AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus Two Result 2026 Live: പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, വിജയശതമാനം കൂടി

Kerala Class 12 results 2026 Live Updates in Malayalam : ഫലം  കാത്തിരിക്കുന്നത് ഏകദേശം 4.5 ലക്ഷത്തോളം വിദ്യാർഥികളാണ്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ അധികം താമസിക്കാതെ തന്നെ വിദ്യാർഥികൾക്ക അത് വിവിധ വെബ്സൈറ്റുകളിലടക്കം ഓൺലൈനായി പരിശോധിക്കാൻ സാധിക്കും സഫലം, പിആര്‍ഡി ആപ്പ്, എസ്എംഎസ്, ഡിജിലോക്കര്‍ തുടങ്ങിയ ആപ്പുകള്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം അറിയാന്‍ സാധിക്കും.

Arun Nair
Arun Nair | Edited By: Jenish Thomas | Updated On: 26 May 2026 | 10:57 PM
Kerala Plus Two Result 2026 Live: പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, വിജയശതമാനം കൂടി
Plus Two Exam Results 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് 3 മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്.  മാർച്ച് ആറു മുതൽ എട്ട് വരെ നടന്ന പരീക്ഷയിൽ ഫലം  കാത്തിരിക്കുന്നത് ഏകദേശം 4.5 ലക്ഷത്തോളം വിദ്യാർഥികളാണ്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ അധികം താമസിക്കാതെ തന്നെ വിദ്യാർഥികൾക്ക അത് വിവിധ വെബ്സൈറ്റുകളിലടക്കം ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. ഫല പ്രഖ്യാപനത്തിന് പിന്നാലെ ടീവി-9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗിലും നിങ്ങൾക്ക് തത്സമയം ഫലങ്ങൾ അറിയാൻ സാധിക്കും.

English Summary

Kerala Higher Secondary Vocational Higher Secondary Second Year Result Will Announce Today. New Education Minister N Shamsudeen Announce Result officially at 3PM. And Students Gets Result By 3.30 PM.

LIVE NEWS & UPDATES

The liveblog has ended.
  • 26 May 2026 03:36 PM (IST)

    Kerala Plus Two Result 2026 Updates : ഫുൾ മാർക്ക് നേടിയ വിദ്യാർഥികൾ

    എല്ലാ വിഷയങ്ങൾക്കും 60 വിദ്യാർഥികളാണ് മുഴുവൻ മാർക്ക് സ്വന്തമാക്കിയത്. അതിൽ പത്ത് പേരും ആൺകുട്ടികളും 50 പേരും പെൺകുട്ടികളാണ്

  • 26 May 2026 03:32 PM (IST)

    Kerala Plus Two Result Updates : ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിജയശതമാനം

    ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്ലസ് ടു ഫലം

    സയൻസ് – 84.55%

    കൊമേഴ്സ് – 74.74%

    ഹ്യൂമാനിറ്റീസ് – 66.38%

  • 26 May 2026 03:22 PM (IST)

    Kerala Plus Two Result 2026 Updates : 30,000ത്തിൽ വിദ്യാർഥികൾക്ക് ഫുൾ A+

    ഹയർസക്കൻഡറിയിൽ എല്ലാ വിഷയങ്ങൾക്കും 30,561 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി

  • 26 May 2026 03:17 PM (IST)

    Kerala Plus Two Winning Percentage : വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ

    77.97 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. മുൻ വർഷത്തെക്കാൾ 0.16 ശതമാനമാണ് വിജയശതമാനമാണ് വർധിച്ചത്.

  • 26 May 2026 03:14 PM (IST)

    Kerala Plus Two Result 2026 : പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

    സംസ്ഥാനത്തെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 2,90,398 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 4,52,437 പേരാണ് പരീക്ഷ എഴുതിയത്

  • 26 May 2026 03:11 PM (IST)

    Kerala Plus Two Result Update : എല്ലാവർക്കും ആശംസകൾ അറിയിച്ച് മന്ത്രി

    പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. വിജയം കൈവരിക്കാത്തവർക്ക് ആശ്വസിപ്പിച്ച് മന്ത്രി.

  • 26 May 2026 03:08 PM (IST)

    Plus Two Result: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

    പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീനാണ് റിസള്‍ട്ട് പ്രഖ്യാപിച്ചത്. Read More

  • 26 May 2026 03:08 PM (IST)

    Kerala Plus Two Result Announcement : പരീക്ഷ നടന്നത്

    2005 സ്കുളിലായിട്ടാണ് പരീക്ഷ കേരളം, ഗൾഫ്, ലക്ഷ്ദ്വീപ് എന്നിവടങ്ങളിലായിട്ടാണ് പരീക്ഷ സംഘടിപ്പിച്ചത്.

