T20 World Cup 2026: ശ്രീലങ്കയില്‍ കനത്ത മഴ? ഇന്ത്യ-പാക് മത്സരം വെള്ളത്തിലായേക്കും
India vs Pakistan Match Live Updates: മൂടികെട്ടിയ അന്തരീക്ഷം തുടരുന്നുണ്ടെങ്കിലും മഴ പെയ്യാന്‍ സാധ്യത കുറവാണെന്നാണ് ശ്രീലങ്കന്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാല്‍ ശ്രീലങ്കയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു.
കൊളംബോ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എന്നാല്‍ ശ്രീലങ്കയില്‍ കനത്ത മഴ പെയ്യാനുള്ള സാധ്യത ആശങ്ക വിതയ്ക്കുന്നു. ഗ്രൂപ്പ് എ മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ തന്നെ മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും പോയിന്റുകള്‍ പങ്കിടാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ മൂടികെട്ടിയ അന്തരീക്ഷം തുടരുന്നുണ്ടെങ്കിലും മഴ പെയ്യാന്‍ സാധ്യത കുറവാണെന്നാണ് ശ്രീലങ്കന്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാല്‍ ശ്രീലങ്കയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു. കൊളംബോയില്‍ രാത്രിയില്‍ മൂടല്‍മഞ്ഞിനും വരണ്ട കാലാവസ്ഥയ്ക്കുമാണ് സാധ്യത കൂടുതല്‍.
34 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയും 24 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയുമാണ് നിലവില്‍ കൊളംബോയില്‍. സബരഗമുവ, ഗാലെ, മാത്താര തുടങ്ങിയ ശ്രീലങ്കന്‍ പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, വൈകിട്ട് 7 മണിക്കാണ് മത്സരം. 6.30നാണ് ടോസ്. ഈ മത്സരത്തിന് റിസര്‍വ് ദിനം ഇല്ല. അതിനാല്‍ തന്നെ മഴ മൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതുവരെ രണ്ട് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും കളിച്ചത്.