AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Argentina vs England FIFA World Cup 2026 LIVE : ഇതാണ് അർജൻ്റീനയൻ മാജിക്; സ്പെയിനെ നേരിടാൻ മെസിയും സംഘവുമെത്തുന്നു

Lionel Messi Argentina vs Harry Kane England FIFA World Cup 2026 Semi Final Live updates in Malayalam : നിലവിലെ ചാമ്പ്യന്‍മരാണ് അർജൻ്റീന ഇത് ഏഴാം തവണയാണ് ഫിഫ ലോകകപ്പിൻ്റെ സെമി ഫൈനലിലേക്കെത്തുന്നത്. ഇംഗ്ലണ്ടാകട്ടെ ഇത് നാലാം തവണയാണ് ടൂർണമെൻ്റിൻ്റെ അവസാന നാലിലേക്കെത്തുന്നത്

Jenish Thomas
Jenish Thomas | Edited By: Arun Nair | Updated On: 16 Jul 2026 | 10:57 AM
Argentina vs England FIFA World Cup 2026 LIVE : ഇതാണ് അർജൻ്റീനയൻ മാജിക്; സ്പെയിനെ നേരിടാൻ മെസിയും സംഘവുമെത്തുന്നു
Argentina Vs England Live

FIFA World Cup 2026 ARG vs ENG Semi Final Live Updates : ആരാകും ന്യൂയോർക്ക് ന്യൂ ജേഴ്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിൻ്റെ കലാശപോരാട്ടത്തിൽ സ്പെയിൻ്റെ എതിരാളി ആകുക എന്ന് ഇന്നറിയാം. ഫിഫ ലോകകപ്പ് 2026ൻ്റെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൻ്റെ നിലവിലെ ചാമ്പ്യന്മാരായ ലയണൽ മെസിയുടെ അർജൻ്റീനയു ഫുട്ബോളിൻ്റെ ഉത്ഭവിച്ച ഇംഗ്ലണ്ടും തമ്മിൽ ഏറ്റമുട്ടും. ഇന്ന് അർധരാത്രി ഇന്ത്യൻ സമയം 12.30 അമേരിക്കയിലെ അറ്റ്ലാൻ്റ സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ടാം സെമിയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ സ്പെയിൻ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്പെയി തോൽപ്പിച്ചിരുന്നു

LIVE NEWS & UPDATES

The liveblog has ended.
  • 16 Jul 2026 02:37 AM (IST)

    Argentina Won : വാട്ട് എ കംബാക്ക് അർജൻ്റീന

    ഫിഫ ലോകകപ്പിൻ്റെ ഫൈനലിലേക്ക് പ്രവേശിച്ച അർജൻ്റീന. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം രണ്ട് ഗോളുകൾ മടക്കിയാണ് അർജൻ്റീന ഫിഫ ലോകകപ്പ് 2026ൻ്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. 85-ാം മിനിറ്റിൽ എൻസോ ഫെർണ്ടാസ്, 92-ാം മിനിറ്റിൽ ലൗത്താരോ മാർട്ടിനെസ് എന്നിവരാണ് അർജൻ്റീനയ്ക്ക് ഗോൾ കണ്ടെത്തിയത്. 55-ാം മിനിറ്റിൽ ആൻ്റണി ഗോർഡനാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. 60 മിനിറ്റിൽ മുതൽ തുടരെ ആക്രമണം നടത്തിയാണ് അർജൻ്റീന വിജയം കണ്ടെത്തിയത്.  ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനെയാണ് അർജൻ്റീന നേരിടുക. അന്നേദിവസം പുലർച്ചെ മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്സ് ഫൈനൽ നടക്കും. ഫ്രാൻസും ഇംഗ്ലണ്ടുമാണ് ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുക.

