Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Mumbai Indians: മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി: മലിംഗയടക്കം മൂന്ന് പരിശീലകർ പുറത്തേക്ക്
ഡിസംബറില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി പരിശീലക സംഘത്തില്‍ വന്‍ അഴിച്ചുപണിയുമായി മുംബൈ ഇന്ത്യന്‍സ്. ലസിത് മലിംഗ, പരാസ് മാംബ്രെ, കാൾ ഹോപ്കിൻസൺ എന്നിവർ മുംബൈ ഇന്ത്യന്‍സ് വിട്ടു. ടീമിന്റെ നാല് ഐപിഎൽ കിരീടനേട്ടങ്ങളിലും 2011-ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി20 വിജയത്തിലും ബോളിംഗ് നിരയെ മുന്നിൽ നിന്ന് നയിച്ച താരമാണ് മലിംഗ. പിന്നീട് അദ്ദേഹം മെന്ററായും പരിശീലകനായും ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2010 മുതൽ 2017 വരെ മുംബൈ ഇന്ത്യൻസിൽ സേവനമനുഷ്ഠിച്ച പരാസ് മാംബ്രെ 2024-ലാണ് വീണ്ടും ടീമിലേക്ക് മടങ്ങിയെത്തിയത്.

2025 സീസണിന് മുന്നോടിയാണ് കാൾ ഹോപ്കിൻസൺ മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നത്. ഇംഗ്ലണ്ട് ടീമിനൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായി എത്തിയ അദ്ദേഹം ടീമിന്റെ ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്തി. ഈ മാസമാദ്യം ഹെഡ് കോച്ച് മഹേല ജയവർധനെയും മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

2017-നും 2022-നും ഇടയിൽ മുംബൈയെ മൂന്ന് ഐപിഎൽ കിരീടങ്ങളിലേക്ക് എത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചെങ്കിലും, കഴിഞ്ഞ സീസണുകളിലെ പ്രകടനം മോശമായിരുന്നു. 2025-ൽ നാലാം സ്ഥാനത്തും 2026-ൽ ഒൻപതാം സ്ഥാനത്തും ടീമിനെ എത്തിക്കാനേ ജയവർധനെയ്ക്ക് സാധിച്ചുള്ളൂ.

കീറോൺ പൊള്ളാർഡ് ഹെഡ് കോച്ച്‌

മഹേല ജയവർധനെയ്ക്ക് പകരം മുന്‍താരം കീറോണ്‍ പൊള്ളാര്‍ഡിനെയാണ് മുംബൈ ഹെഡ് കോച്ചായി നിയമിച്ചത്. 2013, 2015, 2017, 2019, 2020 എന്നീ അഞ്ച് ഐപിഎൽ കിരീടവിജയങ്ങളിലും മുംബൈ ഇന്ത്യൻസ് സ്ക്വാഡിന്റെ ഭാഗമായിരുന്നു പൊള്ളാർഡ്. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന് മുൻഗണന നൽകുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് പൊള്ളാര്‍ഡ് പറഞ്ഞു.

Also Read: 17 ബില്യൺ ഡോളർ മൂല്യം! അമേരിക്കൻ ഭീമന്മാരെയും വീഴ്ത്തി മുംബൈ ഇന്ത്യൻസ്

"എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കുക എന്നതാണ് എന്റെ ആദ്യത്തെ ദൗത്യം. അതിലേക്ക് കടക്കുമ്പോൾ ആ വീര്യവും ഊർജ്ജവും കൊണ്ടുവരണം. വാംഖഡെ സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോൾ നീലക്കൊടി പാറുന്നതും ആരാധകരുടെ ആവേശവും വീര്യവുമാണ് കാണേണ്ടത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നമ്മൾ ആഗ്രഹിച്ച സ്ഥാനത്ത് എത്താൻ സാധിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയുന്നുണ്ട്. അത് മറച്ചുവെക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല.

വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ടീമിന് മുൻഗണന നൽകാനും ഞങ്ങൾ പരമാവധി ശ്രമിക്കും. എതിരാളികൾ വരുമ്പോൾ, അവർക്ക് പഴയകാലത്തെ ഓർമ്മകൾ ഉണർത്തുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാൻ പരമാവധി ശ്രമിക്കും. മുന്നോട്ട് പോകണമെങ്കിൽ ചിലപ്പോൾ അല്പം പുറകോട്ട് പോയി കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അവിടെ നിന്നാണ് തുടക്കം കുറിക്കാൻ പോകുന്നത്"-പൊള്ളാര്‍ഡ് പറഞ്ഞു.

English Summary

Mumbai Indians parted ways with Lasith Malinga and two other coaches ahead of the 2027 IPL auction. Head coach Mahela Jayawardene also left the franchise following recent poor performances. Former West Indies all-rounder Kieron Pollard has now been appointed as the new head coach. Pollard aims to build a team-first mindset and restore the franchise's winning legacy.

B.O.A.T ന് ഇത്ര പവറോ! 15 മിനിറ്റ് ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിളയാട്ടം; 15 ​ഗോളിനപ്പുറം ചരിത്രം
റിയാദ്: വെറും 15 മിനിറ്റിനുള്ളിൽ ഹാട്രിക് നേടി സൗദി സൗദി പ്രോ ലീഗ് മത്സരത്തിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ വിളയാട്ടം. കഴിഞ്ഞ ദിവസം ആരാധകരുടെ പെയ്ഡ് വോട്ടെടുപ്പിൽ, ലയണൽ മെസിയെ പിന്നിലാക്കി, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത സീസണനുള്ള 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' (B.O.A.T) പുരസ്കാരം റൊണാൾഡോ സ്വന്തമാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സമീപകാലത്തെ ഏറ്റവും മികച്ച പെർഫോമൻസുമായി റോണോ ആരാധകർക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നത്. സൗദി പ്രൊ ലീഗിൽ നടന്ന അൽ നസർ - അൽ ഖുലൂദ് മത്സരത്തിൽ ആണ് റോണോയുടെ ഹാട്രിക് പിറന്നത്. ഈ മത്സരത്തിൽ 5 - 3ന് റോണോയുടെ അ‌ൽ നസർ വിജയിക്കുകയും ചെയ്തു.

ഈ കളിയിലെ മൂന്ന് ഗോൾ നേട്ടത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ​ആ​കെ കരിയർ ഗോൾ നേട്ടം 985 ആയി ഉയർന്നു. ഇനി 15 ഗോൾ കൂടി നേടിയാൽ 1000 കരിയർ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് റോണോയുടെ പേരിലാകും. 982 ഗോൾ സമ്പാദ്യവുമായിട്ടാണ് അൽ ഖുലൂദിനെതിരേ റോണോ കളിക്കാനിറങ്ങിയത്.

Also Read: ആയകാലത്ത് ഗോളടിച്ചു, ആപത്ത് കാലത്ത് ബാലൺ ഡി ഓർ കിട്ടി; ഫാൻസ് വോട്ടിൽ മെസിയെ പിന്തള്ളി, BOAT പുരസ്കാരം CR7-ന്

മത്സരത്തിനിറങ്ങിയ 41 വയസുകാരനായ സിആർ7 രണ്ടാം പകുതിയിൽ 66, 72, 81 മിനിറ്റുകളിൽ ഗോളുകൾ നേടിയാണ് തകർപ്പൻ പെർഫോമൻസുമായി കളി തന്റെ പേരിലാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആഞ്ചലോ ഗബ്രിയേലും സാദിയോ മാനെയും അൽ നസ്റിനായി ഗോളുകൾ നേടിയെങ്കിലും, അൽ ഖുലൂദിന്റെ ശക്തമായ തിരിച്ചടിയോടെ ആദ്യ പകുതിയിൽത്തന്നെ കളി 2-2 എന്ന നിലയിലെത്തി.

മത്സരം സമനിലയിൽ നിൽക്കുന്ന ഘട്ടത്തിലാണ് അ‌ൽ നസറിന്റെ രക്ഷകനായി റോണോ എത്തുന്നത്. 66-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് കൃത്യമായ ഫിനിഷിംഗിലൂടെ റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടി. ആറ് മിനിറ്റിനുശേഷം രണ്ടാമത്തെ ഗോളും, 81-ാം മിനിറ്റിൽ മൂന്നാമത്തെ ഗോളും നേടിയ റോണോ 15 മിനിറ്റുകൊണ്ട് തന്റെ ഗോൾ നേട്ടം 985 ആക്കി. ഒപ്പം വിജയം അ‌ൽ നസറിനൊപ്പമാകുകയും ചെയ്തു.

1000 കരിയർ ഗോൾ നേടുന്ന ലോകത്തെ ആദ്യ താരം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റോണോയ്ക്ക് ഈ ഹാട്രിക് ഏറെ ഗുണം ചെയ്തു. ​റൊണാൾഡോയുടെ 67-ാമത്തെ ഹാട്രിക്കായിരുന്നു ഇത്. ഈ മത്സരത്തിൽ ജയിച്ചതോടെ മൂന്ന് പോയിന്റ് നേട്ടവുമായി അൽ-നസ്ർ കിരീടപ്പോരാട്ടത്തിൽ കുതിക്കുകയും ചെയ്തു. ഈ നിലയിൽ മുന്നോട്ട് പോയാൽ 2026/27 സീസൺ അവസാനിക്കും മുമ്പ് 1000 ഗോൾ നേട്ടം എന്ന ചരിത്രം സിആർ7 തന്റെ പേരിൽ കുറിക്കും എന്നുറപ്പ്.

English Summary

Following his 'Ballon d'Or of All Time' (B.O.A.T) award, Cristiano Ronaldo scored a hat-trick in just 15 minutes for Al-Nassr in the Saudi Pro League. With this, his career goal tally has risen to 985. If he scores 15 more goals, Ronaldo will set the record as the first player to reach 1,000 career goals.

17 ബില്യൺ ഡോളർ മൂല്യം! അമേരിക്കൻ ഭീമന്മാരെയും വീഴ്ത്തി മുംബൈ ഇന്ത്യൻസ്
ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചെസിയായി മുംബൈ ഇന്ത്യന്‍സ്. സ്‌പോർട്ടികോയാണ് ഇതുസംബന്ധിച്ച് വാല്യുവേഷന്‍ പഠനം നടത്തിയത്. 2.1 ബില്യൺ ഡോളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂല്യം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (1.85 ബില്യൺ ഡോളർ), ചെന്നൈ സൂപ്പർ കിങ്സ് (1.75 ബില്യൺ ഡോളർ) എന്നീ ടീമുകളെ പിന്നിലാക്കിയാണ് മുംബൈ ഒന്നാമതെത്തിയത് (Image Credit Source: PTI).

അമേരിക്കയിലെ മുൻനിര പ്രൊഫഷണൽ സ്പോർട്സ് ഫ്രാഞ്ചൈസികളേക്കാൾ മുന്നിലാണ് മുംബൈയെന്നതാണ് ശ്രദ്ധേയം. ബേസ്‌ബോൾ ടീമായ ഡെട്രോയിറ്റ് ടൈഗേഴ്സിന് 2.08 ബില്യൺ ഡോളറും, ഐസ് ഹോക്കി ടീമായ വാൻകൂവർ കാനക്‌സിന് 2.05 ബില്യൺ ഡോളറുമാണ് മൂല്യം കണക്കാക്കപ്പെടുന്നത്. 2008-ൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 111.9 മില്യൺ ഡോളർ മുടക്കിയാണ് മുംബൈ ഇന്ത്യന്‍സിനെ സ്വന്തമാക്കിയത്.

ആദ്യത്തെ എട്ട് ടീമുകളിൽ വച്ച് ഏറ്റവും വിലകൂടിയ ടീമായിരുന്നു അന്ന് മുംബൈ. എന്നാൽ ഇന്ന് മുംബൈ ഇന്ത്യൻസിന്റെ മൂല്യം അതിന്റെ തുടക്കത്തിലെ ലേലത്തുകയേക്കാൾ ഏകദേശം 19 മടങ്ങായി വര്‍ധിച്ചു. അടുത്ത വർഷം മുതൽ നൈക്കി ടീമിന്റെ ഔദ്യോഗിക കിറ്റ് പാർട്ണറായി മാറുമെന്നാണ് റിപ്പോര്‍ട്ട്. 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നൈക്കി ബ്രാൻഡ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്.

1.5 ബില്യൺ ഡോളർ മൂല്യമുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് ഐപിഎല്ലിൽ ഏറ്റവും കുറഞ്ഞ മൂല്യമുള്ള ഫ്രാഞ്ചൈസി. മുംബൈയേക്കാൾ 600 മില്യൺ ഡോളർ മാത്രം കുറവ്.  ഐപിഎല്ലിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള ടീമും ഏറ്റവും കുറഞ്ഞ മൂല്യമുള്ള ടീമും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ലീഗിലെ 10 ടീമുകളുടെ ആകെ മൂല്യം ഏകദേശം 17 ബില്യൺ ഡോളറാണ്. അതായത് ഒരു ടീമിന് ശരാശരി 1.7 ബില്യൺ ഡോളർ മൂല്യമുണ്ട്.

ഐപിഎല്ലിലെ ആദ്യത്തെ എട്ട് ഫ്രാഞ്ചൈസികൾ ആകെ 723.59 ദശലക്ഷം ഡോളറിനാണ് വിറ്റഴിക്കപ്പെട്ടത്. അതായത് ഒരു ഫ്രാഞ്ചൈസിക്ക് ശരാശരി 90 ദശലക്ഷം ഡോളർ വീതം. ഉടമകൾ ഈ തുക മുഴുവൻ ഒറ്റയടിക്ക് നൽകുകയായിരുന്നില്ല. മറിച്ച് 10 വർഷം കൊണ്ട് പ്രതിവർഷം ലേലത്തുകയുടെ 10% വീതമാണ് അടച്ചുതീർത്തത്.

Sanju Samson: സഞ്ജുവിനെ കാണാനില്ല! നാലാം ടി20യില്‍ സ്ഥാനം പുറത്തോ? ആ ചിത്രങ്ങളില്‍ സംശയിച്ച് ആരാധകര്‍
ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി എന്നിവരില്‍ ആരെ ഒഴിവാക്കുമെന്നതാകും ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന ചോദ്യം. ആദ്യ ടി20യില്‍ ഓപ്പണറായി കളിച്ച സഞ്ജു 33 പന്തില്‍ 67 റണ്‍സ് അടിച്ചുകൂട്ടുകയും, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ പരിക്കേറ്റ ഇഷാന്‍ കിഷന് പകരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തി. രണ്ടാം ടി20യില്‍ ഓപ്പണറായി കളിച്ച സഞ്ജുവും, വണ്‍ ഡൗണായി എത്തിയ വൈഭവും നിരാശപ്പെടുത്തി.

മൂന്നാം ടി20യില്‍ സഞ്ജു വൈഭവിനു വേണ്ടി വണ്‍ ഡൗണിലേക്ക് ഇറങ്ങി കളിച്ചു. ഓപ്പണറായി കിട്ടിയ അവസരം മുതലാക്കിയ വൈഭവ് 19 പന്തില്‍ 45 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. 13 പന്തില്‍ 18 റണ്‍സെടുക്കാനെ സഞ്ജുവിന് സാധിച്ചുള്ളൂ. നാലാം ടി20യില്‍ ഇവരില്‍ ആരെ ഒഴിവാക്കിയാലും വിമര്‍ശനമുയരുമെന്ന് ഉറപ്പാണ്.

സഞ്ജു കളിക്കില്ലേ?

അതേസമയം, വെള്ളിയാഴ്ച ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിക്കുമോയെന്ന കാര്യത്തില്‍ തല പുകയ്ക്കുകയാണ് ആരാധകര്‍. ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഈ സംശയത്തിന് കാരണം.

Also Read: Sanju Samson: 15കാരന് വഴിമാറി സഞ്ജു സാംസൺ; താരത്തെ പ്രശംസിച്ച് അഭിഷേക്

മത്സരങ്ങളുടെ തലേദിവസം താരങ്ങള്‍ പരിശീലിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാധാരണ പങ്കുവെക്കാറുണ്ട്. പ്ലേയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കാറുള്ളത്. എന്നാല്‍ നാലാം ടി20ക്ക് മുന്നോടിയായി ബിസിസിഐ പങ്കുവെച്ച പരിശീലന ദൃശ്യങ്ങളില്‍ സഞ്ജുവിന്റെ ചിത്രമില്ല. ഇതാണ് സംശയങ്ങള്‍ ശക്തമാക്കിയത്.

ബിസിസിഐ പങ്കുവെച്ച പോസ്റ്റ്‌

തിലക് വര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ശിവം ദുബെ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മയങ്ക് യാദവ് എന്നിവരുടെ ദൃശ്യങ്ങളാണ് ബിസിസിഐ പങ്കുവെച്ചിരിക്കുന്നത്.

ആരാധകരുടെ ചോദ്യം

എന്തുകൊണ്ടാണ് സഞ്ജുവിന്റെ ഫോട്ടോ ഇല്ലാത്തതെന്നാണ് ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഇതിനകം സ്വന്തമാക്കിയതിനാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയുണ്ട്. അവസരം കാത്തിരിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്താനാകും മാനേജ്‌മെന്റിന്റെ നീക്കം.

വൈഭവ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സഞ്ജുവും, അഭിഷേക് ശര്‍മയുമാകും പരിശീലകന്‍ ഗൗതം ഗംഭീറിന്റെ 'ഫസ്റ്റ് ചോയിസ് ഓപ്പണര്‍മാര്‍'. എന്നാല്‍ ഇനിയുള്ള മത്സരങ്ങളുടെ ഫലം അപ്രസക്തമായതിനാല്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നാലാം ടി20യില്‍ വിശ്രമം അനുവദിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഏകദിന പരമ്പരയിലുള്ള ശ്രേയസ് അയ്യറിന് വിശ്രമം അനുവദിച്ച് തിലക് വര്‍മ ഇനിയുള്ള മത്സരങ്ങളില്‍ ക്യാപ്റ്റനാകാനും സാധ്യതയുണ്ട്. മത്സരത്തലേന്ന് മാധ്യമങ്ങളെ കാണാനെത്തിയത് തിലകായിരുന്നു.

English Summary

Sanju Samson and Vaibhav Sooryavanshi are competing for a spot in India's playing XI for the fourth T20I against New Zealand. Samson starred with a 67-run knock in the first match, while Suryavanshi impressed with a quick 45 in the third. Fans are speculating whether Samson will be dropped or rested after his photo was notably missing from BCCI's recent training pictures. With India having already won the series, the team management may test different combinations or rest key players in the upcoming matches.

Kerala Blasters: എന്നെ തട്ടിക്കൊണ്ടുപോകുവാണോയെന്ന് ലൂണ; ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് ഓട്ടോ ഡ്രൈവര്‍; വീഡിയോ വൈറല്‍
ഐഎസ്എല്ലില്‍ ഒക്ടോബര്‍ 31-ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. അതിന് മുമ്പ് കിട്ടിയ ചെറിയ ഇടവേള പരിശീലനത്തിനും, വിശ്രമത്തിനുമായി ചെലവഴിക്കുകയാണ് താരങ്ങള്‍. ഇതിനിടെ, അഡ്രിയാന്‍ ലൂണ നടത്തിയ ഒരു ഓട്ടോറിക്ഷ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അരുണ്‍ പിഎസ് എന്നയാളാണ് അപ്രതീക്ഷിതമായി ഓട്ടോയിലെത്തിയ അതിഥിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സും അരുണ്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോകൂവാണോയെന്ന് ലൂണ ഡ്രൈവറോട് തമാശരൂപേണ ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഡ്രൈവറുമായി സൗഹൃദ സംഭാഷണം നടത്തിയതിനുശേഷമാണ് ലൂണ യാത്ര അവസാനിപ്പിച്ചത്. ലിഫ്റ്റ് തരാമെന്ന് യുവാവ് പറഞ്ഞതുകേട്ടാണ് ലൂണ ഓട്ടോയില്‍ കയറുന്നത്. തുടര്‍ന്ന് തന്റെ പേര് അരുണ്‍ എന്നാണെന്ന് ലൂണയെ പരിചയപ്പെടുത്തി. ഭാര്യയുണ്ടോയെന്നായിരുന്നു ലൂണയുടെ മറുചോദ്യം. ഭാര്യയും, കുട്ടികളുമില്ലെന്നും താന്‍ സിംഗിളാണെന്നും യുവാവ് ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

അരുണ്‍ പുറത്തുവിട്ട വീഡിയോ

View this post on Instagram

A post shared by Arun PS (@_punnakkadan)

കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച വീഡിയോ

അതേസമയം, മുംബൈ സിറ്റിക്കെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തിനിടെ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് നിസാരമാണെന്നാണ് സൂചന. ചെന്നൈയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ലൂണ കളിക്കുമെന്നാണ് പ്രതീക്ഷ.

Also Read: Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍

ശക്തമായി തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സ്‌

ചെന്നൈയിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ഈ സീസണില്‍ നടന്ന ആദ്യ ഹോം മത്സരത്തില്‍ മുംബൈക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയതിന്റെ നിരാശയിലാണ് ആരാധകര്‍. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരെണ്ണം പോലും ഗോളാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല.

ടീമിന്റെ ഫിറ്റ്‌നസ് ലെവല്‍ കുറഞ്ഞതാണ് മുംബൈക്കെതിരായ മത്സരത്തില്‍ തിരിച്ചടിയായതെന്ന് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ് വ്യക്തമാക്കിയിരുന്നു. മത്സരം മുഴുവന്‍ ഊര്‍ജ്ജത്തോടെ കളിക്കാനുള്ള ശാരീരികക്ഷമത താരങ്ങള്‍ക്ക് ലഭിക്കണമെന്നും, നിലവില്‍ അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തയ്യാറെടുപ്പിന് സമയം ലഭിച്ചില്ല. മറ്റ് ടീമുകള്‍ക്ക് ഡ്യൂറന്റ് കപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സാധിച്ചു. മുംബൈക്കെതിരായ മത്സരത്തില്‍ ടീമെന്ന നിലയില്‍ ഊര്‍ജ്ജം ചോര്‍ന്നുപോയിരുന്നു. അതുകൊണ്ട് പകരക്കാരെ ഇറക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിനെതിരായ മത്സരശേഷം ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. നവംബര്‍ അവസാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായി കരുത്തരായി തിരിച്ചെത്തുന്നതിനുള്ള പ്ലാനുകളാണ് പരിശീലകന്‍ ഒരുക്കുന്നത്.

English Summary

Kerala Blasters player Adrian Luna’s recent auto-rickshaw ride video has gone viral on social media. The video was captured by a driver named Arun, who offered Luna a lift during a team break. During the friendly ride, Luna playfully asked Arun if he was being kidnapped. Luna also chatted with the driver, who shared that he is single and unmarried.

Ranji Trophy: അയ്യയ്യേ നാണക്കേട്! തിരുവനന്തപുരത്ത് വന്ന് കേരളത്തെ തീര്‍ത്തുവിട്ട് ബംഗാള്‍; ഇന്നിങ്‌സ് തോല്‍വി
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന് നാണംകെട്ട തോല്‍വി. ഇന്നിങ്‌സിനും 287 റണ്‍സിനുമാണ് ബംഗാള്‍ കേരളത്തെ തകര്‍ത്തുവിട്ടത്. രണ്ട് ഇന്നിങ്‌സുകളിലും കേരളത്തിന് 200 കടക്കാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ വെറും 120 റണ്‍സിന് കേരളം പുറത്തായി. 141 റണ്‍സായിരുന്നു ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍. 350, 198 എന്നിങ്ങനെയാണ് ബംഗാളിന്റെ സ്‌കോറുകള്‍. തിരുവനന്തപുരം മംഗലാപുരം കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റെടുത്ത പ്രദിപ്ത പ്രമാണിക്കും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും, ഷഹബാസ് അഹമ്മദുമാണ് കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ ചുരുട്ടിക്കെട്ടിയത്.

28 പന്തില്‍ 33 റണ്‍സെടുത്ത പത്താമന്‍ എംഡി നിധീഷാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മറ്റൊരു ബാറ്റര്‍ക്കും 30 കടക്കാനായില്ല. ജലജ് സക്‌സേന-29 പന്തില്‍ 18, സച്ചിന്‍ ബേബി-36 പന്തില്‍ 10, വിഷ്ണു വിനോദ്-52 പന്തില്‍ 19, മുഹമ്മദ് അസ്ഹറുദ്ദീന്‍-33 പന്തില്‍ 26 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.

അഭിഷേക് ജെ നായര്‍-ആറു പന്തില്‍ പൂജ്യം, അഭിഷേക് പി നായര്‍-ഗോള്‍ഡന്‍ ഡക്ക്, സല്‍മാന്‍ നിസാര്‍-10 പന്തില്‍ ഒന്ന്, ആദിത്യ സര്‍വതെ-നാലു പന്തില്‍ പൂജ്യം, വൈശാഖ് ചന്ദ്രന്‍-16 പന്തില്‍ മൂന്ന്, നെടുംകുഴി ബേസില്‍-ആറു പന്തില്‍ പൂജ്യം നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

Also Read: 21-ാം നൂറ്റാണ്ടിൽ ഇതാദ്യം! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ

സക്‌സേനയ്ക്ക് അഞ്ച് വിക്കറ്റ്‌

അഞ്ച് വിക്കറ്റെടുത്ത സക്‌സേനയുടെയും, മൂന്ന് വിക്കറ്റെടുത്ത സര്‍വതെയുടെയും, രണ്ട് വിക്കറ്റെടുത്ത ബേസിലിന്റെയും ബൗളിങ് മികവില്‍ ബംഗാളിനെ രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിന് പുറത്താക്കാനായത് കേരളത്തിന് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും ബാറ്റര്‍മാരുടെ മോശം പ്രകടനം തിരിച്ചടിയായി. 59 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിന്റെ ടോപ് സ്‌കോറര്‍.

നാലു വിക്കറ്റ് വീഴ്ത്തിയ പ്രദിപ്ത പ്രമാണിക്ക് ആദ്യ ഇന്നിങ്‌സിലും ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഷമി മൂന്നും, ഷഹബാസ് രണ്ടും വിക്കറ്റ് വീഴ്ത്തി. 47 പന്തില്‍ 41 റണ്‍സെടുത്ത സച്ചിന്‍ ബേബിക്കും, പുറത്താകാതെ 65 പന്തില്‍ 30 റണ്‍സെടുത്ത അസ്ഹറുദ്ദീനും മാത്രമേ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി പൊരുതാനായുള്ളൂ.

ആദ്യ ഇന്നിങ്‌സില്‍ ബംഗാള്‍ നേടിയ മികച്ച സ്‌കോറാണ് മത്സരത്തില്‍ അവര്‍ക്ക് സര്‍വാധിപത്യം സമ്മാനിച്ചത്. 203 പന്തില്‍ 121 റണ്‍സ് നേടിയ ഷഹബാസ് അഹമ്മദ്, 80 പന്തില്‍ 66 റണ്‍സ് അടിച്ചുകൂട്ടിയ അങ്കുര്‍ പോള്‍, 95 പന്തില്‍ 49 റണ്‍സെടുത്ത സുമന്ത പോള്‍ എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ ബംഗാളിനായി നിര്‍ണായക സംഭാവനകള്‍ നല്‍കിയത്.

English Summary

Kerala suffered a crushing defeat against Bengal by an innings and 287 runs in the Ranji Trophy match. Kerala struggled with the bat, getting bundled out for a mere 141 in the first innings and 120 in the second. Despite Jalaj Saxena taking five wickets to restrict Bengal to 198 in their second innings, Kerala's batters failed to deliver. MD Nidheesh top-scored for Kerala with 33 runs in the second innings as Pradipta Pramanik starred with six wickets for Bengal.

ആയകാലത്ത് ഗോളടിച്ചു, ആപത്ത് കാലത്ത് ബാലൺ ഡി ഓർ കിട്ടി; ഫാൻസ് വോട്ടിൽ മെസിയെ പിന്തള്ളി, BOAT പുരസ്കാരം CR7-ന്
ലയണൽ മെസിയെ പിന്നിലാക്കി, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത സീസണനുള്ള 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' (B.O.A.T) പുരസ്കാരം സ്വന്തമാക്കി പോർചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആരാധകർക്കായുള്ള പണം നൽകിയുള്ള വോട്ടെടുപ്പിലാണ് ലയണൽ മെസിയെ പിന്തള്ളി റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. ബാലൺ ഡി ഓറിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സീസൺ കണ്ടെത്താനായി ഈ പുതിയ പുരസ്കാരം ഏർപ്പെടുത്തിയത്. ആരാധകർക്കായി നടത്തിയ വോട്ടെടുപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 2008 ലെ പ്രകടനമാണ് എക്കാലത്തെയും മികച്ച ബാലൺ ഡി ഓർ സീസണായി തെരഞ്ഞെടുക്കപ്പെട്ടത്.

പതിവ് പോലെ ഫുട്ബോളിലെ ഈ പുതിയ പുരസ്കാരത്തിനും റോണോയുടെ എതിരാളിയായി ഉണ്ടായിരുന്നത് സാക്ഷാൽ ലയണൽ മെസി ആയിരുന്നു. എന്നാൽ ബാഴ്സലോണയ്ക്കൊപ്പം ഒരു കലണ്ടർ വർഷത്തിൽ 91 ഗോളുകൾ നേടി ലയണൽ മെസ്സി സൃഷ്ടിച്ച 2012 ലെ റെക്കോർഡ് പ്രകടനത്തെ, ആരാധകരുടെ വോട്ടെടുപ്പിന്റെ ബലത്തിൽ റൊണാൾഡോയുടെ 2008 ലെ സീസൺ മറികടക്കുകയായിരുന്നു.

