France vs Spain FIFA World Cup 2026 LIVE: സ്പെയിൻ ഫൈനലിൽ; ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു
France vs Spain FIFA World Cup 2026 Live updates in Malayalam : ഇന്ത്യൻ സമയം രാത്രി 12.30നാണ് ഫ്രാൻസ് സ്പെയിൻ സെമി ഫൈനൽ മത്സരത്തിന് കിക്കോഫ്. ഖത്തർ ലോകകപ്പിലെ ഫൈനലിസ്റ്റും 2024 യൂറോ കപ്പ് ചാമ്പ്യന്‍മാരും തമ്മിലാണ് ഫിഫ ലോകകപ്പിൻ്റെ സെമി ഫൈനിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
ഡാലസ് : ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ പോരാട്ടത്തിന് ഒരുങ്ങിയ യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസും സ്പെയിനും. ഇന്ത്യൻ സമയം അർധ രാത്രി 12.30 ആണ് ഫ്രാൻസ് സ്പെയിൻ സെമി ഫൈനൽ മത്സരം. 2018 ലോകകപ്പ് ചാമ്പ്യന്‍മാരും ഖത്തർ ലോകകപ്പ് ഫൈനലിസ്റ്റുമായ ഫ്രാൻസ് അവരുടെ ലെഗെസി തുടരാനാണ് ഇന്ന് അമേരിക്കയിലെ ഡാലസ് സ്റ്റേഡിയത്തിൽ ഇറങ്ങാൻ പോകുന്നത്. യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനാകാട്ടെ തങ്ങളുടെ യൂറോപ്യൻ ആധിപത്യം ലോകകപ്പിൽ തുടരാനാണ് സെമിയിൽ ഇറങ്ങുന്നത്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും പരക്കൻ ശൈലിക്കാരായ പരാഗ്വെയും 35 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തിയ മൊറോക്കോയെ തകർത്താണ് ഫ്രാൻസ് അവസാന നാലിലേക്കെത്തിട്ടുള്ളത്. കാളക്കൂറ്റന്മാരുടെ വീറോടെ എത്തുന്ന സ്പെയിനാകാട്ടെ യൂറോപ്യൻ വമ്പന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെയും ടൂർണമെൻ്റിലെ ഫേവറേറ്റുകളായി വിശേഷിപ്പിച്ചിരുന്ന ബെൽജിയത്തെ തോൽപ്പിച്ചാണ് സെമിയിലേക്ക് ആധികാരികമായി എത്തി ചേർന്നിരിക്കുന്നത്.
LIVE NEWS & UPDATES
-
FIFA World Cup 2026 First Semi Final Winner : ഡബിൾ അടിച്ച് സ്പെയിൻ ഫൈനലിലേക്ക്
ഫിഫ ലോകകപ്പ് 2026ൻ്റെ ഫൈനലിലേക്ക് പ്രവേശിച്ച് സ്പെയിൻ. ഫ്രാൻസിനെ എതിരല്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് സ്പെയിൻ സെമി ഫൈനൽ ജയിച്ചത്. മിഖേൽ ഒയാർസബാലും പെഡ്രോ പോറോയുമാണ് സ്പെയിനായി ഗോളുകൾ കണ്ടെത്തിയത്. സ്കോർ 0-2.