  • 16 Jul 2026 02:25 AM (IST)

    Argentina vs England Match Goal Updates : അർജൻ്റീനിയൻ മാജിക്

    ലീഡ് പിടിച്ചെടുത്ത് അർജൻ്റീനയുടെ. ലയണൽ മെസിയുടെ ക്രോസിൽ തലവെച്ച് ലൗത്താരോ മാർട്ടിനെസായണ് അർജൻ്റീനയ്ക്കായി രണ്ടാം ഗോൾ കണ്ടെത്തിയത്

  • 16 Jul 2026 02:23 AM (IST)

    Argentina vs England Semi Final Updates : അധിക സമയം ഒമ്പത് മിനിറ്റ്.

    അർജൻ്റീന ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിൻ്റെ നിശ്ചിത സമയം പൂർത്തിയായി. മത്സരത്തിന് അധിക സമയം അനുവദിച്ചു

  • 16 Jul 2026 02:19 AM (IST)

    Argentina vs England Goal Updates : ഗോൾ മടക്കി അർജൻ്റീന

    തുടരെയുള്ള ആക്രമണത്തിൽ ഫലം കണ്ട് അർജൻ്റീന. 85-ാം മിനിറ്റിൽ എൻസോ ഫെർണ്ടാസിൻ്റെ ബോക്സിൻ്റെ തൊട്ടുപുറത്ത് ലോങ് ഗോളിലൂടെയാണ് അർജൻ്റീന സമനില കണ്ടെത്തിയത്. ആദ്യ ഗോളിന് ശേഷം പൂർണമായി പ്രതിരോധത്തിലേക്ക് പോയത് ഇംഗ്ലണ്ടിന് വിനയായി. സ്കോർ 1-1

  • 16 Jul 2026 02:17 AM (IST)

    ENG vs ARG Semi Final Updates : റീസ് ജെയിംസിന് പരിക്ക്

    ഇംഗ്ലീഷ് ഫുൾ ബാക്ക് താരം റീസ്സെ ജെയിംസ് പരിക്കേറ്റ് കളത്തിന് പുറത്ത്. പകരം ഡാൻ ബേൺ കളത്തിൽ. ഡെക്ലാൻ റൈസിനെ പിൻവലിച്ച് നിക്കോ ഒ റെയ്ലിയും കളത്തിൽ

  • 16 Jul 2026 02:14 AM (IST)

    Argentina vs England Semi Final Match Updates : അഞ്ചാം മാറ്റം നടത്തി അർജൻ്റീന

    ആക്രമണത്തി കൂടുതൽ മൂർച്ചയേറ്റാൻ, മുന്നേറ്റ താരം ലൗത്താരോ മാർട്ടിനെസ് കളത്തിൽ ഇറക്കി അർജൻ്റീന. ഫുൾ ബാക്ക് താരം ടഗ്ലിഫിക്കോയെയാണ് അർജൻ്റീന പിൻവലിച്ചിരിക്കുന്നത്.

  • 16 Jul 2026 02:12 AM (IST)

    England vs Argentina Semi Final Live Updates : ഇംഗ്ലണ്ട് നിരയിലും മാറ്റം

    ഇംഗ്ലണ്ട് നിരയിൽ ആദ്യ മാറ്റം നടത്തി കോച്ച് തോമസ് ട്യൂഷേൽ. ഗോൾ നേടിയ ആൻ്റണി ഗോർഡനെ പിൻവലിച്ച് പകരം എസ്രി കോൻസ് കളത്തിൽ ഇറക്കി. ഇംഗ്ലണ്ടിൻ്റെ മത്സരം ലോ ബ്ലോക്ക് പ്രതിരോധ ശൈലിയിലേക്ക് മാറി

  • 16 Jul 2026 02:10 AM (IST)

    Argentina vs England Live : ഇംഗ്ലണ്ടിനെ ഭാഗ്യം തുണയ്ക്കുന്നു

    76 മിനിറ്റിൽ റോഡ്രിഗോയുടെ ക്രോസ് മക് അലിസ്റ്റർ ഹെഡ്ഡറിലൂടെ ഗോളാക്കാൻ ശ്രമിച്ചെങ്കിൽ പോസ്റ്റിൽ തട്ടി അകലുകയായിരുന്നു. സ്കോർ 1-0