Also Read: 15കാരന് വഴിമാറി സഞ്ജു സാംസൺ; താരത്തെ പ്രശംസിച്ച് അഭിഷേക്

റൊണാൾഡോ ഒട്ടനവധി നേട്ടങ്ങൾ കൊയ്ത വർഷമാണ് 2008. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗും യുവേഫ ചാമ്പ്യൻസ് ലീഗും 2008-ൽ സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിരുന്നു. ആ സീസണിൽ ആകെ 42 ഗോളുകളും 8 അസിസ്റ്റുകളുമാണ് റോണോ നേടിയത്. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്, ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ, യൂറോപ്യൻ ഗോൾഡൻ ഷൂ എന്നിവയുൾപ്പെടെ ഒട്ടനവധി വ്യക്തിഗത പുരസ്കാരങ്ങളും അ‌ദ്ദേഹം വാരിക്കൂട്ടിയിരുന്നു.

എന്താണ് B.O.A.T പുരസ്കാരം

ബാലൺ ഡി ഓറിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഫ്രാൻസ് ഫുട്ബോൾ' അവതരിപ്പിച്ച പ്രത്യേക ജനകീയ വോട്ടെടുപ്പാണ് B.O.A.T (Best of All Time). കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺ ഡി ഓർ നേടിയിട്ടുള്ള താരങ്ങളുടെ ഏറ്റവും മികച്ച സീസണുകൾ തിരഞ്ഞെടുക്കാനാണ് ഈ വോട്ടെടുപ്പ് സംഘടിപ്പിച്ചത്. കൗതുകമെന്തെന്നാൽ, ഈ പ്രത്യേക റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനങ്ങളും റൊണാൾഡോയും മെസ്സിയും മാത്രമാണ് പങ്കിട്ടത്.

പുരസ്കാരത്തിൽ വിവാദവും

ബാലൺ ഡി ഓർ BOAT പുരസ്കാരത്തിനായുള്ള വോട്ടെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത, ആരാധകർ ഓരോ വോട്ടിനും ഒരു യൂറോ വീതം നൽകേണ്ടി വന്നു എന്നതാണ്. മാത്രമല്ല, ഒരാൾക്ക് ഒന്നിലധികം തവണ വോട്ട് ചെയ്യാനും അവസരമുണ്ടായിരുന്നു. അ‌തായത് കൂടുതൽ കാശ് മുടക്കാൻ തയാറാണെങ്കിൽ തനിക്ക് ഇഷ്ടമുള്ള താരത്തിന് ഇഷ്ടം പോലെ വോട്ട് ചെയ്യാം. ഫുട്ബോൾ ആരാധകരുടെ ആവേശം പണമുണ്ടാക്കാനുള്ള മാർഗ്ഗമായി ഉപയോഗിക്കുന്നുവെന്നും, പണം നൽകി കൂടുതൽ വോട്ടുകൾ ചെയ്യാനാകുന്ന ഇത്തരം രീതികൾ യഥാർത്ഥ മികവിനെ അളക്കാനുള്ള ശരിയായ മാർഗമല്ലെന്നും വിമർശനം ഉയർന്നു.

ഔദ്യോഗിക പുരസ്കാരമല്ല

ബാലൺ ഡി ഓർ എന്ന് ഒപ്പമുണ്ടെങ്കിലും ഇത് ഔദ്യോഗിക ബാലൺ ഡി ഓർ പുരസ്കാരങ്ങളുടെ നിലയിലുള്ള ഒരു പുരസ്കാരമായി കരുതപ്പെടുന്നില്ല. ഫാൻസ് വോട്ടിന്റെ ഭാഗമായി നൽകിയ ഒരു പുരസ്കാരം മാത്രമാണിത്. 1989-ൽ റയൽ മാഡ്രിഡ് ഇതിഹാസം ആൽഫ്രഡോ ഡി സ്റ്റെഫാനോയ്ക്ക് ഫ്രാൻസ് ഫുട്ബോൾ നൽകിയ 'സൂപ്പർ ബാലൺ ഡി ഓർ' ആണ് ഇതിനുമുമ്പ് നൽകിയിട്ടുള്ള ഏക പ്രത്യേക പുരസ്കാരം.

റൊണാൾഡോയുടെ ആറാം ബാലൺ ഡി ഓർ അ‌ല്ലെങ്കിൽ സൂപ്പർ ബാലൺ ഡി ഓർ പുരസ്കാര നേട്ടമായി ഈ BOAT പുരസ്കാരത്തെ കാണാനാകില്ല. എങ്കിലും, രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തെ മാന്ത്രിക പ്രകടനത്തിന് ലഭിച്ച ഒരു അംഗീകാരം എന്ന നിലയിൽ ഇതിനെ കാണാം.

English Summary

Portuguese football legend Cristiano Ronaldo has surpassed Lionel Messi to win the 'Ballon d'Or of All Time' (B.O.A.T.) award, recognizing the greatest individual season in the history of football. Ronaldo secured this achievement by edging out Lionel Messi in a paid voting process open to fans. This new award was introduced to identify the best individual season in football history, in commemoration of the 70th anniversary of the Ballon d'Or.

Sanju Samson: 15കാരന് വഴിമാറി സഞ്ജു സാംസൺ; താരത്തെ പ്രശംസിച്ച് അഭിഷേക്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം ടീമിന്റെ വിജയത്തിനായി സ്വന്തം ബാറ്റിങ് സ്ഥാനം മാറ്റാനും തയാറായി സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ 15കാരനായ വൈഭവ് സൂര്യവംശിക്ക് ഓപ്പണറായി ഇറങ്ങാന്‍ അവസരം നല്‍കുന്നതിനായി സഞ്ജു തന്റെ പതിവ് സ്ഥാനം വിട്ടുകൊടുക്കുകയായിരുന്നു. സഞ്ജുവിന്റെ ഈ തീരുമാനത്തെ പ്രശംസിച്ച് ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മ രംഗത്തെത്തി.

മൂന്നാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം നേടിയപ്പോള്‍ അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും ചേര്‍ന്നുള്ള വെടിക്കെട്ട് തുടക്കമാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. വെറും 38 പന്തില്‍ 113 റണ്‍സ് നേടിയ അഭിഷേകിനൊപ്പം 19 പന്തില്‍ 45 റണ്‍സുമായി വൈഭവും തിളങ്ങി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ ഏഴ് ഓവറില്‍ 133 റണ്‍സാണ് അടിച്ചുകൂട്ടിയത്.

സഞ്ജുവിന്റെ തീരുമാനത്തെ പ്രശംസിച്ച് അഭിഷേക്

മുന്‍ മത്സരത്തില്‍ 61 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടിയിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴും സ്വന്തം ബാറ്റിങ് സ്ഥാനം മാറ്റി വൈഭവിന് ഓപ്പണറായി ഇറങ്ങാന്‍ അവസരം നല്‍കിയത് സഞ്ജുവിന്റെ വലിയ മനസാണ് വ്യക്തമാക്കുന്നതെന്ന് അഭിഷേക് പറഞ്ഞു.

പരിചിതമായ ബാറ്റിങ് സ്ഥാനം വിട്ടുകൊടുക്കുക അത്ര എളുപ്പമല്ല. സഞ്ജുവിന്റെ തീരുമാനത്തിലൂടെ അദ്ദേഹത്തിന്റെ സ്വഭാവവും ടീമിനോടുള്ള പ്രതിബദ്ധതയുമാണ് വ്യക്തമാകുന്നതെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ടീമിലെ ഓരോ താരവും മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്നതും വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിന് പ്രാധാന്യം നല്‍കുന്നതുമാണ് മികച്ച ടീമിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: IND-W vs ZIM-W : 5 വിക്കറ്റുമായി വൈഷ്ണവി, തകർത്തടിച്ച് പ്രതികയും ഷെഫാലിയും; പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

ആദ്യ പന്തില്‍ തന്നെ വൈഭവിന്റെ ആക്രമണം

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ആക്രമണാത്മക ഷോട്ട് കളിച്ച വൈഭവ് സൂര്യവംശിയെ അഭിഷേക് പ്രത്യേകം അഭിനന്ദിച്ചു. നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡില്‍നിന്ന് ആ ഷോട്ട് കണ്ടപ്പോള്‍ തനിക്കും കൂടുതല്‍ ആത്മവിശ്വാസവും ആവേശവും ലഭിച്ചെന്ന് അഭിഷേക് പറഞ്ഞു.

15 വയസ് മാത്രമുള്ള വൈഭവിന്റെ ബാറ്റിങ് മികവും നിര്‍ഭയമായ സമീപനവും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെറ്റ്സില്‍ പരിശീലനം നടത്താനുള്ള വൈഭവിന്റെ ആവേശത്തെക്കുറിച്ചും അഭിഷേക് തമാശയായി സംസാരിച്ചു. പരിശീലനത്തിനായി രണ്ട് നെറ്റ്സുകള്‍ ലഭിച്ചാല്‍ ഒന്ന് വൈഭവിന് നല്‍കാറുണ്ടെന്നും അവിടെ അവന്‍ ഇഷ്ടംപോലെ ബാറ്റ് ചെയ്യട്ടെയെന്ന് പറയാറുണ്ടെന്നും അഭിഷേക് പറഞ്ഞു.

English Summary

Sanju Samson gave up his opening spot to allow 15-year-old Vaibhav Sooryavanshi to bat at the top of the order. Abhishek Sharma praised Samson's team-first attitude as Vaibhav impressed with an aggressive innings against New Zealand.

21-ാം നൂറ്റാണ്ടിൽ ഇതാദ്യം! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ
രഞ്ജി ക്രിക്കറ്റിലെ അ‌പൂർവമായ റെക്കോർഡുകളിൽ ​ഒന്നിന് വേദിയായിരിക്കുകയാണ് മും​ബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ശരത് പവാർ ക്രിക്കറ്റ് അ‌ക്കാദമി ഗ്രൗണ്ട്. ഇവിടെ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ഡി ഹരിയാന- മുംബൈ മത്സരത്തിൽ, മുംബൈതാരം മുഷീർ ഖാൻ ആണ് അ‌പൂർവ റെക്കോർഡ് കുറിച്ചത്. ഓൾറൗണ്ടറായ മുഷീർ ഒരു മത്സരത്തിൽ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി അപൂർവ്വ നേട്ടം ​കൈവരിച്ചു. 21-ാം നൂറ്റാണ്ടിൽ ഒരു രഞ്ജി ട്രോഫി മത്സരത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ആദ്യ മുംബൈ താരമാണ് മുഷീർ ഖാൻ. ഇതിനുമുമ്പ് ഇതിഹാസ താരം രവി ശാസ്ത്രിയാണ് 1990-91 സീസണിൽ മുംബൈക്കായി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണ് മുഷീർ ഖാൻ. 21 വയസുകാരനായ മുഷീർ 85 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി. ഹരിയാനയുടെ ഇന്നിംഗ്‌സിൽ വീണ ആദ്യ അഞ്ച് വിക്കറ്റുകളും മുഷീർ ആണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 430 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഹരിയാനയെ മുഷീർ ഖാന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര 270 റൺസിന് എറിഞ്ഞിട്ടു.

Also Read: ഓസീസ് നായികയ്ക്ക് കോടികൾ, ആശയെ നിലനിർത്തി യുപി, KCA-യുടെ കിരൺ നവ്ഗിരെ വിലയേറിയ ഇന്ത്യൻ താരം; WPL താരലേലം ഒറ്റനോട്ടത്തിൽ

ഹരിയാനയ്ക്കായി നിഷാന്ത് സിന്ധു പുറത്താകാതെ 105 റൺസെടുത്ത് പൊരുതിനോക്കിയെങ്കിലും മുംബൈയുടെ 430 റൺസിന് മറുപടിയായി ഹരിയാനയ്ക്ക് 270 റൺസ് മാത്രമാണ് നേടാനായത്. തുടർന്ന്, തുടർച്ചയായ മൂന്നാം വിജയവും ബോണസ് പോയിന്റും ലക്ഷ്യമിട്ട മുംബൈ, ഹരിയാനയെ ഫോളോ-ഓണിന് നിർബന്ധിതരാക്കി. മൂന്നാം ദിവസത്തെ കളി അവസാനിച്ചപ്പോൾ ഹരിയാന 2 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്.

അവസാന ദിവസത്തേക്ക് കടക്കുമ്പോൾ, ഹരിയാന 87 റൺസ് പിന്നിലാണ്. എട്ട് വിക്കറ്റുകൾ കൈവശമുണ്ടെങ്കിലും, പിച്ചിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം പന്തിന്റെ വേഗതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പിച്ച് വളരെ സാവധാനത്തിലായിരിക്കുന്നു. പന്ത് കൂടുതൽ ബൗൺസ് ചെയ്യുന്നതും തിരിയുന്നതുമായ ഇടങ്ങളിൽ പന്തെറിയാൻ ഞങ്ങളുടെ സ്പിന്നർമാർ ശ്രമിക്കുന്നുണ്ട് എന്ന് മുഷീർ പ്രതികരിച്ചു.

അതേസമയം, രഞ്ജി ട്രോഫിയിൽ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റെയിൽവേസിനെതിരെ തമിഴ്‌നാട് അഞ്ച് വിക്കറ്റിന് വിജയിച്ചു. ഒമ്പത് വിക്കറ്റിന് 107 റൺസ് എന്ന നിലയിൽ കളി പുനരാരംഭിച്ച റെയിൽവേസിന്റെ അവസാന വിക്കറ്റ് വീഴ്ത്താൻ തമിഴ്‌നാടിന് രണ്ടോവറിലധികം മാത്രമേ വേണ്ടി വന്നുള്ളൂ. റെയിൽവേസ് 108 റൺസിന് എല്ലാവരും പുറത്തായി.

English Summary

The Sharad Pawar Cricket Academy ground at the Bandra Kurla Complex in Mumbai has become the setting for a rare record in Ranji Trophy cricket. During the Ranji Trophy Elite Group D match between Haryana and Mumbai, Mumbai player Musheer Khan set this unique record. As an all-rounder, Musheer achieved the rare feat of scoring a century and taking five wickets in the same match. Musheer Khan is the first Mumbai player in the 21st century to accomplish this rare feat in a Ranji Trophy match.

WPL 2027 Auction Highlights : ഓസീസ് നായികയ്ക്ക് കോടികൾ, ആശയെ നിലനിർത്തി യുപി, KCA-യുടെ കിരൺ നവ്ഗിരെ വിലയേറിയ ഇന്ത്യൻ താരം; WPL താരലേലം ഒറ്റനോട്ടത്തിൽ
കൊച്ചി : വനിത പ്രീമിയർ ലീഗ് 2027 മിനി താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്യാപ്റ്റനും സ്പിന്നറുമായ സോഫി മൊളിനെക്സ്. 1.1 കോടി രൂപയ്ക്ക് യു.പി വാരിയേഴ്സാണ് ഓസീസ് നായികയെ സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ താരമായ കിരൺ നവ്ഗിരെയാണ് ഉത്തവണത്തെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരം. 75 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസാണ് കിരൺ നവ്ഗിരെയെ സ്വന്തമാക്കിയത്. മലയാളി താരം ആശ ശോഭനയെ യു.പി വാരിയേഴ്സ് 30 ലക്ഷത്തിന് നിലനിർത്തി. ആശയ്ക്കും കിരണിനും പുറമെ വിജെ ജോഷിതയും ദിവ്യ ഗണേഷും ലേലപട്ടികയിൽ ഇടം നേടിയിരുന്നു. ഇരുവരെയും ആരും സ്വന്തമാക്കിയില്ല.

കഴിഞ്ഞ സീസണിൽ ആശയെ 1.1 കോടി രൂപയ്ക്കായിരുന്നു യുപി ടീം സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ മലയാളി താരത്തെ 30 ലക്ഷം രൂപയ്ക്ക് ലേലത്തിലൂടെ നിലനിർത്തിയിരിക്കുകയാണ് യുപി വാരിയേഴ്സ്. പത്ത് ലക്ഷം രൂപയ്ക്ക് 15 വയസുകാരി ഉമാ കശ്വിയെ ഡൽഹി സ്വന്തമാക്കിയതാണ് ഇത്തവണത്ത് വനിത പ്രീമിയർ ലീഗ് താരലേലത്തിൽ മറ്റൊരു ശ്രദ്ധേയമായ ബിഡ്. WPL ചരിത്രത്തിൽ താരലേലത്തിലൂടെ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കർണാടക സ്വദേശിനിയായ ഉമാ കശ്വി. കഴിഞ്ഞ വർഷത്തെ താരലേലത്തിൽ ഹരിയാന സ്വദേശിനിയായ ദീയ യാദവിൻ്റെ 16 വയസ് റെക്കോർഡാണ് ഉമയുടെ പേരിലേക്ക് മാറ്റപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ദീയയെ സ്വന്തമാക്കിയതും ഡിസി തന്നെയായിരുന്നു.

ഓസീസ് നായികയ്ക്കും കിരൺ നവ്ഗിരെയ്ക്കും പുറമെ ജി കാമാലിനിയും ജെസ് ജൊനാസ്സെനും പട്ടികയിലെ മറ്റ് വിലയേറിയ താരങ്ങൾ. ഇരുവരെയും 40 ലക്ഷം രൂപയ്ക്ക് യഥാക്രമം ഗുജറാത്ത് ജയ്ൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സ്വന്തമാക്കുകയായിരുന്നു. ആശ ശോഭനയ്ക്ക് പുറമെ ഗ്രേസ് ഹാരിസ് (യുപി വാരിയേഴ്സ്), സ്നേഹ് റാണ (യുപി വാരിയേഴ്സ്), സുഷ്മ വെർമ (യുപി വാരിയേഴ്സ്), ചോളെ ട്രയൺ (ആർസിബി), തേജൽ ഹസബിനിസ് (ആർസിബി), ഒർളാ പ്രെൻഡെഗാസ്റ്റ് (ഗുജറാത്ത് ഗെയ്ൻ്റ്സ്) എന്നിവർ 30 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റു പോയത്.

ആകെ 24 താരങ്ങളായിരുന്നു ഇത്തവണത്തെ മിനി താരലേലത്തിലൂടെ വിവിധ ടീമുകൾ സ്വന്തമാക്കിയത്. യുപി വാരിയേഴ്സാണ് ഇത്തവണ ലേലത്തിൽ ഏറ്റവും കൂടുതൽ പണമിറക്കിയത്. എട്ട് സ്ലോട്ടുകൾക്ക് കോടി എറിഞ്ഞെങ്കിലും യുപി ടീമിൻ്റെ പഴ്സിൽ 1.15 കോടി രൂപ മിച്ചമുണ്ടായിരുന്നു.

IND-W vs ZIM-W : 5 വിക്കറ്റുമായി വൈഷ്ണവി, തകർത്തടിച്ച് പ്രതികയും ഷെഫാലിയും; പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ
വഡോദര : സിംബാബ്വെയ്ക്കെതിരെയുള്ള പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. വഡോദരയിൽ വെച്ച് നടന്ന അവസാന മത്സരത്തിൽ ഇന്ത്യ സന്ദർശകരായ സിംബാബ്വെ എട്ട് വിക്കറ്റിന് തകർത്താണ് പരമ്പര തൂത്തുവാരിയത്. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 131 റൺസിന് പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ വൈഷ്ണവി ശർമയാണ് സിംബാബ്വെയെ 131 റൺസിന് പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 37 റൺസെടുത്ത ഓപ്പണിങ് താരം മൊഡേസ്റ്റർ മുപാച്ചിക്കാവയുടെയും 35 റൺസെടുത്ത ക്യാപ്റ്റൻ ജോസെഫൈൻ ന്കോമോയുടെയും പ്രകടന മികവിലാണ് സിംബാബ്വെയുടെ സ്കോർബോർഡ് 100 കടന്നത്. ഇരുവർക്ക് പുറമെ മറ്റ് രണ്ട് താരങ്ങൾ കൂടി മാത്രമാണ് ഇരട്ടയടക്കം സ്കോർബോർഡിലേക്ക് സംഭാവന ചെയ്തത്. വൈഷ്ണവിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പുറമെ, ക്രാന്തി ഗൗഡും സയാലി സത്ഘാരയും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.

ALSO READ : ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ താണ്ഡവം! ഹര്‍മന്‍പ്രീതിന് പ്രായം വെറുമൊരു നമ്പര്‍ മാത്രം; അപൂര്‍വ റെക്കോഡ്‌

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ ഒന്ന് പിഴച്ചു. ഓപ്പണറും വിക്കറ്റ് കീപ്പർ താരവുമായ യസ്തിക ഭാട്ടിയ ഗോൾഡൻ ഡോക്കായി പുറത്തായി. എന്നിരുന്നാലും പരമ്പര ഒന്നടങ്കം സ്ഥിരത കാത്ത് സൂക്ഷിച്ച പ്രതിക റാവൽ ഇന്ത്യയെ യാതൊരു സമ്മർദ്ദവുമില്ലാതെ വിജയലക്ഷ്യത്തിലേക്കെത്തിച്ചു. ഈ പരമ്പരയിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയുമാണ് പ്രതിക ഇന്ത്യക്കായി കാഴ്ചവെച്ചത്. വൺഡൗണായി ഹാർലീൻ ഡിയോളും ക്രീസിലെത്തി പ്രതികയ്ക്ക് പിന്തുണ നൽകിയെങ്കിലും ആ കൂട്ടുകെട്ട് 59 റൺസെത്തിയപ്പോൾ വേർപിരിഞ്ഞു. ശേഷം വെടിക്കെട്ട് ബാറ്റിങ്ങുമായി ഷെഫാലി എത്തിയാണ് ഇന്ത്യയെ വേഗത്തിൽ വിജയലക്ഷ്യത്തിലേക്കെത്തിച്ചത്. ഷെഫാലി 26 പന്തിൽ 51 റൺസെടുത്ത് പുറത്താകാതെ നിന്നു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ എല്ലാം ജയിച്ചാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇനി ഡിസംബറിലാണ് ഇന്ത്യക്ക് മത്സരമുള്ളത്. പര്യടനത്തിനായി ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റും മുന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യക്കുള്ളത്.

32 വയസുകാരൻ അ‌രവിന്ദ്: 67 കോടി ഫോളോവേഴ്സ് ഉള്ള റൊണാൾഡോ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരൻ!
കളിക്കളത്തിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും സൂപ്പർസ്റ്റാറാണ് പോർചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 679 മില്യൺ ഫോളോവേഴ്സ്, അ‌തായത് ഏതാണ്ട് 67 കോടിയിലധികം പേർ ഇൻസ്റ്റഗ്രാമിൽ റോണോയെ ഒഫീഷ്യൽ പഴ്സണൽ അ‌ക്കൗണ്ടിൽ ഫോളോ ചെയ്യുന്നുണ്ട്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന സ്പോർട്സ് താരങ്ങളിലൊരാൾ ആണ് റോണോ. (Image credit: Getty Images, Instagram)

ഇത്രയധികം ഫോളോവേഴ്സ് ഉള്ള റൊണാൾഡോ അ‌ങ്ങോട്ട് ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടുകൾ വെറും 638 എണ്ണമാണ്. ഈ 638 പേരിൽ ഒരേയൊരു ഇന്ത്യക്കാരൻ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. എന്നാൽ അ‌തൊരു കായികതാരമോ സിനിമാ ലോകത്തുനിന്നുള്ള സെലിബ്രിറ്റിയോ അ‌ല്ല, മറിച്ച് 32 വയസുമാത്രം പ്രായമുള്ള ഒരു യുവാവാണ് പേര് അരവിന്ദ് ശ്രീനിവാസ്.

അ‌രവിന്ദ് ശ്രീനിവാസ് എന്ന പേര് ഇന്ത്യക്കാർക്ക് ഒരുപക്ഷേ അ‌ത്ര സുപരിചിതമല്ല. എന്നാൽ ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് അ‌രവിന്ദ് ശ്രീനിവാസ് എന്ന ചെന്നൈ സ്വദേശിയുടേത്. കാരണം ജനപ്രിയ എഐ സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി എഐയുടെ  (Perplexity AI) സഹസ്ഥാപകനും സി.ഇ.ഒയുമാണ് അരവിന്ദ് ശ്രീനിവാസ്.

ഐഐടി മദ്രാസ്, യുസി ബെർക്ക്ലി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും മുൻപ് പ്രവർത്തിച്ചിട്ടുള്ള അ‌രവിന്ദ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ പെർപ്ലെക്‌സിറ്റി എഐയിൽ വൻതുക നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ബിസിനസ് ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് റൊണാൾഡോ അരവിന്ദിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

ഇതിൽ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ സാക്ഷാൽ ​സിആർ7 തന്നെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അരവിന്ദ് ശ്രീനിവാസ് തിരിച്ച് റോണോയെ ഫോളോ ചെയ്യുന്നില്ല എന്നതാണത്. നിലവിൽ ഒരേയൊരു അക്കൗണ്ടിനെ മാത്രമേ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ, അ‌ത് പെർപ്ലെക്സിറ്റിയുടെ ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടിനെ ആണ്.

തിരിച്ചുവരവ്: അ‌ടുത്തകാലത്ത് പോർചുഗൽ ടീമുമായുള്ള പ്രശ്നങ്ങളുടെ പേരിൽ റോണോ വലിയ വിവാദങ്ങളിപ്പെടുകയും അദ്ദേഹത്തിന് 30 ദിവസത്തെ സസ്പെൻഷനും ചെറിയ പിഴയും വിധിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 30-ന് ഈ സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അ‌ദ്ദേഹത്തിന്റെ തിരിച്ചുവരും ചർച്ചയാകുന്നുണ്ട്. വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായുള്ള പോർച്ചുഗലിന്റെ പ്രിലിമിനറി സ്ക്വാഡിൽ 41 വയസുകാരനായ റൊണാൾഡോ ഇടംനേടിയിട്ടുണ്ട്. നവംബർ 14, 17 തീയതികളിൽ ഡെൻമാർക്ക്, വെയ്ൽസ് ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ റൊണാൾഡോയ്ക്ക് അവസരം ലഭിച്ചേക്കും.

ഗംഭീറും സംഘവും ​വൈഭവിന് നൽകിയ പ്രിയപ്പെട്ട ‘ചോക്ലേറ്റ്’; വലിയ വില കൊടുക്കേണ്ടി വന്നത് ന്യൂസിലൻഡ്
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ, ഓപ്പണിങ് സ്ഥാനത്തേക്ക് ​വൈഭവ് സൂര്യവംശിയെ തിരികെയെത്തിച്ചതിനെ അ‌ഭിനന്ദിച്ച് മുൻ താരം രംഗത്തെത്തി. സൂര്യവംശിയെ ഓപ്പണറായി ഇറക്കിയതിലൂടെ ടീം മാനേജ്‌മെന്റ് ഈ കൗമാരക്കാരന് ഒരു 'ചോക്ലേറ്റ്' സമ്മാനിക്കുകയാണ് ചെയ്തതെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ് അഭിപ്രായപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷം ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് ​വൈഭവ് വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്, എന്നാൽ മൂന്നാം സ്ഥാനത്തിറങ്ങിയ ​വൈഭവ് എട്ട് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടിയത്. ഇതിന് പിന്നാലെ ​വൈഭവിനെ ഓപ്പണിങ്ങിലേക്ക് തിരികെ എത്തിക്കണം എന്ന് ഒരുവിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.

മൂന്നാം ടി20 മത്സരത്തിൽ അ‌ഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണർ ആയാണ് ​വൈഭവ് ക്രീസിലെത്തിയത്. പിന്നാലെ രണ്ട് പേരും ചേർന്ന് വെടിക്കെട്ട് ബാറ്റിങ് ആണ് കാഴ്ചവച്ചത്. ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെ എത്തിയ ​വൈഭവ് വെറും 19 പന്തിൽ നിന്ന് നാല് സിക്സറുകളും നാല് ഫോറുകളും സഹിതം 45 റൺസ് നേടി. 236.84 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലായിരുന്നു ​വൈഭവിന്റെ പെർഫോമൻസ്. എന്നാൽ അ‌തിന് കനത്ത വില നൽകേണ്ടി വന്നത് ന്യൂസിലൻഡ് ആണ് എന്നുമാത്രം.

Also Read: ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം

"സൂര്യവംശിയെ ഓപ്പണറായി ഇറക്കിയപ്പോൾ ടീം മാനേജ്‌മെന്റ് അവനൊരു ചോക്ലേറ്റ് നൽകിയതുപോലെയായി. അടുത്ത രണ്ട് ദിവസങ്ങൾ അവധിയാണെന്നറിയുമ്പോൾ, വെള്ളിയാഴ്ച വൈകുന്നേരം മനസ്സ് സ്വതന്ത്രമായിരിക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് അവൻ ബാറ്റ് ചെയ്തത്," എന്ന് വീഡിയോയിലൂടെ സദഗോപൻ അ‌ഭിപ്രായപ്പെട്ടു. 19 ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് സദഗോപൻ.

മിന്നൽ വേഗത്തിൽ സെഞ്ച്വറി കുറിച്ച അ‌ഭിഷേക് ശർമ്മയെയും സദഗോപൻ അ‌ഭിനന്ദിച്ചു. "പേര് കേൾക്കുമ്പോൾ തന്നെ ബൗളർമാർ ഭയപ്പെടുന്ന ഒരു താരത്തെപ്പോലെയാണ് അഭിഷേക് ശർമ്മ ബാറ്റ് ചെയ്യുന്നത്. ഇന്ന് ഒരു രാക്ഷസനെപ്പോലെയാണ് അവൻ കളിച്ചത്. ഏറ്റവും വേഗത്തിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ടുകളുടെ മിക്ക റെക്കോർഡുകളും തകർക്കപ്പെട്ടു. ഏഴ് ഓവറിൽ 133 റൺസ് അടിച്ചുകൂട്ടുക എന്നാൽ ഓവറിന് 19 റൺസ് എന്ന നിരക്കാണ്, ഇത് അവിശ്വസനീയമാണ്!''