-
FIFA World Cup Semi Final Updates : മത്സരം 90 മിനിറ്റ് പിന്നിട്ടു
ഫ്രാൻസ് സ്പെയിൻ മത്സരത്തിൻ്റെ നിശ്ചിത സമയം പൂർത്തിയായി. ഇഞ്ചുറി ടൈം 7 മിനിറ്റ് അനുവദിച്ചു
-
FRA vs ESP Live Updates : സ്പാനിഷ് ഗോൾമുഖത്ത് ഫ്രാൻസിന് ഫ്രീകിക്ക്
ലമീൻ യമാൽ ഡുവോയെ ഫൗൾ ചെയ്തതിന് ഫ്രാൻസിന് അനുകൂലമായി ഫ്രികിക്ക് വിധിച്ചു. എംബാപ്പെ ഫ്രീകിക്ക് എടുത്തെങ്കിലും അത് ഗോൾ പോസ്റ്റിന് മുകളിലൂടെ പോയി
-
FIFA WC Semi Final Live upates : സ്പാനിഷ് നിരയിൽ വീണ്ടും മാറ്റം
മത്സരം 80-ാം മിനിറ്റ് പിന്നിടുമ്പോൾ രണ്ട് മാറ്റവുമായി സ്പെയിൻ. ഗോൾ കണ്ടെത്തി പെഡ്രോ പൊറോയും അലക്സ് ബയേനയുമാണ് ബെഞ്ചിലേക്ക് മടങ്ങിയത്. പകരം നിക്കോ വില്യംസും ലൊറൻ്റെയും കളത്തിലേക്കെത്തി.
-
France vs Spain Semi Final Live : വീണ്ടും അവസരം, രക്ഷകനായി സിമോൺ
ഫ്രാൻസിന് സുവർണ അവസരം ലഭിച്ചെങ്കിലും അത് നഷ്ടമായി. സ്പാനിഷ് ഗോൾ കീപ്പർ ഉനയ് സിമോൺ ബോക്സിന് പുറത്ത് വന്ന് സേവ് ചെയ്തെങ്കിലും ക്ലിയറൻസ് ശരിയായില്ല. പന്ത് നേരയെത്തിയത് ഫ്രഞ്ച് താരം ഡുവായുടെ കാലുകളിളേക്ക്. ഡുവാ ഗോളാക്കാൻ ശ്രമിച്ചെങ്കിൽ ഗോൾ തട്ടിയകറ്റി.
-
FIFA WC Semi Final FRA vs ESP Live : വീണ്ടും സ്പെയിൻ നിരയിൽ മാറ്റം
രണ്ട് മാറ്റവുമായി സ്പെയിൻ. രണ്ടാം ഗോളിന് വഴിവെച്ച ഡാനി ഒൾമോയെയും ഫാബിയാൻ റൂയിസിനെയുമാണ് പിൻവലിച്ചത്. പകരം പെഡ്രിയും മിഖേൽ മെറിനോയും കളത്തിലെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സ്പെയിൻ്റെ വിജയ ഗോൾ കണ്ടെത്തിയ താരം മിഖേൽ മെറിനോ
-
FRA vs ESP Live Updates : ആദ്യ മാറ്റവുമായി സ്പെയിൻ
രണ്ട് ഗോളുകളുടെ പിൻബലത്തിൽ ആദ്യ മാറ്റം നടത്തി സ്പെയിൻ. സ്പാനിഷ് ടീമിന് പെനാൽറ്റിയിലൂടെ ആദ്യ ലീഡ് നൽകിയ വെറ്ററൻ താരം മിഖേൽ ഒയാർസബാലിനെ പിൻവലിച്ചു. പകരം ഫെറാൻ ടോറസ് കളത്തിലെത്തി.
