AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അയ്യേ, ഇതെന്ത് ഭാഷ? എംബാപ്പെയെ പച്ചയ്ക്ക് തെറി വിളിച്ച് പരാഗ്വേ സെനറ്റർ

Kylian Mbappe vs Celeste Amarilla: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ അസഭ്യ വര്‍ഷവുമായി പരാഗ്വേ സെനറ്റർ സെലസ്റ്റെ അമരില്ല രംഗത്ത്. പരാഗ്വേ സെനറ്റിൽ സംസാരിക്കുന്നതിനിടെയാണ് സെനറ്റര്‍ മോശം പരാമര്‍ശിച്ചത്. മത്സരത്തിന് ശേഷം പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന് കൈകൊടുക്കാൻ എംബാപ്പെ കൂട്ടാക്കാതിരുന്നതും ഓതന്റിക്കൽ റാഡിക്കൽ ലിബറൽ പാർട്ടി അംഗം കൂടിയായ സെനറ്ററെ ചൊടിപ്പിച്ചു.

അയ്യേ, ഇതെന്ത് ഭാഷ? എംബാപ്പെയെ പച്ചയ്ക്ക് തെറി വിളിച്ച് പരാഗ്വേ സെനറ്റർ
Kylian MbappeImage Credit source: PTI
Jayadevan AM
Jayadevan AM | Published: 09 Jul 2026 | 02:45 PM

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ അസഭ്യ വര്‍ഷവുമായി പരാഗ്വേ സെനറ്റർ സെലസ്റ്റെ അമരില്ല രംഗത്ത്. പരാഗ്വേ സെനറ്റിൽ സംസാരിക്കുന്നതിനിടെയാണ് സെനറ്റര്‍ മോശം പരാമര്‍ശിച്ചത്. താരത്തെ “സൺ ഓഫ്…” എന്നാണ് സെനറ്റര്‍ വിളിച്ചത്. എംബാപ്പെ തന്നെ ‘ഒരു തരംതാണ സ്ത്രീയാണെന്നും പദവിക്ക് യോഗ്യയല്ലെന്നും’ വിശേഷിപ്പിച്ചു എന്ന വാർത്ത പ്രചരിച്ചതോടെയാണ്‌ അമരില്ല പരസ്യമായി തെറിവിളിച്ചുകൊണ്ട് രംഗത്തെത്തിയത്. മത്സരത്തിന് ശേഷം പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന് കൈകൊടുക്കാൻ എംബാപ്പെ കൂട്ടാക്കാതിരുന്നതും ഓതന്റിക്കൽ റാഡിക്കൽ ലിബറൽ പാർട്ടി അംഗം കൂടിയായ സെനറ്ററെ ചൊടിപ്പിച്ചു.

“യൂറോപ്പിൽ ആദ്യമായി കാലുകുത്തുന്ന, ലോകകപ്പിൽ ആദ്യമായി കളിക്കുന്ന ഒർലാൻഡോ ഗിൽ എന്ന ചെറുപ്പക്കാരൻ ഒരു പരാഗ്വേക്കാരന്റെ എല്ലാ വിനയത്തോടെയും കൈനീട്ടിയപ്പോൾ, അവന് കൈകൊടുക്കാൻ വിസമ്മതിക്കുകയും മുഖത്തുനോക്കി ആക്രോശിക്കുകയും ചെയ്ത ഈ *** ചെയ്തത് ഫ്രഞ്ച് ശൈലിയല്ല. ഒരു ഫ്രഞ്ചുകാരനും ഒരിക്കലും അങ്ങനെ ചെയ്യില്ല,” സെനറ്റിൽ അമരില്ല പ്രസ്താവിച്ചു.

പരാഗ്വേയുടെ പരാജയത്തിന് ശേഷം കടുത്ത വംശീയ അധിക്ഷേപങ്ങൾ ഉണ്ടായതായും അമരില്ല ആരോപിച്ചു. ഫ്രാൻസിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചത്. റൂസ്സോ, ഡെക്കാർട്ടെ, മോണ്ടെസ്ക്യൂ, വിക്ടർ യൂഗോ, സിമോൺ ഡി ബൊവ ഇരു തുടങ്ങിയ മഹത് വ്യക്തികളുടെയും മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെയും ഫ്രാൻസിനെ എംബാപ്പെ എന്ന പേരിലേക്ക് ചുരുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സെനറ്റര്‍ ആഞ്ഞടിച്ചു.

Also Read: Argentina vs Egypt Controversy: കലിപ്പ് തീരണില്ലല്ലോ! സ്‌കലോണിക്ക് നേരെ ആക്രോശിച്ച് ഈജിപ്ഷ്യന്‍ കോച്ച്; നാടകീയ രംഗങ്ങള്‍

എംബാപ്പെ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമരില്ല പറഞ്ഞിരുന്നു. 2020 മാർച്ചിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയെ പരാഗ്വേയിൽ ജയിലിലടച്ച സംഭവം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു സെനറ്ററുടെ ഭീഷണി. “എംബാപ്പെ, പരാഗ്വേക്കാരുമായി കളിക്കാൻ നിൽക്കരുത്. എന്നെ കുറച്ചുകാണുകയും വേണ്ട. എനിക്ക് നിനക്കെതിരെ കേസ് കൊടുക്കാൻ സാധിക്കും. എന്നോട് മാപ്പ് പറയണം”-എന്നായിരുന്നു അമരില്ലയുടെ മുന്നറിയിപ്പ്.

എന്നാൽ കളിക്കളത്തിന് പുറത്തെ ഈ തർക്കങ്ങൾ എംബാപ്പെയെ ഒട്ടും ബാധിച്ചിട്ടില്ലെന്നും താരം പൂർണമായും മത്സരത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് വ്യക്തമാക്കി. മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എംബാപ്പെ മാനസികമായി വളരെ നല്ല അവസ്ഥയിലാണ്. മത്സരത്തിനായി അദ്ദേഹം പൂർണ്ണ സജ്ജനാണെന്നും ദെഷാംപ്സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അപ്പീല്‍ തള്ളി

അതേസമയം, പരാഗ്വെയ്‌ക്കെതിരായ മത്സരത്തിനിടെ മൈക്കൽ ഒലീസെയ്ക്ക് ലഭിച്ച മഞ്ഞക്കാർഡിനെതിരെ ഫ്രാൻസ് നൽകിയ അപ്പീൽ ഫിഫ തള്ളി. ദെഷാംപ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒലീസെയ്ക്ക്, ഫിലഡൽഫിയയിൽ നടന്ന ചൂടേറിയ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് മഞ്ഞക്കാർഡ് ലഭിച്ചത്. പരാഗ്വെ താരം മാറ്റിയാസ് ഗലാർസയുമായുള്ള തർക്കത്തെത്തുടർന്നായിരുന്നു ഇത്. ക്വാർട്ടർ ഫൈനലിൽ വീണ്ടുമൊരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ, ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ താരത്തിന് കളിക്കാനാകില്ല.

English Summary

Paraguayan Senator Celeste Amarilla insulted Kylian Mbappe on the Senate floor. The feud began after Mbappe reportedly refused to shake hands with Paraguay’s goalkeeper. Amarilla threatened legal action and reminded Mbappe of Ronaldinho’s past imprisonment in Paraguay. France coach Didier Deschamps stated that Mbappe remains completely unfazed and focused on his next match.

Follow Us