AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026 Semifinal Schedule: ‘രണ്ടിലൊന്ന്’ അറിയാന്‍ ആദ്യ നാലു സ്ഥാനക്കാര്‍; ലോകകപ്പ് സെമി എപ്പോള്‍, എവിടെ കാണാം?

FIFA World Cup 2026 Semifinal Malayam Schedule IST: ആദ്യ സെമിയില്‍ ഫ്രാന്‍സ് സ്‌പെയിനെ നേരിടും. ഡാല്ലസ് സ്റ്റേഡിയത്തില്‍ ജൂലൈ 15-ന് അര്‍ധരാത്രി 12.30-നാണ് മത്സരം. ജൂലൈ 16-ന് അര്‍ധരാത്രി 12.30-ന് അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും, ഇംഗ്ലണ്ടും ഏറ്റുമുട്ടും.

FIFA World Cup 2026 Semifinal Schedule: ‘രണ്ടിലൊന്ന്’ അറിയാന്‍ ആദ്യ നാലു സ്ഥാനക്കാര്‍; ലോകകപ്പ് സെമി എപ്പോള്‍, എവിടെ കാണാം?
Kylian Mbappe, Lamine Yamal, Harry Kane, Lionel MessiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Jul 2026 | 03:12 PM

48 ടീമുകളുമായി ആരംഭിച്ച ഫിഫ ലോകകകപ്പ് ഫുട്‌ബോളില്‍ ഇനി അവശേഷിക്കുന്നത് നാലേ നാലു ടീമുകള്‍ മാത്രം. അതും ലോകറാങ്കിങിലെ ആദ്യ നാലു സ്ഥാനക്കാര്‍. തുല്യകരുത്തര്‍ ഏറ്റുമുട്ടുമ്പോള്‍ ലോകകപ്പിലെ സെമി പോരാട്ടത്തിന് വാശിയും ആവേശവും ഒട്ടും കുറയില്ലെന്നുറപ്പ്. നിലവിലെ ജേതാക്കളായ അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കി സെമിയിലെത്തിയതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. മൊറോക്കോയെ രണ്ട് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തി ക്വാര്‍ട്ടറില്‍ വിജയിച്ച ഫ്രാന്‍സാണ് സെമിയിലെത്തിയ ആദ്യ ടീം. തൊട്ടുപിന്നാലെ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിനും സെമിയിലെത്തി.

എർലിംഗ് ഹാലൻഡിന്റെയും നോർവെയുടെയും ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടും സെമി പോരാട്ടത്തിന് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് നോര്‍വേയെ കീഴടക്കിയത്. ഒടുവില്‍ എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ സ്വിസ് പടയെ 3-1ന് തകര്‍ത്ത് ലയണല്‍ മെസിയുടെ അര്‍ജന്റീനയും സെമി ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തു.

തുടർച്ചയായ ഒമ്പത്‌ ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ മെസിയുടെ സ്വപ്‌നക്കുതിപ്പിന്‌ ഈ മത്സരത്തോടെ വിരാമമായെങ്കിലും, രണ്ടാമതൊരു ലോകകപ്പ് കിരീടമെന്ന അദ്ദേഹത്തിന്റെ സ്വപ്നം ഇപ്പോഴും സജീവമാണ്. ഫിഫ റാങ്കിംഗിലെ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ ഒരുമിച്ച് ലോകകപ്പ് സെമിഫൈനലിൽ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

Also Read: ഞാനല്ല, എന്റെ പിള്ളേരാണ് മികച്ചതെന്ന് ഫ്രാൻസ് കോച്ച്; വിജയം സിദാന് സമർപ്പിച്ച് എംബാപ്പേ

ആദ്യ സെമിയില്‍ നിലവിലെ റണ്ണര്‍ അപ്പുകളായ ഫ്രാന്‍സ് സ്‌പെയിനെ നേരിടും. ഡാല്ലസ് സ്റ്റേഡിയത്തില്‍ ജൂലൈ 15-ന് അര്‍ധരാത്രി 12.30-നാണ് (ഇന്ത്യന്‍ സമയം) മത്സരം. ജൂലൈ 16-ന് അര്‍ധരാത്രി 12.30-ന് അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും, ഇംഗ്ലണ്ടും ഏറ്റുമുട്ടും.

ലോകകപ്പ് സെമി ഫൈനല്‍ ഷെഡ്യൂള്‍:

  1. ഫ്രാന്‍സ് vs സ്‌പെയിന്‍ – തീയതിയും സമയവും: ജൂലൈ 15 ബുധനാഴ്ച, ഇന്ത്യൻ സമയം പുലർച്ചെ 12:30 ന്. വേദി: ഡാല്ലസ് സ്റ്റേഡിയം.
  2. ഇംഗ്ലണ്ട് vs അർജന്റീന – തീയതിയും സമയവും: ജൂലൈ 16 വ്യാഴാഴ്ച, ഇന്ത്യൻ സമയം പുലർച്ചെ 12:30 ന്. വേദി: അറ്റ്‌ലാന്റ സ്റ്റേഡിയം.

ലൂസേഴ്സ് ഫൈനൽ

മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള ലൂസേഴ്‌സ് ഫൈനല്‍ ജൂലൈ 19-ന് നടക്കും. രണ്ട് സെമി ഫൈനലുകളില്‍ തോറ്റവര്‍ ഏറ്റുമുട്ടും. മിയാമി സ്‌റ്റേഡിയത്തില്‍ പുലര്‍ച്ചെ 2.30-നാണ് മത്സരം.

ഫൈനൽ മത്സരം

  • ജൂലൈ 20-നാണ് കലാശപ്പോരാട്ടം.
  • ന്യുയോര്‍ക്കിലെ ന്യു ജേഴ്‌സി സ്‌റ്റേഡിയത്തില്‍ അര്‍ധരാത്രി 12.30-ന് ഫൈനല്‍ മത്സരം ആരംഭിക്കും.

എവിടെ കാണാം?

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പ് 2026 സെമിഫൈനൽ മത്സരങ്ങൾ ‘Unite8 Sports’ ടിവി ചാനലുകളിലും ‘ഡിഡി സ്പോർട്സിലും’ തത്സമയം കാണാം. കൂടാതെ, ഓൺലൈനായി മത്സരം കാണാൻ ആഗ്രഹിക്കുന്നവർക്കായി ‘ZEE5’ ആപ്പിലും അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യുന്നതായിരിക്കും.

English Summary

The FIFA World Cup 2026 is down to its final four teams. Argentina will play England, while France faces Spain in the semifinals. All four teams are the top-ranked nations in the world. Fans in India can stream the matches live on the ZEE5 app.

Follow Us