-
FIFA World Cup 2026 FRA vs ESP Live : വീണ്ടും ഫ്രഞ്ച് നിരയിൽ മാറ്റം
ഒലിസിനെയും ഫുൾ ബാക്ക് താരം ഡിഗ്നെയും പിൻവലിച്ച്, പകരം ചെർക്കിയെയും തിയാഗോ ഹെർണാണ്ടസിനെ കളത്തിൽ ഇറക്കി കോച്ച് ദിദിയർ ദെഷാംപ്സ്
-
FIFA World Cup 2026 Semi Final Udpates : ഇരട്ടി പ്രഹരവുമായി സ്പെയിൻ
ലീഡ് ഉയർത്തി സ്പെയിൻ. 58-ാം മിനിറ്റിൽ പെഡ്രോ പൊറോയാണ് വീണ്ടും ഫ്രഞ്ച് വല കുലുക്കിയത്. സ്കോർ 0-2
-
France vs Spain Semi Final Live : മത്സരം തിരിച്ചുപിടിക്കണം, മാറ്റവുമായി ഫ്രാൻസ്
മത്സരത്തിൻ്റെ രണ്ടാം മാറ്റവുമായി ഫ്രാൻസ്. ബ്രാഡ്ലി ബാർക്കോളയെ പിൻവലിച്ച് പകരം ഡിസൈർ ഡോയെ കളത്തിൽ ഇറക്കി ഫ്രഞ്ച് കോച്ച് ദിദിയ് ദെഷാംസ്
-
FIFA World Cup 2026 Semi Final FRA vs ESP : രണ്ടാം പകുതിക്ക് തുടക്കം
ഫ്രാൻസ് സ്പെയിൻ ഫിഫ ലോകകപ്പ് 2026 സെമി ഫൈനൽ പോരാട്ടത്തിൻ്റെ രണ്ടാം പകുതിക്ക് തുടക്കം
-
FIFA World Cup 2026 France vs Spain Semi Final First Half : ആദ്യപകുതി പൂർത്തിയായി
ഫ്രാൻസ്-സ്പെയിൻ സെമി ഫൈനൽ പോരാട്ടത്തിൻ്റെ ആദ്യപകുതി പൂർത്തിയായി. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ സ്പെയിൻ ഒരു ഗോളിന് മുന്നിലെത്തി. മിഖേൽ ഒയാർസബാലാണ് സ്പെയിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
-
France vs Spain Semi Final Live : ആദ്യപകുതി അവസാനിക്കുന്നു
ഫ്രാൻസ്-സ്പെയിൻ ഫിഫ ലോകകപ്പിൻ്റെ ആദ്യ പകുതിക്ക് അവസാനമാകുന്നു. 45 മിനിറ്റിന് ശേഷം റഫറി ആറ് മിനിറ്റാണ് ഇഞ്ചുറി ടൈം നൽകിയിരിക്കുന്നത്.
-
France vs Spain Live Updates : എംബാപ്പെയുടെ ഒറ്റാൾ പോരാട്ടം, ബോക്സ് കടന്നുവന്ന് ഗോൾകീപ്പറുടെ സേവ്
റാബിയോ നൽകിയ മികച്ച ത്രൂ ബോൾ എംബാപ്പെ ഗോൾ അവസരമാക്കുമെന്ന് കരുതിയപ്പോൾ സ്പെയിൻ്റെ രക്ഷകനായി കസ്റ്റോഡിയൻ ഉനയ് സിമേൺ. ബോക്സിന് പുറത്തേക്ക് വന്നാണ് സിമോൺ എംബാപ്പെയുടെ ഗോൾ അവസരം ഇല്ലാതാക്കിയത്. സ്കോർ 0-1
-
FRA vs ESP Live : മിസ്പാസ്, ശേഷം ടിക്കിടാക്ക, പകച്ച് ഫ്രാൻസ്
