AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

PM Narendra Modi: എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം

PM Narendra Modi Calls Crucial Council of Ministers Meeting Today: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം, ഈയിടെ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളും അവയുടെ പുരോഗതിയും, ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്‌തേക്കും.

PM Narendra Modi: എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം
പ്രധാനമന്ത്രി നരേന്ദ്ര മോദിImage Credit source: PTI
Jayadevan AM
Jayadevan AM | Published: 21 May 2026 | 07:09 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും. വൈകുന്നേരം 4 മണിക്ക് ഡൽഹിയിലെ സേവാ തീർത്ഥിലാണ് യോഗം. എല്ലാ കേന്ദ്ര മന്തിമാരോടും രാജ്യതലസ്ഥാനത്ത് തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം, ഈയിടെ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളും അവയുടെ പുരോഗതിയും, ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി അവലോകനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ നിര്‍ണായക യോഗമാണിത്.

എല്ലാ കേന്ദ്ര മന്ത്രിമാരും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും, മറ്റ് സഹമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടന നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ വർഷത്തെ ആദ്യ മന്ത്രിസഭാ കൗൺസിൽ യോഗം ചേരുന്നത്.

പശ്ചിമേഷ്യൻ പ്രതിസന്ധി

നിലവിലുള്ള പശ്ചിമേഷ്യൻ പ്രതിസന്ധിയും അത് ഇന്ത്യയിലുണ്ടാക്കാൻ സാധ്യതയുള്ള സാമ്പത്തിക ആഘാതങ്ങളും യോഗത്തിൽ ചർച്ചയായേക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണവില, ഇന്ധന വിതരണ ശൃംഖല, പണപ്പെരുപ്പം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ സർക്കാർ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Also Read: Narendra Modi: ബഹുമതികളില്‍ രാജാവ് മോദി; നോര്‍വേയുടെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രിക്ക്, പുരസ്‌കാരങ്ങള്‍ 32 കടന്നു

വിദേശ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തുന്ന പ്രധാനമന്ത്രി സാഹചര്യങ്ങൾ നേരിട്ട് അവലോകനം ചെയ്യുമെന്നാണ് വിവരം. വിവിധ സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും വ്യത്യസ്ത വശങ്ങൾ, അവ എങ്ങനെ പരമാവധി വിജയകരമായി നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

നിലവിലെ പ്രതിസന്ധികള്‍

നിലവിലെ പ്രതിസന്ധികള്‍ നിരീക്ഷിക്കുന്നതിനും അതിന്റെ ആഘാതങ്ങളിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ മന്ത്രിതല സംഘത്തെ സർക്കാർ ഇതിനകം തന്നെ നിയോഗിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ഹർദീപ് സിംഗ് പുരി എന്നിവരും ഈ സംഘത്തിലുണ്ട്.

പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ചും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ പരാമർശിച്ചേക്കും. പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയേക്കും. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ഉടൻ തന്നെ, പൗരന്മാരുടെയും പ്രതിസന്ധി ബാധിച്ച മേഖലകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മോദി നിർദ്ദേശം നൽകിയിരുന്നു.

സ്ഥിതിഗതികൾ സർക്കാർ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും, ക്രൂഡ് ഓയില്‍, എല്‍പിജി എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നും രാജ്‌നാഥ് സിങ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഊർജ്ജം, കൃഷി, വളം, വ്യോമയാനം, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളെക്കുറിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് സാധ്യത. മന്ത്രിസഭാ വികസനവും പുനഃസംഘടനയും സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമായ സാഹചര്യത്തിൽ ഈ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ജൂൺ രണ്ടാം വാരത്തിൽ കേന്ദ്ര മന്ത്രിസഭയിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നും കഴിഞ്ഞ ആഴ്ച ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

English Summary

PM Modi will chair a crucial Council of Ministers meeting today.The meeting will review the performance and future plans of all ministries. Ministers will discuss the West Asia crisis and its economic impact on India. Discussions are also expected around an upcoming Union Cabinet reshuffle.

Follow Us