AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Argentina vs Egypt Controversy: കലിപ്പ് തീരണില്ലല്ലോ! സ്‌കലോണിക്ക് നേരെ ആക്രോശിച്ച് ഈജിപ്ഷ്യന്‍ കോച്ച്; നാടകീയ രംഗങ്ങള്‍

Egypt coach confronts Lionel Scaloni and referees : അർജന്റീനയും ഈജിപ്തും തമ്മിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിന് പിന്നാലെയുണ്ടായ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് 3-2 എന്ന സ്കോറിന് അർജന്റീന തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

Argentina vs Egypt Controversy: കലിപ്പ് തീരണില്ലല്ലോ! സ്‌കലോണിക്ക് നേരെ ആക്രോശിച്ച് ഈജിപ്ഷ്യന്‍ കോച്ച്; നാടകീയ രംഗങ്ങള്‍
Hossam Hassan Image Credit source: PTI
Jayadevan AM
Jayadevan AM | Published: 09 Jul 2026 | 02:16 PM

അർജന്റീനയും ഈജിപ്തും തമ്മിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിന് പിന്നാലെയുണ്ടായ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് 3-2 എന്ന സ്കോറിന് അർജന്റീന തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. എന്നാൽ ചില റഫറിയിങ് തീരുമാനങ്ങളിൽ ഈജിപ്ഷ്യൻ താരങ്ങളും കോച്ചിങ് സ്റ്റാഫും അതൃപ്തിയിലാണ്. കിരീടം അർജന്റീനയ്ക്ക് കൈമാറാൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന ഗുരുതരമായ ആരോപണവുമായി ഈജിപ്ഷ്യന്‍ താരം മൊസ്തഫ സിക്കോ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസാം ഹസ്സൻ ഫിഫ ഒഫീഷ്യലുകൾക്ക് നേരെ തട്ടിക്കയറിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഹസ്സനും സംഘവും ഒഫീഷ്യലുകളുമായി രൂക്ഷമായ തർക്കത്തിൽ ഏര്‍പ്പെടുന്നതിനിടെ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി അതിലൂടെ കടന്നുപോയി. തർക്കങ്ങളിൽ ഇടപെടാതെ മുന്നോട്ട് നീങ്ങിയ സ്കലോണിക്ക് നേരെയും ഹസ്സൻ ആക്രോശിക്കുന്നത്‌ വീഡിയോയിൽ കാണാം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ:

ഈ പ്രകോപനങ്ങളോടൊന്നും പ്രതികരിക്കാൻ സ്കലോണി തയ്യാറായില്ല. ഡ്രസിങ് റൂമിലേക്ക് അദ്ദേഹം ശാന്തനായി നടന്നുപോയി. മത്സരം അവസാനിച്ചെങ്കിലും അര്‍ജന്റീന-ഈജിപ്ത് മത്സരത്തിലെ വിവാദം ഇപ്പോഴും കത്തിപടരുകയാണ്. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ചേരിതിരിഞ്ഞ് വിമര്‍ശനമുന്നയിക്കുന്നുണ്ട്.

മിണ്ടാതിരിക്കാൻ കഴിയില്ലെന്ന്‌ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ

പ്രീ-ക്വാർട്ടർ മത്സരത്തിൽ തങ്ങൾക്ക് നേരിടേണ്ടി വന്നത് അനീതിയാണെന്നും, റഫറിയിങ് മോശമായിരുന്നുവെന്നും, ഇതിനെതിരെ മിണ്ടാതിരിക്കാൻ കഴിയില്ലെന്നും ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.

ഈജിപ്ഷ്യൻ ദേശീയ ടീമിന്റെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുക എന്നത് അവഗണിക്കാൻ കഴിയുന്നതോ നിസ്സാരമായി കാണേണ്ടതോ ആയ ഒന്നല്ലെന്നും, പൂർണ്ണ ബോധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടി തങ്ങൾ ചുമലിലേറ്റുന്ന ഉത്തരവാദിത്തമാണെന്നും ഇഎഫ്എ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. റഫറിയുടെ പല തീരുമാനങ്ങളും ഒട്ടും സുതാര്യമല്ലായിരുന്നുവെന്നും, അത് കടുത്ത ആശങ്കകളും ചോദ്യങ്ങളും ഉയർത്തുന്നുണ്ടെന്നുമാണ് ആരോപണം.

Also Read: മെസിക്ക് ഒരു കപ്പ്, അ‌ത് വെറുതേയല്ല സുഹൃത്തേ! ഈ ലോകകപ്പ് നേടിയാൽ മെസിക്കുണ്ടാകുന്ന നേട്ടങ്ങൾ

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം കൃത്യമായ രീതിയിൽ ഉപയോഗിക്കുന്നതിൽ റഫറി പരാജയപ്പെട്ടതാണ് അർജന്റീനയോടുള്ള തങ്ങളുടെ തോൽവിക്ക് കാരണമായതെന്നാണ് അസോസിയേഷന്റെ ആരോപണം. 58-ാം മിനിറ്റിൽ ഈജിപ്ത് നേടിയ ഗോള്‍, ഈജിപ്ഷ്യൻ താരം മർവാൻ അത്തിയ അർജന്റീന പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്തതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ റദ്ദാക്കിയിരുന്നു. ഹൊസാം ഹസ്സനും പല താരങ്ങളും റഫറിയിങ്ങിനെ പരസ്യമായി വിമർശിച്ചിരുന്നു.

ഫിഫയുടെ റഫറിയിങ് ചീഫ് പറയുന്നത് ഇങ്ങനെ

തീരുമാനങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ചർച്ചകൾ ഫുട്ബോളിന്റെ ഭാഗമാണെങ്കിലും, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾക്ക് കായികരംഗത്ത് സ്ഥാനമില്ലെന്ന് ഫിഫയുടെ റഫറിയിങ് ചീഫ് പിയർലൂയിജി കൊള്ളിന പറഞ്ഞു.

ഫിഫ ലോകകപ്പ് മാച്ച് ഒഫീഷ്യലുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നും, ഇത്തരം ആരോപണങ്ങൾ ഒഫീഷ്യലുകൾക്കും അവരുടെ കുടുംബങ്ങൾക്കും നേരെയുള്ള ഭീഷണികളിലേക്ക് നയിച്ചേക്കാമെന്നും അത് ശരിയല്ലെന്നും പിയർലൂയിജി കൊള്ളിന വ്യക്തമാക്കി.

English Summary

Argentina defeated Egypt 3-2 in a dramatic World Cup match. Egypt’s coach angrily confronted FIFA officials and Lionel Scaloni afterward. The Egyptian Football Association formally protested the “biased” VAR decisions. FIFA’s refereeing chief strongly defended the match officials’ integrity.

Follow Us