''ദീപാവലിക്ക് ഇനിയും സമയമുണ്ടെങ്കിലും, ഇന്ത്യൻ ബാറ്റർമാർ - പ്രത്യേകിച്ച് അഭിഷേക് - തങ്ങളുടെ ബാറ്റുകൊണ്ട് 1,000 രൂപയുടെയും 10,000 രൂപയുടെയും പടക്കങ്ങൾ പൊട്ടിക്കുകയായിരുന്നു," - എന്ന് അദ്ദേഹം പറഞ്ഞു. വമ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ ഓപ്പണിങ് ജോഡിക്ക് നിരവധി അ‌ഭിന്ദനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരുവരുടെയും ബാറ്റിംഗ് പ്രകടനത്തെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ "അതിശയകരം" എന്നാണ് വിശേഷിപ്പിച്ചത്.

ന്യൂസിലാൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, വെറും 13.2 ഓവറുകളിൽ (40 പന്തുകൾ ബാക്കിനിൽക്കെ) വിജയം കുറിക്കുകയായിരുന്നു. ഇതോടെ അ‌ഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-0ന് പരമ്പര വിജയം സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ നാലാം ടി20 ഒക്ടോബർ 30- നും അഞ്ചാം ടി20 നവംബർ 1 നും നടക്കും.

English Summary

Former Indian cricketer Sadagoppan Ramesh remarked that by fielding Vaibhav Suryavanshi as an opener in the third T20 match against New Zealand, the team management essentially gifted the teenager a 'treat' (likened to a 'chocolate'). In a video, Ramesh observed that the youngster batted with the carefree spirit of a child who has just realized that the next two days are holidays. Sadagoppan Ramesh has represented India in 19 Test matches and 24 ODIs.

India Vs New Zealand : ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം,
ഇന്ത്യ vs ന്യൂസിലൻഡ് മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ആധികാരിക വിജയം. ന്യൂസിലാൻ്റിനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്.   1ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ്. 20 ഒാവറിൽ 198/3 എന്ന സ്കോറാണ് അടിച്ച് കൂട്ടിയത്. ഡാരിൽ മിച്ചൽ 52 പന്തിൽ നിന്ന് പുറത്താകാതെ 89 റൺസ് നേടി. ബ്ലാക്ക്‌ക്യാപ്‌സ് 1.2 ഓവറിൽ 6/1 എന്ന നിലയിലേക്ക് ചുരുങ്ങി, എന്നാൽ ഫിൻ അലനും ഡാരിൽ മിച്ചലും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനമാണ് ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചത്.

അലൻ 25 പന്തിൽ നിന്ന് 40 റൺസ് നേടി പുറത്തായി, എന്നാൽ അഞ്ച് ഫോറുകളും അത്രയും സിക്‌സറുകളും ഉൾപ്പെടെ മിച്ചൽ തന്റെ ഇന്നിംഗ്‌സ് ആഴത്തിൽ നടത്തി. ഇന്ത്യക്ക് വേണ്ടി, 33 റൺസിന് 1 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗ് ബൗളർമാരിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

Also Read: Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശക്തമായ തുടക്കം നൽകിയത് അഭിഷേക് ശർമ്മയുടെ  സെഞ്ചുറിയാണ്. 35- പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. വൈഭവ് സൂര്യ വംശിക്കൊപ്പം ചേർന്നായിരുന്നു അഭിഷേകിൻ്റെ കിടിലൻ പെർഫോമൻസ്. വൈഭവ് 19 പന്തിൽ 45 റൺസ് നേടി. 13 പന്തിൽ നിന്നും 18 റൺസ് നേടിയ സഞ്ജുവും,  5 റൺസ് നേടിയ ശ്രേയസ് അയ്യരുമായിരുന്നു. ഇന്ത്യക്ക് വേണ്ടി ക്രീസിലുണ്ടായിരുന്നത്. അതിവേഗത്തിൽ സ്കോർ ഉയർത്തിയ ഇന്ത്യ 13.2 ഒാവറിലാണ് ലക്ഷ്യം കണ്ടെത്തിയത്. 40 ബോളുകൾ കൂടി ബാക്കി നിൽക്കുമ്പോഴായിരുന്നു വിജയം എന്നതും ശ്രദ്ധേയമാണ്.

English Summary

India Beat New Zealand in third t20 Match for 6 wicket. Abhishek Sharma Scores 100 in 35 Balls. Marked a fastest century

Lionel Messi: മെസി എവിടെ? ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇതിഹാസത്തിന്റെ അസാന്നിധ്യം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌
ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ ശ്രദ്ധേയമായി ലയണല്‍ മെസിയുടെ അസാന്നിധ്യം. കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ലമിൻ യമാൽ എന്നിവർ റെഡ് കാർപെറ്റിലൂടെ എത്തി തങ്ങളുടെ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചെങ്കിലും മെസിയുടെ അസാന്നിധ്യം ആരാധകര്‍ക്ക് നിരാശയായി. കരിയറിൽ 17-ാം തവണയും ഈ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ മെസി എത്തിയില്ല. മെസിയുടെ അസാന്നിധ്യം വലിയ തോതില്‍ ചര്‍ച്ചയായി. ഈ സമയം യുഎസിലായിരുന്നു മെസി. ഫ്ലോറിഡയിൽ നടന്ന 'മെസി കപ്പ്' കാണാന്‍ അദ്ദേഹം എത്തിയിരുന്നു.

ഒക്ടോബർ 25 മുതൽ നവംബർ 1 വരെ സൗത്ത് ഫ്ലോറിഡയിൽ നടക്കുന്നത് മെസി കപ്പിന്റെ രണ്ടാം പതിപ്പാണ്. അന്താരാഷ്ട്ര അണ്ടർ-16 യൂത്ത് ടൂർണമെന്റായ ഇത് ഇന്റർ മിയാമിയുടെ സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. മെസി ഇതിന്റെ സംഘാടനത്തിൽ പങ്കാളിയായതിനാൽ, ബാലൺ ഡി ഓർ ചടങ്ങ് നടക്കുന്ന സമയമാണെങ്കിലും അദ്ദേഹത്തിന് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടിയിരുന്നു. ഇതാണ് ബാലണ്‍ ഡി ഓര്‍ വേദിയില്‍ നിന്ന് വിട്ടുനിന്നതിനെ പ്രധാന കാരണമെന്ന് കരുതുന്നു.

എട്ട് തവണ നേടിയ താരം

ഇതിന് മുമ്പ് എട്ടു തവണ മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 2023-ലാണ് അവസാനം നേടിയത്. ഇത്തവണ അന്തിമ റാങ്കിങില്‍ അഞ്ചാമതായിരുന്നു സ്ഥാനം. എന്നാല്‍ ഇത്തവണ തിരക്കേറിയ ഷെഡ്യൂള്‍ മൂലം അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ല.

Also Read: Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2026-ലെ പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് സ്പോർട്സ് അവാർഡ് ഏറ്റുവാങ്ങാൻ സ്പെയിനിലെ ഒവീഡോയിലേക്ക് യാത്ര ചെയ്ത ശേഷം മെസി അടുത്തിടെയാണ് യുഎസിലേക്ക് തിരിച്ചെത്തിയത്. നേരത്തെ, മെസി ബാലണ്‍ ഡി ഓര്‍ ചടങ്ങിനെത്തുമെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു.

മെസ്സി കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കുമെന്നും ഈ വർഷത്തെ വിജയിക്ക് ട്രോഫി നേരിട്ട് സമ്മാനിക്കുമെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ജുവാന്‍ ജീസസ് പറഞ്ഞതാണ് അഭ്യൂഹം ശക്തമാക്കിയത്.

എന്നാല്‍ മെസി പങ്കെടുക്കുമെന്ന തരത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിരുന്നില്ല. മെസിക്ക് ട്രോഫി സമ്മാനിക്കാനുള്ള ക്ഷണം ലഭിച്ചിട്ടില്ലെന്ന് പിന്നീട് വന്ന ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഹാരി കെയ്‌നാണ് ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയത്. കിലിയന്‍ എംബാപ്പെ, ലാമിന്‍ യമാല്‍, റോഡ്രി എന്നിവരാണ് മെസിക്ക് മുമ്പ് റാങ്കിങില്‍ എത്തിയ മറ്റ് താരങ്ങള്‍.

English Summary

Lionel Messi missed the 2026 Ballon d'Or ceremony in London. His absence was due to travel fatigue and a tight Inter Miami match schedule. He was also busy hosting the youth Messi Cup in South Florida. Despite missing the event, Messi secured his 17th career nomination.

എട്ടാം വയസിൽ അമിതവണ്ണത്തിന് ആഴ്സണൽ അ‌ക്കാദമി പുറത്താക്കി; 33-ാം വയസിൽ ബാലൺ ഡി ഓർ നേടി; ഇത് ഹാരി കെയൻ ഹീറോയിസം
ഈ വർഷത്തെ ബാലൺ ഡി ഓർ വിജയിക്കായി കാത്തിരുന്ന ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി ഇംഗ്ലിഷ് താരം ഹാരി കെയ്ൻ പുരസ്കാരം ഏറ്റുവാങ്ങിയിരിക്കുകയാണ്. 25 വർഷങ്ങൾക്കുശേഷം ആദ്യമായി ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ഇംഗ്ലീഷ് താരം എന്ന നേട്ടവും ഇതിലൂടെ ഹാരി കെയ്ൻ ​കൈവരിച്ചിരിക്കുന്നു. ഈ വർഷം ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് ഇംഗ്ലണ്ടിന്റെയും ബയേൺ മ്യൂണിക്കിന്റെയും സ്ട്രൈക്കറായ ഹാരി കെയ്ന് തന്നെയായിരുന്നു. ഒരുകാലത്ത് ഫുട്ബോൾ കളിക്കാൻ തന്നെ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ഒരു ബാലൻ തന്റെ 33-ാം വയസിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന പുരസ്കാരങ്ങളിൽ ഏറ്റവും മുന്നിലുള്ള ബാലൺ ഡി ഓർ സ്വന്തമാക്കുമ്പോൾ അ‌തിൽ സിനിമയെ വെല്ലുന്ന ഒരു ഹീറോയിസവും കാലത്തിന്റെ ഒരു കരുതലും ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.

വെറും 8 വയസ്സുള്ളപ്പോൾ, "അമിതവണ്ണമുണ്ട്" എന്ന കാരണത്താൽ ആഴ്സണൽ അക്കാദമിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ചരിത്രം ഹാരി കെയ്ന് ഉണ്ട്. ആഴ്സണൽ പോലുള്ള ഒരു മുൻനിര ക്ലബ്ബിലെ സ്കൗട്ടുകൾക്കും പരിശീലകർക്കും പോലും അദ്ദേഹത്തിലെ പ്രതിഭ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നുവേണം പറയാൻ. ഒരു പ്രൊഫഷണൽ താരത്തിന് ആവശ്യമായ ശാരീരികക്ഷമത കെയ്നിനില്ലെന്ന് അന്ന് അദ്ദേഹത്തോട് അ‌വർ പറയുകയുണ്ടായി.

Also Read: ഹാരി കെയ്ൻ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഫുട്ബോളിൽ ഉയരാൻ ആവശ്യമായ കഴിവ് കെയ്നിനുണ്ടെന്ന് ആഴ്സണൽ വിശ്വസിച്ചില്ല. അ‌തിനാൽത്തന്നെ അ‌ദ്ദേഹം അ‌വിടെ തഴയപ്പെട്ടു. മിക്ക കുട്ടികളും ഇത്തരമൊരു തിരിച്ചടിയിൽ തളർന്നുപോയേനെ, എന്നാൽ ഒരു യഥാർഥ പ്രതിഭ ജയിക്കുന്നത് വെല്ലുവിളികളെ അ‌തിജീവിച്ച് വിജയം വരിക്കുമ്പോഴാണ് എന്ന് ഹാരി കെയ്ൻ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു.

നോർത്ത് ലണ്ടനിലെ ആഴ്സണലിന്റെ എതിരാളികളായ ടോട്ടനം ഹോട്സ്പറിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കുന്നതിന് മുൻപ്, തന്റെ കഴിവ് തെളിയിക്കുന്നതിനായി നാല് വ്യത്യസ്ത ക്ലബ്ബുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് പോകേണ്ടി വന്നു. ലീഗ് വണ്ണിലെ ലെയ്റ്റൺ ഓറിയന്റ്, ചാമ്പ്യൻഷിപ്പിലെ മിൽവാൾ, പ്രീമിയർ ലീഗിലെ നോർവിച്ച് സിറ്റി, തുടർന്ന് ചാമ്പ്യൻഷിപ്പിലെ തന്നെ ലെസ്റ്റർ സിറ്റി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിൽ കെയ്ൻ സമയം ചെലവഴിച്ചു.

താഴ്ന്ന ലീഗുകളിലെ ഈ നാല് കഠിനമായ ലോൺ കാലയളവുകൾ അദ്ദേഹത്തിന് നിരവധി തിരിച്ചടികൾ നൽകി, ഒപ്പം മനക്കരുത്തും. ഇംഗ്ലീഷ് ഫുട്ബോളിന്റെ ഉന്നത തലത്തിൽ കളിക്കാൻ ആവശ്യമായ വേഗതയോ, കൃത്യതയോ, കഴിവോ അദ്ദേഹത്തിനുണ്ടോ എന്ന് വിമർശകർ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരുന്ന ആ വർഷങ്ങളിൽ, അദ്ദേഹം നിശബ്ദമായി കഠിനാധ്വാനം ചെയ്തു. തന്നെ സംശയിച്ചവർക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

കളിക്കളത്തിലെ തന്റെ നീക്കങ്ങൾ ഹാരി അതീവ ശ്രദ്ധയോടെ പരിഷ്കരിച്ചു, ഇരു കാലുകൾ കൊണ്ടും ഗോളുകൾ നേടാനുള്ള കഴിവ് വികസിപ്പിച്ചെടുത്തു, ഒപ്പം അചഞ്ചലമായ മാനസിക കരുത്തും കെട്ടിപ്പടുത്തു. ടോട്ടൻഹാമിൽ അവസരം ലഭിച്ചപ്പോൾ, അ‌ത് പ്രയോജനപ്പെടുത്തിയ ഹാരി ചരിത്രം തിരുത്തിയെഴുതി. ടോട്ടൻഹാം ഹോട്‌സ്‌പറിനായും ഇംഗ്ലണ്ടിനായും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറിയ കെയ്ൻ, ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരികളായ സ്ട്രൈക്കർമാരിൽ ഒരാളായി തന്നെ അടയാളപ്പെടുത്തി.

മറ്റുള്ളവരുടെ കണക്കുകൂട്ടലുകൾ തന്റെ കരിയറിന്റെ ഗതി നിർണയിക്കാൻ ഹാരി കെയ്ൻ ഒരിക്കലും അനുവദിച്ചില്ല. 30-ാം വയസ്സിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിലെത്തിയ അദ്ദേഹം, ബുണ്ടസ്‌ലിഗ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറി. 95 ദശലക്ഷം യൂറോ എന്ന വമ്പൻ തുകയാണ് ഈ ഇംഗ്ലീഷ് താരത്തിനായി ബവേറിയൻ വമ്പന്മാർ മുടക്കിയത്. തുടർന്ന് 31-ാം വയസ്സിലാണ് കെയ്‌ന് ഒടുവിൽ ഒരു പ്രധാന കിരീടം ഉയർത്താനായത്.

ഒടുവിൽ 33-ാം വയസിൽ ലോകത്തെ എല്ലാ ഫുട്ബോൾ താരങ്ങളുടെയും സ്വപ്നനേട്ടമായ ബാലൺ ഡി ഓർ പുരസ്കാര ജേതാവായി ഹാരി കെയ്ൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ''നിശബ്ദമായി കഠിനാധ്വാനം ചെയ്യുക. വിജയം നിങ്ങളുടെ ശബ്ദമാകട്ടെ'' എന്ന പുരസ്കാര നേട്ടത്തിന് ശേഷമുള്ള ഹാരിയുടെ രണ്ടുവരി ട്വീറ്റിൽ അ‌ദ്ദേഹത്തിന്റെ മുഴുവൻ ഫുട്ബോൾ യാത്രയുടെയും ആഴം അ‌ടങ്ങിയിരിക്കുന്നു.

അ‌തെ, ശാരീരികക്ഷമത പോരാ എന്ന കാരണത്താൽ എട്ടാം വയസ്സിൽ ക്ലബ്ബിൽ നിന്ന് ഒഴിവാക്കപ്പെട്ട ഹാരി കെയ്ൻ, ഇന്ന് ലോക ഫുട്ബോളിന്റെ നെറുകയിൽ, 'ബാലൺ ഡി ഓർ' ജേതാവായി തലയുയർത്തി നിൽക്കുന്നു. എഴുതിത്തള്ളപ്പെട്ടവന്റെ വിശ്വ വിജയമായി ഈ പുരസ്കാര നേട്ടത്തെ നമുക്ക് നോക്കിക്കാണാം.

English Summary

Harry Kane’s receipt of the 2026 Ballon d’Or is not merely a recognition of his talent or a testament to a London-born star reaching the pinnacle of football; it also signifies the long, arduous journey he has undertaken and the stories that unfolded along the way. The fact that Harry Kane, who was released from the Arsenal Academy at the age of eight now stands at the very summit of world football, smiling with the Ballon d’Or in his hands, is a feat of heroism that rivals the drama of any film.

Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍
കൊച്ചി: ടീമിന്റെ ഫിറ്റനസ് ലെവല്‍ കുറവായതാണ് മുംബൈ സിറ്റിക്കെതിരായ ഹോം മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ്‌. ഇതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. കാരണം അതൊരു ഒഴികഴിവായി തോന്നാം. എന്നാൽ അതൊരു ഒഴികഴിവല്ല, മറിച്ച് യാഥാർത്ഥ്യമാണ്. നമുക്ക് അൽപ്പം കൂടി സമയം ആവശ്യമാണ്. താരങ്ങള്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തേണ്ടതുണ്ട്. കളിക്കാർക്ക് 95-96 മിനിറ്റ് മുഴുവൻ കളിക്കാനുള്ള ശാരീരികക്ഷമത ലഭിക്കേണ്ടതുണ്ട്. നിലവിൽ അതിന് കഴിയുന്നില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വ്യക്തമാക്കി.

തയ്യാറെടുപ്പിന് മതിയായ സമയം ലഭിച്ചില്ല. സാധാരണയായി നമുക്ക് 6 പ്രീ-സീസൺ മത്സരങ്ങൾ ലഭിക്കാറുണ്ട്. മറ്റു ടീമുകൾ ഡ്യൂറന്റ് കപ്പ് പോലുള്ള ടൂര്‍ണമെന്റുകളും മറ്റും കളിച്ചിട്ടുണ്ട്. 90 മിനിറ്റ് പൂർണ്ണമായി കളിക്കാനുള്ള ഫിറ്റ്‌നസ് നമുക്ക് ആവശ്യമാണ്. മാച്ച് ഫിറ്റ്‌നസ് ഇല്ലാത്തതിനാൽ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തേണ്ടി വരുന്നത് പരിശീലകന്‍ എന്ന നിലയിൽ നിരാശാജനകമാണെന്നും അദ്ദേഹം മുംബൈക്കെതിരായ മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ

https://www.youtube.com/watch?v=jw_mmVzpVlc

എങ്കിലും ഇതുവരെയുള്ള 3 മത്സരങ്ങളിൽ നിന്ന് നമ്മൾ 4 പോയിന്റുകൾ നേടിയിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ നമ്മൾ ടോപ്പ് 6 ഫിനിഷിനുള്ള അവസ്ഥയിലാണ്‌. ശനിയാഴ്ച ചെന്നൈക്കെതിരെ എവേ മത്സരത്തിൽ വിജയിച്ചാൽ 12 കളിയിൽ നിന്ന് 7 പോയിന്റാകും. ഈ ക്ലബ്ബ് ഒരു ഘട്ടത്തിൽ ഇല്ലാതാകാൻ പോയതായിരുന്നു എന്നതും അവസാന നിമിഷമാണ് ടീമിനെ കൂട്ടിച്ചേർത്തത് എന്നതും ഓർക്കണം. അങ്ങനെ നോക്കുമ്പോൾ നമ്മൾ ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Kerala Blasters: വാടുകില്ല, വീഴുകില്ല ഈ മഞ്ഞപ്പൂക്കള്‍! നിറഞ്ഞുകവിഞ്ഞ് ഗാലറി; കൊച്ചിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

ഊര്‍ജ്ജം ചോര്‍ന്നുപോയി

മുംബൈക്കെതിരായ മത്സരത്തില്‍ അവസാന 30 മിനിറ്റില്‍ ഫിറ്റ്‌നസ് കുറഞ്ഞതായിരുന്നു പ്രശ്‌നം. നെബോജ്സ കൊസോവിചും അഡ്രിയാന്‍ ലൂണയുമടക്കമുള്ള താരങ്ങള്‍ നന്നായി കളിച്ചെങ്കിലും അവസാന നിമിഷം അവര്‍ തളര്‍ന്നുപോയി. രണ്ടാം പകുതി കഴിഞ്ഞ് 10 മിനിറ്റ് പിന്നിട്ടപ്പോള്‍ മുതല്‍ തന്നെ അവര്‍ തളര്‍ന്നു തുടങ്ങിയിരുന്നു. മോമോയും ക്ഷീണിതനായിരുന്നു. ടീമെന്ന നിലയില്‍ ഊര്‍ജ്ജം ചോര്‍ന്നുപോയി എന്ന് തന്നെ പറയാമെന്നും ആഷ്‌ലി വെസ്റ്റ്‌വുഡ് കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ടാണ് പകരക്കാരെ ഇറക്കേണ്ടി വന്നത്. സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തേണ്ടി വന്നു. ഒന്നിലധികം മാറ്റങ്ങൾ വരുത്തുമ്പോൾ കളിയിൽ ചെറിയ നിയന്ത്രണം നഷ്ടപ്പെടാം. ഒന്നിലേറെ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തുമ്പോള്‍ അസ്ഥിരത വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്ലാസ്‌റ്റേഴ്‌സിന്റെ മാസ്റ്റര്‍ പ്ലാന്‍

ഇനി ഫിറ്റ്‌നസ് മെച്ചപ്പെടുത്തി മത്സരത്തിലേക്ക് കരുത്തോടെ തിരിച്ചെത്തുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. ചെന്നൈയിനെതിരായ മത്സരശേഷം ലഭിക്കുന്ന ഇടവേളയില്‍ അതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ടീം കടക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു വെസ്റ്റ്‌വുഡിന്റെ വാര്‍ത്താ സമ്മേളനം.

"താരങ്ങള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പരിശീലിക്കും. വെള്ളിയാഴ്ച പരിശീലനത്തിന് ശേഷം ചെന്നൈയിലേക്ക് പുറപ്പെടും. സമയം വളരെ വേഗത്തിലാണ് കടന്നുപോകുന്നത്. ചെന്നൈയിനെതിരായ മത്സരശേഷം ജിം വര്‍ക്കുകളടക്കം നടത്തി ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുറച്ച് സമയം ലഭിക്കും. നവംബര്‍ അവസാനത്തിലും, ഡിസംബര്‍ തുടക്കത്തിലും വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി കൂടുതല്‍ ഫിറ്റാകും"-ആഷ്‌ലി വെസ്റ്റ്‌വുഡ്‌ പറഞ്ഞു.

English Summary

Kerala Blasters coach Ashley Westwood blamed poor player fitness for their draw against Mumbai City. He noted that crucial players ran out of energy during the final 30 minutes of the match. Lack of adequate pre-season preparation forced him to make late subbing decisions. The team plans to focus heavily on fitness training before their upcoming fixtures.

ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ താണ്ഡവം! ഹര്‍മന്‍പ്രീതിന് പ്രായം വെറുമൊരു നമ്പര്‍ മാത്രം; അപൂര്‍വ റെക്കോഡ്‌
ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ മികച്ച ഫോമിലാണ് ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ താരം തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 121 പന്തുകള്‍ നേരിട്ട് സ്വന്തമാക്കിയത് 126 റണ്‍സ്. അടിച്ചുകൂട്ടിയത് 15 ഫോറുകള്‍  (Image Credit Source: PTI).

2.4 ഓവറില്‍ ഷഫാലി വര്‍മയെയും സ്മൃതി മന്ദാനയെയും നഷ്ടപ്പെട്ട് ഇന്ത്യ പരുങ്ങലിലായപ്പോഴാണ് ഹര്‍മനെത്തിയത്. അവിടെ നിന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയിടത്ത് തുടങ്ങുന്നു താരത്തിന്റെ ഇന്നിങ്‌സിന്റെ പ്രസക്തി. മൂന്നാം വിക്കറ്റില്‍ പ്രതിക റാവലിനൊപ്പം ചേര്‍ത്തത് 124 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ്. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയോടൊപ്പം 153 റണ്‍സ്.

ഹര്‍മന്‍പ്രീതിന്റെ എട്ടാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്. ഈ സെഞ്ചുറി പ്രകടനത്തോടെ താരം ഒരു അപൂര്‍വ റെക്കോഡും സ്വന്തമാക്കി. 36 വയസ്‌ തികഞ്ഞ ശേഷം വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി ഹർമൻപ്രീതിന് സ്വന്തമാണ്.

2025 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 36 വയസും 136 ദിവസവും പ്രായമുള്ളപ്പോള്‍ താരം സെഞ്ചുറി നേടിയിരുന്നു. 35 വയസിന് ശേഷം മൂന്ന് സെഞ്ചുറികൾ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന അലീസ ഹീലി, ഡെബി ഹോക്ലി എന്നിവരുടെ റെക്കോർഡിനൊപ്പമെത്താനും ഹർമൻപ്രീതിന് സിംബാബ്‌വെയ്‌ക്കെതിരായ പ്രകടനത്തോടെ സാധിച്ചു. വനിതാ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഏറ്റവും പ്രായം കൂടിയ താരമാണ് 37-കാരിയായ ഹര്‍മന്‍പ്രീത്. ഒരു ഫുൾ-മെമ്പർ രാജ്യത്തിനെതിരെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ താരവുമാണ് ഹർമൻപ്രീത്.

സിംബാബ്‌വെയ്‌ക്കെതിരെ സെഞ്ചുറി നേടുമ്പോള്‍ 37 വയസും, 231 ദിവസവുമായിരുന്നു ഹര്‍മന്‍പ്രീതിന്റെ പ്രായം. ഏകദിന സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയെന്ന സ്വന്തം റെക്കോർഡ് ഹർമൻപ്രീത് തിരുത്തിയെഴുതി. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെയുള്ള സെഞ്ചുറിയോടെ മിതാലി രാജിന്റെ (35 വയസും 287 ദിവസവും) റെക്കോർഡ് താരം മറികടന്നിരുന്നു. സിംബാബ്‌വെയ്‌ക്കെതിരായ പ്രകടനത്തോടെ വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും ഹര്‍മന്‍പ്രീതിന് സാധിച്ചു.

Vaibhav Sooryavanshi: ഓപ്പണറായാൽ വെടിക്കെട്ട്, മൂന്നാം നമ്പറിൽ നിരാശ; വൈഭവ് സൂര്യവംശിയെ ഇറക്കിയത് തിരിച്ചടിയായോ?
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് സ്ഥാനം മാറ്റിയ ഇന്ത്യന്‍ ടീമിന്റെ തീരുമാനമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരത്തെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. രണ്ടാം ടി20 മത്സരത്തില്‍ എട്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി.

പരിക്കേറ്റ ഇഷാന്‍ കിഷന് പകരമാണ് 15കാരനായ വൈഭവ് പ്ലേയിങ് ഇലവനിലെത്തിയത്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയും നിലനിര്‍ത്താന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചതോടെ വൈഭവിന് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടിവന്നു.

ഓപ്പണിങ് കൂട്ടുകെട്ട് മാറ്റാന്‍ ഇന്ത്യ തയാറായില്ല

പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഈ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ വിജയകരമായ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് ടീം സ്വീകരിച്ചത്. ഇഷാന്‍ കിഷന്റെ അഭാവത്തില്‍ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഓപ്പണറുടെ സ്ഥാനത്തേക്ക് ഉയര്‍ത്തിയില്ല. പകരം മൂന്നാം നമ്പറില്‍ അവസരം നല്‍കി. എന്നാല്‍ പരിചിതമല്ലാത്ത ബാറ്റിങ് സ്ഥാനത്ത് താരത്തിന് താളം കണ്ടെത്താനായില്ല.

ഓപ്പണറായി ഇറങ്ങുമ്പോഴാണ് വൈഭവിന്റെ മികവ്

വൈഭവ് സൂര്യവംശിയുടെ ഏറ്റവും വലിയ കരുത്ത് തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള കഴിവാണ്. ഐപിഎല്ലില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി 35 പന്തില്‍ നേടിയതും 2026ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 80 പന്തില്‍ 175 റണ്‍സ് അടിച്ചുകൂട്ടിയതും ഓപ്പണറായി ഇറങ്ങിയപ്പോഴായിരുന്നു.

Also Read: Sanju Samson: സഞ്ജുവിന്റെ കൂടെ കട്ടയ്ക്ക് നിന്ന് ഡികെയും, ഭോഗ്ലെയും; വൈഭവിന് വേണ്ടി പൊസിഷന്‍ മാറ്റരുത്‌

പുതിയ പന്തിനെ നേരിടുമ്പോള്‍ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി അതിവേഗം റണ്‍സ് കണ്ടെത്താന്‍ വൈഭവിന് കഴിയും. പവര്‍പ്ലേയില്‍ ബൗണ്ടറികള്‍ നേടാനുള്ള ഈ കഴിവ് ഇന്ത്യക്ക് വലിയ നേട്ടമാകാം. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ ക്രീസിലെത്തുന്ന സമയത്തെ മത്സരസാഹചര്യം മനസിലാക്കി കളിക്കേണ്ടിവരും. ഈ മാറ്റം യുവതാരത്തിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയേക്കാം.

സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കാമോ?

വൈഭവിനെ ഓപ്പണറായി നിലനിര്‍ത്തി സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ ഇറക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ഉയരുന്നുണ്ട്. നേരത്തേ ഇന്ത്യയുടെ മറ്റൊരു ടീം കോമ്പിനേഷനില്‍ വൈഭവും അഭിഷേകും ഓപ്പണ്‍ ചെയ്തപ്പോള്‍ സഞ്ജു മൂന്നാം നമ്പറിലാണ് കളിച്ചിരുന്നത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിന് ആവശ്യമായ അനുഭവവും സാഹചര്യത്തിനനുസരിച്ച് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും സഞ്ജുവിനുണ്ട്. അതേസമയം, വൈഭവിന്റെ ആക്രമണശൈലി ഏറ്റവും ഫലപ്രദമാകുന്നത് ഓപ്പണറായിട്ടാണെന്ന വിലയിരുത്തലും ശക്തമാണ്.

English Summary

India’s decision to send Vaibhav Sooryavanshi at No. 3 against New Zealand has sparked debate after he scored just four runs off eight balls. The young batter has impressed as an opener, raising questions about whether India should retain him at the top of the order.

Sanju Samson: സഞ്ജുവിന്റെ കൂടെ കട്ടയ്ക്ക് നിന്ന് ഡികെയും, ഭോഗ്ലെയും; വൈഭവിന് വേണ്ടി പൊസിഷന്‍ മാറ്റരുത്‌
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും പരിക്കേറ്റ ഇഷാന്‍ കിഷന്‍ കളിക്കില്ലെന്ന് വ്യക്തമായതോടെ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തുമെന്ന് വ്യക്തമായിരിക്കുകയാണ്. രണ്ടാം ടി20യില്‍ വണ്‍ ഡൗണായി കളിച്ച വൈഭവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എട്ടു പന്തുകളില്‍ നിന്ന് നാലു റണ്‍സെടുത്ത് വൈഭവ് ഔട്ടായി. ഇതിന് പിന്നാലെ വൈഭവിനെ ഓപ്പണറാക്കണമെന്നും, സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുരളി കാര്‍ത്തിക്ക്, ആര്‍ അശ്വിന്‍ തുടങ്ങിയ മുന്‍ താരങ്ങള്‍ രംഗത്തെത്തി. ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ വൈഭവിനെ ഓപ്പണറാക്കാന്‍ സഞ്ജുവിനെ വണ്‍ ഡൗണാക്കുമോയെന്ന് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

എന്നാല്‍ നിലവിലെ ടീം കോമ്പിനേഷന്‍ മാറ്റരുതെന്നും, സഞ്ജുവും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി തുടരണമെന്നും ആവശ്യപ്പെട്ട് മുന്‍ താരം ദിനേശ് കാര്‍ത്തിക്കും, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയും രംഗത്തെത്തി. പകരക്കാരനായി എത്തുന്ന വൈഭവിനെ കളിപ്പിക്കാന്‍ ടീം കോമ്പിനേഷന്‍ പൊളിച്ചുപണിയുന്നത് ശരിയല്ലെന്നാണ് ഭോഗ്ലെയുടെ നിലപാട്. മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജുവിന്റെയും, അഭിഷേകിന്റെയും ബാറ്റിങ് പൊസിഷന്‍ മാറ്റിയാല്‍ അത് നീതികേടാകുമെന്ന് ദിനേശ് കാര്‍ത്തിക്കും ചൂണ്ടിക്കാട്ടി. ക്രിക്ക്ബസിന്റെ മത്സരവിശകലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

വീഡിയോ കാണാം:

https://www.youtube.com/watch?v=ugAsWV_mlQc&t=2s

വൈഭവ് സൂര്യവംശി മൂന്നാം നമ്പറില്‍ തുടര്‍ന്നും കളിക്കണമെന്ന് ഭോഗ്ലെ പറഞ്ഞു. ഏതെങ്കിലും താരത്തിന്റെ പകരക്കാരനായി വരുന്നയാളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം കോമ്പിനേഷന്‍ മാറ്റിമറിക്കരുത്. സഞ്ജുവിനെ വണ്‍ ഡൗണാക്കിയാല്‍ ഓപ്പണിങിലുണ്ടാകുന്ന വിടവ് നികത്താന്‍ വൈഭവിന് സാധിക്കുമോയെന്ന് ടീം മാനേജ്‌മെന്റ് ചിന്തിക്കണം. മൈക്കല്‍ ബ്രേസ്വെല്ലിനെ പോലുള്ള ബൗളര്‍മാരുള്ളതുകൊണ്ട് ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഒരു വലംകൈയ്യന്‍ ബാറ്റര്‍ വേണം. ടീമിലെ നിലവിലെ കോമ്പിനേഷന്‍ മാറ്റരുതെന്നാണ് താന്‍ കരുതുന്നന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: IND vs NZ: മൂന്നാം ടി20യിലും ഇഷാനില്ല; വൈഭവ് തുടരും; സഞ്ജു വണ്‍ ഡൗണിലേക്കോ?

മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യാനുള്ള കഴിവ് വൈഭവിനുണ്ടെന്ന് ദിനേശ് കാര്‍ത്തിക്ക് ചൂണ്ടിക്കാട്ടി. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനുള്ള വൈഭവിന്റെ കഴിവ് ദുലീപ് ട്രോഫിയില്‍ കണ്ടതാണ്. ആ കുട്ടി പ്രതിഭാശാലിയാണ്. മൂന്നാം നമ്പറില്‍ അവന് തിളങ്ങാനാകുമെന്നതില്‍ തനിക്ക് സംശയമില്ല. മാത്രമല്ല, ഓപ്പണര്‍മാരായി മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജുവിന്റെയും, അഭിഷേക് ശര്‍മയുടെയും പൊസിഷന്‍ മാറ്റിയാല്‍ അത് അവരോട് കാണിക്കുന്ന നീതികേടാകും. വൈഭവിന് വേണ്ടി ടീം കോമ്പിനേഷന്‍ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Ishan Kishan will miss the third T20 against New Zealand due to an injury. Some former players suggested moving Vaibhav Sooryavanshi to open the innings and sending Sanju Samson at number three. However, Harsha Bhogle and Dinesh Karthik argued that the opening pair of Sanju and Abhishek Sharma should remain unchanged.

Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ലണ്ടന്‍: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍. ലണ്ടനിൽ നടന്ന ചടങ്ങിൽ കിലിയൻ എംബാപ്പെ, ലാമിൻ യമാൽ എന്നിവരെ പിന്തള്ളിക്കൊണ്ട് ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരം കെയ്ന്‍ സ്വന്തമാക്കിയത്. 2001-ൽ മൈക്കൽ ഒവൻ ഈ പുരസ്കാരം നേടിയ ശേഷം ബാലൺ ഡി ഓർ കരസ്ഥമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി ഇതോടെ കെയ്ന്‍ മാറി. ഫൈനല്‍ റാങ്കിങില്‍ എംബാപ്പെ രണ്ടാമതും, യമാല്‍ മൂന്നാമതുമെത്തി.

അലക്‌സിയ പുട്ടെയാസാണ് വനിതാ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ലാമിന്‍ യമാലും, വനിതാ യുവതാരത്തിനുള്ള അവാര്‍ഡ് വിക്കി ലോപ്പസും കരസ്ഥമാക്കി. സ്‌പെയിനിന്റെ ഉനായ് സൈമണാണ് മികച്ച ഗോള്‍കീപ്പര്‍.

വിജയികളുടെ സമ്പൂർണ്ണ പട്ടിക

പുരുഷന്മാരുടെ ബാലൺ ഡി ഓർ: ഹാരി കെയ്ന്‍ (ബയേൺ മ്യൂണിക്, ഇംഗ്ലണ്ട്)

വനിതകളുടെ ബാലൺ ഡി ഓർ: അലെക്സിയ പുട്ടെയാസ് (ബാഴ്സലോണ, സ്പെയിൻ; നിലവിൽ ലണ്ടൻ സിറ്റി ലയണസസ്)

പുരുഷന്മാരുടെ മികച്ച യുവതാരം: ലാമിൻ യമാൽ (ബാഴ്സലോണ, സ്പെയിൻ)

വനിതകളുടെ മികച്ച യുവതാരം: വിക്കി ലോപ്പസ് (ബാഴ്സലോണ, സ്പെയിൻ)

മികച്ച പുരുഷ ഗോൾകീപ്പർ: ഉനായ് സിമോൺ (അത്ലറ്റിക് ക്ലബ്, സ്പെയിൻ)

മികച്ച വനിത ഗോൾകീപ്പർ: കാറ്റാ കോൾ (ബാഴ്സലോണ, സ്പെയിൻ)

മികച്ച പുരുഷടീം കോച്ച്: ലൂയിസ് ഡി ലാ ഫുവാന്തെ (സ്പെയിൻ)

മികച്ച വനിതാടീം കോച്ച്‌: പെറെ റോമിയു (ബാഴ്സലോണ, സ്പെയിൻ)

ഈ വർഷത്തെ മികച്ച പുരുഷ ക്ലബ്ബ്: പാരീസ് സെന്റ്-ജർമൻ (ഫ്രാൻസ്)

ഈ വർഷത്തെ മികച്ച വനിതാ ക്ലബ്ബ്: ബാഴ്സലോണ (സ്പെയിൻ)

ഈ വർഷത്തെ മികച്ച പുരുഷ സ്ട്രൈക്കർ: ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്, ഇംഗ്ലണ്ട്)

ഈ വർഷത്തെ മികച്ച വനിതാ സ്ട്രൈക്കർ: ചാർലിൻ കൊറാൽ (സിഎഫ് പാചുക, മെക്സിക്കോ)

സോക്രട്ടീസ് അവാർഡ്: ബുക്കായോ സാക്ക (ആഴ്സണൽ, ഇംഗ്ലണ്ട്)

സർ സ്റ്റാൻലി മാത്യൂസ്, സർ ബോബി ചാൾട്ടൺ, കെവിൻ കീഗൻ, മൈക്കൽ ഒവൻ എന്നിവർക്ക് ശേഷം ബാലൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ൻ. ഫൈനല്‍ റാങ്കിങില്‍ ലയണല്‍ മെസി അഞ്ചാമതായിരുന്നു.

ബാലൺ ഡി ഓർ അന്തിമ റാങ്കിങ്‌:

ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്, ഇംഗ്ലണ്ട്)

കിലിയൻ എംബാപ്പെ (റയൽ മാഡ്രിഡ്, ഫ്രാൻസ്)

ലാമിൻ യമാൽ (ബാഴ്‌സലോണ, സ്‌പെയിൻ)

റോഡ്രി (മാൻ സിറ്റി/ബാഴ്‌സലോണ, സ്‌പെയിൻ)

ലയണൽ മെസി (ഇന്റർ മിയാമി, അർജന്റീന)

ഖ്വിച ക്വാററ്റ്‌സ്‌ഖേലിയ (പിഎസ്‌ജി, ജോർജിയ)

ഔസ്‌മാൻ ഡെംബെലെ (പിഎസ്‌ജി, ഫ്രാൻസ്)

എർലിംഗ് ഹാലാൻഡ് (മാൻ സിറ്റി, നോർവേ)

മൈക്കൽ ഒലിസ് (ബയേൺ മ്യൂണിക്ക്, ഫ്രാൻസ്)

ഫാബിയൻ റൂയിസ് (പിഎസ്‌ജി, സ്‌പെയിൻ)

Also Read: Ballon d’Or 2026: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന രാത്രി! ആരു നേടും ബാലണ്‍ ഡി ഓര്‍? എപ്പോൾ, എവിടെ കാണാം?

2025-26 സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി കളിച്ച 65 മത്സരങ്ങളിൽ നിന്ന് 73 ഗോളുകളാണ് കെയ്ന്‍ നേടിയത്. യൂറോപ്പിലെ ആഭ്യന്തര ലീഗുകളിലെ മുൻനിര സ്കോററായി മാറിയതോടെ യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരവും ഈ 33കാരന്‍ സ്വന്തമാക്കിയിരുന്നു. ചടങ്ങിന് മുമ്പ് അല്‍പം ആശങ്കയുണ്ടായിരുന്നുവെന്ന് കെയ്ന്‍ വ്യക്തമാക്കി. പുരസ്‌കാരത്തില്‍ സന്തോഷമുണ്ടെന്നും, കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം ഈ നേട്ടം ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Harry Kane won the 2026 Men’s Ballon d’Or after scoring 73 goals for club and country. He became the first Englishman to win the award since Michael Owen in 2001. Alexia Putellas claimed her third Women’s Ballon d’Or after leading Barcelona to four trophies. Barcelona's Lamine Yamal and Vicky Lopez were named the top young talents of the year.

IPL Auction 2027: ഐപിഎൽ 2027 മിനി താരലേലം ഡിസംബർ 16-ന് ഗോവയിൽ! ടീമുകൾക്ക് നിർണ്ണായകം നവംബർ 15
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2027) ഇരുപതാം സീസണിലേക്കുള്ള മിനി താരലേലത്തിൻ്റെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ. ഒരു ദിവസം നീളുന്ന ഇത്തവണത്തെ മിനി ലേലം ഡിസംബർ 16-ന് ഗോവയിൽ വെച്ചാണ് നടക്കുക. ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരം ബെംഗളൂരുവിൽ നടക്കുമ്പോഴാണ് അതേദിവസം ഗോവയിൽ വെച്ച് ഐപിഎൽ ലേല പോരാട്ടങ്ങളും അരങ്ങേറുന്നത്. പത്ത് ഐപിഎൽ ഫ്രാഞ്ചൈസികളും തങ്ങൾ നിലനിർത്തുന്നതും റിലീസ് ചെയ്യുന്നതുമായ കളിക്കാരുടെ അന്തിമ പട്ടിക നവംബർ 15-നകം ബിസിസിഐക്ക് സമർപ്പിക്കണം. ഐപിഎൽ അധികൃതർ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.

റിട്ടൻഷൻ പൂർത്തിയായ ശേഷം ലേലത്തിനായി രജിസ്റ്റർ ചെയ്ത കളിക്കാരുടെ സമ്പൂർണ്ണ വിവരങ്ങൾ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് കൈമാറും. ഫ്രാഞ്ചൈസികൾ ആവശ്യപ്പെടുന്ന കളിക്കാരുടെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അന്തിമ പട്ടികയും ലേല സെറ്റുകളും, ലേലത്തിന് കൃത്യം ഒരു ആഴ്ച മുൻപ് പുറത്തുവിടും. ഗോവയിലെ ഐടിസി ഗ്രാൻഡ് ഗോവ ഹോട്ടലിൽ വെച്ചാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന മിനി ലേലം നടക്കുന്നത്.

ALSO READ: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന രാത്രി! ആരു നേടും ബാലണ്‍ ഡി ഓര്‍? എപ്പോൾ, എവിടെ കാണാം?

ഐപിഎൽ ട്രേഡിങ് വിൻഡോ

കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷം ഇതുവരെ ഐപിഎല്ലിൽ പ്രമുഖ ടീമുകൾ തമ്മിൽ രണ്ട് പ്രധാന താരകൈമാറ്റങ്ങളാണ് നടന്നിരിക്കുന്നത്. ജൂണിൽ നടന്ന ആദ്യ ബിഗ് ട്രേഡിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. പകരം ഡൽഹിയുടെ മുൻനിര ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ലഖ്‌നൗവും സ്വന്തമാക്കുകയായിരുന്നു.

ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ നടരാജനെ സൺറൈസേഴ്‌സ് ഹൈദരാബാദിന് കൈമാറി. പകരം സൺറൈസേഴ്‌സിന്റെ അൺക്യാപ്ഡ് ലെഗ് സ്പിന്നർ സീഷാൻ അൻസാരിയെ ഡൽഹി ടീമിലെത്തിച്ചു. ഐപിഎൽ നിയമപ്രകാരം സീസൺ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ആരംഭിക്കുന്ന ട്രേഡിങ് വിൻഡോ താരലേലത്തിന് കൃത്യമായി ഒരാഴ്ച മുൻപ് വരെ പ്രവർത്തിക്കും. കളിക്കാരുടെ നിലവിലെ പ്രതിഫലവും ഫ്രാഞ്ചൈസികളുടെ പരസ്പര ധാരണയും അനുസരിച്ചാണ് ക്യാഷ്/പ്ലെയർ സ്വാപ്പ് ട്രേഡുകൾ ബിസിസിഐ അംഗീകരിക്കുന്നത്.

ഐപിഎൽ 2027 ടൂർണമെന്റ് എപ്പോൾ?

ഐപിഎൽ 2027 സീസണിന്റെ ഔദ്യോഗിക തീയതികൾ പൂർണ്ണമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാർച്ച് അവസാനവാരത്തോടെ മത്സരങ്ങൾ ആരംഭിച്ചേക്കുമെന്ന് ചില സൂചനകൾ പുറത്തുവരുന്നുണ്ട്. സെപ്റ്റംബറിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിന് ശേഷം സെക്രട്ടറി ദേവജിത് സൈകിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ടൂർണമെന്റിനായി മാർച്ച് 14 മുതൽ മെയ് 30 വരെയുള്ള വിൻഡോയാണ് പ്രാരംഭ ഘട്ടത്തിൽ ബിസിസിഐയുടെയും ഫ്രാഞ്ചൈസികളുടെയും ചർച്ചകളിൽ പരിഗണനയിലുണ്ടായിരുന്നത്.

ഡിസംബർ 16-ന് ഗോവയിൽ വെച്ച് നടക്കുന്ന മിനി താരലേലത്തിന് തൊട്ടുപിന്നാലെ ടൂർണമെന്റിന്റെ സമ്പൂർണ്ണ മത്സരക്രമവും ഔദ്യോഗിക തീയതിയും ബിസിസിഐ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിന്റെ നിലവിലെ സൈക്കിളിലെ അവസാനത്തെ മിനി ലേലമാണ് ഇക്കൊല്ലം നടക്കാൻ പോകുന്നത്. 2028 സീസണിന് മുന്നോടിയായി മെഗാ ലേലം നടന്നേക്കും. അടുത്ത മെഗാ ലേലത്തോടൊപ്പമാണ് ഐപിഎല്ലിന്റെ പുതിയ സംപ്രേഷണാവകാശ കരാറുകളും വരുന്നത്.

English Summary:

Indian Premier League (IPL) 2027 mini-auction will take place in Goa on December 16. The auction will be held nearly a month after the retention deadline of November 15.

Ballon d’Or 2026: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന രാത്രി! ആരു നേടും ബാലണ്‍ ഡി ഓര്‍? എപ്പോൾ, എവിടെ കാണാം?
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആരു സ്വന്തമാക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലും ആവേശത്തിലും ലോകമെമ്പാടുമുള്ള ആരാധകര്‍. ചരിത്രത്തിൽ ആദ്യമായി ലണ്ടനിലാണ് ബാലൺ ഡി ഓർ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഹാരി കെയ്ൻ, ലാമിൻ യമാൽ, കിലിയൻ എംബാപ്പെ, ലയണൽ മെസ്സി, മൈക്കൽ ഒലീസെ, ഖവിച ഖവാരത്സ്ഖേലിയ, റോഡ്രി, ഫാബിയൻ റൂയിസ്, ജൂഡ് ബെല്ലിംഗ്ഹാം തുടങ്ങിയവരാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന് മുമ്പന്തിയിലുള്ളത്. ഹാരി കെയ്‌നാണ്‌ സാധ്യത കൂടുതലെന്നാണ് വിലയിരുത്തല്‍. യമാലും, എംബാപ്പെയുമാണ് ഹാരി കെയ്‌ന് ഭീഷണി ഉയര്‍ത്തുന്നത്.

ലണ്ടനിലുള്ള 'ലണ്ടൻ പല്ലാഡിയം' ആണ് ഈ ചടങ്ങിന് വേദിയാകുന്നത്. പ്രധാന ചടങ്ങ് 2026 ഒക്ടോബർ 27 ചൊവ്വാഴ്ച പുലർച്ചെ 1:30-ന് (IST) ആരംഭിക്കും. തിങ്കളാഴ്ച രാത്രി 10:30-ന് (IST) റെഡ് കാർപെറ്റ് പരിപാടികൾ ആരംഭിക്കും. പുരുഷ ജേതാവിനെ ഒക്ടോബർ 27 പുലർച്ചെ 1:30-ന് മുമ്പ് പ്രഖ്യാപിക്കാൻ സാധ്യതയില്ല.

എപ്പോള്‍, എവിടെ കാണാം?

ബാലൺ ഡി ഓർ 2026 ചടങ്ങ് DAZN ഇന്ത്യയിലൂടെ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യും. കൂടാതെ ബാലൺ ഡി ഓർ ഔദ്യോഗിക വെബ്‌സൈറ്റിലും തത്സമയ കവറേജ് ലഭ്യമായിരിക്കും. ടെലിവിഷൻ സംപ്രേക്ഷണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Also Read: ഇരട്ട ഗോളുമായി മാസ് കാട്ടി എംബാപ്പേ; എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ്

നാമനിർദ്ദേശം ചെയ്യപ്പെട്ട താരങ്ങള്‍

പുരുഷ താരങ്ങള്‍: ജൂഡ് ബെല്ലിംഗ്ഹാം, പൗ ക്യൂബാർസി, മാർക്ക് കുക്കുറെല്ല, ഔസ്മാൻ ഡെംബെലെ, ലൂയിസ് ഡയസ്, ബ്രൂണോ ഫെർണാണ്ടസ്, ഗബ്രിയേൽ, എർലിംഗ് ഹാലൻഡ്, അച്രഫ് ഹക്കിമി, ഹാരി കെയ്ൻ, ഖവിച ഖവാരത്സ്ഖേലിയ, ലാമിൻ യമാൽ, സാഡിയോ മാനെ, മാർക്വിനോസ്, ലൗതാരോ മാർട്ടിനെസ്, കിലിയൻ എംബാപ്പെ, നൂനോ മെൻഡെസ്, ലയണൽ മെസ്സി, ജോവോ നെവ്സ്, മൈക്കൽ ഒലീസെ, വില്ലിയൻ പാച്ചോ, ജൂലിയൻ ക്വിനോൻസ്, ഡെക്ലാൻ റൈസ്, റോഡ്രി, ഫാബിയൻ റൂയിസ്, വില്യം സലിബ, ഫെറാൻ ടോറസ്, ദയോട്ട് ഉപമെക്കാനോ, വിനീഷ്യസ് ജൂനിയർ, വിറ്റിന്യ.

വനിതാ താരങ്ങള്‍: സെൽമ ബച്ച, ബാർബ്ര ബാൻഡ, ക്ലാര ബുൾ, എസ്മി ബ്രഗ്‌റ്റ്‌സ്, മരിയണ കാൽഡെൻ്റി, സ്കാർലറ്റ് കാംബെറോസ്, കെർസ്റ്റിൻ കാസ്‌പരിജ്, ടെംവ ചവിങ്ഗ, കാറ്റാ കോൾ, മെൽച്ചി ഡുമോർനെ, കരോലിൻ ഗ്രഹാം ഹാൻസെൻ, അലക്‌സ് ഗ്രീൻവുഡ്, പട്രി ഗിയാറോ, പെർനില്ലെ ഹാർഡർ, യുയി ഹസേഗവ,റോസ് ലവെൽ, മാപ്പി ലിയോൺ, ലൊറേന, മെൽവിൻ മലാർഡ്, മനക മാറ്റ്സുകുബോ, വിവിയാനെ മിഡെമ, എവ പായോർ, ക്ലോഡിയ പിന, അലക്സിയ പുട്ടെല്ലാസ്‌, വെൻഡി റെനാർഡ്, അലെസിയ റുസ്സോ, ഖാദിജ ഷാ, മൊമോക്കോ തനിക്കാവ, കരോളിൻ വെയർ, ടെസ്സ വുല്ലെർട്ട്.

English Summary

The 2026 Ballon d'Or ceremony will take place at the London Palladium. Harry Kane, Lamine Yamal, and Kylian Mbappe are among the top contenders for the award. The event begins at 11:30 PM IST on October 26, 2026. Fans in India can stream the ceremony live for free on DAZN.

IND vs NZ: മൂന്നാം ടി20യിലും ഇഷാനില്ല; വൈഭവ് തുടരും; സഞ്ജു വണ്‍ ഡൗണിലേക്കോ?
ന്യൂസിലന്‍ഡിനെതിരെ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ടി20യിലും ഇഷാന്‍ കിഷന്‍ കളിക്കില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ആദ്യ ടി20ക്കിടെ വലതു തുടയുടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ഇഷാന്‍ കിഷന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നും, ഒക്ടോബര്‍ 27-ന് വെല്ലിങ്ടണില്‍ നടക്കുന്ന മൂന്നാം ടി20യില്‍ കളിക്കില്ലെന്നും ബിസിസിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇഷാന്റെ ആരോഗ്യസ്ഥിതിയിലെ പുരോഗതി ബിസിസിഐ മെഡിക്കൽ ടീം നിരീക്ഷിച്ചുവരികയാണ്. ഇഷാന്റെ അസാന്നിധ്യത്തില്‍ കുമാര്‍ കുശാഗ്ര ടി20 ടീമിനൊപ്പം തുടരും. മൂന്നാം ടി20യില്‍ ഇഷാന് പകരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തും. സഞ്ജു സാംസണെ വണ്‍ ഡൗണാക്കി, വൈഭവിനെ ഓപ്പണറാക്കുമോയെന്നാണ് ഉയരുന്ന ചോദ്യം.

ഇഷാന് പകരം രണ്ടാം ടി20യിലും വൈഭവ് കളിച്ചിരുന്നു. ഓപ്പണറായി മാത്രം കളിച്ച് പരിചയമുള്ള താരത്തെ മൂന്നാം നമ്പറിലാണ് ബാറ്റിങിന് ഇറക്കിയത്. എട്ടു പന്തുകള്‍ നേരിട്ട വൈഭവിന് നാലു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ബാറ്റിങ് പൊസിഷന്‍ മാറുമോ?

വൈഭവിനെ മൂന്നാമത് കളിപ്പിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ സഖ്യമായിരുന്നു ആദ്യ രണ്ട് ടി20യിലെയും ഓപ്പണര്‍മാര്‍. ഇരുവരും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ആദ്യ ടി20യില്‍ സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 33 പന്തില്‍ 67 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

Also Read: Sanju Samson: ഇപ്പോള്‍ എല്ലാവരും സഞ്ജുവിന്റെ നെഞ്ചത്തേക്ക്? വൈഭവ് ഓപ്പണറാകണം, വാദിച്ച് മുന്‍ താരങ്ങള്‍

എന്നാല്‍ രണ്ടാം ടി20യില്‍ സഞ്ജുവിനെ വണ്‍ ഡൗണാക്കി, വൈഭവിനെ ഓപ്പണറായി കളിപ്പിക്കണമായിരുന്നുവെന്ന് വിമര്‍ശിച്ച് മുന്‍ താരങ്ങളായ മുരളി കാര്‍ത്തിക്കും, ആര്‍ അശ്വിനും രംഗത്തെത്തിയിരുന്നു. സീനിയര്‍ താരമെന്ന നിലയിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തയ്യാറാകണമായിരുന്നുവെന്നായിരുന്നു മുരളി കാര്‍ത്തിക്കിന്റെ വിമര്‍ശനം.

ബിസിസിഐയുടെ അറിയിപ്പ്‌

Update

Ishan Kishan is recovering well from his low grade right adductor strain, which he sustained during the first T20I of the series against New Zealand.

He is yet to regain match fitness and is ruled out of the third T20I to be played on October 27, 2026 in Wellington. The BCCI Medical Team is monitoring Ishan's progress.

Kumar Kushagra will continue to be with the team for the third T20I.

#TeamIndia | #NZvIND

— BCCI (@BCCI) October 26, 2026

വൈഭവ് കുട്ടിയാണെന്നും, അവന് മിഡില്‍ ഓര്‍ഡറില്‍ കളിച്ച് പരിചയമില്ലെന്നും, സീനിയര്‍ താരങ്ങള്‍ക്ക് ഏത് റോളിലും കളിക്കാനാകുമെന്നും സോണി സ്പോർട്സ് നെറ്റ്‌വർക്കിലെ മത്സരവിശകലന പരിപാടിയില്‍ മുരളി കാര്‍ത്തിക് അഭിപ്രായപ്പെട്ടു. സഞ്ജു സീനിയറാണെന്നും, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒട്ടും പരിചിതമല്ലാത്ത പൊസിഷനിലാണ് വൈഭവ് കളിച്ചതെന്നും, ഏഷ്യന്‍ ഗെയിംസിലെ പോലെ സഞ്ജുവായിരുന്നു വണ്‍ ഡൗണായി കളിക്കേണ്ടിയിരുന്നതെന്നും ആര്‍ അശ്വിനും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഓപ്പണറായി മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ അമ്മാനമാടരുതെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. വൈഭവിന് വേണ്ടി സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുമോയെന്ന് കണ്ടറിയണം.

English Summary

BCCI confirmed that Ishan Kishan will miss Tuesday's third T20 against New Zealand due to a right thigh muscle injury. Vaibhav Sooryavanshi is expected to retain his spot in the playing XI. Experts like Murali Karthik and R. Ashwin criticized management for playing Vaibhav out of position at number three in the previous match. They suggested that senior player Sanju Samson should move down to accommodate Vaibhav as an opener, sparking debate among fans.

‘മരിക്കുമെന്ന് കരുതി’! കരിയറിലുടനീളം രോഗവുമായി പൊരുതി; ഉസ്മാന്‍ ഖവാജയുടെ വെളിപ്പെടുത്തല്‍
കരിയറിലുടനീളം ‘റൂമറ്റോയ്ഡ് ആർത്രൈറ്റിസ്’ എന്ന രോഗത്തോട് പൊരുതിയാണ് ക്രിക്കറ്റ് കളിച്ചതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയുടെ വെളിപ്പെടുത്തല്‍. രോഗം പിടിപെടുമ്പോൾ വെറും 22 വയസ്സായിരുന്നു ഖവാജയുടെ പ്രായം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ രോഗത്തോട് പടപൊരുതിയാണ് അദ്ദേഹം കരിയര്‍ പടുത്തുയര്‍ത്തിയത്  (Image Credit Source: PTI).

