ICSE, ISC Result 2026: ഐസിഎസ്ഇ, ഐഎസ്‌സി റിസള്‍ട്ട്‌ വന്നു മക്കളേ; വെബ്‌സൈറ്റ് കിട്ടുന്നില്ലെങ്കില്‍ ഇങ്ങനെയും ഫലം അറിയാം

ICSE 10th and ISC 12th results out: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ ഫലങ്ങള്‍ സിഐഎസ്‌സിഇ പ്രഖ്യാപിച്ചു. ഔദ്യോഗിക പോർട്ടല്‍ വഴി വിദ്യാർത്ഥികൾക്ക് സ്കോർകാർഡുകൾ ഡൗണ്‍ലോഡ് ചെയ്യാം. ഐസിഎസ്ഇ ക്ലാസ് 10 പരീക്ഷകൾ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐഎസ്‌സി ക്ലാസ് 12 പരീക്ഷകൾ ഫെബ്രുവരി 12 നും ഏപ്രിൽ 3 നും ഇടയിലാണ് നടന്നത്.

ICSE, ISC Result 2026: ഐസിഎസ്ഇ, ഐഎസ്‌സി റിസള്‍ട്ട്‌ വന്നു മക്കളേ; വെബ്‌സൈറ്റ് കിട്ടുന്നില്ലെങ്കില്‍ ഇങ്ങനെയും ഫലം അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

30 Apr 2026 | 12:17 PM

ICSE result 2026, 30-04-2026: ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഐസിഎസ്ഇ), ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (ഐഎസ്‌സി) പരീക്ഷാ ഫലങ്ങള്‍ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ) പ്രഖ്യാപിച്ചു. ഔദ്യോഗിക പോർട്ടലായ results.cisce.org വഴി വിദ്യാർത്ഥികൾക്ക് സ്കോർകാർഡുകൾ ഡൗണ്‍ലോഡ് ചെയ്യാം. ഐസിഎസ്ഇ (ക്ലാസ് 10) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐഎസ്‌സി (ക്ലാസ് 12) പരീക്ഷകൾ ഫെബ്രുവരി 12 നും ഏപ്രിൽ 3 നും ഇടയിലാണ് നടന്നത്. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ യോഗ്യത നേടുന്നതിന് കുറഞ്ഞത് 33 ശതമാനം മാർക്ക് നേടണം. ഐഎസ്‌സി 12 ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ കുറഞ്ഞത് 35 ശതമാനം മാർക്ക് നേടണം.

ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷയിൽ, മൊത്തം വിജയശതമാനം 99.13 ശതമാനമാണ് (99.48 ശതമാനം പെൺകുട്ടികളും 98.81 ശതമാനം ആൺകുട്ടികളും). ഐസിഎസ്ഇ (പത്താം ക്ലാസ്) പരീക്ഷയിൽ, മൊത്തത്തിലുള്ള വിജയശതമാനം 99.18 ശതമാനമാണ്. പെൺകുട്ടികൾ 99.46 ശതമാനവും ആൺകുട്ടികൾ 98.93 ശതമാനവും.

സ്‌കോര്‍കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

  • results.cisce.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിൽ റിസള്‍ട്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ കോഴ്സ് തിരഞ്ഞെടുക്കുക, യുഐഡി ഉള്‍പ്പെടെയുള്ളവ നല്‍കുക
  • നിങ്ങളുടെ സ്കോറുകൾ/മാർക്ക് ഷീറ്റ് ലഭ്യമാകും
  • സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

Also Read: Kerala SSLC Result 2026: എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റത്തിൽ മാറ്റമുണ്ടോ?; ഗ്രേഡിംഗ് രീതിയും വിജയിക്കാൻ വേണ്ട മിനിമം മാർക്കും

വെബ്‌സൈറ്റ് കിട്ടുന്നില്ലെങ്കില്‍

നിരവധി പേര്‍ റിസള്‍ട്ട് തിരയുന്നതിനാല്‍, ഔദ്യോഗിക വെബ്‌സൈറ്റ് ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ സാധാരണമാണ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയല്ലാതെ റിസള്‍ട്ട് അറിയാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് നോക്കാം. വിദ്യാർത്ഥികൾക്ക് ഡിജിലോക്കര്‍, ഉമാങ്, എസ്എംഎസ്‌ എന്നിവ ഉപയോഗിച്ച് അവരുടെ മാർക്ക് പരിശോധിക്കാം.

1. ഡിജിലോക്കര്‍

  • results.digilocker.gov.in സന്ദർശിക്കുക
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ആധാര്‍ ലിങ്ക്ഡ്‌ മൊബൈൽ നമ്പറോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • സിഐഎസ്‌സിഇ തിരഞ്ഞെടുക്കുക
  • ഐസിഎസ്ഇ അല്ലെങ്കിൽ ഐഎസ്‌സി തിരഞ്ഞെടുക്കുക
  • യുഐഡിയും ഇൻഡെക്സ് നമ്പറും നൽകുക
  • മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുക

2. ഉമാങ്

  • പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഉമാങ് ആപ്പ് ഡൗൺലോഡ് ചെയ്യുക
  • മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • സിഐഎസ്‌സിഇ ഫലങ്ങൾക്കായി തിരയുക
  • യുഐഡിയും ഇൻഡെക്സ് നമ്പറും നൽകുക
  • പ്രൊവിഷണൽ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുക

3. എസ്എംഎസ്‌

ഐസിഎസ്ഇ റിസള്‍ട്ടിന്‌ ICSE 7-digit UID എന്നതാണ് എസ്എംഎസ് ഫോര്‍മാറ്റ്. 09248082883 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഐഎസ്‌സി റിസള്‍ട്ടിന്‌ ISC 7-digit UID ടൈപ്പ് ചെയ്ത് എന്ന നമ്പറിലേക്ക് 09248082883 എസ്എംഎസ് അയയ്ക്കുക.

പുനഃപരിശോധനാ

ഉത്തരക്കടലാസുകളുടെ പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 2026 മെയ് 1 നും മെയ് 4 നും ഇടയിൽ അപേക്ഷിക്കാം. സിഐഎസ്‌സിഇ വെബ്‌സൈറ്റിലെ ‘പബ്ലിക് സർവീസസ്’ വിഭാഗം വഴി സർവീസ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ ഓരോ വിഷയത്തിനും 1000 രൂപ ഫീസ് അടയ്ക്കണം. പുനഃപരിശോധനാ ഫലങ്ങൾ ജൂണ്‍ ആദ്യവാരം ലഭ്യമായേക്കാം.

സ്കോറുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ വിൻഡോ മെയ് 8 മുതൽ മെയ് 14 വരെ ലഭ്യമാകും. ജൂൺ 15 മുതൽ പരീക്ഷകൾ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾ മാത്രമേ എഴുതാൻ അനുവാദമുള്ളൂ. ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ ജൂലൈ അവസാന വാരത്തോടെ പ്രഖ്യാപിക്കാനാണ് സാധ്യത. ഫലങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾക്ക്, സ്കൂളുകൾക്ക് helpdesk@cisce.org വഴിയോ 1800-203-2414 എന്ന നമ്പറിലോ CISCE-യുമായി ബന്ധപ്പെടാം.

English Summary

CISCE announced the ICSE (Class 10) and ISC (Class 12) results for 2026. Students can now check and download their scorecards from the official websites. Other ways to check the result if the website is down given here. Students can use DigiLocker, UMANG App, and SMS service to check marks.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്