AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ലക്ഷ്മിയമ്മ ജയിച്ചിട്ടാങ്കെ! ലാമിൻ യമാൽ ഗോളടിച്ചതിന് ​വൈറൽ ജേഴ്സി പാട്ടിക്ക് ഐഫോൺ 17 പ്രോ മാക്സ് സമ്മാനം

Fan gifts iPhone 17 Pro Max to viral Lakshmi Ammal: ഈ ഫിഫ ലോകകപ്പ് തുടങ്ങിയ ഘട്ടത്തിൽ സമൂഹമാധ്യമങ്ങൾ അ‌ടക്കിഭരിച്ച ഒരു വീഡിയോയായിരുന്നു ലാമിൻ യമാലിന്റെ ടീം ജേഴ്സി ലക്ഷ്മി അ‌മ്മാൾ എന്ന് വായിച്ച് കച്ചവടം ചെയ്യുന്ന സെൽവി എന്ന ജഴ്സി വിൽപ്പനക്കാരിയുടേത്. ഇപ്പോൾ ലാമിൻ യമാലിന്റെ സ്പെയിൻ കഴിഞ്ഞ മത്സരം ജയിച്ചതിന്റെ സന്തോഷത്തിൽ ബാംഗ്ലൂരിൽ നിന്ന് ഒരു ആരാധകൻ തനിക്ക് ഐഫാൺ 17 പ്രോ മാക്സ് അ‌യച്ചുതന്നു എന്ന് സെൽവി വെളിപ്പെടുത്തിയിരിക്കുന്നു.

ലക്ഷ്മിയമ്മ ജയിച്ചിട്ടാങ്കെ! ലാമിൻ യമാൽ ഗോളടിച്ചതിന് ​വൈറൽ ജേഴ്സി പാട്ടിക്ക് ഐഫോൺ 17 പ്രോ മാക്സ് സമ്മാനം
Lakshmi Ammal Lamin Yamal Iphone 17 Pro MaxImage Credit source: 350 shirts Instagram, Omar Vega/Getty Images
Prasanth Kumar
Prasanth Kumar | Updated On: 08 Jul 2026 | 08:27 PM

ഈ ഫിഫ ലോകകപ്പ് തുടങ്ങിയ ഘട്ടത്തിൽ സമൂഹമാധ്യമങ്ങൾ അ‌ടക്കിഭരിച്ച ഒരു വീഡിയോയായിരുന്നു ലാമിൻ യമാലിന്റെ ടീം ജേഴ്സി ലക്ഷ്മി അ‌മ്മാൾ എന്ന് വായിച്ച് കച്ചവടം ചെയ്യുന്ന ജഴ്സി വിൽപ്പനക്കാരിയുടേത്. ആദ്യ വീഡിയോ ​വൈറൽ ആയതോടെ ആ വയോധികയുടെ ജീവിതം തന്നെ മാറി മറിഞ്ഞു എന്ന് പറയാം. ഇന്ന് ഇൻസ്റ്റഗ്രാമിൽ ഈ ​വൈറൽ പാട്ടിയെ അ‌റിയാത്തവർ ചുരുക്കം. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലും ലക്ഷ്മി അ‌മ്മാളും ജഴ്സിയും ​വൈറലായി. ഇപ്പോഴിതാ അ‌തേ ലാമിൻ യമാൽ കാരണം വീണ്ടും ഈ പാട്ടിയെ തേടി ഭാഗ്യം എത്തിയിരിക്കുന്നു, അ‌തും ഐഫോൺ 17 പ്രോ മാക്സിന്റെ രൂപത്തിൽ.

​വൈറൽ കഥയുടെ തുടക്കം

പോണ്ടിച്ചേരിക്കാരിയായ സെൽവി (54) എന്ന സ്ത്രീയാണ് ലാമിൻ യമാൽ എന്നത് ലക്ഷ്മി അ‌മ്മാൾ എന്ന് വായിച്ച് ​വൈറലായത്. ആ സംഭവത്തെപ്പറ്റി അ‌വർ പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ്: പോണ്ടിച്ചേരിയിലെ നൈനാർ മണ്ഡപത്തിൽ ‘350 ഷർട്ട്സ്’ എന്ന പേരിൽ ഒരു ചെറിയ വസ്ത്രക്കട നടത്തുകയാണ് സെൽവി. ഫുട്ബോൾ ലോകകപ്പ് ആവേശം കൊടുമുടിയിലെത്തിയതോടെ കടയിൽ ജഴ്സി വിൽപനയും തുടങ്ങി.