കരിയറിലുടനീളം രോഗവിവരം മറച്ചുവെക്കാന്‍ ഖവാജ ശ്രമിച്ചു. അടുത്ത സുഹൃത്തുക്കളായ ഡേവിഡ് വാർണർക്കും മൈക്കൽ ഹസ്സിക്കും പോലും ഇക്കാര്യം അറിയില്ലായിരുന്നു. മെഡിക്കൽ ടീം, കോച്ചിംഗ് സ്റ്റാഫ്, ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ എന്നിവർക്ക് വിഷയത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് ഖവാജ ഇക്കാര്യം മറച്ചുവെച്ചു.

പ്രത്യേക പരിഗണന ലഭിക്കാനോ, അല്ലെങ്കിൽ ഈ രോഗം തനിക്കെതിരെ ഉപയോഗിക്കപ്പെടുമെന്ന ഭയമോ ആയിരുന്നു ഇക്കാര്യം മറച്ചുവെക്കാന്‍ ഖവാജയെ പ്രേരിപ്പിച്ചത്. രോഗനിർണയം നടത്തിയതിന് പിന്നാലെ തന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ തുടങ്ങും മുൻപേ അവസാനിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി ‘ഓസ്ട്രേലിയൻ സ്റ്റോറി’ക്ക് നൽകിയ അഭിമുഖത്തിൽ ഖവാജ പറഞ്ഞു. ഇടത് മുട്ടുവേദനയുടെ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് തുടക്കത്തിൽ കഴിയാതെ വന്നപ്പോൾ, തനിക്ക് ഭേദമാക്കാൻ കഴിയാത്ത എന്തോ മാരകമായ രോഗമാണെന്ന് ഖവാജ കരുതി. താന്‍ മരിക്കുമെന്നാണ് ഖവാജ വിശ്വസിച്ചിരുന്നത്.

പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിരുന്ന ഒരു കായികതാരമായിരുന്ന താന്‍, പിന്നീട് ബാത്ത്റൂമിലേക്ക് വെറും 10 മീറ്റർ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്ന് ഖവാജ പറഞ്ഞതായി എബിസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുമായി ജീവിക്കുന്ന മറ്റുള്ളവർക്ക് പ്രതീക്ഷ നൽകാനാണ് തന്റെ രോഗവിവരം വെളിപ്പെടുത്തുന്നതെന്ന് ഖവാജ പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന ‘സബർ’ (Sabr) എന്ന തന്റെ ആത്മകഥയിൽ, ഈ രോഗാവസ്ഥയെ അദ്ദേഹം എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ രോഗം ബാധിച്ചിട്ടും തനിക്ക് ഉയര്‍ന്ന തലത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചെങ്കില്‍ മറ്റ് പലർക്കും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് ഖവാജ പറഞ്ഞു.

പതിവായ കുത്തിവെയ്പുകളിലൂടെയാണ് താൻ രോഗത്തെ നിയന്ത്രിച്ചു നിർത്തിയത്. ആ മരുന്നില്ലായിരുന്നുവെങ്കിൽ തനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാനോ സാധാരണ ജീവിതം നയിക്കാനോ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കായി 88 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. ഓസ്ട്രേലിയയ്ക്കായി 16 സെഞ്ചുറികൾ അടക്കം 6,229 അന്താരാഷ്ട്ര റൺസാണ് ഖവാജ നേടിയത്.

ടി20 ക്രിക്കറ്റ് വിജയങ്ങളിൽ റെക്കോർഡ് കുറിച്ച ആദ്യ ടീം; പുതിയ ചരിത്രം രചിച്ച് ഇന്ത്യൻ കുതിപ്പ്
അ‌വിസ്മരണീയ വിജയങ്ങളുമായി ന്യൂസിലൻഡിൽ പുതിയ റെക്കോർഡുകൾ കീഴടക്കി മുന്നേറുന്ന ഇന്ത്യൻ ടീം കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ശനിയാഴ്ച നടന്ന രണ്ടാം ടി20 മത്സരം ഇന്ത്യയുടെ 300-ാം ടി20 മത്സരം ആയിരുന്നു. അ‌ത് മാത്രമല്ല, ടി20യിൽ ഇന്ത്യൻ ടീം നേടുന്ന 200-ാം വിജയവും ഈ മത്സരത്തിൽ കുറിക്കപ്പെട്ടു. ഇതോടെ മറ്റൊരു റെക്കോർഡും ഇന്ത്യൻ ടീമിനെ തേടിയെത്തി, ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 200 വിജയങ്ങൾ നേടുന്ന ലോകത്തെ ആദ്യ ടീം എന്ന നേട്ടമാണ് അ‌ത്.

ക്രിസ്റ്റ്ചർച്ചിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ നാല് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ടി20 ചരിത്രത്തിൽ മറ്റെല്ലാ ടീമുകളെയും ഏറെ പിന്നിലാക്കിക്കൊണ്ടാണ് ഇന്ത്യ 200 വിജയങ്ങൾ എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കുകയായിരുന്നു. പാകിസ്ഥാൻ അടക്കമുള്ള മറ്റ് ടീമുകൾ ഈ റെക്കോർഡിന് ഏറെ പിന്നിലാണ്.

Also Read: വാടുകില്ല, വീഴുകില്ല ഈ മഞ്ഞപ്പൂക്കൾ! നിറഞ്ഞുകവിഞ്ഞ് ഗാലറി; കൊച്ചിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

കളിച്ച 300 ടി20 മത്സരങ്ങളിൽ ഇന്ത്യ 200 വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ, 83 മത്സരങ്ങളിൽ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ബാക്കിയുള്ള 10 മത്സരങ്ങളിൽ ഫലമൊന്നും ഉണ്ടായില്ല. 304 ടി20 മത്സരങ്ങളിൽ നിന്ന് 176 വിജയങ്ങളുമായി പാകിസ്ഥാനാണ് ടി20 വിജയങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്.

ന്യൂസിലൻഡ് (135), ദക്ഷിണാഫ്രിക്ക (129), ഇംഗ്ലണ്ട് (128), ഓസ്‌ട്രേലിയ (127) എന്നിവരാണ് ഏറ്റവുമധികം ടി20 മത്സര വിജയത്തിൽ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ള മറ്റ് ടീമുകൾ. ഒന്നാമതുള്ള ഇന്ത്യയെയും രണ്ടാമതുള്ള പാകിസ്ഥാനെയും അപേക്ഷിച്ച് ഈ രാജ്യങ്ങളെല്ലാം വളരെ കുറച്ച് ടി20 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എന്നത് ​വേറെ കാര്യം.

ഏറ്റവും അ‌വസാനം നടന്ന ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും തിലക് വർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യ അവിസ്മരണീയമായ വിജയം സ്വന്തമാക്കുകയായിരുന്നു. അ‌ഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ ഉള്ളത്. അ‌തിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടി അ‌വശേഷിക്കുന്നുണ്ട്. മൂന്നാം മത്സരം ഒക്ടോബർ 27ന് നടക്കും.

English Summary

India has become the first team in the history of T20 cricket to achieve 200 victories. The second T20 match between India and New Zealand, held on Saturday, marked India's 300th T20 match. Furthermore, this game also saw the Indian team secure its 200th T20 win, making India the first team ever to reach this milestone.

Kerala Blasters: വാടുകില്ല, വീഴുകില്ല ഈ മഞ്ഞപ്പൂക്കള്‍! നിറഞ്ഞുകവിഞ്ഞ് ഗാലറി; കൊച്ചിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍
ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ ഒരു കിരീടം പോലും നേടാനാകാത്ത ടീമാണെങ്കിലും, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നും ചര്‍ച്ചാവിഷയമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം എവിടെ നടന്നാലും, ഗാലറി നിറയ്ക്കാനെത്തുന്ന ആരാധകരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും, ടീമിനെ എന്നും ചര്‍ച്ചാവിഷയമാക്കിയതും. ഇന്ത്യയ്ക്ക് പുറത്തും ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധാകേന്ദ്രമായത് ഈ ആരാധക പിന്തുണയുടെ പേരിലാണ്. കഴിഞ്ഞ സീസണിലെ ഏതാനും മത്സരങ്ങള്‍ ബഹിഷ്‌കരിച്ചത് മാറ്റിനിര്‍ത്തിയാല്‍ മഞ്ഞപ്പട എന്നും ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടായിരുന്നു. ഇത്തവണ ബഹിഷ്‌കരണം പിന്‍വലിച്ച് മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചോട് ചേര്‍ത്തതോടെ ഗാലറികള്‍ വീണ്ടും നിറയാന്‍ തുടങ്ങി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരം കാണാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എത്തിയത്‌ 40,014 പേരാണെന്നാണ് കണക്ക്.

ഞായറാഴ്ച ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചെങ്കിലും മത്സരാവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാല്‍പതിനായിരത്തിലധികം വരുന്ന ആരാധകര്‍ സ്റ്റേഡിയം 'മഞ്ഞക്കടലാക്കി'. ഈ മഞ്ഞപ്പൂക്കള്‍ വാടില്ലെന്നും, വീഴില്ലെന്നും അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.

Also Read: Kerala Blasters vs Mumbai City: വല്ലാത്തൊരു വിധി തന്നെ; ആഞ്ഞടിച്ചിട്ടും വിജയിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്‌

ഓടിയെത്തും, ഒഴുകിയെത്തും

ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം എവിടെയുണ്ടെങ്കിലും, ഏത് പ്രതികൂല സാഹചര്യത്തിലും ഓടിയെത്താന്‍ തങ്ങള്‍ മുന്നിലുണ്ടെന്ന് ആരാധകര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. മത്സരത്തിന് മുമ്പ് ക്ലബിന്റെ ഹോം ഗ്രൗണ്ടിനെച്ചൊല്ലി അനിശ്ചിതത്വം നിലനിന്നിരുന്നു. വാടകയെച്ചൊല്ലി ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും തമ്മില്‍ നിലനിന്ന തര്‍ക്കം മൂലം ടിക്കറ്റ് വില്‍പന ഏറെ വൈകിയാണ് ആരംഭിച്ചത്.

സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍

"വൈകിപ്പോയോ.. ആചാര്യപുത്രാ..? ഇല്ല! ഉചിതമായ സമയം തന്നെ..!"

[Blasterscorner, kbfc, kerala, ISL] https://t.co/UsRjVwc9HD

— Blasters Corner (@BlastersCorner) October 25, 2026

മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് മാത്രമാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചതെങ്കിലും ആരാധകര്‍ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. വില്‍പന ആരംഭിച്ചതുമുതല്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു. അധികം വൈകാതെ തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി.

അവസരങ്ങള്‍ നഷ്ടപ്പെടുത്തി

എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരെണ്ണം പോലും ഗോളായില്ല. ഇരുടീമുകളുടെയും ഗോള്‍കീപ്പര്‍മാരായ അമരീന്ദര്‍ സിങും, ടിപി രഹനേഷും ഉജ്ജ്വല സേവുകളുമായി കളംനിറഞ്ഞതോടെ മുന്നേറ്റ നിരകളുടെ പരിശ്രമങ്ങളെല്ലാം വിഫലമായി.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ കരുത്ത് കാണിച്ചതോടെ മത്സരത്തിന് ആവേശമേറി. അവസാന നിമിഷം അഡ്രിയാന്‍ ലൂണയ്ക്ക് പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

English Summary

Kerala Blasters played out a goalless draw against Mumbai City FC in Kochi. A packed house of over 40,000 enthusiastic fans attended the home opener.

ഇരട്ട ഗോളുമായി മാസ് കാട്ടി എംബാപ്പേ; എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ്
മാഡ്രിഡ്: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ലാ ലിഗയിലെ 2026-27 സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ചിരവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ, ഇരട്ട ഗോളുകളോടെ കിലിയൻ എംബാപ്പേ റയൽ മാഡ്രിഡിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എംബാപ്പേ തന്റെ കരിയറിലെ 100-ാം ഗോൾ തികച്ചു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിന്റെ 41-ാം മിനിറ്റിൽ കിലിയൻ എംബാപ്പേയിലൂടെ റയൽ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. ബോക്സിലേക്ക് കൃത്യമായ മുന്നേറ്റം നടത്തിയ എംബാപ്പേ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് മുൻതൂക്കം നിലനിർത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ബാഴ്‌സലോണ ശക്തമായി തിരിച്ചുവന്നു. 61-ാം മിനിറ്റിൽ ക്യാപ്റ്റൻ റാഫിഞ്ഞയിലൂടെ ആതിഥേയരായ ബാഴ്സ സമനില പിടിച്ചു. അ‌തോടെ മത്സരം കൂടുതൽ ആവേശകരമായി. പെഡ്രിയുടെ പാസിൽ നിന്നായിരുന്നു റാഫിഞ്ഞയുടെ ഗോൾ. തുടർന്നങ്ങോട്ട് ബാഴ്‌സലോണ ആക്രമണം കടുപ്പിച്ചെങ്കിലും റയൽ പ്രതിരോധം ഉറച്ചുനിന്നു.

Also Read: കോലിയെ താങ്ങാൻ സഞ്ജുവിന് പറ്റില്ല! കയ്യീന്ന് പോയപ്പോൾ എല്ലാം നിർത്തിയെന്ന് താരം

തുല്യ ശക്തികളുടെ പോരാട്ടമായി മത്സരം അ‌വസാനിച്ചേക്കും എന്ന് കരുതിയ ഘട്ടത്തിലാണ് കളിയിലെ വിധി നിർണയിച്ച നിമിഷമെത്തിയത്. 87-ാം മിനിറ്റിൽ കമാവിംഗ നൽകിയ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച എംബാപ്പേ തന്റെ രണ്ടാം ഗോളും റയലിന്റെ വിജയഗോളും കണ്ടെത്തി. അ‌തോടെ എൽ ക്ലാസിക്കോയിൽ വിജയം മൗറീന്യോയുടെയും സംഘത്തിന്റെയും ഒപ്പമായി.

ഈ സീസണിൽ ലാ ലിഗയിൽ ബാഴ്‌സലോണയുടെ ആദ്യ തോൽവിയാണിത്. യൂറോപ്പിലെ മുൻനിര ലീഗുകളിലൊന്നിൽ തുടർച്ചയായി 10 വിജയങ്ങളോടെ സീസൺ ആരംഭിക്കുന്ന ആദ്യ ടീമായി മാറാൻ ലക്ഷ്യമിട്ടായിരുന്നു ബാഴ്സ ഇറങ്ങിയത്. എന്നാൽ ആ നീക്കം പരാജയപ്പെട്ടു. ബാഴ്സയുടെ സൂപ്പർതാരം ലാമിൻ യമാലിനെ കൃത്യമായി പൂട്ടിയിടാൻ റയൽ പ്രതിരോധത്തിന് കഴിഞ്ഞു എന്നത് മത്സരത്തിൽ നിർണായകമായി.

ഞായറാഴ്ചത്തെ മത്സരത്തിന് മുൻപ് റയൽ മാഡ്രിഡിനേക്കാൾ ആറ് പോയിന്റ് ലീഡുമായി മുന്നിലായിരുന്നു ബാഴ്‌സലോണ. എന്നാൽ ഈ ജയത്തോടെ ഹാൻസി ഫ്ലിക്കിന്റെ ബാഴ്‌സലോണയും മൗറീന്യോയുടെ റയൽ മാഡ്രിഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറഞ്ഞു. 2021-ന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് ക്യാമ്പ് നൗവിൽ ബാഴ്‌സലോണയെ തോൽപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

English Summary

Real Madrid secured a stunning victory against arch-rivals Barcelona, ​​defeating them 2-1 in the first El Clásico of the 2026-27 La Liga season. In an action-packed encounter, Kylian Mbappé led Real Madrid to victory by scoring two goals.

Sanju Samson: കോലിയെ താങ്ങാന്‍ സഞ്ജുവിന് പറ്റില്ല! കയ്യീന്ന് പോയപ്പോള്‍ എല്ലാം നിര്‍ത്തിയെന്ന് താരം
ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്‌നസിന്റെയും അച്ചടക്കത്തിന്റെയും മാതൃകയായി അറിയപ്പെടുന്ന താരമാണ് വിരാട് കോലി. ഭക്ഷണക്രമത്തിലും വ്യായാമത്തിലും പരിശീലനത്തിലും അദ്ദേഹം പുലര്‍ത്തുന്ന കര്‍ശനമായ നിഷ്ഠ നിരവധി യുവതാരങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. എന്നാല്‍ കോലിയുടെ അതേ ജീവിതശൈലി പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഒന്നര വര്‍ഷത്തിനപ്പുറം അത് തുടരാന്‍ കഴിഞ്ഞില്ലെന്ന് മലയാളി താരം സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത് നേരത്തെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

കോലിയുടെ ഉപദേശം തേടി സഞ്ജു

ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപിനിടെ ജിമ്മില്‍ ഒരുമിച്ച് പരിശീലനം നടത്തുന്നതിനിടെയാണ് സഞ്ജു കോലിയുടെ ഉപദേശം തേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് സഞ്ജു ചോദിച്ചു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലി പുലര്‍ത്തുന്ന ആവേശത്തെയും ആത്മാര്‍ഥതയെയും സഞ്ജു പ്രശംസിച്ചു. ജിമ്മില്‍ കോലി പരിശീലനം നടത്തുന്നത് കാണുമ്പോള്‍ പ്രത്യേകമായൊരു ഊര്‍ജം അനുഭവപ്പെടാറുണ്ടെന്നും സഞ്ജു പറഞ്ഞു.

ഭക്ഷണക്രമവും ജീവിതശൈലിയും ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറില്‍ നിര്‍ണായകമാണെന്നായിരുന്നു കോലിയുടെ മറുപടി. ശരീരത്തിന് വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഈ അച്ചടക്കം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മികച്ച കരിയര്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും കോലി ഉപദേശിച്ചതായി സഞ്ജു വെളിപ്പെടുത്തി.

Also Read: Sanju Samson: സഞ്ജുവിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ത്? ഫിറ്റ്നസിനായി താരം ചെയ്യുന്നതെല്ലാം

ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍...

കോലിയുടെ നിര്‍ദേശങ്ങള്‍ സഞ്ജു ഗൗരവത്തോടെയാണ് സ്വീകരിച്ചത്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തി അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ മാത്രമാണ് ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. പിന്നീട് അതേ അച്ചടക്കം നിലനിര്‍ത്താന്‍ സാധിച്ചില്ലെന്ന് സഞ്ജു തുറന്നുപറഞ്ഞു.

ഇതിലൂടെ കോലിയുടെ ഫിറ്റ്‌നസ് രീതികളെ സഞ്ജു വിമര്‍ശിക്കുകയല്ല ചെയ്തത്. മറിച്ച്, തന്റെ ജീവിതത്തില്‍ അത്രയും കര്‍ശനമായ ദിനചര്യ ദീര്‍ഘകാലം പിന്തുടരാന്‍ കഴിഞ്ഞില്ലെന്ന അനുഭവമാണ് പങ്കുവെച്ചത്. ഓരോ താരത്തിന്റെയും ശരീരവും ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണെന്നതും ഇതിലൂടെ വ്യക്തമാകുന്നു.

English Summary

Sanju Samson opens up about his experience of following Virat Kohli’s strict fitness routine and lifestyle. He explains why he eventually stopped following the same approach and chose a different path based on his own preferences and cricketing journey.

‘ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെക്കൂ’! ജെന്‍സികള്‍ക്ക് ധോണിയുടെ ഉപദേശം
പുതുതലമുറയ്ക്ക് ഫിറ്റ്‌നസ് ഉപദേശങ്ങളുമായി എംഎസ് ധോണി.  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയിലൂടെയാണ് ധോണിയുടെ ഉപദേശങ്ങള്‍ പുറത്തുവന്നത്. ഇത് എന്ന് ചിത്രീകരിച്ച വീഡിയോ ആണെന്ന് വ്യക്തമല്ല. ജെന്‍സി, ജെന്‍ ആല്‍ഫ, മില്ലേനിയലുകള്‍ എന്നിവര്‍ക്കാണ് ധോണിയുടെ ഉപദേശം (Image Credit Source: PTI).

രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പാടുപെടുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധോണി. ആരോഗ്യവുമായി ബന്ധപ്പെട്ടാണ് തനിക്ക് ഉപദേശിക്കാനുള്ളതെന്ന് ധോണി പറഞ്ഞു. കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണരീതിയാണ് ഇന്ത്യയില്‍ കൂടുതലായും പിന്തുടരുന്നത്. പണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിൽ കഠിനമായ ശാരീരിക അധ്വാനം കൂടുതലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ, അതേ ഭക്ഷണശീലങ്ങൾ പുതിയ തലമുറയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ ശാരീരിക അധ്വാനവും ആക്റ്റിവിറ്റിയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് താഴെയിറങ്ങുമ്പോൾ തന്നെ ഒരു ഓട്ടോയോ ടാക്സിയോ വിളിക്കുന്നു. ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ഒരു വാഹനത്തിനുള്ളിലും, അവിടെയെത്തിയാൽ ഒരു ഡെസ്കിന് മുന്നിലും നിങ്ങൾ ഇരിക്കുന്നുവെന്നും ധോണി പറഞ്ഞു.

ശാരീരിക അധ്വാനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. തങ്ങള്‍ വളർന്നുവരുന്ന കാലത്ത് ഇന്ത്യയിൽ ഫാസ്റ്റ് ഫുഡ് സംസ്കാരം കണ്ടുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അത് അതിന്റെ ഉച്ചസ്ഥായിയിലാണ്. മധുരമുള്ളതും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. രാജ്യത്തിലെ വളരെ ചെറിയൊരു വിഭാഗം ആളുകൾ ഫിറ്റ്നസിന് പ്രാധാന്യം നൽകുന്നവരായി മാറിയിട്ടുണ്ട്, എന്നാൽ ആ ചെറിയ വിഭാഗത്തെക്കുറിച്ചല്ല നമ്മൾ സംസാരിക്കുന്നതെന്നും ധോണി പറഞ്ഞു.

സ്കൂളിലെ എല്ലാ കായിക ഇനങ്ങളിലും പങ്കെടുക്കാൻ താന്‍ വിദ്യാര്‍ത്ഥികളോട് ഉപദേശിക്കും. പ്രത്യേക കഴിവുകൾ ഉണ്ടായിരിക്കാം, അത് കണ്ടെത്തി പരിപോഷിപ്പിക്കുക. 30-ഓ 35-ഓ വയസ്സെത്തുമ്പോൾ, ജീവിതത്തിന്റെ മധ്യഘട്ടം കൂടുതൽ മികച്ചതാക്കാൻ നിങ്ങൾക്ക് സാധിച്ചുവെന്ന് ബോധ്യപ്പെടും. ഒരാൾക്ക് ശാരീരികക്ഷമതയ്ക്കായി ഒരു മണിക്കൂർ മാറ്റിവെക്കാനും, അതോടൊപ്പം ലളിതമായ ഭക്ഷണശീലങ്ങൾ പിന്തുടരാനും കഴിയുമെങ്കിൽ, അത് വളരെ മികച്ച കാര്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭിന്നതയുണ്ടെന്ന് ആരാ പറഞ്ഞത്? ഹർമൻപ്രീതിന്റെ സെഞ്ചുറി നേട്ടത്തിൽ എഴുന്നേറ്റുനിന്ന് കൈയടിച്ച് സ്മൃതി മന്ദാന
സിംബാബ്‌വെയ്‌ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്തെടുത്തത്. 121 പന്തുകള്‍ നേരിട്ട താരം 126 റണ്‍സെടുത്തു. 15 ഫോറുകള്‍ അടങ്ങുന്നതായിരുന്നു പ്രകടനം. ഹര്‍മന്‍പ്രീതായിരുന്നു ടോപ് സ്‌കോറര്‍. സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീതിനെ ക്യാപ്റ്റന്‍ സ്മൃതി മന്ദാന കയ്യടിച്ച് ആദരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരും ഭിന്നതയുണ്ടെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. ഏകദിനത്തില്‍ ഹര്‍മന്‍പ്രീതിന്റെ എട്ടാം സെഞ്ചുറിയായിരുന്നു ഇത്.

സ്മൃതി മന്ദാനയെയും ഷെഫാലി വർമ്മയെയും തുടക്കത്തിൽ തന്നെ കുറഞ്ഞ സ്കോറിന് നഷ്ടപ്പെട്ട് ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. എന്നാല്‍ സെഞ്ചുറികള്‍ നേടിയ ഹര്‍മന്‍പ്രീതും, ദീപ്തി ശര്‍മയും (86 പന്തില്‍ 106 നോട്ടൗട്ട്), അര്‍ധ സെഞ്ചുറി നേടിയ പ്രതിക റാവലും (67 പന്തില്‍ 61) ഇന്ത്യയെ 328 എന്ന മികച്ച സ്‌കോറിലെത്തിച്ചു.

ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി ആഘോഷിക്കുന്ന സ്മൃതി

🎥 Vadodara rises to applaud a Harmanpreet Kaur special 🤩

Updates ▶️ https://t.co/ECnfLgdfi7

#TeamIndia | #INDvZIM | @mflone_ | @ImHarmanpreet https://t.co/YoEXIqHJtz

— BCCI Women (@BCCIWomen) October 25, 2026

തുടർച്ചയായി രാത്രി മത്സരങ്ങൾ കളിച്ചതിന് ശേഷം പകൽ സമയത്ത് ബാറ്റ് ചെയ്യുന്നത് കഠിനമായിരുന്നുവെന്നും, പ്രത്യേകം മൂന്ന് ഓവറുകൾക്കുള്ളിൽ സ്മൃതി മന്ദാനയെയും ഷെഫാലി വർമ്മയെയും നഷ്ടമായ സാഹചര്യത്തിൽ അത് കൂടുതൽ വെല്ലുവിളിയായിരുന്നുവെന്നും ബാറ്റിങ് പ്രകടനത്തിന് ശേഷം ഹര്‍മന്‍പ്രീത് പ്രതികരിച്ചു.

Also Read: രണ്ടാം മത്സരത്തിലും ഇന്ത്യ വിജയത്തിലേക്ക്; പരമ്പര

ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിൽ ഇതിഹാസ താരം മിതാലി രാജിനെ മറികടക്കാനും ഹര്‍മന്‍പ്രീതിന് സാധിച്ചു. 14 സെഞ്ച്വറികളോടെ സ്മൃതി മന്ദാനയാണ് പട്ടികയിൽ മുന്നില്‍. ഹര്‍മന്‍പ്രീതിന് എട്ടും, മിതാലിക്ക് ഏഴും സെഞ്ചുറികള്‍ സ്വന്തമായുണ്ട്.

സാഹചര്യങ്ങള്‍ എളുപ്പമായിരുന്നില്ല

സാഹചര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്ന് ഹര്‍മന്‍പ്രീത് വ്യക്തമാക്കി. അടുത്ത കാലത്തായി ധാരാളം രാത്രി മത്സരങ്ങളാണ് കളിച്ചിരുന്നത്‌. കുറെ നാളുകൾക്ക് ശേഷം വെയിലത്ത് കളിക്കുന്നത് ബാറ്റിങ് പ്രയാസകരമാക്കി. രണ്ട് വിക്കറ്റുകൾ നഷ്ടമായതിന് ശേഷം പ്രതികയും താനും ചേർന്ന് വളരെ നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി, പിന്നീട് ദീപ്തി പിച്ചിൽ മാജിക് കാണിച്ചെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.

അഞ്ചാം വിക്കറ്റില്‍ ദീപ്തിയുമായി ചേര്‍ന്ന് 153 റണ്‍സിന്റെ റെക്കോഡ് കൂട്ടുക്കെട്ടാണ് ഹര്‍മന്‍പ്രീത് പടുത്തുയര്‍ത്തിയത്. ദീപ്തി സുഗമമായി ബൗണ്ടറി കണ്ടെത്തുമ്പോള്‍, സിംഗിളുകൾ എടുത്ത് അവർക്ക് സ്ട്രൈക്ക് നൽകുകയായിരുന്നു തന്റെ ചുമതലയെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. ബാറ്റിങ് ആസ്വദിക്കുന്നതും മികച്ച അനുഭവമായിരുന്നെന്നും ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു.

English Summary

Harmanpreet Kaur scored her eighth ODI century during India's second match against Zimbabwe. Indian captain Smriti Mandhana gave her a standing ovation to celebrate the milestone. This heartwarming gesture effectively put an end to rumors of tension between the two players. Centuries from Harmanpreet and Deepti Sharma eventually helped India set a strong total.

Kerala Blasters vs Mumbai City: വല്ലാത്തൊരു വിധി തന്നെ; ആഞ്ഞടിച്ചിട്ടും വിജയിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്‌
കൊച്ചി: ആദ്യ ഹോം മത്സരത്തില്‍ ഉണര്‍ന്നുകളിച്ചിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി മുംബൈ സിറ്റി എഫ്‌സി. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. ഗാലറി നിറഞ്ഞുകവിഞ്ഞ ആരാധകരുടെ മനംനിറയ്ക്കുന്ന തരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും ഗോളടിക്കാനാകാത്തത് ബ്ലാസ്‌റ്റേഴ്‌സിന് നിരാശയായി. രണ്ട് പകുതികളിലുമായി 17 ഷോട്ടുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതില്‍ നാലെണ്ണം ടാര്‍ജറ്റിലേക്കായിരുന്നു. മുംബൈ സിറ്റിയും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ കൂടുതല്‍ പ്രത്യാക്രമണങ്ങളുമായി മുംബൈയും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ആദ്യ പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നുകളിച്ചെങ്കിലും ഗോള്‍ മാത്രം ലഭിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളെന്ന് ഉറപ്പിച്ച രണ്ട് നീക്കങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് വിഫലമായത്. നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. മറുവശത്ത്, മുംബൈ സിറ്റി എഫ്‌സിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുംബൈയുടെ ഗോളെന്ന ഉറപ്പിച്ച ഒരു ഷോട്ട് മികച്ച രീതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് തടുത്തിട്ടു.