  • 16 Jul 2026 02:07 AM (IST)

    Argentina vs England Semi Final Live : വീണ്ടും പകരക്കാരെ എത്തിച്ച് അർജൻ്റീന

    അർജൻ്റീനയുടെ ലൈനപ്പിൽ വീണ്ടും മാറ്റം വരുത്തി കോച്ച് ലയണൽ സ്കലോണി. ഇത്തവണ മൂന്ന് താരങ്ങളെയാണ് സ്കലോണി പകരക്കാരയി കളത്തിൽ ഇറക്കിയിരിക്കുന്നത്. ലിസാൻഡ്രോ മാർട്ടിനെസ്, മൊളിനാ, സിമയോണി എന്നിവരെ പിൻവലിച്ച്, പകരം മോൻ്റീൽ, റോഡ്രിഗോ ഡി പോൾ, നിക്കളോസ് ഒറ്റമെൻഡി കളത്തിൽ ഇറങ്ങി

  • 16 Jul 2026 02:03 AM (IST)

    England vs Argentina Live: വീണ്ടും രക്ഷകനായി പിക്ഫോർഡ്

    മത്സരത്തിൻ്റെ 69-ാം മിനിറ്റിൽ അർജൻ്റീനയ്ക്ക് ലഭിച്ച മികച്ച അവസരം തട്ടി അകറ്റി ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡ്. പകരക്കാരനായി എത്തിയ ഗോൺസാലോസിൻ്റെ ഗോൾ എന്ന് ഉറപ്പിച്ച ഹെഡ്ഡർ ഇംഗ്ലീഷ് ഗോൾകീപ്പർ തട്ടിയകറ്റുകയായിരുന്നു.

  • 16 Jul 2026 02:01 AM (IST)

    Argentina vs England Semi Final Live : ആക്രമണത്തിൻ്റെ മൂർച്ച കൂട്ടി അർജൻ്റീന

    ആദ്യ ഗോൾ വഴങ്ങിയതിന് ശേഷം ആക്രമണത്തിൻ്റെ മൂർച്ച കൂട്ടി അർജൻ്റീന. തുടരെ ഇംഗ്ലീഷ് ബോക്സിലേക്ക് ആക്രമണം അഴിച്ച് വിടുകയാണ് അർജൻ്റീന

  • 16 Jul 2026 01:58 AM (IST)

    Argentina vs England Match Live : ആദ്യ സബ്സ്റ്റിറ്റ്യൂട്ടുമായി അർജൻ്റീന

    ലൈനപ്പിൽ മാറ്റം വരുത്തി അർജൻ്റീന. മധ്യനിര താരം പരേഡ്സിനെ പിൻവലിച്ച് നിക്കോളോ ഗോൺസാലോസിനെ പകരക്കാരാനയി കളത്തിൽ ഇറക്കി ലയണൽ സ്കലോണി. സ്കോർ 1-0

  • 16 Jul 2026 01:52 AM (IST)

    ARG vs ENG Semi Final Live : കിടിലൻ ടാക്കിളുമായി സ്പെൻസർ

    അർജൻ്റീനയ്ക്ക് ലഭിക്കേണ്ട ഒരു ഗോൾ അവസരം മികച്ച ടാക്കിളിലൂടെ ഇല്ലാതാക്കി ഇംഗ്ലീഷ് ഫുൾ ബാക്ക് താരം ജെഡ് സ്പെൻസർ. വലത് വിങ്ങിലൂടെ അർജൻ്റീനിയൻ താരം സിമയോൺ ഇംഗ്ലീഷ് ബോക്സിലേക്ക് കുതിച്ചെങ്കിലും കൃത്യമായി ഇടപ്പെട്ട് സ്പെൻസർ ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തുകയായിരുന്നു

  • 16 Jul 2026 01:48 AM (IST)

