Kerala SSLC Result 2026: കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ; ഫലമറിയാൻ ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാം

Kerala SSLC Results 2026 Websites: പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചത് പ്രകാരം മെയ് 15-ന് എസ്എസ്എൽസി ഫലവും, മെയ് 22-ന് പ്ലസ് ടു (HSE/VHSE) ഫലവും പ്രഖ്യാപിക്കും. മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.

Kerala SSLC Result 2026: കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ; ഫലമറിയാൻ ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാം

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 15 May 2026 | 09:09 AM

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി (Kerala SSLC Result 2026)) പരീക്ഷാഫലം നാളെ, മെയ് 15-ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഔദ്യോഗിക വാർത്താ സമ്മേളനത്തിന് പിന്നാലെ 3 മണിയോടെ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ 4.17 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സംസ്ഥാനത്തുടനീളം പരീക്ഷ എഴുതിയത്.

ഫലം എപ്പോൾ, എവിടെ?

മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചത് പ്രകാരം മെയ് 15-ന് എസ്എസ്എൽസി ഫലവും, മെയ് 22-ന് പ്ലസ് ടു (HSE/VHSE) ഫലവും പ്രഖ്യാപിക്കും. മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.

Also Read: Kerala SSLC Result 2026: എസ്എസ്എൽസി ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; സമയം, പരിശോധിക്കേണ്ട ലിങ്കുകൾ

keralaresults.nic.in, results.kite.kerala.gov.in, prd.kerala.gov.in. കൂടാതെ, പരീക്ഷാഫലത്തിന്റെ തത്സമയ വിവരങ്ങൾക്കും അപ്പപ്പോൾ ലഭിക്കുന്ന അപ്ഡേറ്റുകൾക്കുമായി TV9 മലയാളം വെബ്സൈറ്റിലെ ലൈവ് ബ്ലോഗും ഒപ്പം TV9 മലയാളം യൂട്യൂബ് ചാനലിലെ തത്സമയ സ്ട്രീമിംഗും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ഫലം അറിയാനുള്ള മറ്റ് മാർഗ്ഗങ്ങൾ

  • ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ തിരക്ക് ഒഴിവാക്കാൻ മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്
  • സഫലം (Saphalam) മൊബൈൽ ആപ്പ്: പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
  • ഡിജിലോക്കർ (DigiLocker): ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാകും.
  • എസ്എംഎസ് (SMS): ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കും ഫലം അറിയാൻ സൗകര്യമുണ്ടാകും.

ഫലം പരിശോധിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിലെ SSLC Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
  • Submit ബട്ടൺ അമർത്തുക.
  • ഫലം സ്ക്രീനിൽ തെളിയും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ കൃത്യമായി കയ്യിൽ കരുതണമെന്ന് അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിയ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെയാണ് ഈ നിമിഷത്തിനായി കാത്തിരിക്കുന്നത്.

English Summary

The Kerala SSLC results for 2026 are scheduled to be officially announced on May 15 at 3 PM, following an official press conference by General Education Minister V. Sivankutty. Over 4.17 lakh students can access their scores using their registration number and date of birth via official websites like keralaresults.nic.in, the Saphalam mobile app, or DigiLocker. For real-time updates and live coverage of the result announcement, students can also follow the TV9 Malayalam live blog and the TV9 Malayalam YouTube channel’s live stream.

Follow Us
Related Stories
KEAM 2026 Allotment: കീം ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്; അന്തിമ കാറ്റഗറി ലിസ്റ്റും പുറത്ത്‌
CBSE Class 10 Second Board Result 2026: ഇനി അധികം കാത്തിരിക്കേണ്ട; സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഉടന്‍
IBPS PO Recruitment 2026: വിവിധ പൊതുമേഖലാ ബാങ്കുകളിലായി പി.ഒ, മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!
Kerala PSC 10th Preliminary 2026: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്; അഡ്മിറ്റ് കാര്‍ഡെത്തി
K-TET: കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നുവരെ? അവസാന തീയതിയും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതും
Calicut University UG Admission 2026: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് കോളേജ് പ്രവേശനത്തിന് ഇന്നുംകൂടി അവസരം
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?