AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

PM Modi Conferred Agricola Medal: റോമിൽ ചരിത്രനേട്ടം; പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്രസഭയുടെ ‘അഗ്രിക്കോള മെഡൽ’

Prime Minister Narendra Modi Receives Prestigious Agricola Medal: നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ അഗ്രിക്കോള മെഡൽ സമ്മാനിച്ചു. റോമിലെ എഫ്എഒ ആസ്ഥാനത്തു വെച്ചു നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്. എഫ്എഒ ഡയറക്ടർ ജനറൽ ഡോ. ക്വോ ഡോങ്യുവിൽ നിന്ന് പ്രധാനമന്ത്രി അവാർഡ് സ്വീകരിച്ചു.

PM Modi Conferred Agricola Medal: റോമിൽ ചരിത്രനേട്ടം; പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്രസഭയുടെ ‘അഗ്രിക്കോള മെഡൽ’
നരേന്ദ്ര മോദി അഗ്രിക്കോള മെഡൽ സ്വീകരിക്കുന്നു Image Credit source: x.com/narendramodi
Jayadevan AM
Jayadevan AM | Published: 21 May 2026 | 08:30 AM

റോം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) 2026-ലെ വിശിഷ്ട പുരസ്കാരമായ അഗ്രിക്കോള മെഡൽ സമ്മാനിച്ചു. റോമിലെ എഫ്എഒ ആസ്ഥാനത്തു വെച്ചു നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യയിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ നേതൃത്വം വഹിച്ചതിനാണ് പ്രധാനമന്ത്രിക്ക് ഈ പുരസ്‌കാരം സമ്മാനിച്ചത്. എഫ്എഒ ഡയറക്ടർ ജനറൽ ഡോ. ക്വോ ഡോങ്യുവിൽ നിന്ന് പ്രധാനമന്ത്രി അവാർഡ് സ്വീകരിച്ചു.

ഇന്ത്യക്കാർക്കും ലോകമെമ്പാടുമുള്ള ആളുകൾക്കും ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പാക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന ഇന്ത്യൻ കർഷകർക്കും ഇന്ത്യൻ കാർഷിക ശാസ്ത്ര സമൂഹത്തിനും പ്രധാനമന്ത്രി ഈ ബഹുമതി സമർപ്പിച്ചു. മനുഷ്യക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുള്ള ആദരവാണ് ഈ അംഗീകാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ട്വീറ്റ്‌

“റോമിലെ എഫ്എഒ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഗ്രിക്കോള മെഡൽ ഞാൻ സ്വീകരിച്ചു. എഫ്എഒയ്ക്ക് എന്റെ നന്ദി. ഈ ബഹുമതി ഇന്ത്യയിലെ അന്നദാതാക്കൾക്ക്… നമ്മുടെ ഭക്ഷ്യ ദാതാക്കൾക്ക് ഞാൻ സമർപ്പിക്കുന്നു. നമ്മുടെ കർഷകർ, കന്നുകാലി, മത്സ്യബന്ധന മേഖലകളുമായി ബന്ധപ്പെട്ടവർ, കാർഷിക ഗവേഷകര്‍, എന്നിവരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിത്. മനുഷ്യക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണിത്”-മോദി എക്‌സില്‍ കുറിച്ചു.

Also Read: PM Narendra Modi: എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം

ഇന്ത്യയിലെ കാർഷിക ജീവിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ നരേന്ദ്ര മോദി, കൃഷി എന്നത് ഭൂമിദേവിയും ഇന്ത്യൻ ജനതയും തമ്മിലുള്ള പവിത്രമായൊരു ബന്ധമാണെന്നും ഓർമ്മിപ്പിച്ചു. ശാസ്ത്രീയവും നൂതനവുമായ ഇന്ത്യയുടെ കൃഷി രീതി സുസ്ഥിരവും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ഒരു ഭാവി കാർഷിക വ്യവസ്ഥയ്ക്ക് രൂപം നൽകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്’

‘പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്’ പോലുള്ള രീതികളും, സൂക്ഷ്മ ജലസേചനത്തിനും കൃഷിക്കും വേണ്ടിയുള്ള ദൗത്യ അധിഷ്ഠിത സമീപനങ്ങളുമാണ് ഇന്ത്യയുടെ കാർഷിക നയങ്ങൾക്ക് വഴികാട്ടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ പൊതു സൗകര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ, ഡ്രോണുകൾ, റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ, സെൻസറുകൾ ഘടിപ്പിച്ച യന്ത്രങ്ങൾ എന്നിവ ഇന്ത്യൻ കർഷകർക്ക് സമൃദ്ധമായ വിളവെടുപ്പും ഉയർന്ന കാർഷിക വരുമാനവും നേടാൻ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൂവായിരത്തോളം വിളയിനങ്ങൾ ഇന്ത്യ വികസിപ്പിച്ചു. ഇന്ത്യയുടെ ശാസ്ത്രാധിഷ്ഠിത കൃഷിരീതികൾ ആഗോള ഭക്ഷ്യസുരക്ഷയെ ശക്തമാക്കുന്നു. എഫ്‌എ‌ഒയുടെ സ്ഥാപക അംഗമെന്ന നിലയിൽ, ആഗോള ഭക്ഷ്യസുരക്ഷയ്ക്കും സുസ്ഥിര കൃഷിക്കും പട്ടിണിരഹിത ലോകത്തിനുമായി സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയോടൊപ്പം സഹകരിച്ച് പ്രവർത്തിച്ചതിന് മോദി എഫ്എഒയ്ക്ക് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരു ഇന്ത്യൻ ഭരണത്തലവൻ എഫ്എഒ ആസ്ഥാനം സന്ദർശിക്കുന്നത് ഇതാദ്യമായാണ്.

English Summary

PM Modi received the prestigious Agricola Medal from the UN FAO in Rome. The award recognizes his leadership in food security and sustainable agriculture. He dedicated this major international honor to Indian farmers and scientists. PM Modi is the first Indian leader to visit the FAO headquarters in 30 years.

Follow Us