    Agrentina vs England Goal Updates : ആദ്യ ഗോൾ നേടി ഇംഗ്ലണ്ട്

    ഫിഫ ലോകകപ്പ് 2026 രണ്ടാം സെമി ഫൈനലിൽ ആദ്യ ഗോൾ നേടി ഇംഗ്ലണ്ട്. 54-ാം മിനിറ്റിൽ ആൻ്റണി ഗോർഡനാണ് ഇംഗ്ലണ്ടിനായി അർജൻ്റീനയുടെ വല കുലുക്കിയത്. റോജേഴ്സ് നൽകിയ ക്രോസ് കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു ഗോർഡൻ

  • 16 Jul 2026 01:44 AM (IST)

    Argentina vs England Live : റൊമേറോയ്ക്ക് മഞ്ഞ കാർഡ്

    അർജൻ്റീനിയൻ പ്രതിരോധം താരം ക്രിസ്റ്റ്യൻ റൊമേറയ്ക്കെതിരെ മഞ്ഞ കാർഡ് ഉയർത്തി റഫറി.

  • 16 Jul 2026 01:42 AM (IST)

    FIFA World Cup 2026 Argentina vs England Semi Final Live Updates : തുടരെ അർജൻ്റീനയ്ക്ക് രണ്ട് അവസരം

    ആദ്യപകുതി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഇംഗ്ലണ്ട് ഗോൾമുഖത്തേക്ക് അർജൻ്റീനയുടെ ആക്രണമണം. ആദ്യം സിമയോണി ഇംഗ്ലണ്ടിൻ്റെ പ്രതിരോധം ഭേദിച്ച് ഷോട്ട് ഉതർത്തെങ്കിലും ഗോൾകീപ്പർ പിക്ക്ഫോർഡ് അത് തടയുകയായിരുന്നു. റീബൗണ്ട് ചെയ്ത പന്ത് പിടിച്ചെടുത്ത് ഹൂലിയൻ അൽവാരസ് വീണ്ടും ഒരു അവസരത്തിന് ശ്രമിച്ചെങ്കിലും അത് സൈഡ് നെറ്റായി മാറി. പിന്നാലെ റഫറി അർജൻ്റീനയ്ക്ക് കോർണർ അനുവദിച്ചെങ്കിലും അത് അവസരമാക്കിയെടുക്കാൻ മെസിക്കും സംഘത്തിനും സാധിച്ചില്ല

  • 16 Jul 2026 01:35 AM (IST)

    Argentina vs England Semi Final Live Updates : രണ്ടാംപകുതിക്ക് തുടക്കം

    ഇംഗ്ലണ്ട് അർജൻ്റീന സെമി ഫൈനൽ മത്സരത്തിൻ്റെ രണ്ടാംപകുതിക്ക് തുടക്കം. ആദ്യപകുതി ഗോൾരഹിത സമനില പിരിയുകയായിരുന്നു

  • 16 Jul 2026 01:20 AM (IST)

    FIFA World Cup 2026 Argentina vs England Semi Final Live Updates : ആദ്യപകുതി ഗോൾരഹിതം

    ഫിഫ ലോകകപ്പ് 2026 അർജൻ്റീന ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിൻ്റെ ആദ്യപകുതി ഗോൾരഹിതമായി പിരിഞ്ഞു. സ്കോർ 0-0

  • 16 Jul 2026 01:18 AM (IST)

    Argentina vs England Match Live Updates : മൂന്ന് മിനിറ്റ് ഇഞ്ചുറി ടൈം

    അർജൻ്റീന ഇംഗ്ലണ്ട് സെമി ഫൈനലിൻ്റെ ആദ്യപകുതി അവസാനിക്കാൻ പോകുന്നു. 45 മിനിറ്റ് പിന്നിട്ട ആദ്യപകുതിക്ക് മൂന്ന് മിനിറ്റ് മാത്രമാണ് ഇഞ്ചുറി ടൈം അനുവദിച്ചിട്ടുള്ളത്.

