Plus Two Result 2025
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള ഹയർ സക്കൻഡറി ഡയറക്ടറേറ്റാണ് പ്ലസ് ടു ഫലം പുറപ്പെടുവിക്കുന്നത്. എസ്എസ്എൽസിക്കൊപ്പം മാർച്ച് മാസത്തിലാണ് ഹയർ സക്കൻഡറി പരീക്ഷയും വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. തുടർന്ന് മെയ് മാസത്തിൽ എസ്എസ്എൽസി ഫലം പ്രഖ്യാപനത്തിന് പിന്നാലെ പ്ലസ് ടു ഫലവും പ്രഖ്യാപിക്കുന്നതാണ്. പ്ലസ് ടുവിന് ശേഷമാണ് ഭൂരിഭാഗം വിദ്യാർഥകളും കോളജ് വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുക.
പ്ലസ് വണിലെയും (11-ാം ക്ലാസ്) പ്ലസ് ടുവിലെയും സംയുക്തമായി മാർക്ക് പരിഗണിച്ചാണ് ഹയർ സക്കൻഡറി ഫലം പുറത്ത് വിടുക. ഇരു വർഷങ്ങളിലായി മാർക്കും അതിനോടൊപ്പം ഗ്രേഡിങ് സിസ്റ്റത്തിലാണ് ഹയർ സക്കൻഡറി ഫലം പ്രഖ്യാപിക്കുക. എ പ്ലസ് മുതൽ ഇ വരെ പോയിൻ്റ് സ്കെയിൽ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് സിസ്റ്റം. എ പ്ലസ് ആണ് ഏറ്റവും ഉയർന്ന ഗ്രേഡ്, എ ഗ്രേഡ്, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ് , ഡി, ഇ എന്നിങ്ങിനെയാണ് ഗ്രേഡ് സിസ്റ്റം. ഏറ്റവും കുറഞ്ഞത് ഡി പ്ലസ് നേടുന്നവർ (30 ശതമാനം മാർക്ക്) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടും. ഒരു വിഷയത്തിന് 90 ശതമാനത്തിൽ മുകളിൽ മാർക്ക് നേടുന്നവർക്ക് എ പ്ലസ് ഗ്രേഡ് ലഭിക്കും, 80 ശതമാനത്തിന് മുകളിലുള്ളവർക്ക് എ ഗ്രഡ് എന്നിങ്ങനെ 30-40 ശതമാനം വരെ മാർക്ക് ലഭിക്കുന്നവർക്ക് ഡി പ്ലസ് നേടി പാസാകാൻ സാധിക്കും
Kerala Plus Two Supplementary Exam 2025: പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Kerala DHSE Plus Two Supplementary Exam 2025: ഇത്തവണ 3,70,642 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. എന്നാൽ അതിൽ 2,88,394 വിദ്യാർഥികൾ മാത്രമാണ് വിജയിച്ചത്. മറ്റ് 82,248 പേർക്ക് ഉപരി പഠനത്തിന് യോഗ്യത നേടാനായില്ല. ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഓരോ വിഷയത്തിനും 500 രൂപ വീതമായിരുന്നു വിദ്യാർത്ഥികൾ നൽകേണ്ടിയിരുന്നത്.
- Neethu Vijayan
- Updated on: May 31, 2025
- 16:22 pm
Kerala Plus Two Say-Improvement Exam 2025: പ്ലസ് ടു സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ 2025; ഇന്ന് കൂടി അപേക്ഷിക്കാം
Kerala DHSE Plus Two SAY Improvement Exam 2025: വിദ്യാർത്ഥികൾക്ക് ഇന്നും കൂടി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കായി ഫൈനില്ലാതെ അപേക്ഷിക്കാം. ഫൈനോട് കൂടി 29 വരെയും അപേക്ഷ സമർപ്പിക്കാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും ഇന്ന് തന്നെയാണ്.
- Nandha Das
- Updated on: May 27, 2025
- 16:50 pm
Kerala Plus Two Supplementary Exam 2025: പ്ലസ് ടു സേ പരീക്ഷ ജൂൺ 23 മുതല്‍; ഫലപ്രഖ്യാപനം എന്ന്?
Kerala Plus Two SAY Exam Date 2025: പുനർമൂല്യനിർണം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായി മെയ് 27 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
- Nandha Das
- Updated on: May 22, 2025
- 17:00 pm
Kerala Plus Two result 2025 revaluation and scrutiny: മാർക്കിൽ സംശയമുണ്ടോ? പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നൽകാം, നടപടികൾ ഇങ്ങനെ
How to Apply for Revaluation and Scrutiny: മാർക്ക് കുറഞ്ഞതിൽ ദുഖിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും ഇനിയും അവസരമുണ്ട്. ഇതിനുള്ള നടപടികൾ ഉടനെ ആരംഭിക്കും.
- Aswathy Balachandran
- Updated on: May 22, 2025
- 16:51 pm
Kerala Plus Two Result 2025: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനവും ഫുൾ എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു
Kerala +2 Result 2025: 4,44,707 വിദ്യാർഥികളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൈകീട്ട് 3.30 മുതൽ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
- Nandha Das
- Updated on: May 22, 2025
- 15:51 pm
Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാഫലം ഇന്ന്; പരീക്ഷ എഴുതിയത് നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ
Kerala Plus Two Result 2025 Will Be Published Today: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പുറത്തുവിടും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
- Abdul Basith
- Updated on: May 22, 2025
- 06:59 am
Kerala Plus Two Result 2025 Live: പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കുറഞ്ഞു
Kerala +2 Result 2025 Live Updates: 4,44,707 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ശേഷം ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം പരിശോധിക്കാവുന്നതാണ്.