മത്സരം കാണാം:

https://www.youtube.com/watch?v=FgVvdqYDmW4

ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച ബ്ലാസ്റ്റേഴ്‌സ്, രണ്ടാം മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനോട് 4-1ന് തോറ്റിരുന്നു. മുംബൈയ്‌ക്കെതിരായ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. മുംബൈ എട്ടാമതാണ്. ഒക്ടോബര്‍ 31-ന് ചെന്നൈയിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Also Read: Kerala Blasters: ഗാലറികള്‍ നിറയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു! പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

ആവേശത്തില്‍ ആരാധകര്‍

ടിക്കറ്റ് വില്‍പന അല്‍പം വൈകിയാണ് ആരംഭിച്ചതെങ്കിലും മത്സരാവേശത്തെ അതൊന്നും ബാധിച്ചില്ല. ടിക്കറ്റുകളെല്ലാം മത്സരത്തിന് മണിക്കൂറുകള്‍ മുമ്പ് തന്നെ വിറ്റുതീര്‍ന്നു. നേരത്തെ വാടകക്കരാറുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത് മത്സരത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് തദ്ദേശ വകുപ്പിനെ സമീപിച്ചു. തദ്ദേശ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാടകതുക കുറച്ച് നല്‍കാന്‍ ജിസിഡിഎ തയ്യാറായത്.

എട്ട്-ഒമ്പത് ലക്ഷം രൂപയായിരുന്നു ജിസിഡിഎ ആദ്യം വാടകയായി ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും തുക നല്‍കാനാകില്ലെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നിലപാട്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ കഴിഞ്ഞ തവണത്തെ പോലെ മൂന്നര ലക്ഷം രൂപയായി വാടക നിശ്ചയിച്ചു. 25 ലക്ഷം രൂപ കരുതല്‍ തുകയായി ബ്ലാസ്റ്റേഴ്‌സ് നല്‍കണം.

ആദ്യം നിലനിന്നിരുന്ന ഈ അനിശ്ചിത്വമാണ് ടിക്കറ്റ് വില്‍പനയില്‍ കാലതാമസം സൃഷ്ടിച്ചത്. എന്നാല്‍ അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞതോടെ ടിക്കറ്റ് വില്‍പന ആരംഭിക്കുകയും, ഉടനടി വിറ്റുതീരുകയും ചെയ്തു. ആരാധകര്‍ക്കായി കൊച്ചി മെട്രോ പ്രത്യേക സര്‍വീസുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

English Summary

Kerala Blasters played a goalless draw against Mumbai City FC in their first home match. Despite creating 17 shots and dominating large parts of the game, Blasters failed to score. The draw moved Kerala Blasters to fifth place in the standings, with Mumbai City in eighth. Blasters will play their next match against Chennaiyin on October 31.

ദ്രാവിഡ് മൂന്നാമൻ സച്ചിൻ നാലാമൻ, ധോണി ക്യാപ്റ്റൻ, കോലി ഇല്ല; തന്റെ ഇന്ത്യൻ ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് രഹാനെ
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ പോരാളികളിലൊരാളായിരുന്നു അ‌ജിങ്ക്യ രഹാനെ. ഏകദിനങ്ങളെക്കാൾ ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു രഹാനെ തിളങ്ങിയത്. ഒരുകാലത്ത് ഇന്ത്യക്ക് മുന്നിൽ കീഴടങ്ങാതെ നിന്നിരുന്ന വിദേശ പിച്ചുകൾ കീഴടക്കി ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി അ‌ജിങ്ക്യ രഹാനെ മാറി. ടെസ്റ്റ് ക്രിക്കറ്റിനോട് അ‌ത്രമേൽ അ‌ടുപ്പം പുലർത്തിയിരുന്ന രഹാനെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഔ​ദ്യോഗികമായി വിരമിച്ചത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ രഹാനെ വെളിപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നീ പ്രമുഖ താരങ്ങൾ ഈ ടീമിൽ ഇല്ല എന്നതിനാൽത്തന്നെ രഹാനെയുടെ ഈ ടെസ്റ്റ് ഇലവൻ ഇതിനകം ചർച്ചയായിട്ടുണ്ട്.

വിവിധ കാലഘട്ടങ്ങളിലെ താരങ്ങൾക്കൊപ്പം കളിക്കളത്തിൽ സമയം ചെലവഴിച്ചിട്ടുള്ള രഹാനെ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി ഇന്ത്യൻ ടെസ്റ്റ് ടീമിലുണ്ടായ മാറ്റങ്ങളുടെ സാക്ഷികൂടിയാണ്. ഇപ്പോൾ അ‌ദ്ദേഹം തന്റെ ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്തപ്പോൾ അ‌തിൽ പലർക്കും പല സംശയങ്ങളും ഉണ്ട്. കോലിയെ പോലുള്ള താരങ്ങളുടെ അ‌ഭാവമാണ് അ‌തിൽ എടുത്തു നിൽക്കുന്നത്. എന്നാൽ കളിക്കാർക്ക് ടീമിലുള്ള 'റോൾ' അടിസ്ഥാനമാക്കി ആയിരിക്കാം രഹാനെ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Also Read: ഡിസംബറിന് മുൻപ് തീരുമാനം! ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? മനസ് തുറന്ന് എംഎസ് ധോണി

തന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവന്റെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പിംഗ് ചുമതലയോടെ എം.എസ്. ധോണിക്ക് രഹാനെ ഇടം നൽകിയിരിക്കുന്നു. ഏകദിന, ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ ധോണിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ നേട്ടങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാകാം. എങ്കിലും, ധോണിയുടെ ശാന്തമായ നേതൃപാടവത്തോടുള്ള രഹാനെയുടെ ആദരവാണ് ഈ ടീമിൽ ധോണിക്ക് ഇടം നൽകിയതിലൂടെ വ്യക്തമാകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ രഹാനെയുടെ ഇലവനിൽ നാലാമതും ദ്രാവിഡ് മൂന്നാമനുമായാണ് ഇടംപിടിച്ചിരിക്കുന്നത്. രഹാനെയുടെ ടീമിലെ സ്പിൻ ആക്രമണത്തിന് രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും നേതൃത്വം നൽകുന്നു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ എന്നിവരടങ്ങുന്നതാണ് പേസ് ബൗളിംഗ് നിര.

എന്നാൽ, ലോകത്തെവിടെയും എതിരാളികളുടെ ഇരുപത് വിക്കറ്റുകളും വീഴ്ത്താൻ ശേഷിയുള്ളവരുടെ ഈ ബോളിങ് നിരയിൽ ബുംറയ്ക്കും ഇടം നൽകാമായിരുന്നില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. അ‌തുപോലെ തന്നെയാണ് കോലിയുടെ കാര്യവും. വിദേശ മണ്ണിൽ പോലും വിജയിക്കണമെന്ന വാശിയോടെ കളിച്ച കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് പിന്നിലെ പ്രധാന ശക്തികളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ്. അ‌ദ്ദേഹത്തെ എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യം ആരാധകർ ഉയർത്തുന്നുണ്ട്.

അജിങ്ക്യ രഹാനെ തിരഞ്ഞെടുത്ത ഓൾ-ടൈം ഇന്ത്യ ടെസ്റ്റ് ഇലവൻ ഇതാ: മുരളി വിജയ്, ശിഖർ ധവാൻ (ഓപ്പണർമാർ), രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, അജിങ്ക്യ രഹാനെ, എം.എസ്. ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ.

English Summary

Former Indian cricketer Ajinkya Rahane has revealed his all-time best Test XI. Most notably, prominent players like Virat Kohli and Jasprit Bumrah have not found a place in this team. Meanwhile, the side includes players such as Rahul Dravid, Sachin Tendulkar, and MS Dhoni.

ഹര്‍മന്‍പ്രീതും, ദീപ്തിയും തിളങ്ങി; ഇന്ത്യയ്ക്ക് 121 റണ്‍സ് ജയം, പരമ്പര
സിംബാബ്‌വെയ്‌ക്കെതിരായ വനിതാ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ 121 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 48.5 ഓവറില്‍ 207 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത വൈഷ്ണവി ശര്‍മയും, മൂന്ന് വിക്കറ്റെടുത്ത ദീപ്തി ശര്‍മയും ബൗളിങില്‍ തിളങ്ങി. സയാലി സത്ഗരെ, ജിന്തിമണി കലിത, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ബാറ്റിങില്‍ സെഞ്ചുറിയടിച്ച ദീപ്തി തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു. ഇന്ത്യയുടെ ടോപ് സ്‌കോററായ ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം. 126 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്.

70 പന്തില്‍ 49 റണ്‍സെടുത്ത മോഡസ്റ്റര്‍ മുപാചിക്കയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 57 പന്തില്‍ 46 റണ്‍സെടുത്ത ചിപൊ മുഗേരി തിരിപാനോയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരം ഒക്ടോബര്‍ 28-ന് നടക്കും.

ഹര്‍മന്‍പ്രീതിനും, ദീപ്തിക്കും സെഞ്ചുറി

ഹര്‍മന്‍പ്രീത് കൗറിന്റെയും ദീപ്തി ശര്‍മയുടെയും സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്‌. 50 ഓവറില്‍ ഇന്ത്യ ആറു വിക്കറ്റിന് 328 റണ്‍സെടുത്തു. ഹര്‍മന്‍പ്രീത് 121 പന്തില്‍ 126 റണ്‍സെടുത്തു. ദീപ്തി പുറത്താകാതെ 86 പന്തില്‍ 106 റണ്‍സ് അടിച്ചുകൂട്ടി.

Also Read: ഭിന്നതയുണ്ടെന്ന് ആരാ പറഞ്ഞത്? ഹർമൻപ്രീതിന്റെ സെഞ്ചുറി നേട്ടത്തിൽ എഴുന്നേറ്റുനിന്ന് കൈയടിച്ച് സ്മൃതി മന്ദാന

67 പന്തില്‍ 61 റണ്‍സെടുത്ത പ്രതിക റാവലും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ട് പന്തുകള്‍ നേരിട്ട സ്മൃതിക്ക് റണ്ണൊന്നുമെടുക്കാനായില്ല. വണ്‍ ഡൗണായെത്തിയ ഷഫാലി വര്‍മയും പെട്ടെന്ന് മടങ്ങി. എട്ടു പന്തുകള്‍ നേരിട്ട ഷഫാലിക്ക് എട്ടു റണ്‍സ് നേടാനെ സാധിച്ചുള്ളൂ. രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത് നോംവെലോ സിബാന്‍ഡയാണ്.

2.4 ഓവറില്‍ രണ്ട് വിക്കറ്റിന് 19 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാം മൂന്നാം വിക്കറ്റില്‍ പ്രതിക-ഹര്‍മന്‍പ്രീത് സഖ്യം 124 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 67 പന്തില്‍ 61 റണ്‍സെടുത്ത ശേഷമാണ് പ്രതിക മടങ്ങിയത്. പ്രതികയ്ക്ക് ശേഷം ക്രീസിലെത്തിയ തേജല്‍ ഹസാബ്‌നിസ് വന്നപോലെ മടങ്ങി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ ഹസാബ്‌നിസിന് സാധിച്ചുള്ളൂ. തുടര്‍ന്നാണ് ഹര്‍മന്‍പ്രീത്-ദീപ്തി സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. റിച്ച ഘോഷ് ഒമ്പത് പന്തില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. സയാലി സത്ഗാരെ മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

English Summary

India won the women's ODI series against Zimbabwe after securing a 121-run victory in the second match. Harmanpreet Kaur scored 126 runs and Deepti Sharma hit an unbeaten 106 to help India post 328 runs. Vaishnavi Sharma took four wickets and Deepti Sharma claimed three to bowl Zimbabwe out for 207 runs. India had already won the first match by nine wickets, with the final game scheduled for October 28.

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: വനിതാ സിംഗിൾസ് കിരീടം ആൻ സേ യങ്ങിന്; ആദ്യ സെറ്റ് നേടിയെങ്കിലും കീഴടങ്ങി സിന്ധു
പാരിസ്: ഫ്രഞ്ച് ഓപ്പൺ 2026 ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം ദക്ഷിണ കൊറിയയുടെ ആൻ സേ യങ്ങിന്. ​ഫൈനലിൽ ഇന്ത്യൻ താരം പിവി സിന്ധുവിനെ കീഴടക്കിയാണ് യങ് കിരീടം ചൂടിയത്. ലോക ഒന്നാം നമ്പർ താരമായ ആൻ സേ യങ്ങിനെതിരെ ആദ്യ സെറ്റിൽ മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. മിന്നുന്ന തുടക്കം നേടിയ സിന്ധു ആദ്യ ഗെയിമിൽ 21-16 എന്ന സ്‌കോറിന് കൊറിയൻ താരത്തെ അടിയറവ് പറയിപ്പിച്ചു. എന്നാൽ ലോക ഒന്നാം നമ്പർ താരത്തിന്റെ മികവ് പുറത്തെടുത്ത ആൻ സേ യങ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തുകയും സിന്ധുവിനെ കീഴടക്കി കിരീടം ചൂടുകയുമായിരുന്നു.

ആദ്യ ഗെയിം തോറ്റെങ്കിലും ശക്തമായി തിരിച്ചുവന്ന കൊറിയൻ താരം രണ്ടും മൂന്നും ഗെയിമുകൾ എളുപ്പത്തിൽ പിടിച്ചെടുത്ത് കിരീടം ചൂടുകയായിരുന്നു (21-11, 21-12). ഈ വിജയത്തോടെ ആൻ സേ യങ് തന്റെ തുടർച്ചയായ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടവും കരിയറിലെ തുടർച്ചയായ 50-ാം വിജയവും സ്വന്തമാക്കി. കൊറിയൻ താരത്തിനെതിരെ ഇതുവരെ നേരിട്ട എല്ലാ മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള സിന്ധുവിന് ഇത്തവണയും ആ ചരിത്രം തിരുത്താനായില്ല.

Also Read: ഇപ്പോൾ എല്ലാവരും സഞ്ജുവിന്റെ നെഞ്ചത്തേക്ക്? വൈഭവ് ഓപ്പണറാകണം, വാദിച്ച് മുൻ താരങ്ങൾ

ടൂർണമെന്റിൽ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് ലോക ചാമ്പ്യനും ഒളിമ്പിക് ജേതാവുമായ ആൻ സേ യങ് ഫൈനലിലെത്തിയത്. ഹെഡ്- ടു- ഹെഡ് കണക്കുകളിൽ കൊറിയൻ താരത്തിന് തന്നെയായിരുന്നു മുൻതൂക്കമുണ്ടെങ്കിലും, ആദ്യ ഗെയിമിൽ മികച്ച ഷോട്ടുകളിലൂടെയും നെറ്റ് പ്ലേയിലൂടെയും ശക്തമായ ചെറുത്തുനിൽപ്പ് സിന്ധു കാഴ്ചവച്ചു.

ലോക ഒൻപതാം റാങ്കുകാരിയായ സിന്ധുവിന് ലോക ഒന്നാം നമ്പർ താരമായ ആൻ സേ യങ് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ​ഫൈനൽ ജയിച്ചിരുന്നെങ്കിൽ, 1998-ൽ അപർണാ പോപ്പറ്റിന് ശേഷം ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടം സിന്ധുവിനെ തേടിയെത്തുമായിരുന്നു.

സെമിഫൈനലിൽ ജപ്പാന്റെ ഹിന അകേച്ചിയെ മൂന്ന് നീണ്ട ഗെയിമുകൾക്കൊടുവിൽ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനലിലേക്ക് മുന്നേറിയത് (21 - 10, 20 - 22, 21 - 16). ഈ സീസണിൽ ജപ്പാൻ ഓപ്പൺ കിരീടം ചൂടിയ സിന്ധുവിന്റെ രണ്ടാമത്തെ സൂപ്പർ 750 ഫൈനലായിരുന്നു ഇത്.

English Summary

South Korea’s An Se-young has won the women’s singles title at the 2026 French Open Badminton tournament. She secured the title by defeating Indian player PV Sindhu in the final. Sindhu, ranked ninth in the world, delivered an impressive performance in the first set against the world number one, An Se-young. However, the Korean star staged a strong comeback, comfortably winning the second and third games to claim the title.

Sanju Samson: ഇപ്പോള്‍ എല്ലാവരും സഞ്ജുവിന്റെ നെഞ്ചത്തേക്ക്? വൈഭവ് ഓപ്പണറാകണം, വാദിച്ച് മുന്‍ താരങ്ങള്‍
ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ വൈഭവ് സൂര്യവംശിയായിരുന്നു വണ്‍ ഡൗണായി കളിച്ചത്. എന്നാല്‍ എട്ടു പന്തുകള്‍ നേരിട്ട താരത്തിന് നാലു റണ്‍സ് മാത്രമേ നേടാനായുള്ളൂ. സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമായിരുന്നു ഓപ്പണര്‍മാര്‍. മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ ഇരുവരും പരാജയപ്പെടുകയും ചെയ്തു. 17 പന്തുകള്‍ നേരിട്ട സഞ്ജു 14 റണ്‍സെടുത്തപ്പോള്‍, അഭിഷേക് ശര്‍മ 21 പന്തില്‍ 27 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ വൈഭവിനെ വണ്‍ ഡൗണായി കളിപ്പിച്ചതിനെതിരെ മുന്‍ താരങ്ങളായ മുരളി കാര്‍ത്തിക്കും, ആര്‍ അശ്വിനും രംഗത്തെത്തി. വൈഭവും, അഭിഷേക് ശര്‍മയുമായിരുന്നു ഓപ്പണര്‍മാരായി കളിക്കേണ്ടിയിരുന്നതെന്നും, സഞ്ജു വണ്‍ ഡൗണായി ബാറ്റിങിന് എത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

മുതിർന്ന താരമെന്ന നിലയിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തയ്യാറാകണമായിരുന്നുവെന്ന് സോണി സ്പോർട്സ് നെറ്റ്‌വർക്കിലെ മത്സരവിശകലന പരിപാടിയില്‍ മുരളി കാര്‍ത്തിക് പറഞ്ഞു. മത്സരം തുടങ്ങുന്നതിന് മുമ്പ് താന്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞതാണ്. വൈഭവ് സൂര്യവംശി ഓപ്പണറായി കളിപ്പിക്കുമ്പോഴാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്. അദ്ദേഹത്തെ ആ പൊസിഷനില്‍ കളിപ്പിക്കണമായിരുന്നു. അവന്‍ മിഡില്‍ ഓര്‍ഡറില്‍ കളിച്ചിട്ടില്ല. അവനൊരു കുട്ടിയാണ്. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് പരിചയസമ്പന്നനായ താരങ്ങള്‍ ടീമിലുണ്ടാകേണ്ടത്. അവര്‍ക്ക് വ്യത്യസ്ത റോളുകളില്‍ കളിക്കാനാകും. ഇന്നത്തെ മത്സരത്തില്‍ ടീം വിജയിച്ചുവെന്നത് വേറെ കാര്യം. എങ്കിലും വൈഭവിനെ ഓപ്പണറായി കളിപ്പിക്കണമായിരുന്നുവെന്ന് കാര്‍ത്തിക് പറഞ്ഞു.

Also Read: Sanju Samson: സഞ്ജുവിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ത്? ഫിറ്റ്നസിനായി താരം ചെയ്യുന്നതെല്ലാം

അഭിഷേക് ശര്‍മയും, വൈഭവും സമാന ശൈലിയില്‍ കളിക്കുന്നവരാണ്. എന്നാല്‍ സഞ്ജുവിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാകും. ചിലപ്പോള്‍ പുതിയ പൊസിഷന്‍ അദ്ദേഹത്തിന് അത്ര അനുയോജ്യമാകണമെന്നില്ല. എന്തുകൊണ്ട് സഞ്ജുവിന്റെ സ്ഥാനം മാറ്റണമെന്ന് പലരും ചോദിക്കുമായിരിക്കും. എന്നാല്‍ സഞ്ജു സീനിയറാണ്. അതുകൊണ്ട് ഇത്തരം ഉത്തരവാദിത്തങ്ങള്‍ ചിലപ്പോള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും മുരളി കാര്‍ത്തിക് പറഞ്ഞു.

അശ്വിനും സമാന അഭിപ്രായം

ഒട്ടും പരിചിതമല്ലാത്ത പൊസിഷനിലാണ് വൈഭവ് കളിച്ചതെന്നും, അവിടെ അദ്ദേഹം പതിവ് ശൈലിയില്‍ കളിക്കാന്‍ പ്രയാസപ്പെട്ടെന്നും മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. പന്തിനെ കൃത്യമായി ടൈമിങ് ചെയ്യാന്‍ വൈഭവിന് സാധിച്ചില്ല. ഏതെങ്കിലും സീനിയര്‍ താരം അടുത്തെത്തി അദ്ദേഹത്തെ ശാന്തനാക്കാന്‍ ശ്രമിക്കണമായിരുന്നു. വൈഭവ് അസ്വസ്ഥനായിരുന്നുവെന്ന് തോന്നി. ആറാമത്തെ ഓവറില്‍ ക്രീസിലെത്തിയത് പോലും അദ്ദേഹത്തിന് ഇണങ്ങുന്ന കാര്യമല്ലെന്ന് അശ്വിന്‍ പറഞ്ഞു. വൈഭവും, അഭിഷേകും, സഞ്ജുവും പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ ഏഷ്യന്‍ ഗെയിംസിലെ പോലെ സഞ്ജുവായിരുന്നു വണ്‍ ഡൗണായി കളിക്കേണ്ടിയിരുന്നതെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

സഞ്ജുവിന്റെ നെഞ്ചത്തേക്ക്?

അതേസമയം, മുന്‍ താരങ്ങളുടെ ഇത്തരം അഭിപ്രായങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തി. എപ്പോഴും സഞ്ജുവിന്റെ പൊസിഷന്‍ മാത്രം എന്തിനാണ് അമ്മാനമാടുന്നതെന്നാണ് ആരാധകരുടെ ചോദ്യം. കൃത്യമായ പൊസിഷനില്‍ ബാറ്റ് ചെയ്യാനാകാത്തത് സഞ്ജുവിന് പല തവണ തിരിച്ചടിയായിരുന്നു.

English Summary

Ex-players Murali Kartik and Ravichandran Ashwin have spoken out against the decision not to field Vaibhav Sooryavanshi as an opener in the second T20 against New Zealand. Murali Kartik stated that Sooryavanshi should have opened the innings instead of batting in the middle order. Kartik believed senior player Sanju Samson should have taken the number three role. Ashwin described the young batsman's performance as a miss and compared him to a fish out of water.

MS Dhoni: ഡിസംബറിന് മുൻപ് തീരുമാനം! ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? മനസ് തുറന്ന് എംഎസ് ധോണി
ഐപിഎല്ലില്‍ ഇനിയും കളിക്കുമോയെന്നതില്‍ ഡിസംബറിന് മുമ്പ് തീരുമാനമെടുക്കുമെന്ന് സൂചന നല്‍കി എംഎസ് ധോണി. ബെംഗളൂരുവിൽ നടന്ന ഒരു ഹെൽത്ത് കെയർ പരിപാടിയിൽ സംസാരിക്കവേയാണ് ധോണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ക്യാപ്റ്റനായ ധോണിക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ബെംഗളൂരുവിൽ നടന്ന ഒരു ഹെൽത്ത് കെയർ പരിപാടിയിൽ വെച്ച്‌ ഇനിയൊരു സീസണിൽ കൂടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധോണി തമാശരൂപേണയാണ് മറുപടി നല്‍കിയത്.

"ഡോക്ടർ, എനിക്കൊരു പരിശോധന നടത്തേണ്ടതുണ്ട്. നിങ്ങൾ എനിക്ക് റിപ്പോർട്ട് നൽകണം. അതിനുശേഷം ഡിസംബറിന് മുൻപായി, ഒരു സീസൺ കൂടി കളിക്കാൻ എനിക്ക് എത്രത്തോളം ശേഷിയുണ്ടെന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്"-ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഇനി എനിക്ക് അതിന് സാധിച്ചില്ലെങ്കിൽ, ഈ പഴയ വിന്റേജ് വാഹനം റോഡിൽ നന്നായി ഓടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായതെല്ലാം ഡോക്ടർമാർ തന്നെ ചെയ്യേണ്ടിവരും. അതുകൊണ്ട് എല്ലാ സമ്മർദ്ദവും ഇപ്പോൾ അവരുടെ തലയിലാണെന്നും തമാശരൂപേണ ധോണി കൂട്ടിച്ചേര്‍ത്തു.

ആര്‍സിബിയെ പുകഴ്ത്തി ധോണി

നിലവിലെ ജേതാക്കളായ ആര്‍സിബിയെ ധോണി പുകഴ്ത്തി. ആര്‍സിബി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അതില്‍ ഒന്നും ഒളിച്ചുവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ കുറച്ചു സീസണുകളായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ധോണി പ്രത്യാശ പ്രകടിപ്പിച്ചു.

Also Read: Sanju Samson: സഞ്ജുവിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ത്? ഫിറ്റ്നസിനായി താരം ചെയ്യുന്നതെല്ലാം

"ഒരു ടീം എത്രത്തോളം ശക്തമാണെന്നതിൽ കാര്യമേയില്ലെന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. മത്സരദിവസം നിങ്ങൾ എങ്ങനെ കളിക്കുന്നു എന്നതിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. ഫോർമാറ്റിന്റെ ദൈർഘ്യം കുറയുന്തോറും മികച്ച ടീമുകൾ തമ്മിലുള്ള വ്യത്യാസവും വളരെ കുറവായിരിക്കും. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ ബുദ്ധിമുട്ടുകയാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ആർസിബി വളരെ വളരെ നന്നായി പ്രകടനം നടത്തി എന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിച്ചിട്ട് ഒരു കാര്യവുമില്ല"-ധോണി പറഞ്ഞു.

നല്ല സമയങ്ങളും മോശം സമയങ്ങളും ഉണ്ടാകും. എന്നാൽ അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം, ഒരു ടീമെന്ന നിലയിൽ ഏതൊക്കെ കാര്യങ്ങളിൽ പ്രവർത്തിക്കണം എന്നതുമാണ് നിർണ്ണായകം. കഴിഞ്ഞ രണ്ട് വർഷമായി ആർസിബി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തു, എന്നാൽ തങ്ങള്‍ക്ക്‌ കഴിഞ്ഞ രണ്ട് വർഷമായി അതിന് സാധിച്ചിട്ടില്ലെന്നും ധോണി വ്യക്തമാക്കി.

English Summary

Former India captain MS Dhoni hinted he might play one more IPL season depending on a fitness test before December. Missing the entire 2026 season due to a calf injury, he joked that his doctors need to keep his "vintage vehicle" running. Dhoni acknowledged Chennai Super Kings' recent struggles while praising Royal Challengers Bengaluru for their back-to-back title wins.

Sanju Samson: സഞ്ജുവിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ത്? ഫിറ്റ്നസിനായി താരം ചെയ്യുന്നതെല്ലാം
ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മലയാളിയായ സഞ്ജു സാംസണ്‍. മൈതാനത്ത് വമ്പന്‍ സിക്‌സറുകള്‍ പറത്താനും വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സഞ്ജുവിന് കഴിയുന്നതിന് പിന്നില്‍ പരിശീലനവും ഫിറ്റ്‌നസിനുള്ള പ്രാധാന്യവും വലിയ പങ്കുവഹിക്കുന്നു. ഭക്ഷണശീലങ്ങള്‍, വ്യായാമം, ഇഷ്ട വിഭവങ്ങള്‍, വിശ്രമം എന്നിവയെല്ലാം ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററുടെ ജീവിതത്തിന്റെ ഭാഗമാണ്.

സഞ്ജുവിന്റെ ഭക്ഷണക്രമത്തെക്കുറിച്ചും വ്യായാമരീതികളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും അറിയാം. എന്നാല്‍ ഒരു താരത്തിന്റെ പരിശീലനക്രമവും ഭക്ഷണരീതിയും കാലത്തിനും മത്സരക്രമത്തിനും അനുസരിച്ച് മാറാമെന്ന കാര്യവും ഓര്‍ക്കണം.

കപ്പയും മീന്‍കറിയും പ്രിയപ്പെട്ട വിഭവം

കേരളത്തിന്റെ തനത് ഭക്ഷണമായ കപ്പയും മീന്‍കറിയുമാണ് സഞ്ജുവിന്റെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്ന്. അമ്മ ലിജി തയാറാക്കുന്ന ഈ ഭക്ഷണത്തോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും യാത്രകള്‍ക്കുമിടയില്‍ വീട്ടിലെ ഭക്ഷണം സഞ്ജുവിന് ഗൃഹാതുരമായ അനുഭവം കൂടിയാണ്.

എന്നാല്‍ ഇഷ്ടഭക്ഷണം കഴിക്കുമ്പോഴും ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്ന രീതിയാണ് സഞ്ജു പിന്തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താനും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ പരിമിതപ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്.

പ്രഭാതഭക്ഷണത്തില്‍ പാലും പഴങ്ങളും

പാല്‍, ബദാം, പിസ്ത, ഈന്തപ്പഴം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ സഞ്ജുവിന്റെ പ്രഭാത ഭക്ഷണത്തില്‍ ഇടം നേടുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും പരിശീലനത്തിനുശേഷം വീണ്ടെടുക്കലിനും അനുയോജ്യമായ ഭക്ഷണത്തിന് കായികതാരങ്ങള്‍ പ്രാധാന്യം നല്‍കാറുണ്ട്.

