലോ….

2024ൽ ലഭിച്ചത് എത്ര?

 

റിപ്പോർട്ടുകൾ പ്രകാരം, ടൂർണമെന്റിലെ ആകെ സമ്മാനത്തുക 2024 ലെ അപേക്ഷിച്ച് ഏകദേശം 20% വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതായത് 13.5 മില്യൺ ഡോളർ (ഏകദേശം 120 കോടി രൂപ) ആയിരിക്കും. 2024-ൽ ആകെ സമ്മാനത്തുക 11.25 മില്യൺ ഡോളറായിരുന്നു., വിജയികൾക്ക് 2.45 മില്യൺ ഡോളറും റണ്ണേഴ്‌സ് അപ്പിന് 1.28 മില്യൺ ഡോളറുമാണ് ലഭിച്ചത്.

ALSO READ: ഐസിസി വടിയെടുക്കുന്നു; പാകിസ്ഥാനെ വെറുതെ വിടില്ല; സംഭവിക്കാന്‍ പോകുന്നത്‌

2026ൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും എത്ര ലഭിക്കും?

 

നിലവിലെ കണക്കുകൾ പ്രകാരം, ലോകകപ്പ് കിരീടം നേടുന്ന ടീമിന് ലഭിക്കുന്നത് ഏകദേശം 3 മില്യൺ ഡോളറാണ് (ഏകദേശം 27-28 കോടി). രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് കുറഞ്ഞത് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) ലഭിക്കും.

സെമി ഫൈനലിസ്റ്റുകൾക്ക് ഒരാൾക്ക് ഏകദേശം 7.24 കോടി രൂപയും സെമിയിൽ എത്താത്ത 5 മുതൽ 12യുള്ള ടീമുകൾക്ക് ഒരാൾക്ക് 3.48 കോടി രൂപ വീതവും ലഭിക്കും.

Follow Us