ഗോൾ കീപ്പർ മെയ്ഗൻ്റെ മിസ്പാസ് പിടിച്ചെടുത്ത സ്പെയിൻ മികച്ച അവസരമാണ് ഒരുക്കിയത്. സ്പാനിഷിൻ്റെ തനിത് ശൈലിയായ ടിക്കിടാക്കയിലൂടെ ഫ്രഞ്ച് ബോക്സിനുള്ളിൽ ഒരു മികച്ച ഗോൾ അവസരമാണ് സ്പെയിൻ ഒരുക്കിയത്. ഏറ്റവും അവസാനം അത് ഒരു കോർണർ കിക്കായി മാത്രം മാറി. കോർണർ കിക്കിലും അവസരം ഒരുക്കാൻ ശ്രമിച്ചെങ്കിൽ ഒരുവിധം ഫ്രഞ്ച് പ്രതിരോധം പിടിച്ചു നിന്നു
-
France vs Spain Semi Final Live : ഫ്രാൻസിന് തിരിച്ചടി, പ്രതിരോധ താരം പുറത്ത്
ആദ്യ ഗോളിന് പിന്നാലെ ഫ്രാൻസിന് വീണ്ടും തിരച്ചടി. പ്രതിരോധ താരം വില്യം സാലിബ് കളത്തിന് പുറത്ത്. പരിക്കേറ്റ താരം സബ്സ്റ്റ്യൂട്ട് ചെയ്ത് പകരം ലക്രോയിസിനെ സബ് ഇറക്കി
-
FIFA World Cup 2026 Semi Final Live Spain Goal : കൃത്യമായി വലയിൽ എത്തിച്ച് ഒയർസബാൽ
ഫിഫ ലോകകപ്പ് 2026 ആദ്യ സെമി ഫൈനിൽ പോരാട്ടത്തിൽ ആദ്യ ഗോൾ നേടി സ്പെയിൻ. ലഭിച്ച പെനാൽറ്റി അവസരം വെറ്ററൻ താരം മിഖേൽ ഒയാർസെബാൽ കൃത്യമായി ഫ്രാൻസിൻ്റെ വലയിൽ എത്തിച്ചു. സ്കോർ ഫ്രാൻസ് -0, സ്പെയിൻ-1
-
France vs Spain Semi Final Live : സ്പെയിന് പെനാൽറ്റി
മത്സരത്തിൻ്റെ 20-ാം മിനിറ്റിൽ സ്പെയിന് സുവർണ്ണാവസരം. പെനാൽറ്റി വിധിച്ച് റഫറി. യുവതാരം ലമീൻ യാമാലിന് ലഭിച്ച് പന്ത് തട്ടിയകറ്റാൻ ശ്രമിക്കവെ ഡിഗ്നെ ഫൗൾ ചെയ്യുകയായിരുന്നു
-
FRA vs ESP Live Update : ഡെബെലയുടെ കിടിലൻ പാസ്, പക്ഷേ അവസരമാക്കാൻ സാധിക്കാതെ എംബാപ്പെ
മൈതനാത്തിൻ്റെ മധ്യഭാഗത്ത് നിന്നും അതിമനോഹരമായി രീതിയിൽ സ്ട്രൈക്കർ കില്യാൻ എബാപ്പെയ്ക്ക് പന്ത് പാസ് ചെയ്ത് ഒസ്മാനെ ഡെബെലെ. ഗോൾ കീപ്പർ ഔട്ട് ഓഫ് പൊസിഷൻ മുതിലെടുക്കാൻ ശ്രമിക്കാതെ എംബാപ്പെ പന്തുമായി ഒന്നും കൂടി ബോക്സിലേക്ക് അടുക്കാൻ ശ്രമിച്ചു. പക്ഷേ മൂന്ന് സ്പാനിഷ് പ്രതിരോധ താരങ്ങൾക്കിടിയലൂടെ അവസരം മുതലെടുക്കാൻ എംബാപ്പായ്ക്ക് സാധിച്ചില്ല. അവസാനം അത് ഒരു കോർണർ കിക്ക് നേടിയെടുക്കുക മാത്രമാണ് ഫ്രാൻസ് ചെയ്തത്.
-
FIFA World Cup 2026 First Semi Final Live : അവസരം പാഴാക്കി യമാൽ
പെനാൽറ്റി ബോക്സിന് തൊട്ട് പുറത്ത് ലഭിച്ച ഫ്രീകിക്ക് അവസരം പാഴാക്ക് ലമീൻ യമാൽ. സ്പാനിഷ് താരമെടുത്ത ഫ്രീകിക്ക് ഫ്രഞ്ച് പ്രതിരോധ മതിലിൽ തട്ടി അകലുകയായിരുന്നു.