  • 16 Jul 2026 01:15 AM (IST)

    Argentina Vs England Semi Final Live : ലിസാൻഡ്രോ മാർട്ടിനെസിനും മഞ്ഞ കാർഡ്

    അർജൻ്റീനിയൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിനെതിരെ മഞ്ഞ കാർഡ് വിധിച്ച് റഫറി. ഇംഗ്ലീഷ് താരം റോജേഴ്സിൻ്റെ ജഴ്സി പിടിച്ച് വലിച്ചതിനായിരുന്നു റഫറി മഞ്ഞ കാർഡ് ഉയർത്തിയത്.

  • 16 Jul 2026 01:13 AM (IST)

    Argentina vs England Live : ആദ്യ മഞ്ഞക്കാർഡ് പുറത്തെടുത്ത് റഫറി

    ഇംഗ്ലണ്ട് അർജൻ്റീന സെമി ഫൈനിൽ മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ് റഫറി പുറത്തെടുത്ത്. അർജൻ്റീനയുടെ സൂപ്പർ താരം ലയണൽ മെസി ഫൗൾ ചെയ്തതിന് ഇംഗ്ലീഷ് താരം എല്ലിയോട്ട് ആൻഡേഴ്സണിനാണ് റഫറി മഞ്ഞ കാർഡ് നൽകിയത്. ഇതിന് പിന്നാലെ ലഭിച്ച ഫ്രികിക്കിൽ നിന്നും എൻസോ ഫെർണാണ്ടസ് ഇംഗ്ലണ്ടിൻ്റെ ഗോൾ മുഖത്തേക്ക് പന്ത് പായിച്ചെങ്കിലും അത് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു. മത്സരത്തിൽ അർജൻ്റീനയുടെ ഇംഗ്ലീഷ് ഗോൾമുഖത്തേക്കുള്ള ആദ്യ ആക്രമണമായിരുന്നു.

  • 16 Jul 2026 01:09 AM (IST)

    Argentina vs England Live : വീണ്ടും ബോക്സിന് പുറത്ത് ഇംഗ്ലണ്ടിന് ഫ്രികിക്ക്

    ഇംഗ്ലണ്ടിന് അനുകൂലമായി വീണ്ടും അർജൻ്റീനയുടെ പെനാൽറ്റി ബോക്സിന് പുറത്ത് ഫ്രികിക്ക് അനുവദിച്ച് റഫറി. റീസ് ജെയിംസ് എടുത്ത ഫ്രികിക്ക് ചെറിയ രീതിയിൽ അവസരം ഒരുക്കിയെങ്കിലും അർജൻ്റീനിയൻ പ്രതിരോധം അത് തട്ടി അകറ്റുകയായിരുന്നു.

  • 16 Jul 2026 01:05 AM (IST)

    Argentina vs England Live : ബോക്സിന് തൊട്ടുപുറത്ത് ഇംഗ്ലണ്ടിന് ഫ്രികിക്ക്

    ജൂഡ് ബെല്ലിങ്ഹാമിന് ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന് അനുകൂല്യമായി അർജൻ്റീനയുടെ ബോക്സിന് അരകിൽ നിന്നും ഫ്രികിക്ക് അനുവദി റഫറി. ഡെക്ലാൻ റൈസെടുത്ത ഫ്രികിക്ക് അർജൻ്റീനയുടെ ഫാർ പോസ്റ്റിന് അരികിലേക്കെത്തിയെങ്കിലും ഇംഗ്ലീഷ് പ്രതിരോധ താരം ജോൺ സ്റ്റോൺസിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

  • 16 Jul 2026 01:02 AM (IST)

    England vs Argentina Live : ബെഞ്ചിൽ നിന്നടക്കം അമർഷം, അനങ്ങാതെ റഫറി

    രണ്ടാം സെമി ആരംഭിച്ച് 30 മിനിറ്റ് പിന്നിടുമ്പോഴും ഇരു ടീമുകളുടെ ഭാഗത്ത് നിന്നും കാര്യമായ ഒരു പ്രകടനം കാണാൻ സാധിച്ചിട്ടില്ല. അതേസമയം കനത്ത ഫൗളുകളാണ് ഇംഗ്ലീഷ് അർജൻ്റീനിയൻ താരങ്ങൾ കളത്തിൽ പ്രകടമാക്കുന്നത്. ഇത് ഇരു ടീമുകളുടെയും ബെഞ്ചിൽ നിന്നും അമർഷം ഉയരുന്നുണ്ടെങ്കിലും റഫറിയുടെ ഭാഗത്ത് നിന്നും അനക്കമില്ല

