AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ശമ്പളം കിട്ടിയോ? വാടക, ഇഎംഐ, സമ്പാദ്യം… എല്ലാത്തിലേക്കും പണം ഇങ്ങനെ വിഭജിക്കാം

How to Split Monthly Salary: വാടക, ഇഎംഐകള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തുടങ്ങി എല്ലാത്തിലേക്കും ഈ ശമ്പളം ഫലപ്രദമായി എത്തിക്കാന്‍ ശമ്പളക്കാര്‍ പാടുപെടുന്നു. എന്നാല്‍ ഇനി ഈ ടെന്‍ഷന്‍ വേണ്ട, കിട്ടുന്ന പണത്തെ കൃത്യമായി കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന മാര്‍ഗമാണ് 50/30/20. ഈ രീതി നിങ്ങളെ അച്ചടക്കത്തോടെ പണം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.

ശമ്പളം കിട്ടിയോ? വാടക, ഇഎംഐ, സമ്പാദ്യം… എല്ലാത്തിലേക്കും പണം ഇങ്ങനെ വിഭജിക്കാം
പ്രതീകാത്മക ചിത്രം Image Credit source: PM Images/DigitalVision/Getty Images
Shiji M K
Shiji M K | Published: 11 May 2026 | 02:36 PM

ശമ്പളക്കാരായ എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. ഇത് വായിക്കുന്ന നിങ്ങള്‍ പോലും നിശ്ചിത സംഖ്യ മാസാമാസം ശമ്പളം കൈപ്പറ്റുന്ന ഓരാളായിരിക്കും. എന്നാല്‍ കിട്ടുന്ന ശമ്പളം കൃത്യമായി വിനിയോഗിക്കാന്‍ പലര്‍ക്കും അറിയില്ല. ഉയര്‍ന്ന സാലറി വാങ്ങിക്കുന്നവരാണെങ്കില്‍ പോലു, അത് കയ്യിലേക്ക് എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോയെന്ന് പരാതി പറയുന്നത് കേള്‍ക്കാം. ശമ്പളം കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയാത്തതാണ് ഇങ്ങനെ സംഭവിക്കുന്നതിന് പ്രധാന കാരണം.

വാടക, ഇഎംഐകള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തുടങ്ങി എല്ലാത്തിലേക്കും ഈ ശമ്പളം ഫലപ്രദമായി എത്തിക്കാന്‍ ശമ്പളക്കാര്‍ പാടുപെടുന്നു. എന്നാല്‍ ഇനി ഈ ടെന്‍ഷന്‍ വേണ്ട, കിട്ടുന്ന പണത്തെ കൃത്യമായി കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന മാര്‍ഗമാണ് 50/30/20.

50/30/20 നിയമം എങ്ങനെ പ്രയോഗിക്കാം?

നിങ്ങളുടെ ശമ്പളത്തിന്റെ ഏകദേശം 50 ശതമാനം വാടക, ഇഎംഐകള്‍, പലചരക്ക് സാധനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്കായി മാറ്റിവെക്കാം. ബാക്കിയുള്ള തുകയില്‍ 30 ശതമാനം ഭക്ഷണം, ഷോപ്പിങ്, വിനോദം, യാത്ര തുടങ്ങിയ ആഗ്രഹങ്ങള്‍ക്കായാണ് ഉപയോഗിക്കേണ്ടത്. ബാക്കി 20 ശതമാനം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍, അടിയന്തര ഫണ്ടുകള്‍, വിരമിക്കല്‍ ആസൂത്രണം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കാം.

ഈ രീതി നിങ്ങളെ അച്ചടക്കത്തോടെ പണം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. മാത്രമല്ല, ഒരാളുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാനും ഈ നിയമം വളരെ ഫലപ്രദമാണ്. ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും കൂട്ടത്തില്‍ സമ്പാദ്യവും മുന്നോട്ട് പോകുന്നുവെന്ന് നിയമം ഉറപ്പാക്കുന്നു.

വാടക ചെലവുകള്‍

പ്രതിമാസം വരുന്ന ചെലവുകളില്‍ ഒന്നാണ് വാടക. ശമ്പളത്തിന്റെ 25 ശതമാനം മുതല്‍ 30 ശതമാനം വരെയുള്ള തുകയില്‍ വാടക നിലനിര്‍ത്താന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വീടിന് വേണ്ടി അമിതമായി പണം ചെലവഴിക്കുന്നത്, സമ്പാദ്യ ലക്ഷങ്ങളെ ബാധിക്കുന്നുവെന്നാണ് വിദഗ്ധരുടെ പക്ഷം.

Also Read: SIP: വെറും 85,000 കൊണ്ട് 2 കോടി ഉണ്ടാക്കാം; 7 വര്‍ഷത്തിനുള്ളില്‍ എങ്ങനെ കോടീശ്വരനാകാം

ഇഎംഐ പേയ്‌മെന്റുകള്‍

ഭവന വായ്പകള്‍, കാര്‍ വായ്പകള്‍, അല്ലെങ്കില്‍ വ്യക്തിഗത വായ്പകള്‍ എന്നിവയിലേക്കുള്ള ഇഎംഐകള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരാളുടെ മൊത്തെ ഇഎംഐ ബാധ്യത അയാളുടെ പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ആയിരിക്കണം. ഇഎംഐകള്‍ കൂടുതലാകുന്നത്, നിങ്ങളുടെ സമ്പത്ത് ഇല്ലാതാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ സാമ്പത്തിക സമ്മര്‍ദമുണ്ടാകാനും കാരണമാകും. പുതിയ കടം വാങ്ങിക്കുന്നതിന് മുമ്പ്, അത് നിങ്ങളെ സാമ്പത്തിക സമ്മര്‍ദത്തിലാക്കുമോ എന്ന കാര്യം കൃത്യമായി പരിശോധിച്ച് മാത്രം മുന്നോട്ട് പോകുക.

അടിയന്തര ഫണ്ടും സമ്പാദ്യവും

ശമ്പളത്തില്‍ നിന്നും 20 ശതമാനം അടിയന്തര ഫണ്ട് ഉണ്ടാക്കാനും മറ്റ് നിക്ഷേപത്തിനും വേണ്ടിയാണ് നീക്കി വെക്കേണ്ടത്. ചുരുങ്ങിയത് ആറ് മാസത്തേക്ക് എങ്കിലും ഉള്ള അടിയന്തര ഫണ്ട് ഒരാള്‍ ഉണ്ടാക്കണം. പെട്ടെന്ന് ജോലി നഷ്ടപ്പെടുക, ആശുപത്രി ആവശ്യങ്ങള്‍ വരിക തുടങ്ങിയ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് അടിയന്തര ഫണ്ടുകള്‍. മറ്റ് നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം സമ്മാനിക്കുന്നത് തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

English Summary

Managing your monthly salary properly is essential for financial stability. A balanced budget covering rent, EMI, SIP, insurance and savings can help reduce stress and improve long-term wealth creation. Smart financial planning also ensures better emergency preparedness. Following a disciplined salary split strategy can make personal finance management easier.

Follow Us