-
France vs Spain Semi Final Live : ബോക്സിൻ്റെ തൊട്ടുപുറത്ത് സ്പെയിൻ ഫ്രീകിക്ക്
ഫ്രാൻസിൻ്റെ പെനാൽറ്റി ബോക്സിന് തൊട്ടുപുറത്ത് സ്പെയിന് അനുകൂല്യമായി ഫ്രീകിക്ക് വിധിച്ച് റഫറി. സ്പാനിഷ് താരം ഡാനി ഒൾമോയുടെ മുന്നേറ്റം ഫ്രഞ്ച് താരം റാബിയോ തടയാൻ ശ്രമിക്കുന്നതിനിടെ ഫൗളായി മാറുകയായിരുന്നു. റഫറി റാബിയോയുടെ ഫൗളിന് മഞ്ഞ കാർഡ് വിധിക്കുകയും ചെയ്തു.
-
FRA vs ESP Live : ഫ്രാൻസിന് ആദ്യ കോർണർ
ഇടത് വിങ്ങിലൂടെ ഫ്രാൻസിൻ്റെ വിങ്ങർ ബ്രാഡ്ലി ബാർക്കോളയുടെ മുന്നേറ്റം ശ്രമം പ്രതിരോധിക്കുന്നതിനിടെയാണ് സ്പെയിൻ കോർണർ വഴങ്ങിയത്. മൈക്കിൾ ഒലിസ് എടുത്ത് കോർണർ അവസരമാക്കാൻ ഫ്രഞ്ച് താരങ്ങൾക്ക് സാധിച്ചില്ല
-
France vs Spain FIFA World Cup Semi Final Live : ഫ്രാൻസ് സ്പെയിൻ പോരാട്ടത്തിന് കിക്കോഫ്
ഫിഫ ലോകകപ്പ് 2026ൻ്റെ ആദ്യ സെമി ഫൈനൽ പോരാട്ടമായ ഫ്രാൻസ് സ്പെയിൻ മത്സരത്തിന് കിക്കോഫ്
-
FRA vs EPS Semi Final Live France Playing XI: ഫ്രാൻസിൻ്റെ പ്ലേയിങ് ഇലവൻ
മൈക്ക് മെയ്ഗൻ (ഗോൾ കീപ്പർ), ഡയോട്ട് ഉപ്പമെക്കാനോ, ജൂലെസ് കുണ്ഡെ, വില്യം സാലിബ, ലുക്കസ് ഡിഗ്നെ, ബ്രാഡ്ലി ബർക്കോള, മൈക്കിൾ ഒലിസ്, അഡ്രിയാൻ റാബിയോ, ഒസ്മാനെ ഡെബെലെ, ഓറിലീൻ ചൗമേനി, കില്യാൻ എംബാപ്പെ
-
FIFA World Cup Semi Final Updates France Playing XI : രണ്ട് മാറ്റങ്ങളുമായി ഫ്രാൻസ്
രണ്ട് മാറ്റങ്ങളാണ് ഫ്രാൻസിൻ്റെ പ്ലേയിങ് ഇലവനിലുള്ളത്. ഡിസൈർ ഡോയ്ക്ക് പകരം ബാർഡ്ലി ബാർക്കോളയും മാനു കോണിന് പകരം ഓറിലീൻ ചൗമേനി പ്ലേയിങ് ഇലവനിൽ ഇടം നേടി
-
FRA vs ESP Semi Final Live Spain Playing XI : സ്പെയിൻ്റെ പ്ലേയിങ് ഇലവൻ
ഉനയ് സിമോൺ (ഗോൾ കീപ്പർ), പെഡ്രോ പൊറൊ, മാർക്ക് കുക്കെർലാ, അയ്മെറിക് ലപ്പോർട്ടെ, പാവു കുബാറിസി, അല്കസ് ബയേന, റോഡ്രി, ലമീൻ യമാൽ, ഡാനി ഒൾമോ, ഫാബിയാൻ ലൂയിസ്, മിഖേൽ ഒയാർസബാൽ
-
FIFA World Cup Semi Final Spain Playing XI : മറ്റങ്ങൾ ഒന്നുമില്ലാതെ സ്പെയിൻ
