AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മോദി സർക്കാരിന്റെ കീഴിൽ വിദേശങ്ങളിൽ പുതുജീവൻ വെച്ച ക്ഷേത്രങ്ങൾ; പ്രബാനൻ സന്ദർശനത്തിനൊപ്പം ഒരു തിരിഞ്ഞുനോട്ടം

How India revived shared civilisational heritage under PM Modi: പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിലെ പ്രംബാനൻ ക്ഷേത്രം സന്ദര്‍ശിക്കും. വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ശക്തമായ നടപടികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. പ്രധാന പദ്ധതികള്‍ പരിശോധിക്കാം.

മോദി സർക്കാരിന്റെ കീഴിൽ വിദേശങ്ങളിൽ പുതുജീവൻ വെച്ച ക്ഷേത്രങ്ങൾ; പ്രബാനൻ സന്ദർശനത്തിനൊപ്പം ഒരു തിരിഞ്ഞുനോട്ടം
നരേന്ദ്ര മോദി പ്രംബാനൻ ക്ഷേത്രം സന്ദർശിക്കും Image Credit source: PTI, Roberto Moiola / Sysaworld/Moment/Getty Images
Jayadevan AM
Jayadevan AM | Updated On: 08 Jul 2026 | 09:31 AM

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലെ പ്രംബാനൻ (Prambanan) ക്ഷേത്രം സന്ദര്‍ശിക്കും. വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ശക്തമായ നടപടികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. മോദി സർക്കാരിന്റെ കീഴിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.

രംന കാളി ക്ഷേത്രം

1971-ൽ പാകിസ്ഥാന്റെ ‘ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്’ എന്ന സൈനിക നടപടിയുടെ ഭാഗമായി തകർക്കപ്പെട്ട ചരിത്രപ്രസിദ്ധമായ രംന കാളി ക്ഷേത്രം പുനർനിർമ്മിക്കുന്നതിനായി ഇന്ത്യ സഹായം പ്രഖ്യാപിച്ചിരുന്നു. മോദി സർക്കാരിന്റെ ഈ സഹായത്തോടെ നിർമ്മിച്ച ക്ഷേത്രം 2021-ൽ ഉദ്ഘാടനം ചെയ്തു. ഇത് ബംഗ്ലാദേശിലെ ഒരു പ്രധാന ഹൈന്ദവ ആരാധനാലയം പുനഃസ്ഥാപിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക ബന്ധം ശക്തമാക്കുന്നതിനും കാരണമായി.

ജോയ് കാളി മാതാ ക്ഷേത്രം

ബംഗ്ലാദേശിലെ നതോറിലുള്ള ഏതാണ്ട് 300 വർഷത്തോളം പഴക്കമുള്ള ജോയ് കാളി മാതാ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് ഇന്ത്യ ധനസഹായം നൽകി. ഇതിന് പുറമെ ആനന്ദമയീ കാളി മാതാ മന്ദിർ, രാമകൃഷ്ണ ക്ഷേത്രം എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കും സർക്കാർ പിന്തുണ നല്‍കി. ബംഗ്ലാദേശിലെ ഹൈന്ദവ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രങ്ങളെ നിലനിർത്തുന്നതിൽ ഈ നടപടികൾ നിർണ്ണായകമായി.

മീ സൺ സാങ്ച്വറി

ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച വിയറ്റ്നാമിലെ മീ സൺ സാങ്ച്വറി മോദി സർക്കാരാണ്‌ പുനരുദ്ധരിച്ചത്‌. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശൈവ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നായ ഇത് പുരാതന ചമ്പാ സാമ്രാജ്യത്തിന്റെ മതപരമായ കേന്ദ്രമായിരുന്നു. 2014-ല്‍ ധാരണാപത്രം ഒപ്പുവെച്ചു.