  • 16 Jul 2026 12:58 AM (IST)

    Argentina vs England Semi Final Live : അർജൻ്റീനയ്ക്ക് ആദ്യ കോർണർ

    മത്സരത്തിൻ്റെ 22-ാം മിനിറ്റിൽ അർജൻ്റീനയ്ക്ക് ആദ്യ കോർണർ ലഭിച്ചു. എന്നാൽ ഗോൾ അവസരമാക്കാൻ അർജൻ്റീനിയൻ താരങ്ങൾക്ക് സാധിച്ചില്ല. ഗുലിയോനാ സിമയോണി ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ക്ഫോർഡ് ഫൗൾ ചെയ്തപ്പോൾ റഫറി  ഇംഗ്ലണ്ടിന് ഫ്രികിക്ക് അനുവദിച്ചു. ശേഷം മത്സരം ഹൈഡ്രോഷ് ബ്രേക്കിന് പിരിഞ്ഞു. സ്കോർ 0-0 സമയം 25 മിനിറ്റ്

  • 16 Jul 2026 12:54 AM (IST)

    Argentina vs England Live : ഒരു ഗോൾ ശ്രമം ഇല്ലാതെ ആദ്യ 20 മിനിറ്റുകൾ

    മത്സരം ആരംഭിച്ച് ആദ്യ 20 മിനിറ്റ് പിന്നിട്ടെങ്കിലും ഇതുവരെ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഒരു ഗോൾ ശ്രമം പോലും ഉണ്ടായിട്ടില്ല

  • 16 Jul 2026 12:47 AM (IST)

    England vs Argentina Semi Final Live : തുടക്കത്തിൽ തന്നെ പരുക്കൻ കളിയുമായി ഇരു ടീമുകൾ

    മത്സരത്തിൻ്റെ തുടക്കത്തിൽ മുതൽ ഇരു ടീമുകളും പരുക്കൻ കളി ശൈലിയാണ് പിന്തുടരുന്നത്. പല തവണ റഫറി ഇടപ്പെടൽ ഉണ്ടായി. അതേസമയം റഫറി ഇതുവരെ കാർഡ് പുറത്തെടുക്കാൻ തയ്യറായിട്ടില്ല

  • 16 Jul 2026 12:44 AM (IST)

    FIFA World Cup 2026 Semi Final England Playing XI : ഇംഗ്ലണ്ടിൻ്റെ ലൈനപ്പ്

    ജോർഡൻ പിക്ക്ഫോർഡ്, റീസ്സെ ജെയിംസ്, ജോൺ സ്റ്റോൺസ്, മാർക്ക് ഗുയ്ഹി, ജെഡ് സ്പെൻസ്, ഡെക്ലാൻ റൈസ്, എല്ലിയോട്ട് ആൻഡേഴ്സൺ, മോർഗൻ റോജേഴ്സ്, ജൂഡ് ബെല്ലിങ്ഹാം, അൻ്റണി ഗോർഡൺ, ഹാരി കെയ്ൻ

  • 16 Jul 2026 12:39 AM (IST)

    Argentina vs England Live Updates : ഇംഗ്ലണ്ടിന് അനുകൂലമായി ആദ്യ കോർണകിക്ക്

    മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി റഫറി കോർണർ കിക്ക് അനുവദിച്ചു. ഡെക്ലാൻ റൈസ് എടുത്ത കോർണർ ഇംഗ്ലീഷ് താരങ്ങൾ അവസരമാക്കാൻ സാധിച്ചില്ല

  • 16 Jul 2026 12:37 AM (IST)