ഫിഫ ലോകകപ്പ് സെമി ഫൈനലിനുള്ള ലൈനപ്പ് പുറത്ത്. മാറ്റങ്ങൾ ഒന്നുമില്ലാതെ ക്വാർട്ടറിൽ ബെൽജിയത്തെ നേരിട്ട അതേ പ്ലേയിങ് ഇലവനാണ് സ്പെയിന് വേണ്ടി സെമി ഫൈനലിന് ഇറങ്ങുന്നത്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും വിജയ ഗോൾ കണ്ടെത്തിയ മിഖേൽ മെറിനോ ഇന്നും ബെഞ്ചിൽ തന്നെ തുടരും. സൂപ്പർ സബായി എത്തിയായിരുന്നു മെറിനോ സ്പെയിന് വിജയ ഗോളുകൾ കണ്ടെത്തിയത്
-
FIFA World Cup Semi Final Live : ലൈനപ്പ് എപ്പോൾ
ഫ്രാൻസ് സ്പെയിൻ സെമി മത്സരം ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് മത്സരത്തിൻ്റെ ലൈനപ്പ് അറിയാൻ സാധിക്കുന്നതാണ്. ലൈനപ്പ് വിവരങ്ങൾ ഈ ലൈവ് ബ്ലോഗിലൂടെ തന്നെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.
-
FIFA World Top Goal Scrores : ഫിഫ ലോകകപ്പിൽ ഏറ്റവും ഗോൾ നേടിയവർ
ഇത്തവണത്തെ ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ താരമാണ് ഫ്രാൻസിൻ്റെ കില്യയൻ എംബാപ്പെ. ഫ്രഞ്ച് താരത്തിൻ്റെ ഗോൾ വേട്ട ഇന്ന് തുടരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
-
France vs Spain Semi Final Live : മത്സരം എങ്ങനെ?
90 മിനിറ്റാണ് മത്സരം. ആ 90 മിനിറ്റും ഇഞ്ചുറി സമയവും കഴിഞ്ഞ് ആരും വിജയം കണ്ടെത്തിയില്ലെങ്കിൽ മത്സരം 30 മിനിറ്റ് എക്സ്ട്രാ മിനിറ്റിലേക്ക് പോകും. എന്നിട്ടും വിജയിയെ കണ്ടെത്തിയില്ലെങ്കിൽ മത്സരം പെനാൽറ്റിയിലേക്ക് പോയി തുടർന്ന് വിജയിയെ കണ്ടെത്തുന്നതാണ്.
-
FIFA World Cup Semi Final France vs Spain Match Timing : ഫ്രാൻസ് സ്പെയിൻ സെമി പോരാട്ടം എപ്പോൾ?
ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫ്രാൻസ് സ്പെയിൻ ഫിഫ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൻ്റെ കിക്കോഫ്.
-
FIFA World Cup 2026 France vs Spain Live : ആദ്യ സെമിയിൽ യൂറോപ്യൻ പോരാട്ടം
ഫിഫ ലോകകപ്പ് 2026ൻ്റെ ആദ്യ സെമിയിൽ യൂറോപ്യൻ ശക്തികളായ ഫ്രാൻസും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുക
-
FIFA World Cup Live : ലോകകപ്പ് സെമി ഫൈനൽ ലൈവ്
നമസ്കാരം എല്ലവാർക്കും ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ തത്സമയം വിവരണത്തിലേക്ക് സ്വാഗതം.
Published On - Jul 14,2026 8:58 PM