Also Read: Narendra Modi: ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ‘ബഹുത് കുച്ച്’; സൗഹൃദത്തെ എട്ടുമായി ബന്ധിപ്പിച്ച് പ്രധാനമന്ത്രി, പിന്നിലെ നിഗൂഢതയെന്ത്?

ബഗാൻ പൈതൃക മേഖല

ഭൂകമ്പത്തിൽ തകർന്ന, യുനെസ്കോ പൈതൃക പട്ടികയിലുള്ള മ്യാന്‍മറിലെ ബഗാൻ പുരാവസ്തു മേഖലയിലെ സ്മാരകങ്ങൾ പുനരുദ്ധരിക്കുന്നതിനായി ഇന്ത്യ 2017-ല്‍ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുഖേന ചരിത്രപ്രസിദ്ധമായ 12 പഗോഡകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്ത്യ ഏറ്റെടുത്തു നടത്തി. ആനന്ദ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇന്ത്യ പൂർത്തിയാക്കി.

28 പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം

ഭൂകമ്പത്തിന് ശേഷമുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നേപ്പാളിന് ഇന്ത്യ നൽകിയ 50 മില്യൺ യുഎസ് ഡോളറിന്റെ സഹായ പാക്കേജിന് കീഴിൽ, മോദി സർക്കാർ 28 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണവും സംരക്ഷണവും ആരംഭിച്ചു. 2017-ല്‍ ധാരണാപത്രം ഒപ്പുവെച്ചു. ചരിത്രപ്രസിദ്ധമായ സെതോ മച്ഛീന്ദ്രനാഥ് ക്ഷേത്രം, ബുധനീലകണ്ഠ ക്ഷേത്ര ധർമ്മശാല എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

അങ്കോർ പൈതൃകം

കംബോഡിയയിലെ അങ്കോർ പൈതൃക സമുച്ചയത്തിലെ പ്രധാന ഭാഗങ്ങളായ താ പ്രോം, അങ്കോർ വാട്ട്, പ്രീ വിഹാർ എന്നിവയുടെ പുനരുദ്ധാരണവും സംരക്ഷണവും ഇന്ത്യ 2022 മുതൽ ഏറ്റെടുത്തു നടത്തി. ഇന്ത്യയ്ക്ക് വെളിയിലുള്ള ഏറ്റവും വലിയ ഹൈന്ദവ സംസ്കൃതിയുടെ വാസ്തുവിദ്യാ പൈതൃകം സംരക്ഷിക്കുന്നതിൽ ഇന്ത്യയ്ക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ഈ നടപടികള്‍.

വാട്ട് ഫൂ ക്ഷേത്രം

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള, ഏതാണ്ട് 1000 വർഷത്തോളം പഴക്കമുള്ള ലാവോസിലെ വാട്ട് ഫൂ ശിവക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഇന്ത്യ പുനരുദ്ധരിച്ചു.

ശ്രീനാഥ്ജി ക്ഷേത്രം

2019-ല്‍ പ്രധാനമന്ത്രിയുടെ ബഹ്റൈൻ സന്ദർശന വേളയിൽ, മനാമയിലുള്ള 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി (ശ്രീകൃഷ്ണ) ക്ഷേത്രത്തിന്റെ 4.2 മില്യൺ യുഎസ് ഡോളർ ചിലവ് വരുന്ന പുനർവികസന പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നിനെ സംരക്ഷിക്കുന്നതായിരുന്നു ഈ പദ്ധതി.

തിരുക്കേതീശ്വരം ക്ഷേത്രം

ശ്രീലങ്കയിലെ തിരുക്കേതീശ്വരം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 326 മില്യൺ രൂപ ഗ്രാന്റ് സഹായം നൽകുന്നതിനായി ഇന്ത്യ 2015 ജൂലൈയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

English Summary

PM Modi is visiting Indonesia’s Prambanan temple today. Under his leadership, India has actively revived shared global heritage. The government funded and restored multiple ancient temples across Asia. These efforts have significantly strengthened India’s global cultural ties.

Follow Us