  • 26 May 2026 03:06 PM (IST)

    Kerala Plus Two Result Announcement Live : പ്ലസ് ടു ഫലം പരീക്ഷ ഫലം പ്രഖ്യാപിക്കുന്നു

    സംസ്ഥാന ഹയർ സക്കൻഡറി വൊക്കേഷണൽ ഹയർ സക്കൻഡറി പ്ലസ് ടു ഫലം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കുന്നു

  • 26 May 2026 02:56 PM (IST)

    Kerala Plus Two Winning Percentage : വിജയശതമാനം ഉയരുമോ?

    ഇത്തവണ എച്ച്എസ്ഇ വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയശതമാനം ഉയരുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം പ്ലസ് ടു വിജയശതമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 77.81 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം

  • 26 May 2026 02:54 PM (IST)

    Kerala HSE VHSE Result Update : ഫലം കാത്ത് നാലര ലക്ഷം വിദ്യാർഥികൾ

    ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം 4,52,437 വിദ്യാർഥികളാണുള്ളത്.

  • 26 May 2026 02:39 PM (IST)

    Kerala Plus Two Result Updates : ഫലപ്രഖ്യാപനം വൈകി

    നേരത്തെ വെള്ളിയാഴ്ച മെയ് 22-ാം തീയതി ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ അത് പിന്നീട ഇന്ന് മെയ് 26-ലേക്ക് നീട്ടുകയായിരുന്നു.

  • 26 May 2026 01:39 PM (IST)

    ഇനി മണിക്കൂറുകൾ മാത്രം

    പ്ലസ്ടു പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി, ആകാംക്ഷയിലാണ് വിദ്യാർഥികൾ

  • 26 May 2026 12:45 PM (IST)

    Kerala Plus Two 12th Class Results 2026 : ഫലം എസ്എംഎസിലും

    പ്ലസ് ടു ഫലം എസ്എംഎസ് വഴി അറിയാൻ ആദ്യം  നിങ്ങളുടെ ഫോണിലെ എസ്എംഎസ് ആപ്പ് തുറക്കാം. ശേഷം KERALA12 എന്ന് ടൈപ്പ് ചെയ്ത് തുടര്‍ന്ന് ഒരു സ്പെയ്സും നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും നല്‍കണം. 56263 എന്ന നമ്പറിലേക്ക് വേണം ഇത് അയക്കാം. ഇത് അയച്ച് ഉടന്‍ തന്നെ ഫലം ഫോണിലേക്ക് എത്തും

  • 26 May 2026 12:15 PM (IST)

    Kerala Plus Two Result Web Sites: റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം?

    ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും:

  • 26 May 2026 11:45 AM (IST)

    Kerala Plus Two Exam Result Updates: വൈകീയ ഫല പ്രഖ്യാപന തീയ്യതി

    പ്ലസ്ടു ഫലങ്ങൾ മെയ് 22-ന് പ്രഖ്യാപിക്കാനായിരുന്നു ഇരുന്നതെങ്കിലും ഇത് പിന്നീട് മാറ്റുകയാണുണ്ടായത്.  അതുകൊണ്ട് തന്നെ വിദ്യാർഥികൾക്കും അൽപ്പം ആശങ്കയുണ്ടായിരുന്നു.  ALSO READ

  • 26 May 2026 11:15 AM (IST)

    Kerala Plus Two Results 2026 score download : പിആർഡി ആപ്പിൽ എങ്ങനെ ഫലം അറിയാം

    സംസ്ഥാന സർക്കാരിൻ്റെ പിആർഡി ആപ്പിൽ എങ്ങനെ ഫലം അറിയാം എന്ന് പരിശോധിക്കാം- ALSO READ

  • 26 May 2026 10:45 AM (IST)

    Kerala Plus Two Result Checking App: ഫലമറിയാൻ വഴി എളുപ്പത്തിൽ

    ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ വിവിധ ആപ്പുകളിലും പ്ലസ്ടു പരീക്ഷാ ഫലങ്ങൾ അറിയാൻ സാധിക്കും. അവയെ കുറിച്ച് കൂടുതൽ അറിയാൻ- ALSO READ

Published On - May 26,2026 10:43 AM

Follow Us