Also Read: Sanju Samson: ‘അതെ ഞാന്‍ സഞ്ജുവിന്റെ പിആര്‍ ആടാ’! കളിയാക്കുന്നവര്‍ ഒരു മൂലയ്ക്കിരുന്ന് കരഞ്ഞോ; വായടപ്പിച്ച് അശ്വിന്‍

2026ല്‍ സഞ്ജു സാംസണ്‍ പഴങ്കഞ്ഞി കഴിക്കാന്‍ ആഗ്രഹിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയും ശ്രദ്ധ നേടിയിരുന്നു. മാസങ്ങളോളം കര്‍ശനമായ ഭക്ഷണക്രമം പിന്തുടര്‍ന്നതിനുശേഷം വീട്ടിലെ രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കപ്പ, മീന്‍കറി, ചമ്മന്തി തുടങ്ങിയ നാടന്‍ വിഭവങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു.

ജിമ്മില്‍ കരുത്തുറ്റ പരിശീലനം

ബാറ്റിങ്ങിലെ പവര്‍ ഹിറ്റിങ്ങിനും വിക്കറ്റ് കീപ്പിങ്ങിനും ശരീരത്തിന്റെ കരുത്തും വേഗവും ബാലന്‍സും നിര്‍ണായകമാണ്. സഞ്ജുവിന്റെ പരിശീലനത്തില്‍ കാലുകളുടെയും പുറത്തിന്റെയും കൈകളുടെയും കരുത്ത് വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌ക്വാറ്റ്സ്, ഡെഡ്ലിഫ്റ്റ്സ്, ശരീരത്തിന്റെ നിയന്ത്രണവും സ്‌ഫോടനാത്മക കരുത്തും മെച്ചപ്പെടുത്തുന്ന പരിശീലനങ്ങളും അദ്ദേഹത്തിന്റെ വ്യായാമക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

English Summary

Indian cricketer Sanju Samson is known for his explosive batting and commitment to fitness. From his love for traditional Kerala dishes like kappa and fish curry to his gym workouts and disciplined training, this article explores his food preferences, fitness habits and lifestyle.

നവംബർ 22-ന് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം; റൈസിങ് ഏഷ്യ കപ്പ് 2026 ഷെഡ്യൂൾ പ്രഖ്യാപിച്ചു
ദോഹ: 2026-ലെ റൈസിങ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്. ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നവംബർ 22-ന് നടക്കും. നേപ്പാൾ, യു.എ.ഇ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. നവംബർ 22-ന് ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.

സാധാരണയായി ഇത്തരം 'റൈസിംഗ്' ടൂർണമെന്റുകളിലേക്ക് ടീമുകൾ തങ്ങളുടെ 'എ' ടീമുകളെയാണ് അയക്കാറുള്ളത്. 2025-ലെ ടൂർണമെന്റിൽ ജിതേഷ് ശർമ്മയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്; വൈഭവ് സൂര്യവംശിയും ആ ടീമിൽ ഉൾപ്പെട്ടിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ എ ടീമിനെ നേരിട്ട ഇന്ത്യ എ ടീം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെമി വരെ എത്താനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ.

Also Read: ഗാലറികൾ നിറയ്ക്കാൻ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ; ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീരുന്നു! പ്രത്യേക സർവീസുമായി കൊച്ചി മെട്രോ

റൈസിംഗ് ഏഷ്യ കപ്പ് 2026 - ഫുൾ ഷെഡ്യൂൾ

നവംബർ 19, വ്യാഴം: ബംഗ്ലാദേശ് vs ഹോങ്കോംഗ് - രാവിലെ 9:00

നവംബർ 19, വ്യാഴം: ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ - ഉച്ചയ്ക്ക് 1:00

നവംബർ 20, വെള്ളി: പാകിസ്ഥാൻ vs യുഎഇ - രാവിലെ 9:00

നവംബർ 20, വെള്ളി: ഇന്ത്യ vs നേപ്പാൾ - ഉച്ചയ്ക്ക് 1:00

നവംബർ 21, ശനി: ശ്രീലങ്ക vs ഹോങ്കോംഗ് - രാവിലെ 9:00

നവംബർ 21, ശനി: ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ- ഉച്ചയ്ക്ക് 1:00

നവംബർ 22, ഞായർ: യുഎഇ vs നേപ്പാൾ- രാവിലെ 9:00

നവംബർ 22, ഞായർ: ഇന്ത്യ vs പാകിസ്ഥാൻ- ഉച്ചയ്ക്ക് 1:00

നവംബർ 23, തിങ്കൾ: അഫ്ഗാനിസ്ഥാൻ vs ഹോങ്കോംഗ്- രാവിലെ 9:00

നവംബർ 23, തിങ്കൾ: ശ്രീലങ്ക vs ബംഗ്ലാദേശ്- ഉച്ചയ്ക്ക് 1:00

നവംബർ 24, ചൊവ്വ: ഇന്ത്യ vs യുഎഇ- രാവിലെ 9:00

നവംബർ 24, ചൊവ്വ: പാകിസ്ഥാൻ vs നേപ്പാൾ- ഉച്ചയ്ക്ക് 1:00

നവംബർ 26, വ്യാഴം: സെമി ഫൈനൽ 1 (A1 vs B2)- ഉച്ചയ്ക്ക് 1:00

നവംബർ 27, വെള്ളി: സെമി ഫൈനൽ 2 (B1 vs A2)- ഉച്ചയ്ക്ക് 1:00

നവംബർ 29, ഞായർ: ഫൈനൽ- ഉച്ചയ്ക്ക് 1:00

English Summary

The Asian Cricket Council has announced the schedule for the 2026 Rising Asia Cup cricket tournament. India and Pakistan have been placed in the same group. The highly anticipated India-Pakistan clash- eagerly awaited by cricket fans- will take place on November 22. Nepal and the UAE are the other teams in this group.

Kerala Blasters: ഗാലറികള്‍ നിറയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു! പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി: അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു. വില്‍പന വൈകിയാണ് ആരംഭിച്ചതെങ്കിലും എത്രയും വേഗം ടിക്കറ്റുകള്‍ സ്വന്തമാക്കുന്ന തിരക്കിലാണ് ആരാധകര്‍. ഈസ്റ്റ്, നോര്‍ത്ത്, വെസ്റ്റ് ഗാലറികളിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. കൂടാതെ എ, ഇ ബ്ലോക്കുകളിലെ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഞായറാഴ്ച (ഒക്ടോബര്‍ 25) രാത്രി 7.30-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും, രണ്ടാം പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 4-1ന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിരുന്നു. ആദ്യ ഹോം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

ആരാധകര്‍ക്കായി പ്രത്യേക യാത്രാസൗകര്യങ്ങളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. മത്സരശേഷം അധിക ട്രെയിന്‍ സര്‍വീസുകളുണ്ടാകും. ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരശേഷം രാത്രി 9.30 മുതല്‍ 11.27 വരെ കലൂരില്‍ നിന്ന് തൃപ്പൂണിത്തുറ, ആലുവ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും.

ജെഎല്‍എന്‍ സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക സര്‍വീസുകളുടെ സമയം

തൃപ്പൂണിത്തുറയിലേക്ക്‌

ആലുവയിലേക്ക്‌

21.38

21.31

21.46

21.40

21.55

21.49

22.03

21.57

22.12

22.06

22.20

22.14

22.31

22.23

22.44

22.34

22.57

22.45

23.12

22.57

23.27

23.12

23.27

കൊച്ചി മെട്രോയുടെ അറിയിപ്പ്‌

"ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഐഎസ്എൽ മത്സരം കാണാൻ പോകുകയാണോ? മടക്കയാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ സർവീസുകൾ നീട്ടിയിരിക്കുന്നു. ക്യൂ ഒഴിവാക്കാൻ റിട്ടേൺ ടിക്കറ്റുകൾ നേരത്തെ വാങ്ങുക. മെട്രോ സ്റ്റേഷനുകളിലെ 'പേ ആൻഡ് പാർക്ക്' സൗകര്യം ഉപയോഗപ്പെടുത്തുക. പരിസ്ഥിതി സൗഹൃദമായി യാത്ര ചെയ്യൂ, ഗതാഗതക്കുരുക്കുകൾ ഒഴിവാക്കൂ"-കൊച്ചി മെട്രോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read: ഒടുവില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു; അനിശ്ചിതത്വങ്ങള്‍ ഒഴിവായി; ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കും

നേരത്തെ വാടകക്കരാറുമായി ബന്ധപ്പെട്ട് ജിസിഡിഎയും, ബ്ലാസ്റ്റേഴ്‌സും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം മത്സരത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തദ്ദേശ വകുപ്പിനെ സമീപിക്കുകയും, സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ ജിസിഡിഎ വാടകയിനത്തില്‍ ഇളവ് അനുവദിക്കുകയുമായിരുന്നു.

8-9 ലക്ഷം രൂപയായിരുന്നു ആദ്യം ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മൂന്നര ലക്ഷം രൂപ വാടക നിരക്കില്‍ സ്റ്റേഡിയം അനുവദിച്ചു. 25 ലക്ഷം രൂപ കരുതല്‍ തുകയായി നല്‍കണം. ആദ്യം നിലനിന്നിരുന്ന ഈ അനിശ്ചിതത്വം മൂലം ടിക്കറ്റ് വില്‍പന വൈകിയാണ് ആരംഭിച്ചത്.

English Summary

Kerala Blasters will face Mumbai City FC in their upcoming ISL home match at the Jawaharlal Nehru Stadium in Kochi. Match tickets are selling out rapidly after initial uncertainty caused by a stadium rent dispute was resolved. Kochi Metro has announced extended operating hours and special late-night train services for returning fans.

ബൗളർമാരെ ഇരകളായി കാണുന്നു, ജീവിതത്തിൽ വർത്തമാനകാലത്ത് ജീവിക്കുക എന്ന പാഠം പഠിച്ചു; മനസ് തുറന്ന് ഭുവി
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അ‌പൂർവങ്ങളിൽ അ‌പൂർവമായ ഒരു തിരിച്ചുവരവായിരുന്നു ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റേത്. ഏതാണ്ട് നാല് വർഷത്തോളം ദേശീയ ടീമിൽ നിന്ന് പുറത്തായിരുന്ന അ‌ദ്ദേഹം ഒടുവിൽ അ‌ടുത്തിടെ നടന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിലൂടെ ഇന്ത്യൻ ടീമിലേക്കുള്ള തന്റെ മടങ്ങിവരവ് കുറിച്ചു. ഇന്ത്യൻ ടീമിൽ ദീർഘനാൾ ഇടം ലഭിക്കാതിരുന്നിട്ടും ക്രിക്കറ്റിനോടുള്ള താൽപര്യം ഒട്ടും കുറയാതെ തന്റെ രീതികൾ കൃത്യമായി തുടർന്ന ഭുവിയുടെ കഴിഞ്ഞ കാല ജീവിതം ചെറിയ തിരിച്ചടികളിൽ പോലും പതറുന്നവർക്കുള്ള വലിയ പാഠമാണ്. ടീമിലേക്ക് തിരിച്ചെത്തയതിന് പിന്നാലെ, ബിസിസിഐ പങ്കുവെച്ച ഒരു വീഡിയോയിൽ തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചും മറ്റും ഭുവനേശ്വർ കുമാർ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്.

ഇന്ത്യൻ ജഴ്സിയിൽ കളിക്കാൻ സാധിക്കാതിരുന്നിട്ടും വലിയ പ്രതീക്ഷകളൊന്നും വെച്ചുപുലർത്താതെ വാർത്തകളിലോ ഭാവിയിലോ ശ്രദ്ധിക്കാതെ 'വർത്തമാനകാലത്ത്' മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് തനിക്ക് കരുത്തായതെന്ന് 36 വയസുകാരനായ ഭുവനേശ്വർ പറയുന്നു. ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നതിന് പകരം, വർത്തമാനകാലത്ത് ജീവിക്കുക എന്നതായിരുന്നു തന്റെ സമീപനത്തിന്റെ കാതൽ എന്ന് അദ്ദേഹം പറഞ്ഞു.

Also Read: “രാജ്യം മുഴുവൻ നിങ്ങളിൽ വിശ്വസിക്കുന്നു”; ഗംഭീറിന്റെയും കൊട്ടക്കിന്റെയും വാക്കുകൾ കരുത്തായെന്ന് തിലക് വർമ്മ

"എന്റെ മാനസികാവസ്ഥ വളരെ ലളിതമാണ്. എനിക്ക് എന്നിൽ നിന്ന് വലിയ പ്രതീക്ഷകളൊന്നുമില്ല. കഴിഞ്ഞ 3-4 വർഷമായി കാര്യങ്ങൾ എനിക്ക് അനുകൂലമായി വന്നത് അങ്ങനെയാണ്. പ്രതീക്ഷകളൊന്നുമില്ല, വെറുതെ നിങ്ങളുടെ ജോലി ചെയ്തുകൊണ്ടിരിക്കുക. സാധാരണയായി നമ്മൾ 'വർത്തമാനകാലത്ത് ജീവിക്കുക' എന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ട്, ഭാവിയെക്കുറിച്ച് ചിന്തിക്കാറില്ല. ഇപ്പോൾ ഞാനും അത്തരമൊരു മാനസികാവസ്ഥയിലാണ്. കഴിഞ്ഞ 3-4 വർഷമായി ഇതാണ് ഞാൻ പിന്തുടരുന്നത്," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

"ഞാൻ രാജ്യത്തിനായി കളിച്ചിരുന്നില്ല എന്നത് സത്യമാണ്. എന്നാൽ ആ കാലയളവിൽ ഞാൻ ചെയ്ത കാര്യങ്ങളും, ഒരു വ്യക്തിയെന്ന നിലയിൽ എനിക്കുണ്ടായ പക്വതയും വർത്തമാനകാലത്ത് ജീവിക്കുക എന്നതാണ് എന്നെ പഠിപ്പിച്ചത്. ഈ നാല് വർഷത്തിനിടയിൽ, ഇന്ത്യൻ ജേഴ്സിയിലേക്ക് തിരിച്ചെത്താൻ ഞാൻ ഒരിക്കലും നിർബന്ധബുദ്ധിയോടെ ശ്രമിച്ചിട്ടില്ല. സത്യം പറഞ്ഞാൽ, ഈ നാല് വർഷം എങ്ങനെ കടന്നുപോയി എന്ന് പോലും എനിക്കറിയില്ല. കാര്യങ്ങൾ വലിയ രീതിയിൽ മാറിമറിഞ്ഞു, അതിൽ ഐപിഎല്ലിന് (IPL) വലിയ പങ്കുണ്ട്."

"കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും, ഞാൻ ഐപിഎല്ലിലേക്ക് പോകുമ്പോൾ യാതൊരു പ്രതീക്ഷകളും ഉണ്ടായിരുന്നില്ല. എന്നിൽ നിന്ന് എനിക്കും വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഞാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല എന്നല്ല ഇതിനർത്ഥം. ഫിറ്റ്‌നസ്, കഴിവുകൾ, മാനസികമായ വശങ്ങൾ എന്നിങ്ങനെ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഞാൻ നടത്തിയിരുന്നു. പക്ഷേ, ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിൽ യാതൊരു മുൻധാരണയോ പ്രതീക്ഷയോ ഉണ്ടായിരുന്നില്ല," എന്ന് ഭുവി വെളിപ്പെടുത്തി.

"തീർച്ചയായും, ടീമിന് വേണ്ടി സംഭാവന നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ ഐപിഎല്ലിൽ പങ്കെടുക്കുമെന്നും, രണ്ട് വർഷത്തിനുള്ളിൽ രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല''. ടി20 ക്രിക്കറ്റിൽ ബാറ്റ്‌സ്മാൻമാർ കൂടുതൽ ആക്രമണോത്സുകരാവുകയും ഉയർന്ന സ്കോറുകൾ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ക്രിക്കറ്റിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകൾ മനസ്സിലാക്കാൻ ഐപിഎൽ തന്നെ സഹായിച്ചുവെന്ന് ഭുവനേശ്വർ കരുതുന്നു.

ഇംപാക്ട് പ്ലെയർ' നിയമവും മറ്റ് മാറ്റങ്ങളും കാരണം ബാറ്റ്‌സ്മാന്മാർ കൂടുതൽ ആക്രമണകാരികളായി മാറുകയും 200 പ്ലസ് സ്കോറുകൾ സാധാരണയാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും ബൗളർമാരെ കേവലം 'ഇരകൾ'ആയി കാണേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൃത്യമായ പ്ലാനിംഗിലൂടെ ബാറ്റ്‌സ്മാനെ തങ്ങൾക്കാവശ്യമുള്ള രീതിയിൽ ഷോട്ട് കളിപ്പിക്കാൻ ബൗളർമാർക്ക് കഴിയും. ഇരകളല്ല, കളി നിയന്ത്രിക്കുന്നവർ ആണ് ബൗളർമാരെന്നും ഭുവി അ‌ഭിപ്രായപ്പെട്ടു. കൃത്യമായ പ്ലാനിംഗിലൂടെ ബാറ്റ്‌സ്മാനെ തങ്ങൾക്കാവശ്യമുള്ള രീതിയിൽ ഷോട്ട് കളിപ്പിക്കാൻ ബൗളർമാർക്ക് കഴിയുമെന്നും അ‌ദ്ദേഹം പറഞ്ഞു.

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ ആദ്യ വിജയത്തെക്കുറിച്ചും ഭുവി പറയുന്നുണ്ട്. ഇത്തരമൊരു മികച്ച തുടക്കം പരമ്പരയുടെ ബാക്കി ഭാഗങ്ങളിൽ ടീമിന്റെ ആത്മവിശ്വാസത്തിന് വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ഫോർമാറ്റുകളിലും ഇത്തരമൊരു തുടക്കം ലഭിക്കുന്നത് വരാനിരിക്കുന്ന മത്സരങ്ങളിലും ഗുണകരമാകും. ഒരു നല്ല തുടക്കം ലഭിച്ചാൽ, മികച്ച പ്രകടനം കാഴ്ചവെക്കാനും പരമ്പര വിജയിക്കാനുമുള്ള ആത്മവിശ്വാസം എല്ലാവരിലും ഉണ്ടാകുമെന്നും ഭുവനേശ്വർ കുമാർ പറഞ്ഞു.

English Summary

Indian pacer Bhuvneshwar Kumar has stated that his experiences during his time away from the Indian team- along with the personal maturity he gained- taught him the importance of living in the present. Bhuvi shared these insights in a video released by the BCCI, following his return to the Indian squad after a four-year absence.

“രാജ്യം മുഴുവൻ നിങ്ങളിൽ വിശ്വസിക്കുന്നു”; ഗംഭീറിന്റെയും കൊട്ടക്കിന്റെയും വാക്കുകൾ കരുത്തായെന്ന് തിലക് വർമ്മ
തിലക് വര്‍മയുടെയും, നിതീഷ് കുമാര്‍ റെഡ്ഡിയുടെയും, നമന്‍ ധീറിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചത്. തോല്‍ക്കുമെന്ന് കരുതിയ മത്സരത്തിലാണ് ഇന്ത്യ അപ്രതീക്ഷിതമായി വിജയിച്ചത്. 181 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 10.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 70 എന്ന നിലയിലായിരുന്നു ഇന്ത്യ (Image Credit Source: PTI).

ആറാമനായി ക്രീസിലെത്തിയ തിലക് പുറത്താകാതെ 26 പന്തില്‍ 51 റണ്‍സെടുത്തു. ഏഴാമനായി എത്തിയ നമന്‍ ധീര്‍ 17 പന്തില്‍ 31 റണ്‍സെടുത്തു. എട്ടാമനായി എത്തിയ നിതീഷ് 13 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. പരിശീലകര്‍ തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് തിലക് മത്സരശേഷം മനസ് തുറന്നു.

മത്സരത്തിന് മുൻപ് ഹെഡ് കോച്ച് ഗൗതം ഗംഭീറിനോടും ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്കിനോടും സംസാരിച്ചിരുന്നതായി തിലക് പറഞ്ഞു. അവർ തനിക്ക് പൂർണ്ണ പിന്തുണ നൽകിയതായും 23-കാരനായ താരം  വ്യക്തമാക്കി. അവസാനം വരെ ക്രീസിൽ ഉറച്ചുനിൽക്കാനാണ് താൻ ലക്ഷ്യമിട്ടതെന്നും, ഇന്ത്യയെ വിജയിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും താരം വ്യക്തമാക്കി. തിലകായിരുന്നു ‘പ്ലെയര്‍ ഓഫ് ദ മാച്ച്’.

“അവസാനം വരെ കളിക്കണം എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. ഇന്നത്തെ മത്സരത്തിന് മുൻപ് ഗൗതം സാറും കോട്ടക് സാറും എന്നോട് പറഞ്ഞിരുന്നു – ‘രാജ്യം മുഴുവൻ നിന്നെ വിശ്വസിക്കുന്നു. നീ അവസാനം വരെ ബാറ്റ് ചെയ്താൽ നമുക്ക് ജയിക്കാം’ എന്ന്. എനിക്ക് എന്നെക്കുറിച്ച് തന്നെ വലിയ അഭിമാനം തോന്നുന്നു”- തിലക് വര്‍മയുടെ വാക്കുകള്‍.

നമാൻ ധീർ വഹിച്ച നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.  നമുക്ക് അവസാനം വരെ നിൽക്കാമെന്ന് നമാനോട് പറഞ്ഞിരുന്നു. പിച്ചിൽ വേഗത കുറവായിരുന്നു. സ്പിന്നർമാർ പന്തെറിയുമ്പോൾ  നന്നായി  റൺസ് എടുക്കാമെന്ന് താന്‍ നമാനോട് പറഞ്ഞിരുന്നു. എന്നാൽ നിർഭാഗ്യവശാൽ മിച്ചൽ സാന്റ്നറുടെ അവസാന ഓവറിൽ നമാൻ പുറത്തായി. ഇല്ലെങ്കിൽ 18-ാം ഓവറിൽ തന്നെ നമുക്ക് വിജയിക്കാൻ കഴിയുമായിരുന്നുവെന്നും തിലക് വര്‍മ കൂട്ടിച്ചേര്‍ത്തു.

അ‌ഞ്ച് കിരീട നേട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന ‘പോളി’! ബിഗ് മാൻ കരുത്തിൽ തിരിച്ചുവരുമോ മും​ബൈ ഇന്ത്യൻസ് പ്രതാപം
പരാജയങ്ങളുടെ പടുകുഴിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ, അ‌ഞ്ച് തവണ ഐപിഎൽ കിരീട നേട്ടത്തിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം കീറോൺ പൊള്ളാർഡിനെ, തങ്ങളുടെ സ്വന്തം പോളിയെ ഹെഡ് കോച്ചായി നിയമിച്ചിരിക്കുകയാണ് മും​ബൈ ഇന്ത്യൻസ്. വരുന്ന ഐപിഎൽ സീസണിനായി പുത്തൻ ഉണർവോടെ അ‌ടിമുടി മാറിക്കൊണ്ടിരിക്കുന്ന മും​ബൈയുടെ നിർണായക നീക്കമായി ഈ നിയമനം വിലയിരുത്തപ്പെടുന്നു. ദീർഘനാൾ ടീമിനൊപ്പമുണ്ടായിരുന്ന ശ്രീലങ്കൻ ഇതിഹാസ താരം മഹേല ജയവർധനെ ഈ മാസത്തിന്റെ തുടക്കത്തിൽ രാജിവച്ച ​ഒഴിവിലേക്കാണ് ഇപ്പോൾ കീറോൺ പൊള്ളാർഡ് നിയമിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ മും​ബൈ ഇന്ത്യൻസിന്റെ ബാറ്റിങ് കോച്ച് ആണ് പൊള്ളാർഡ്, ഈ സ്ഥാനത്തുനിന്ന് പ്രമോഷൻ നൽകിയാണ് ഹെഡ് കോച്ചായി നിയമിച്ചിരിക്കുന്നത്.

മും​ബൈ ഇന്ത്യൻസിനായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് പൊള്ളാർഡ്. 2010-ലെ ഐപിഎല്ലിന് മുന്നോടിയായാണ് മും​ബൈ​ പൊള്ളാർഡിനെ ആദ്യം ടീമിലെത്തിച്ചത്. തുടർന്ന് 2022 നവംബറിൽ ടൂർണമെന്റിൽ നിന്ന് വിരമിക്കുന്നത് വരെ അദ്ദേഹം മുംബൈ ഇന്ത്യൻസിനായി കളിച്ചു. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ ടീമിലെ നിർണായക ഘടകങ്ങളിലൊന്നായി പൊള്ളാർഡും ഉണ്ടായിരുന്നു.

വിരമിച്ച ശേഷം, 2023 സീസൺ മുതൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ചായി പൊള്ളാർഡ് ഉണ്ട്. ടി20 സ്പെഷലിസ്റ്റ് ആയ പൊള്ളാർഡിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്കുള്ള വരവ് മും​ബൈയെ കൂടുതൽ ശക്തമാക്കും എന്നാണ് ടീം പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ, ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്ണുകൾ നേടിയവരുടെയും സിക്സറുകൾ അടിച്ചവരുടെയും പട്ടികയിൽ മുൻനിരയിലുള്ള താരമാണ് പൊള്ളാർഡ്.

Also Read: IND vs NZ 2nd T20I: തിലകിനെ കളിയാക്കിയവരൊക്കെ എവിടെപ്പോയ്? ഇന്ത്യയ്ക്ക് ‘ത്രില്ലിങ്’ ജയം

തങ്ങളുടെ പുതിയ ഹെഡ് കോച്ചായി കീറോൺ പൊള്ളാർഡിനെ നിയമിച്ച വിവരം മും​ബൈ ഇന്ത്യൻസ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്ഥാനക്കയറ്റത്തിന് പിന്നാലെ പൊള്ളാർഡും പ്രതികരിച്ചു. "മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുന്നത് വലിയൊരു ബഹുമതിയായി കാണുന്നു. എന്റെ ജീവിതത്തിലും കരിയറിലും മുംബൈ ഇന്ത്യൻസിന് വലിയ സ്ഥാനമുണ്ട്. ഈ ടീമിനോടും കളിക്കാരോടും, ആരാധകരോടും എനിക്കുള്ള ബന്ധം വളരെ വലുതാണ്." - എന്നായിരുന്നു അ‌ദ്ദേഹത്തിന്റെ പ്രതികരണം.

അ‌ധികം ​വൈകാതെ മും​ബൈ നിലവിലെ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയെ മാറ്റും എന്നാണ് സൂചന. പുതിയ ക്യാപ്റ്റനെ ഉടനെ മും​ബൈയ്ക്ക് കിട്ടും എന്നർഥം. 2010 മുതൽ 16 വർഷത്തോളമായി മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ പ്രധാന സാന്നിധ്യമാണ് പൊള്ളാർഡ്. ടീമിന്റെ സംസ്‌കാരം, ഡ്രസിംഗ് റൂം അന്തരീക്ഷം, മാനേജ്‌മെന്റിന്റെ പ്രതീക്ഷകൾ എന്നിവ അദ്ദേഹത്തിന് കൃത്യമായി അറിയാം.

പുറത്തുനിന്നൊരു പരിശീലകൻ വരുമ്പോൾ ഉണ്ടാകുന്ന പൊരുത്തപ്പെടൽ ഘട്ടം പൊള്ളാർഡിന്റെ കാര്യത്തിൽ ആവശ്യമില്ല. കളിക്കാരനെന്ന നിലയിലും ബാറ്റിംഗ് കോച്ചെന്ന നിലയിലും താരങ്ങളുടെ ബഹുമാനം നേടിയിട്ടുള്ള പൊള്ളാർഡിന് ഹെഡ് കോച്ച് എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിനെ ഒരു കുടംബമായി നയിക്കാനും കഴിയും എന്ന് വിലയിരുത്തപ്പെടുന്നു. സമ്മർദ്ദഘട്ടങ്ങളെ എങ്ങനെ അതിജീവിക്കണമെന്നും വലിയ ടൂർണമെന്റുകളിൽ എങ്ങനെ ചാമ്പ്യന്മാരാകണമെന്നും അനുഭവ സമ്പത്തിൽ നിന്ന് ടീമിന് പകർന്നുനൽകാൻ അദ്ദേഹത്തിന് സാധിക്കും.

ബാറ്റിംഗ് കോച്ചായിരുന്ന സമയത്ത് തിലക് വർമ്മ, നിഹാൽ വധേര തുടങ്ങിയ യുവതാരങ്ങൾക്ക് വലിയ പിന്തുണയും ആത്മവിശ്വാസവുമാണ് പൊള്ളാർഡ് നൽകിയത്. ഹെഡ്കോച്ചായി ചുമതല ഏൽക്കുന്നതോടെ ടീമിന്റെ നിയന്ത്രണം പൊള്ളാർഡിന്റെ കൈകളിൽ എത്തുന്നത് മുംബൈ ഇന്ത്യൻസിന് പുതിയ ഊർജ്ജവും കൃത്യമായ ദിശാബോധവും നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. അ‌തിനാൽത്തന്നെ വരുന്ന സീസണിൽ ഒരു പുതിയ മും​ബൈ ഇന്ത്യൻസിനെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

സഹതാരങ്ങളും ആരാധകരും സ്നേഹത്തോടെ പോളി എന്ന് വിളിക്കുന്ന പൊള്ളാർഡ് ഏത് ബൗളിംഗ് നിരയെയും തച്ചുടയ്ക്കുന്ന അതിവേഗ ബാറ്റിംഗ് ശൈലി കൊണ്ട് 'ദി ഡിസ്ട്രോയർ' എന്ന വിശേഷണത്തിന്റെയും ഉടമയാണ്. മൈതാനത്തെ തന്റെ കൂറ്റൻ ശരീരപ്രകൃതിയും സാന്നിധ്യവും മുൻനിർത്തി ബിഗ് മാൻ എന്ന പേരും ​കീറോൺ പൊള്ളാർഡിന് ഉണ്ട്.