- Neethu Vijayan
- Updated on: May 22, 2025
- 17:45 pm
Kerala Plus Two Result 2025: പ്ലസ് ടു ഫലം നാളെയെത്തും; ശതമാനം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം
Kerala Plus Two Result 2025 Percentage Calculation: പ്ലസ് ടു സ്കോർ ഷീറ്റിൽ മാർക്കും ഗ്രേഡും മാത്രമാണ് ഉണ്ടാവുക. അതിനാൽ ലഭിച്ച മാർക്കുകൾ ഉപയോഗിച്ച് ശതമാനം എങ്ങനെ കണക്കാക്കുമെന്ന് പരിശോധിക്കാം.
- Nandha Das
- Updated on: May 21, 2025
- 18:25 pm
Kerala Plus Two Result 2025: ഫലപ്രഖ്യാപനം മൂന്ന് മണിക്ക്; വെബ്‌സൈറ്റുകളില്‍ പ്ലസ് ടു റിസല്‍ട്ട് എത്തുന്നത് എപ്പോള്‍?
Kerala Plus Two Result 2025 publishing time: 4,44,707 വിദ്യാർഥികള്‍ പ്ലസ്ടുവിനും, 4,13,589 പേര്‍ പ്ലസ് വണ്ണിലെ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് ഒമ്പതിനാണ് പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിച്ചു. 2024നെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം രണ്ടാഴ്ചയോളം വൈകി. 78.69% ആയിരുന്നു 2024ലെ വിജയശതമാനം
- Jayadevan AM
- Updated on: May 21, 2025
- 18:11 pm
Kerala Plus Two Result 2025: പ്ലസ് ടു ഫലം നാളെ; വിജയശതമാനത്തിൽ ഇത്തവണയും സയൻസുകാർ മുന്നിലാകുമോ?
Kerala DHSE and VHSE Plus Two Result 2025: പ്ലസ് ടു ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ, ഓരോ വിഷയങ്ങളുടെയും (സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്) കഴിഞ്ഞ എട്ട് വർഷത്തെ വിജയശതമാന കണക്കുകൾ എങ്ങനെയെന്ന് പരിശോധിക്കാം.
- Nandha Das
- Updated on: May 21, 2025
- 17:30 pm
Kerala Plus Two Result 2025: പ്ലസ് ടുവിലെ ഗ്രേഡിംഗ് രീതിയെ കുറിച്ച് സംശയിക്കേണ്ട, ഇതാ എളുപ്പവഴി
How to calculate Plus two grade: പരീക്ഷയിൽ 90നും 100നുമിടയിൽ മാർക്ക് ലഭിക്കുന്നവർക്കാണ് എ പ്ലസ് നൽകുന്നത്. 80നും 89നും ഇടയിലെ മാർക്കിന് തുല്യമാണ് എ ഗ്രേഡ്.
- Aswathy Balachandran
- Updated on: May 21, 2025
- 17:33 pm
Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് വെബ്‌സൈറ്റുകളില്‍ മാത്രമല്ല, മൊബൈല്‍ ആപ്പുകളിലും അറിയാം; എങ്ങനെ?
How to check Kerala DHSE Plus Two Results 2025: മെയ് 21ന് ഫലപ്രഖ്യാപനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബോര്‍ഡ് മീറ്റിങിന് ശേഷം റിസല്‍ട്ട് പുറത്തുവിടുന്നത് മെയ് 22ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായിരുന്നു. ടാബുലേഷന്‍ പ്രവര്‍ത്തികളും ഏതാണ്ട് പൂര്‍ത്തിയായി
- Jayadevan AM
- Updated on: May 20, 2025
- 18:49 pm
Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് മെയ് 21ന് വരില്ല; തീയതിയില്‍ ചെറിയൊരു മാറ്റം
Kerala Higher Secondary result 2025 date : 2024ല്‍ 78.69 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ ആദ്യ ശ്രമത്തില്‍ വിജയിച്ചിരുന്നു. 82.95 ശതമാനം വിദ്യാര്‍ത്ഥികളാണ് 2023ല്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 2022ല്‍ 83.87 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ വിജയിച്ചു
- Jayadevan AM
- Updated on: May 19, 2025
- 14:26 pm
Kerala Plus Two Result 2025: പ്ലസ് ടുവിൽ ഫുൾ മാർക്കുകാർ കൂടുന്നു? മുൻ വർഷങ്ങളിലെ ട്രെൻഡ് പരിശോധിക്കാം
Kerala DHSE, VHSE Plus Two Result 2025: ഇത്തവണ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിജയ ശതമാനത്തിലും ഫുൾ എ പ്ലസുകാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവ് രേഖപ്പെടുത്തി. ഇത് പ്ലസ് ടു വിദ്യാർത്ഥികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.
- Nandha Das
- Updated on: May 15, 2025
- 19:34 pm
Kerala Plus Two Result 2025: ഒരാഴ്ച കഴിഞ്ഞാല്‍ പ്ലസ് ടു റിസല്‍ട്ടുമെത്തും; ഫലം അറിയാന്‍ പല മാര്‍ഗങ്ങള്‍
How to check Kerala Plus Two Result 2025: 444707 പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് 14ന് ബോര്‍ഡ് മീറ്റിങ് ചേര്‍ന്നു. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും പുരോഗമിക്കുകയാണ്. ജൂണില്‍ റിസല്‍ട്ട് പ്രതീക്ഷിക്കാം. 413581 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു
- Jayadevan AM
- Updated on: May 15, 2025
- 12:46 pm