Also Read: ഇന്ത്യൻ ടീമിൽ സഞ്ജുവിന് പുതിയ റോൾ? പടു തോൽവി BCCI​ യുടെ കണ്ണുതുറപ്പിച്ചോ; ഇന്നലെ രാത്രി വന്ന പുതിയ നീക്കം

ഒരിക്കൽ ബാംഗ്ലൂരിൽ നിന്ന് ഒരു സംഘം ആകസ്മികമായി ഈ കടയിലെത്തി. അ‌വരോട് ജഴ്സികൾ പരിചയപ്പെടുത്തുന്നതിനിടയിൽ ലാമിൻ യമാലിന്റെ ജഴ്സി ചൂണ്ടി ഇത് ആരുടേതാണ് എന്ന് അ‌വരിൽ ഒരു യുവാവ് ചോദിച്ചു. ഫുട്ബോളിലെ വലിയ താരങ്ങളെയോ അവരുടെ പേരുകളോ സെൽവിക്ക് അറിയില്ലായിരുന്നു. സ്പെല്ലിങ് ഓരോന്നായി പറഞ്ഞ ശേഷം സെൽവി തന്റെ നിഷ്കളങ്കമായ ശൈലിയിൽ ‘ലക്ഷ്മി അമ്മാൾ’ എന്ന് വായിച്ചു.

ഇത് വീഡിയോയി ഇൻസ്റ്റഗ്രാമി പോസ്റ്റ് ചെയ്യപ്പെടുകയും ​വൈറലാകുകയും ചെയ്തു. അ‌തോടെ ഇവരുടെ കട പ്രശസ്തമായി, ജീവിതം അ‌ടിമുടി മാറി. ഇന്ന് സെൽവി ഇൻസ്റ്റഗ്രാമിലെ താരമാണ്. ലക്ഷമി അ‌മ്മാൾ ​വൈറലായ ശേഷം ഡേവിഡ് ബെക്കാം- ‘ബീ കോം’, ക്രിസ്റ്റ്യാനോ റൊണാൾഡോ- ‘നരോഡ’, ലയണൽ മെസ്സി – ‘അർജന്റ് ലെസ്സി’/ ‘ആൻഡ്രോയിഡ് മെസ്സി’, നെയ്മർ – ‘നീ യാർ, ‘കിലിയൻ എംബാപ്പെ – ‘പാപ്പാ’ എന്നിങ്ങനെ താരങ്ങളുടെ ജഴ്സികൾ പരിചയപ്പെടുത്തുന്ന സെൽവിയുടെ വീഡിയോകളും ​വൈറലായി.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തന്റെ കടയിലെ തുണികളൊക്കെ തന്റെ ​ശൈലിയിൽ സെൽവി പരിചയപ്പെടുത്തുകയും അ‌വ പലതും ​വൈറലാകുകയും ചെയ്തു. 350 ഷർട്ട്സ് എന്നാണ് ഇവരുടെ ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടിന്റെ പേര്. നാട്ടിലെ കുട്ടികളുടെ സഹായത്തോടെയാണ് വീഡിയോകൾ പോസ്റ്റ് ചെയ്യാറുള്ളത്. യുവന്റസ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ സെൽവിയമ്മയുടെ ഈ ‘ലക്ഷ്മി അമ്മാൾ’, ‘നരോഡ’ ഓഡിയോ ഉപയോഗിച്ച് റീൽസ് പങ്കുവച്ചിരുന്നു.

തേടിയെത്തിയ ഐഫോൺ

ലോകകപ്പിൽ കഴിഞ്ഞ കളിയിൽ ലാമിൻ യമാലിന്റെ സ്പെയിൻ ജയിച്ചതിന്റെ സന്തോഷത്തിൽ ബാംഗ്ലൂരിൽ നിന്ന് ഒരു ആരാധകൻ തനിക്ക് ഐഫോൺ 17 പ്രോ മാക്സ് അ‌യച്ചുതന്നു എന്ന് സെൽവി വീഡിയോയിലൂടെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല, പക്ഷേ വിശ്വസിപ്പേ പറ്റൂ എന്ന് പറഞ്ഞ് സെൽവി വീഡിയോയിൽ ഐഫോൺ പുറത്തെടുത്ത് കാണിക്കുന്നുണ്ട്. താൻ വേണ്ട എന്ന് പറഞ്ഞതാണെങ്കിലും ജയിച്ച സന്തോഷത്തിൽ നൽകുന്നതാണ് എന്ന് പറഞ്ഞ് നിർബന്ധിച്ച് തന്നതാണെന്നും സെൽവി പറഞ്ഞു.

English Summary

A video that took social media by storm at the start of this FIFA World Cup was of a jersey seller named Selvi, who sells Lamine Yamal’s team jersey with the words “Lakshmi Ammal”. Now, Selvi has revealed that a fan from Bangalore sent her an iPhone 17 Pro Max in celebration of Lamine Yamal’s victory over Spain in the last match.

Follow Us