AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

US-Iran Negotiations: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം? ഇറാനുമായുള്ള ‘ഡീലി’ന് ട്രംപിന്റെ പച്ചക്കൊടി

Donald Trump Updates on Iran Crisis : പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഇറാനുമായി ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന് ഡൊണാള്‍ഡ്‌ ട്രംപ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി യുഎസും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ ഏറെ ഗുണകരവും ഫലപ്രദവുമാണെന്ന് യുഎസ് പ്രസിഡന്റ്.

US-Iran Negotiations: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം? ഇറാനുമായുള്ള ‘ഡീലി’ന് ട്രംപിന്റെ പച്ചക്കൊടി
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 07 May 2026 | 08:39 AM

വാഷിങ്ടണ്‍, 7-5-2026: പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഇറാനുമായി ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ചർച്ചകൾ ഏറെ ഗുണകരവും ഫലപ്രദവുമാണെന്ന് ട്രംപ് വ്യക്തമാക്കി. അവർക്ക് ഒരു കരാറിൽ എത്താൻ വലിയ താൽപ്പര്യമുണ്ട്. അത് സംഭവിക്കുമോ എന്ന് നമുക്ക് നോക്കാം. എന്നാൽ ഒരു കരാർ ഉണ്ടായാൽ അവർക്ക് ആണവായുധങ്ങൾ കൈവശം വെക്കാൻ സാധിക്കില്ലെന്നും വൈറ്റ് ഹൗസിൽ നടന്ന യുഎഫ്‌സി ഫ്രീഡം 250 ന്റെ പ്രിവ്യൂ പരിപാടിയുടെ ഭാഗമായി ഓവല്‍ ഓഫീസില്‍ സംസാരിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള സമീപകാല ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇറാനെതിരെ തന്റെ ഭരണകൂടം സ്വീകരിച്ച കടുത്ത നിലപാടുകൾ യുഎസ് പ്രസിഡന്റ്‌ ആവർത്തിച്ചു. യുഎസ് സൈനിക നീക്കങ്ങളെത്തുടർന്ന് ഇറാന്റെ തന്ത്രപരമായ സൈനിക ശക്തി പൂർണ്ണമായും തകർന്നെന്നാണ് ട്രംപിന്റെ അവകാശവാദം.

കരാറിലെത്താൻ സാധ്യത

കഴിഞ്ഞ 44 മണിക്കൂറില്‍ ഇറാനും യുഎസും ചര്‍ച്ചകള്‍ നടത്തിയെന്നും, ഒരു കരാറിലെത്താന്‍ സാധ്യതയുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്. ഇറാൻ നാവികസേനയുടെ 159 കപ്പലുകളും ഇപ്പോൾ തകർക്കപ്പെട്ട് കടലിന്റെ അടിത്തട്ടില്‍ കിടക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

Also Read: Strait of Hormuz: ഇറാന്‍ ഇനി ഹോര്‍മുസ് നിയന്ത്രിക്കില്ല; പ്രൊജക്ട് ഫ്രീഡം നിര്‍ത്തിവെച്ചതായി ട്രംപ്‌

അവർക്ക് വ്യോമസേനയും ധാരാളം വിമാനങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ അവരുടെ കൈവശം വിമാനങ്ങളില്ല. അവരുടെ കൈവശം റഡാറുകളൊന്നുമില്ല. ഇറാന്റെ മിസൈലുകളില്‍ പലതും നശിപ്പിക്കപ്പെട്ടു. ഇറാന്റെ നേതാക്കളെല്ലാം കൊല്ലപ്പെട്ടു. അതുകൊണ്ട് തങ്ങള്‍ വിജയിച്ചുവെന്നാണ് കരുതുന്നതെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിനായുള്ള 14 ഇന പദ്ധതി

നയതന്ത്ര ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാണെങ്കിൽ സമാധാന കരാർ സാധ്യമാണെന്ന് ട്രംപ് പറയുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരം കൈവരിക്കുന്നതിനായി ഇറാനുമായി നയതന്ത്രപരമായ ഇടപെടൽ തുടരുകയാണ്. എന്നാല്‍, ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധവും, ഹോർമുസ് കടലിടുക്കിന്റെ തന്ത്രപരമായ നിയന്ത്രണത്തിനായുള്ള അധികാര പോരാട്ടവും തുടരുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഒരു പ്രാഥമിക കരാറിലേക്ക് നീങ്ങുന്നതായി ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. സംഘർഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസമായാണ് പുരോഗതിയെ കാണുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ചില യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

14 പോയിന്റുകളുള്ള ഒരു മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് തയ്യാറാക്കിയിട്ടുണ്ടെന്നും, ഇത് ഒപ്പിടുന്നതോടെ ഉടനടി വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 30 ദിവസത്തിനുള്ളിൽ സമഗ്രമായ സമാധാന കരാർ രൂപീകരിക്കാനാണ് ലക്ഷ്യം.

യാഥാർത്ഥ്യം അംഗീകരിക്കണമെന്ന് മാര്‍ക്ക് റൂബിയോ

പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് പൂർണ്ണമായ ഒരു പരിഹാരം കൈവരിക്കുന്നതിനായി ഇറാൻ യാഥാർത്ഥ്യം അംഗീകരിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങിവരണമെന്നും ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. വിശദമായ കരാറിനുപകരം വിശാലവും ഉയർന്ന തലത്തിലുള്ളതുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് മാത്രമേ പ്രാരംഭ ഘട്ടത്തിലുള്ള ധാരണകള്‍ സാധ്യമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary

Donald Trump announced that a peace deal with Iran is very possible. Trump claimed Iran’s military strength is significantly diminished. Negotiations are reportedly centered on a 14-point memorandum. Marco Rubio urged Tehran to accept reality.

Follow Us