English Summary

Mumbai Indians have appointed West Indies legend Kieron Pollard- who was part of the team during their five IPL title victories- as head coach. This appointment is seen as a crucial move by Mumbai Indians, who are undergoing a major transformation with renewed vigor ahead of the upcoming IPL season. Kieron Pollard fills the vacancy left by Sri Lankan legend Mahela Jayawardene, who had been with the team for a long time and resigned earlier this month.

Kerala vs Bengal: ഒഡീഷയെ തീര്‍ത്തു, ഇനി ബംഗാള്‍; രഞ്ജി ട്രോഫിയില്‍ ആത്മവിശ്വാസത്തോടെ കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ നേടിയ ഇന്നിങ്‌സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത മത്സരത്തില്‍ ബംഗാളിനെ നേരിടാനൊരുങ്ങി കേരളം. തിരുവനന്തപുരം മംഗലാപുരത്തെ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാവിലെ 9.30-ന് കേരളം-ബംഗാള്‍ മത്സരം ആരംഭിക്കും. ബംഗാളിനെതിരായ മത്സരത്തിനുള്ള സ്‌ക്വാഡ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും പോലെ വിഷ്ണു വിനോദ് ബംഗാളിനെതിരായ പോരാട്ടത്തിലും കേരളത്തെ നയിക്കും. സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ജലജ് സക്‌സേന തുടങ്ങിയ താരങ്ങളും സ്‌ക്വാഡിലുണ്ട്.

കേരള സ്‌ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, അഭിഷേക് ജെ നായര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെഎസ്, അഭിജിത്ത് പ്രവീണ്‍ വി, നിധീഷ് എംഡി, പവന്‍ രാജ്, ബേസില്‍ എന്‍പി.

കെസിഎ പങ്കുവെച്ച പോസ്റ്റ്:

കേരളം ആത്മവിശ്വാസത്തില്‍

ഒഡീഷയ്‌ക്കെതിരെ ഇന്നിങ്‌സിനും 36 റണ്‍സിനുമായിരുന്നു കേരളത്തിന്റെ ജയം. ആദ്യ ഇന്നിങ്‌സില്‍ കേരളം 404 റണ്‍സെടുത്തു. ഒഡീഷ ആദ്യ ഇന്നിങ്‌സില്‍ 225 റണ്‍സിനും, രണ്ടാമത്തേതില്‍ 143 റണ്‍സിനും ഓള്‍ ഔട്ടായി. മുഹമ്മദ് അസ്ഹറുദ്ദീന്റെയും (പുറത്താകാതെ 263 പന്തില്‍ 139), സച്ചിന്‍ ബേബിയുടെയും (235 പന്തില്‍ 112) എന്നിവരുടെ സെഞ്ചുറി മികവിലും, ആദിത്യ സര്‍വതെയുടെ അര്‍ധ സെഞ്ചുറി (77 പന്തില്‍ 53) കരുത്തിലുമാണ് ആദ്യ ഇന്നിങ്‌സില്‍ കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Also Read: IND vs NZ 2nd T20I: തിലകിനെ കളിയാക്കിയവരൊക്കെ എവിടെപ്പോയ്? ഇന്ത്യയ്ക്ക് ‘ത്രില്ലിങ്’ ജയം

നാലു വിക്കറ്റുകളോടെ വൈശാഖ് ചന്ദ്രനും, മൂന്ന് വിക്കറ്റോടെ ആദിത്യ സര്‍വതെയും കേരളത്തിന്റെ ബൗളിങിന് കരുത്ത് പകര്‍ന്നപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ഒഡീഷ 225 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ജലജ് സക്‌സേന കേരളത്തിനായി അഞ്ച് വിക്കറ്റുകള്‍ പിഴുതു.

ജാര്‍ഖണ്ഡിനെതിരായ കേരളത്തിന്റെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 587 റണ്‍സാണ് ജാര്‍ഖണ്ഡ് അടിച്ചുകൂട്ടിയത്. കേരളം ആദ്യ ഇന്നിങ്‌സില്‍ 395 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ മത്സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 62 എന്ന നിലയിലായിരുന്നു കേരളം.

രണ്ട് വിജയങ്ങളുമായി ബംഗാള്‍

രഞ്ജി ട്രോഫിയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗാള്‍ കേരളത്തെ നേരിടാനെത്തുന്നത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ ഒമ്പത് വിക്കറ്റിനും, സര്‍വീസസിനെ 60 റണ്‍സിനും ബംഗാള്‍ തോല്‍പിച്ചു.

English Summary

Kerala is set to play against Bengal in the upcoming Ranji Trophy match at Thiruvananthapuram. Vishnu Vinod will continue to lead the Kerala squad for this crucial encounter. The team enters this match high on confidence following a dominant innings victory over Odisha. In contrast, Bengal arrives in Thiruvananthapuram boasting two consecutive wins from their opening matches.

IND vs NZ 2nd T20I: തിലകിനെ കളിയാക്കിയവരൊക്കെ എവിടെപ്പോയ്? ഇന്ത്യയ്ക്ക് ‘ത്രില്ലിങ്’ ജയം
ക്രൈസ്റ്റ്ചര്‍ച്ച: തോല്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച മത്സരത്തില്‍, അവിശ്വസനീയ തിരിച്ചുവരവ് നടത്തി തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ 'ത്രില്ലിങ്' ജയം. 181 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 180, ഇന്ത്യ 19.5 ഓവറില്‍ ആറു വിക്കറ്റിന് 181. 10.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 70 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ തിലക് വര്‍മയും (പുറത്താകാതെ 26 പന്തില്‍ 51), നമാന്‍ ധീറും (17 പന്തില്‍ 31), നിതീഷ് കുമാര്‍ റെഡ്ഡിയും (13 പന്തില്‍ 26) മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

നിതീഷിന്റെയും തിലകിന്റെയും അപരാജിതമായ ഏഴാം വിക്കറ്റ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് 69 റണ്‍സാണ് സമ്മാനിച്ചത്. സഞ്ജു സാംസണ്‍ (17 പന്തില്‍ 14), അഭിഷേക് ശര്‍മ (21 പന്തില്‍ 27), വൈഭവ് സൂര്യവംശി (എട്ടു പന്തില്‍ നാല്), ശ്രേയസ് അയ്യര്‍ (11 പന്തില്‍ ഏഴ്), അക്‌സര്‍ പട്ടേല്‍ (ഒമ്പത് പന്തില്‍ 11) എന്നിവര്‍ നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനു വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ നാലു വിക്കറ്റ് വീഴ്ത്തി.

ന്യൂസിലന്‍ഡിന് 180 റണ്‍സ്‌

ഗ്ലെന്‍ ഫിലിപ്‌സിന്റെയും, ബെവന്‍ ജേക്കബ്‌സിന്റെയും അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചുകൂട്ടിയത്. 43 പന്തില്‍ 70 റണ്‍സെടുത്ത ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട ബെവണ്‍ ജേക്കബ്‌സ് 58 റണ്‍സെടുത്തു. നാല് വീതം ഫോറും, സിക്‌സും അടങ്ങുന്നതായിരുന്നു ഫിലിപ്‌സിന്റെ പ്രകടനം. ജേക്കബ്‌സ് അഞ്ച് ഫോറും, ഒരു സിക്‌സും അടിച്ചുകൂട്ടി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറംമങ്ങിയത് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താനുള്ള ന്യൂസിലന്‍ഡിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

Also Read: Mumbai Indians : ശനിയുടെ അപഹാരം മാറുമോ! കീറോൺ പൊള്ളാർഡ് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തില്‍ ഏഴു റണ്‍സെടുത്ത ടിം സെയ്‌ഫെര്‍ട്ടിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

വണ്‍ ഡൗണായെത്തിയ ഡാരില്‍ മിച്ചലിന് വെറും അഞ്ച് പന്തുകള്‍ നേരിടാനെ സാധിച്ചുള്ളൂ. ആറു റണ്‍സെടുത്ത മിച്ചലിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. സെയ്‌ഫെര്‍ട്ടിന്റെയും, മിച്ചലിന്റെയും ക്യാച്ചുകള്‍ സ്വന്തമാക്കിയത് തിലക് വര്‍മയായിരുന്നു.

ഫിന്‍ അലന്‍-14 പന്തില്‍ 16, മിച്ചല്‍ സാന്റ്‌നര്‍-അഞ്ച് പന്തില്‍ നാല് നോട്ടൗട്ട്, മൈക്കല്‍ ബ്രേസ്‌വെല്‍-രണ്ട് പന്തില്‍ 10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

English Summary

India secured a thrilling four-wicket victory against New Zealand in the second T20I in Christchurch. Chasing a target of 181, India recovered from 70-5 thanks to crucial knocks from Tilak Varma, Naman Dhir, and Nitish Kumar Reddy. Earlier, half-centuries from Glenn Phillips and Bevon Jacobs helped New Zealand post 180-5 in their 20 overs. India successfully chased down the target with one ball to spare to claim the match.

Mumbai Indians : ശനിയുടെ അപഹാരം മാറുമോ! കീറോൺ പൊള്ളാർഡ് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ
മുംബൈ : ഐപിഎൽ 2027ന് മുന്നോടിയായി അടിമുടി മാറ്റത്തിനായി ഒരുങ്ങി മുംബൈ ഇന്ത്യൻസ്. പടി ഇറങ്ങിയ മഹേള ജയവർധനയ്ക്ക് പകരം മുംബൈ ഇന്ത്യൻസ് ഇതിഹാസം കീറോൺ പൊള്ളാർഡിനെ എംഐയുടെ മുഖ്യപരിശീലകനായി ഫ്രാഞ്ചൈസി നിയമിച്ചു. ജയവർധന പരിശീലക സ്ഥാനം ഒഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് മുംബൈ ടീം മാനേജ്മെൻ്റിൻ്റെ പ്രഖ്യാപനം. നേരത്തെ ജയവർധനയുടെ കിഴീൽ ബാറ്റിങ് കോച്ചായിരുന്നു പൊള്ളാർഡ്.

ഈ മാസത്തിൻ്റെ തുടക്കത്തിലായിരുന്നു ജയവർധന മുംബൈയുടെ കോച്ചിങ് ചുമതലയിൽ നിന്നും പടി ഇറങ്ങിയത്. 2024 സീസണിന് മുന്നോടിയായിട്ടായിരുന്നു ജയവർധനയെ മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകനായി നിയമിക്കുന്നത്. നേരത്തെ 2017 മുതൽ 2022 വരെ മുംബൈയെ ശ്രീലങ്കൻ ഇതിഹാസം പരിശീലിപ്പിച്ചിരുന്നു. അതേസമയം 2020ന് ശേഷം ഐപിഎൽ കിരീടം മുംബൈയിലേക്കെത്തിട്ടില്ല. ക്യാപ്റ്റൻസി മാറ്റവും ഹാർദിക് പാണ്ഡ്യയും മറ്റ് താരങ്ങളും തമ്മിലുള്ള ഈഗോ പ്രശ്നങ്ങളും മുംബൈ ക്യംപിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോച്ചിന് പുറമെ ക്യാപ്റ്റനെയും മുംബൈ ടീമിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങുകയാണ്. കൈമാറ്റ കരാറിലൂടെ താരത്തിന് മറ്റ് ഏതെങ്കിലും ഫ്രാഞ്ചൈസികൾക്ക് കൈമാറാൻ ഒരുങ്ങുകയാണ് മുംബൈ.

ALSO READ : Sanju Samson: ‘അതെ ഞാന്‍ സഞ്ജുവിന്റെ പിആര്‍ ആടാ’! കളിയാക്കുന്നവര്‍ ഒരു മൂലയ്ക്കിരുന്ന് കരഞ്ഞോ; വായടപ്പിച്ച് അശ്വിന്‍

കീറോൺ പൊള്ളാർഡിനെ മുംബൈയുടെ മുഖ്യപരിശീലകനായി പ്രഖ്യാപിച്ചുകൊണ്ടുള്ള മുംബൈ ഇന്ത്യൻസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്

Mumbai Indians elevate Kieron Pollard as Head Coach

A defining figure in MI’s success, the remarkable 16-year association of Kieron Pollard within the #OneFamily enters a new chapter.

Read more - https://t.co/ORZz4gruIr https://t.co/BMI38BYH1f

— Mumbai Indians (@mipaltan) October 24, 2026

കീറോൺ പൊള്ളാർഡ് ആകാട്ടെ 2010 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ അഭിവാജ്യ ഘടകമാണ്. 2010 മുതൽ 2022ൽ ഐപിഎല്ലിൽ വിരമിച്ചതിന് ശേഷവും പൊള്ളാർഡ് മുംബൈ ഇന്ത്യൻസിൽ തുടർന്ന്. വിരമിക്കലിന് ശേഷം 2023 സീസൺ മുതൽ എംഐയുടെ പരിശീലന സംഘത്തിൽ വെസ്റ്റ് ഇൻഡീസ് താരം ഭാഗമായി. പൊള്ളാർഡ് ഭാഗമായിരുന്ന മുംബൈ ഇന്ത്യൻസാണ് 2013, 2015, 2017, 2019, 2020 സീസണിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ അഞ്ച് തവണ ഐപിഎൽ കിരീടം ഉയർത്തിയത്.

ഐപിഎല്ലിൽ നിന്നും വിരമിച്ചെങ്കിലും പൊള്ളാർഡ് മറ്റ് ടി20 ലീഗിൽ സജീവമായി തുടരുന്നുണ്ട്. മുംബൈയുടെ എൽഎൽസി ടീമായ എംഐ ന്യൂയോർക്ക്, കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ഈ വർഷം പൊള്ളാർഡ് കളിച്ചിരുന്നു. ഈ മാസം നടന്ന ദക്ഷിണാഫ്രിക്കൻ ലീഗായ എസ്എ20യിൽ ജോബർഗ് സൂപ്പർ കിങ്സ് പൊള്ളാഡിനെ ലേലത്തിൽ സ്വന്തമാക്കിയിരുന്നു.

മുംബൈ ഇന്ത്യൻസിൻ്റെ മറ്റ് കോച്ചിങ് സ്റ്റാഫുകൾ

സച്ചിൻ ടെൻഡുൽക്കർ - ഐക്കൺ

സുബിൻ ഭറൂച്ചാ- ഡയറക്ടർ ഓഫ് പെർഫോർമൻസ്

ലസിത് മലിംഗ - ബോളിങ് കോച്ച്

പരസ് മ്ഹംബ്രെ- ബോളിങ് കോച്ച്

കാൾ ഹോപ്പ്കിൻസൺ - ഫീൽഡിങ് കോച്ച്

രാഹുൽ സങ്വി- ഡയറക്ടർ ഓഫ് ക്രിക്കറ്റ്

പോൾ ചാപ്പ്മാൻ - സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച്

പ്രശാന്ത് സി ജംഗം - ടീം മാനേജർ

ഒടുവില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു; അനിശ്ചിതത്വങ്ങള്‍ ഒഴിവായി; ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കും
കൊച്ചി: ഐഎസ്എല്‍ 2026-27 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അവസാനിച്ചു. ഈ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകക്കരാറുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മില്‍ നിലനിന്ന തര്‍ക്കം അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് നല്‍കിയ അപേക്ഷ പരിഗണിച്ച് തദ്ദേശ വകുപ്പ് മന്ത്രി ഇടപെട്ട് വാടക കുറച്ചതാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. സ്റ്റേഡിയം വാടകയ്ക്ക് 9.25 ലക്ഷം രൂപയും ഒരു കോടി സെക്യൂരിറ്റി ഡെപ്പോസിറ്റുമാണ്‌ ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത്രയും നല്‍കാനാകില്ലെന്നും, കഴിഞ്ഞ വര്‍ഷത്തെ പോലെ 3.5 ലക്ഷം രൂപയേ അടയ്ക്കാനാകൂവെന്നുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ഞായറാഴ്ച മത്സരത്തിന് 3.5 ലക്ഷം രൂപയാണ് വാടകയായി നിശ്ചയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെപ്പോസിറ്റായി 25 ലക്ഷം രൂപയും നല്‍കണം. ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് വാടക കുറയ്ക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളില്‍ അഭിപ്രായം തേടി മന്ത്രി കെഎം ഷാജി ജിസിഡിഎയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങും. ടിക്കറ്റ് വില്‍പനയും ഉടന്‍ ആരംഭിക്കും.

പരിഹാരം താല്‍ക്കാലികം മാത്രം

ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനുള്ള പ്രതിസന്ധി മാത്രമാണ് നീങ്ങിയത്. ഇനി വരാനിരിക്കുന്ന ഹോം മത്സരങ്ങളുടെ വാടകയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരും. നേരത്തെ വാടകക്കരാറുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകാത്തത് ടിക്കറ്റ് വില്‍പനയെയും ബാധിച്ചു. ഇത് ആരാധകരില്‍ അതൃപ്തിയുണ്ടാക്കി. ഇനി വളരെ ചുരുങ്ങിയ സമയം മാത്രമാണ് ടിക്കറ്റ് സ്വന്തമാക്കാന്‍ അവശേഷിക്കുന്നത്. നാളെ വൈകിട്ട് 7.30-നാണ് മുംബൈയ്‌ക്കെതിരായ മത്സരം.

Also Read: Kerala Blasters: ഹോം മാച്ചിന് വെറും നാലു ദിവസം മാത്രം; ടിക്കറ്റ് വില്‍പന ഇതുവരെ തുടങ്ങിയില്ല; നിരാശയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ ആരംഭിച്ചത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. 4-1നാണ് നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഓരോന്ന് വീതം ജയവും തോല്‍വിയും സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് നിലവില്‍ മൂന്ന് പോയിന്റുണ്ട്. പോയിന്റ് പട്ടികയില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്‌സ്.

English Summary

The crisis surrounding Kerala Blasters' home matches in Kochi has been resolved. The team reached an agreement with the Greater Cochin Development Authority (GCDA) regarding stadium rent. The venue rent will remain unchanged at Rs 3.5 lakh per match. Ticket sales for the upcoming game will begin shortly.

Sanju Samson: ‘അതെ ഞാന്‍ സഞ്ജുവിന്റെ പിആര്‍ ആടാ’! കളിയാക്കുന്നവര്‍ ഒരു മൂലയ്ക്കിരുന്ന് കരഞ്ഞോ; വായടപ്പിച്ച് അശ്വിന്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുണ്ടായിട്ടും അവസരങ്ങള്‍ക്കായി കാത്തിരിക്കേണ്ടിവന്ന താരമാണ് സഞ്ജു സാംസണ്‍. സഞ്ജുവിന്റെ കരിയറിലെ ഉയര്‍ച്ചതാഴ്ചകള്‍ അടുത്തുനിന്ന് നിരീക്ഷിച്ചിട്ടുള്ള ആര്‍. അശ്വിന്‍ പലപ്പോഴും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സഞ്ജുവിനെ ടീമില്‍നിന്ന് മാറ്റുന്ന തീരുമാനങ്ങളോടുള്ള വിയോജിപ്പായാലും മോശം ഫോമിന്റെ പേരില്‍ മാത്രം താരത്തെ തള്ളിക്കളയരുതെന്ന നിലപാടായാലും അശ്വിന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിനൊപ്പം സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് അശ്വിന്‍ നടത്തുന്ന വിമര്‍ശനങ്ങളും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടാറുണ്ട്.

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥിരമായ അവസരം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലും അശ്വിന്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 2026 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കിടെ സഞ്ജുവിനെ ടീമില്‍നിന്ന് മാറ്റുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ പരാജയത്തിന്റെ പേരില്‍ മാത്രം സഞ്ജുവിനെ പുറത്താക്കുന്നത് ശരിയല്ലെന്നും, ഓപ്പണിങ് സ്ഥാനത്ത് തിരിച്ചെത്തിയ താരത്തിന് മതിയായ അവസരം നല്‍കണമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്ഡ സഞ്ജു സാംസണിന്റെ പിആര്‍ ആയി അശ്വിന്‍ പ്രവര്‍ത്തിക്കുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതും സാധാരണയായി മാറിയിരിക്കുന്നു. സഞ്ജു സാംസണ്‍ പ്രതിസന്ധി നേരിടുമ്പോഴെല്ലാം അശ്വിന്‍ തന്റെ അഭിപ്രായം പറഞ്ഞ് രംഗത്തെത്തുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.

Also Read: Sanju Samson: പരിക്കിന്റെ പിടിയില്‍ ഇഷാന്‍ കിഷന്‍; സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്കോ?

സഞ്ജു സാംസണിന്റെ പിആര്‍

അശ്വിന്‍ സഞ്ജു സാംസണിന്റെ പിആര്‍ എന്നാണ് എല്ലാവരും പറയുന്നത്. ആരെല്ലാം എന്തൊക്കെ പറഞ്ഞാലും എനിക്കൊരു പ്രശ്‌നവുമില്ല, ഞാനൊരു ക്രിക്കറ്റ് ആരാധകനാണ്, എനിക്ക് സഞ്ജുവിനോട് സ്‌നേഹമോ വാത്സല്യമോ കാണിക്കേണ്ട കാര്യമില്ല. എന്നാല്‍ ക്രിക്കറ്റ് കാണുന്ന, അല്ലെങ്കില്‍ ക്രിക്കറ്റ് ആരാധകനായിട്ടുള്ള ഒരാള്‍ക്ക്, അദ്ദേഹത്തിന്റെ ബാറ്റുകൊണ്ടുള്ള പ്രകടനത്തെയാണ് പിന്തുണയ്ക്കാന്‍ സാധിക്കുന്നത്. ശരിയാണ് ഞാന്‍ പിആര്‍ ആണ്, എന്തുകൊണ്ട് ഇങ്ങനെ സംസാരിക്കാന്‍ പാടില്ല. വൈഭവ് സൂര്യവംശി അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്, എന്നാല്‍ ന്യായമായ കാര്യങ്ങള്‍ നമ്മള്‍ കാണണം. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ പോലുള്ള ഇന്ത്യയ്ക്ക് എത്രയെത്ര നേട്ടങ്ങളാണ് സമ്മാനിച്ചത്, അത് നമ്മള്‍ തീര്‍ച്ചയായും കാണണമെന്നും അശ്വിന്‍ പറഞ്ഞു.

English Summary

R Ashwin has addressed the online jibes suggesting that he acts as Sanju Samson’s PR manager. His comments have drawn attention to his support for the Kerala batter and the criticism surrounding Samson’s place in the Indian team.

IND-W vs ZIM-W : തകർപ്പൻ സെഞ്ചുറിമായി പ്രതിക റാവൽ; സിംബാബ്‌വെയെ 9 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
വഡോദര: സിംബാബ്‌വെയ്‌ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 198 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 27.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സ്‌കോര്‍: സിംബാബ്‌വെ 49.5 ഓവറില്‍ 197, ഇന്ത്യ 27.1 ഓവറില്‍ ഒരു വിക്കറ്റിന് 200. സെഞ്ചുറി നേടിയ പ്രതിക റാവലും (96 പന്തില്‍ 100), അര്‍ധ സെഞ്ചുറി സ്വന്തമാക്കിയ ഷഫാലി വര്‍മയുമാണ് (33 പന്തില്‍ 64) ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഇരുവരും പുറത്താകാതെ നിന്നു. 15 ഫോറടങ്ങുന്നതായിരുന്നു പ്രതികയുടെ പ്രകടനം. ഷഫാലി അഞ്ച് ഫോറും, നാല് സിക്‌സും അടിച്ചുകൂട്ടി.

ടോസ് നേടിയ സിംബാബ്വെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ബിലവ്ഡ് ബിസ്സയുടെ ബാറ്റിങ് മികവിലാണ് സിംബാബ്വെ 200ന് അരികിലേക്ക് സ്കോർബോർഡ് ഉയർത്തിയത്. 92 പന്തിൽ അഞ്ച് ഫോറുകളുടെ അകമ്പടിയോടെ 62 റൺസെടുത്ത് പുറത്താകുകയായിരുന്നു ബിസ്സാ. ഓരോ ഇടവേളകളിൽ വിക്കറ്റുകൾ ഇന്ത്യ ബോളർമാർ വീഴ്ത്തിയതോടെ ബിസ്സയ്ക്ക് കൂട്ടായി മറ്റൊരു താരം അധികനേരെ ക്രീസിൽ തുടർന്നില്ല. ഇന്ത്യക്കായി ശ്രീചരണി നാല് വിക്കറ്റ് സ്വന്തമാക്കി. ക്രാന്തി ഗൗഡ് മൂന്നും ദീപ്തി ശർമ രണ്ടും ഷെഫാലി വെർമ ഒന്നും വീതം വിക്കറ്റുകൾ വീഴ്ത്തി.

ALSO READ : Sanju Samson: പരിക്കിന്റെ പിടിയില്‍ ഇഷാന്‍ കിഷന്‍; സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്കോ?

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സിംബാബ്വെ ഉയർത്തിയ 198 റൺസ് വെറും 27 ഓവറിൽ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 34 പന്തുകള്‍ നേരിട്ട സ്മൃതി നാലു ഫോറും സഹിതം 32 റണ്‍സെടുത്തു. മന്ദാനയുടെ വിക്കറ്റിന് ശേഷം ക്രിസീലേക്കെത്തിയ ഷെഫാലിയാണ് ഇന്ത്യയുടെ സ്കോറിങ് വേഗത ഉയർത്തിയത്. ഷെഫാലി 33 പന്തിൽ 64 റൺസെടുത്ത് മികച്ച ഇന്നിങ്സാണ് കാഴ്ചവെച്ചത്. 96 പന്തിലായിരുന്നു പ്രതികാ റാവലിൻ്റെ സെഞ്ചുറി. ഏകദിന കരിയറിലെ താരത്തിൻ്റെ മൂന്നാമത്തെ സെഞ്ചുറി നേട്ടമാണിത്. ഒലിൻ്റർ ചാരെയാണ് സിംബാബ്വെയ്ക്ക് വേണ്ടി ആശ്വാസ വിക്കറ്റ് സ്വന്തമാക്കിയത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നാളെ ഒക്ടോബർ 25-ാം തീയതി ഞായറാഴ്ച പരമ്പരയിലെ രണ്ടാമത്തെ മത്സരം. ഇൻഡോർ തന്നെയാണ് രണ്ടാം മത്സരത്തിനും വേദി.

Vincent Kompany : ബയൺ മ്യൂണിക് കോച്ച് വിൻസെൻ്റ് കൊമ്പനി കുഴഞ്ഞുവീണു; അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മ്യൂണിക് : ജർമൻ ക്ലബ് എഫ് സി ബയൺ മ്യൂണിക്കിൻ്റെ മുഖ്യപരിശീലകൻ വിൻസെൻ്റ് കൊമ്പനി കുഴഞ്ഞുവീണു. രാവിലത്തെ ടീമിൻ്റെ പരിശീലനത്തിന് ശേഷമുള്ള ഇടവേളയിലാണ് ബെൽജീയം പരിശീലകൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ മൈതാനത്തിലേക്ക് എയർ ആംബുലൻസ് എത്തി വിൻസെൻ്റ് കൊമ്പനിയെ അടിയന്തരമായി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ ആരോഗ്യപ്രശ്നത്തെ തുടർന്ന് ആഴ്സനെലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയണിൻ്റെ ഡഗ്ഗ്ഔട്ടിൽ നിന്നും ബെൽജീയം പരിശീലകൻ മാറി നിന്നിരുന്നു.

ടീമിനൊപ്പമുള്ള പരിശീലനത്തിന് ശേഷം പടികൾ കയറാൻ ശ്രമിക്കുന്നതിനിടെ വിൻസെൻ്റ് കൊമ്പനി കുഴഞ്ഞുവീഴുകയായിരുന്നുയെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ഹെലികോപ്റ്ററിൽ കൊമ്പനിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ബെൽജീയം കോച്ചിൻ്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ബയൺ മ്യൂണിക് മാനേജ്മെൻ്റ് അറിയിക്കുമെന്ന് ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : Kerala Blasters: ഹോം മാച്ചിന് വെറും നാലു ദിവസം മാത്രം; ടിക്കറ്റ് വില്‍പന ഇതുവരെ തുടങ്ങിയില്ല; നിരാശയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ കൊമ്പനിക്ക് കാലിന് പരിക്കേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. ആബി ലെയ്പ്സിഗിനെതിരെയുള്ള മത്സരത്തിൽ പ്രത്യേകം സോഫയിൽ കിടുന്നുകൊണ്ടായിരുന്നു അലിയൻസ് അരീനയിൽ കൊമ്പനി ബയണിനെ നിയന്ത്രിച്ചത്. തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സനെലിനെ നേരിടാനുള്ള പരിശീലനത്തിൻ്റെ ഭാഗമായെങ്കിലും കൊമ്പനിയുടെ ആരോഗ്യനില വഷളായിരുന്നു. പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കെതിരെയുള്ള ചാമ്പ്യൻസ് മത്സരത്തിൽ ബയണിനെ നിയന്ത്രിച്ച് കൊമ്പനിയുടെ അസിസ്റ്റൻ്റ് ആരോൺ ഡാങ്ക്സാണ്. മത്സരം 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. ഒക്ടോബർ 25-ാം തീയതി ഞായറാഴ്ച എഫ് ബി ഫ്രീയ്ബെർഗിനെതിരെയാണ് ബയണിൻ്റെ അടുത്ത മത്സരം.

English Summary

German Football Club FC Bayern Munich Coach Vincent Kompany Collasped After Training Session. Immediately Shifted Hospital in Helicopter. Belgium Coach Was Affected Virus Infection From Last Week. Due Viral Infection Vincent Kompany Not Accompanied With Bayern For UEFA Champions League Match Against Arsenal.