    FIFA World Cup 2026 Semi Final Argentina Playing XI : അർജൻ്റീനയുടെ പ്ലേയിങ് ഇലവൻ

    എമിലിയാനോ മാർട്ടിനെസ് മൊലിന, ക്രിസ്റ്റൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, ടഗ്ലിഫിക്കോ, എൻസോ ഫെർണാണ്ടസ്, മക് അലിസ്റ്റർ, ലിയാൻഡ്രോ പരേഡ്സ്, ഗുലിയാനോ സിമയോണി, ലയണൽ മെസി, ഹൂലിയൻ അൽവാരസ്.

    റോഡ്രിഗോ ഡി പോളിന് പകരം ഗുലിയോനോ സിമയോണിയാണ് അർജൻ്റീനയുടെ പ്ലേയിങ് ഇലവനിൽ എത്തിയിരിക്കുന്നത്

  • 16 Jul 2026 12:32 AM (IST)

    Argentina vs England Semifinal Live : അർജൻ്റീന ഇംഗ്ലണ്ട് പോരാട്ടത്തിന് തുടക്കം

    ഫിഫ ലോകകപ്പ് 2026ൻ്റെ രണ്ടാം സെമി ഫൈനൽ പോരാട്ടമായ അർജൻ്റീന ഇംഗ്ലണ്ട് മത്സരത്തിന് കിക്കോഫ്

  • 16 Jul 2026 12:30 AM (IST)

    FIFA World Cup 2026 Argentina vs England Lineup : അർജൻ്റീന ഇംഗ്ലണ്ട് മത്സരത്തിൻ്റെ ലൈനപ്പായി

    ക്വാർട്ടർ മത്സരം അപേക്ഷിച്ച് ഒരു മാറ്റം മാത്രമാണ് അർജൻ്റീനയുടെ പ്ലേയിങ് ഇലവനിലുള്ളത്. ഇംഗ്ലണ്ട് നിരയിൽ മൂന്ന് വരുത്തിയാണ് തോമസ് ട്യൂഷൽ പ്ലേയിങ് ഇലവൻ സജ്ജമാക്കിയിരിക്കുന്നത്

  • 15 Jul 2026 11:20 PM (IST)

    FIFA World Cup 2026 Argentina vs England Semi Final : ഇംഗ്ലണ്ടിനെതിരെ ആദ്യമായി ഇറങ്ങുന്ന മെസി

    ഫിഫ ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനലിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി ഇന്ന് നടക്കും.  അർജൻ്റീനയുടെ നായകൻ ലയണൽ മെസി തൻ്റെ രാജ്യാന്തര കരിയറിൽ ഇതാദ്യമായിട്ടാണ് ഇംഗ്ലണ്ടിനെ നേരിടുന്നത്

  • 15 Jul 2026 11:17 PM (IST)

    Argentina vs England Semi Final Match Timing : അർജൻ്റീന ഇംഗ്ലണ്ട് മത്സരം എപ്പോൾ?

    ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് (വ്യാഴം) അർജൻ്റീനയും ഇംഗ്ലണ്ടും നേർക്കുനേരെയെത്തുന്നത്.

  • 15 Jul 2026 10:23 PM (IST)

    Argentina vs England Semi Final Live : അർജൻ്റീന ഇംഗ്ലണ്ട് പോരാട്ടം

    നമസ്കാരം എല്ലാവർക്കും ഫിഫ ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനൽ പോരാട്ടമായ അർജൻ്റീന ഇംഗ്ലണ്ട് മത്സരത്തിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം. കളത്തിലെ ഓരോ മിനിറ്റിലെയും നീക്കങ്ങളും പ്രധാന നിമിഷങ്ങളിൽ ഫുട്ബോൾ ആരാധകർക്ക് ടിവി9 മലയാളത്തിൻ്റെ പ്രത്യേക ലൈവ് ബ്ലോഗിലൂടെ അറിയാൻ സാധിക്കുന്നതാണ്

Published On - Jul 15,2026 10:04 PM

Follow Us