AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പ്? ലാബില്‍ പരിശോധിക്കണം; സംശയവുമായി പാക് ക്രിക്കറ്റ് വിദഗ്ധന്‍

Vaibhav Sooryavanshi Batting Brilliance: വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പുണ്ടോയെന്ന് പാക് ക്രിക്കറ്റ് വിദഗ്ധന്‍ നൗമാന്‍ നിയാസ്. അദ്ദേഹത്തിന്റെ ബാറ്റ് പരിശോധിക്കണം. ഒരു ലാബിലേക്ക് അയയ്ക്കണമെന്നും നൗമാന്‍ നിയാസ്. തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് പുറത്തെടുക്കുന്നത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ രണ്ടാമതാണ്.

Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പ്? ലാബില്‍ പരിശോധിക്കണം; സംശയവുമായി പാക് ക്രിക്കറ്റ് വിദഗ്ധന്‍
വൈഭവ് സൂര്യവംശി Image Credit source: PTI
Jayadevan AM
Jayadevan AM | Published: 27 Apr 2026 | 06:08 PM

ഒരു പതിനഞ്ചുകാരന് ഇങ്ങനെയൊക്കെ ബാറ്റു ചെയ്യാനാകുമോ? ക്ലബ് ബൗളര്‍മാരെ നേരിടുന്ന ലാഘവത്തോടെ രാജ്യാന്തര താരങ്ങളെ എങ്ങനെ ഇങ്ങനെ അടിച്ചുപറത്താനാകുന്നു? രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാണ് ആരാധകര്‍ക്ക്. എന്തായാലും ഒരു കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല; ‘വൈഭവ് പ്രതിഭയാണ്, പ്രതിഭാസമാണ്’. നേരിടുന്ന ഏത് പന്തും അതിര്‍ത്തി കടത്തുകയാണ് വൈഭവിന്റെ ശൈലിയും മനോഭാവവും. റിസ്‌ക് ഏറെയാണെങ്കിലും ആ ശൈലിയാണ് വൈഭവിന് പലപ്പോഴും ക്ലിക്കായത്. ഈ അഗ്രസീവ് അപ്രോച്ച് തന്നെയാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പിന് പിന്നിലെ കരുത്തും.

ഇപ്പോഴിതാ, പാക് ക്രിക്കറ്റ് വിദഗ്ധന്‍ നൗമാന്‍ നിയാസ് വൈഭവിനെക്കുറിച്ച് തമാശരൂപേണ ഉന്നയിച്ച ഒരു സംശയം ശ്രദ്ധേയമായിരിക്കുകയാണ്. വൈഭവ് ബാറ്റില്‍ എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് നൗമാന്‍ നിയാസ് തമാശരൂപേണ ഉന്നയിച്ച സംശയം. ‘സ്മാഷ്ഹിറ്റ്’ എന്ന ഷോയിലാണ് അദ്ദേഹം വൈഭവിനെക്കുറിച്ച് സംസാരിച്ചത്.

നൗമാന്‍ നിയാസിന്റെ വാക്കുകള്‍

“ഈ കുട്ടിയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. അദ്ദേഹത്തിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക പരിശോധനകള്‍ നടത്തുന്നതുപോലെ അദ്ദേഹത്തെ ഒരു ലാബിലേക്ക് അയയ്ക്കണം. അവന്‍ അവിശ്വസനീയമാണ്. എന്തൊരു താരമാണ് അവന്‍. അവൻ അല്പം പതുക്കെയാണ് കളിക്കുന്നതെന്ന് എനിക്ക് തോന്നിയിരുന്നു. ഇത് എന്നെ ചിന്തിപ്പിച്ചു, ആരാണിവൻ? 18 വയസ്സാകുമ്പോൾ, ശരീരം പേശികൾ, ബൈസെപ്സ്, ട്രൈസെപ്സ് എന്നിവ വികസിപ്പിക്കും. എന്നാല്‍ ഇവന് 16 വയസ് മാത്രമേയുള്ളൂ.

Also Read: Sanju Samson: അയ്യായിരത്തിലെത്താന്‍ 3555 പന്തുകള്‍; സഞ്ജുവിന് മുന്നില്‍ രണ്ട് വിദേശ താരങ്ങൾ മാത്രം

വിരാട് കോഹ്‌ലി ഒരു ലോക ചാമ്പ്യനായ കാലത്താണ് അവൻ ജനിച്ചത്. അവന് കരുത്തുറ്റ പവർ ഗെയിമിനേക്കാൾ കൂടുതൽ സാങ്കേതിക തികവാണുള്ളത്. അവന്‍ റിസ്റ്റ് പ്ലെയറാണ്. മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും (360 ഡിഗ്രി) അവൻ ഷോട്ട് ഉതിർക്കുന്നു”-നൗമാന്‍ നിയാസ് പറഞ്ഞു.

വീഡിയോ കാണാം

തകര്‍പ്പന്‍ പ്രകടനം

കഴിഞ്ഞ ഐപിഎല്‍ സീസണിലെ പോലെ തന്നെ, ഇത്തവണയും തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് പുറത്തെടുക്കുന്നത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ അഭിഷേക് ശര്‍മയ്ക്ക് തൊട്ടുപിന്നിലായി രണ്ടാമതുണ്ട് വൈഭവ്. ഇതുവരെ എട്ടു മത്സരങ്ങളില്‍ നിന്ന് 357 റണ്‍സ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ വൈഭവ് അടിച്ചുകൂട്ടി. അഭിഷേക് എട്ടു മത്സരങ്ങളില്‍ നിന്ന് നേടിയത് 380 റണ്‍സ്. സ്‌ട്രൈക്ക് റേറ്റാണ് വൈഭവിനെ ശ്രദ്ധേയനാക്കുന്നത്. 234.86 ആണ് ഈ പതിനഞ്ചുകാരന്റെ സ്‌ട്രൈക്ക് റേറ്റ്.

രണ്ട് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയുമാണ് ഈ സീസണില്‍ ഇതുവരെ വൈഭവ് നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു വൈഭവിന്റെ സെഞ്ചുറി നേട്ടം. 37 പന്തില്‍ 103 റണ്‍സാണ് സണ്‍റൈസേഴ്‌സിനെതിരെ വൈഭവ് നേടിയത്. 12 സിക്‌സറുകളും, അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു പ്രകടനം.

എട്ടു മത്സരങ്ങളില്‍ നിന്നായി 31 ഫോറും, 32 സിക്‌സറും താരം ഇതിനകം നേടിക്കഴിഞ്ഞു. വൈഭവ് അടക്കമുള്ള താരങ്ങളുടെ മിന്നും പ്രകടനമാണ് ഈ സീസണില്‍ രാജസ്ഥാന്റെ കുതിപ്പിന് കാരണം. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി പോയിന്റ് ടേബിളില്‍ നാലാമതാണ് റിയാന്‍ പരാഗ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ 28-ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Follow Us