AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Exam Result 2026: എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ?; മാർക്ക്ഷീറ്റ് എങ്ങനെ എവിടെ ഡൗൺലോഡ് ചെയ്യാം

Kerala SSLC Exam Result 2026: ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് ഇത്തവണത്തെ ഫലം കാത്തിരിക്കുന്നത്. ഉത്തര പേപ്പറിൻ്റെ മൂല്യനിർണ്ണയം അവസാന ഘട്ടത്തിലാണ്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കുട്ടികളുടെ മനസ്സിൽ നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് നിലനിൽക്കുക. ഫലം എവിടെ പരിശോധിക്കാം, എങ്ങനെ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം തുടങ്ങി നിരവധി കാര്യങ്ങളിൽ സംശയങ്ങളുണ്ടാകും.

Kerala SSLC Exam Result 2026: എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ?; മാർക്ക്ഷീറ്റ് എങ്ങനെ എവിടെ ഡൗൺലോഡ് ചെയ്യാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 28 Apr 2026 | 11:11 AM

എസ്എസ്എൽസി ഫലം കാത്തിരുന്നു മടുത്തോ? മെയ് മാസം രണ്ടാം വാരം മുതൽ എപ്പോൾ വേണമെങ്കിലും ഇക്കൊല്ലത്തെ എസ്എസ്എൽസി ഫലം (Kerala SSLC Exam Result 2026) പരിശോധിക്കാവുന്നതാണ്. ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് ഇത്തവണത്തെ ഫലം കാത്തിരിക്കുന്നത്. ഉത്തര പേപ്പറിൻ്റെ മൂല്യനിർണ്ണയം അവസാന ഘട്ടത്തിലാണ്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കുട്ടികളുടെ മനസ്സിൽ നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് നിലനിൽക്കുക. ഫലം എവിടെ പരിശോധിക്കാം, എങ്ങനെ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം തുടങ്ങി നിരവധി കാര്യങ്ങളിൽ സംശയങ്ങളുണ്ടാകും.

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ റിസൾട്ട് എവിടെ പരിശോധിക്കാമെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. results.kite.kerala.gov.in , pareekshabhavan.kerala.gov.in , prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ അവരവരുടെ ഫലം പരിശോധിക്കാവുന്നതാണ്. ഫലം വരുമ്പോൾ വെബ്‌സൈറ്റുകൾ തുറക്കാൻ പ്രയാസം നേരിടുകയാണെങ്കിൽ സ്മാർട്ട്ഫോണിലൂടെ വളരെ വേഗത്തിൽ ഫലം അറിയാൻ വിദ്യാർത്ഥികൾക്ക് ‘സഫലം 2026’ (Saphalam 2026) എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ALSO READ: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചാൽ ആദ്യം എവിടെ നോക്കണം?; ഒരൊറ്റ ക്ലിക്കിൽ റിസൾട്ട് അറിയാം, ലിങ്കുകൾ ഇതാ

അതേസമയം, റിസൾട്ട് പോലെ തന്നെ പ്രധാനമാണ് മാർക്ക് ഷീറ്റും. പ്ലസ് വൺ പ്രവേശനത്തിനടക്കം ആവശ്യമുള്ളതാണ് മാർക്ക് ഷീറ്റ്. ഫലം വന്നശേഷം നിങ്ങൾ ഏത് വെബ്സൈറ്റിലാണോ അവ പരിശോധിക്കുന്നത് അതിൽ നിന്ന് തന്നെ മാർക്ക് ഷീറ്റും ‍ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫലത്തിന് താഴെ ഡൗൺലോഡ് ചെയ്യാനോ സേവ് ചെയ്യാനോ ഉള്ള ഓപ്ഷൻ ഉണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ ഇത് ഒരു പ്രൊവിഷണൽ സർട്ടിഫിക്കറ്റ് പോലെ ഉപരിപഠനത്തിന് ഉപയോഗിക്കാം.

ഫലവും മാർക്ക് ഷീറ്റും എങ്ങനെ പരിശോധിക്കാം?

1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in, prd.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.

2. ഹോം പേജിലെ ‘SSLC Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.

3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register Number) ജനനത്തീയതിയും (Date of Birth) കൃത്യമായി നൽകുക.

4. ഇതിന് താഴെ ‘Get Result’ അല്ലെങ്കിൽ ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

5. ഇപ്പോൾ നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

6. റിസൾട്ട് സ്ക്രീനിൽ വന്നാൽ താഴെ കാണുന്ന ‘Print/Download’ ബട്ടൺ ഉപയോഗിച്ച് പിഡിഎഫ് രൂപത്തിൽ അത് സേവ് ചെയ്യുകയോ പ്രിൻ്റ് എടുക്കുകയോ ചെയ്യുക. പ്ലസ് വൺ അഡ്മിഷനായി ഇത് ഉപയോഗിക്കാവുന്നതാണ്.

ഡിജിലോക്കറും സഫലം ആപ്പും

ഫലം വന്നാൽ സാധാരണയായി സൈറ്റുകളിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത് മൂലം പലപ്പോഴും വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് കൃത്യസമയത്ത് പരിശോധിക്കാൻ സാധിച്ചെന്ന് വരില്ല. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് ഉപയോ​ഗിക്കാൻ പറ്റുന്ന മറ്റ് രണ്ട് മാർ​ഗങ്ങളാണ് ഡിജിലോക്കറും സഫലം ആപ്പും. പരീക്ഷാ ഫലം വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മാർക്ക് ഷീറ്റ് ഡിജിലോക്കറിൽ നിന്ന് ലഭ്യമാകും. കേരള സർക്കാർ പുറത്തിറക്കിയ സഫലം എന്ന ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്താൽ വേഗത്തിൽ ഫലം പരിശോധിച്ച് മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ സ്കൂളിൻ്റെ കോഡ് അറിയാമെങ്കിൽ, ആ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ഫലം ഒറ്റയടിക്ക് പരിശോധിക്കാനും ഈ ആപ്പിലൂടെ സാധിക്കും.

English Summary:

Kerala SSLC Exam Result 2026 May Be Published On May Second Week. Here Is The Direct Link To Check The Result And Download Marksheet After Results Published. For Faster Access And To Avoid Official Website Jam, Students Can Download Digilocker And SAPHALAM App By Kerala Government.

Follow Us