AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lamine Yamal: ലാമിന്‍ യമല്‍ വെറുമൊരു പേരല്ല, നന്ദി പറഞ്ഞതാണവര്‍; പേരിന് പിന്നിലെ അറിയാ കഥകള്‍

The Hidden Story Behind Lamine Yamal's Full Name: 2010ലാണ് സ്‌പെയിന്‍ അവസാനമായി ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കൃത്യം 26 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തില്‍ മുത്തമിടാന്‍ സ്‌പെയിനിനെ സഹായിച്ചതില്‍ എടുത്തുപറയേണ്ട പേര് തന്നെയാണ് യമലിന്റേത്. 2007ല്‍ എടുത്ത, മെസി യമലിന്റെ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യമല്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

Lamine Yamal: ലാമിന്‍ യമല്‍ വെറുമൊരു പേരല്ല, നന്ദി പറഞ്ഞതാണവര്‍; പേരിന് പിന്നിലെ അറിയാ കഥകള്‍
ലാമിന്‍ യമല്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 20 Jul 2026 | 12:11 PM

ലാമിന്‍ യമല്‍ എന്ന 19 കാരനിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ലോകം. അര്‍ജന്റീനയെയും മെസിയെയും മുട്ടുകുത്തിച്ച് സ്‌പെയിന്‍ ഫിഫ ലോകകപ്പ് കിരീടം ചൂടുമ്പോള്‍ ലാമിന്‍ യമലിന്റെ കണ്ണുകള്‍ വിടര്‍ന്നു, സന്തോഷം കൊണ്ടവന്‍ ആടിത്തിമിര്‍ത്തു. എന്നാല്‍ തോല്‍വി താങ്ങാനാകാതെ ഉള്ളുലഞ്ഞ് കരഞ്ഞ ലയണല്‍ മെസിയെ സമാധാനിപ്പിക്കുന്ന യമലിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സന്തോഷം കൊണ്ട് മതിമറക്കേണ്ട സമയത്തും എതിരാളിയുടെ ദുഃഖത്തില്‍ കൂടെ നില്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന യമല്‍ ഒരു നാടിന്റെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയുടെ കഥയാണ് ലോകത്തോട് പറയുന്നത്.

2010ലാണ് സ്‌പെയിന്‍ അവസാനമായി ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കൃത്യം 26 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തില്‍ മുത്തമിടാന്‍ സ്‌പെയിനിനെ സഹായിച്ചതില്‍ എടുത്തുപറയേണ്ട പേര് തന്നെയാണ് യമലിന്റേത്. 2007ല്‍ എടുത്ത, മെസി യമലിന്റെ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യമല്‍ വലിയ ശ്രദ്ധ നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മെസിയും യമലും തമ്മില്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത് ലോക ഫുട്‌ബോള്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി.

കിരീടത്തില്‍ മുത്തമിട്ട് യമല്‍

യമലിന്റെ പിതാവ് മുനീര്‍ നസ്രാവി മൊറോക്കോ സ്വദേശിയാണ്. തന്റെ ഒന്‍പതാം വയസിലാണ് അദ്ദേഹം മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് കുടിയേറുന്നത്. ഷെയില എബാനയാണ് യമലിന്റെ അമ്മ, ഇക്വറ്റോറിയല്‍ ഗിനിയയിലെ ബാറ്റയാണ് ഇവരുടെ സ്വദേശം. ഷെയിലയും അമ്മയും സ്‌പെയിലിലെ കാറ്റലോണിയയിലേക്ക് താമസം മാറുകയായിരുന്നു.

യമല്‍ ജനിക്കുമ്പോള്‍ വെറും 16 വയസ് മാത്രമായിരുന്നു മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ കുടുംബത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടതായി വന്നിരുന്നു. ഇക്കാലയളവില്‍ തങ്ങളെ സഹായിച്ചവരോടുള്ള ആദരസൂചകമായാണ് ദമ്പതികള്‍ മകന് ലാമിന്‍ യമല്‍ എന്ന് പേരിട്ടത്.

Also Read: FIFA World Cup 2026 Final: മെസിയെ നേരിടാൻ യമാൽ എത്തുമോ? ഫൈനലിന് തൊട്ടുമുമ്പ് സ്‌പെയിനിന് ആശങ്ക

ലാമിന്‍ യമലിന് പിന്നിലെ കഥ

ലാമിന്‍ യമല്‍ എന്നത് ഒരു കുടുംബപ്പേരാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ രണ്ട് പേരുകള്‍ മാത്രമാണ്, മാതാപിതാക്കളുടെ കുടുംബപ്പേര് മക്കള്‍ക്ക് നല്‍കുന്നതാണ് സ്‌പെയിനിലെ രീതി. അങ്ങനെ മുനീറിന്റെയും ഷെയിലയുടെയും കുടുംബപ്പേരുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ലാമിന്‍ യമല്‍ നസ്രാവി എബാന എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.

യമലിന്റെ ജനനത്തോടെ പതിനാറുകാരായിരുന്ന മുനീറും ഷെയിലയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി, ഈ ഘട്ടത്തില്‍ ഇവരെ സഹായിക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ മാത്രമാണുണ്ടായിരുന്നത്. അവരോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയുമെല്ലാം ഭാഗമായിട്ടാണ് മകന് ലാമിന്‍ യമല്‍ എന്ന് ദമ്പതികള്‍ പേര് നല്‍കിയത്. എന്നാല്‍ യമല്‍ ജനിക്കുന്നതിന് മുമ്പ്, അതായത് ദമ്പതികള്‍ വിവാഹിതരായ സമയത്ത് സഹായിച്ചവരാണ് ഈ സുഹൃത്തുക്കള്‍ എന്നും കഥ പ്രചരിക്കുന്നുണ്ട്.

അതേസമയം, ലാമിന്‍ യമലിന്റെ പേരിന് പിന്നില്‍ അറബിക് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. യമലിന്റെ പിതാവ് ഇസ്ലാം മതവിശ്വാസിയാണ്, അതിനാല്‍ അല്‍ അമീന്‍ എന്ന വാക്കില്‍ നിന്നാണ് ലാമിന്‍ രൂപപ്പെടുന്നത്. വിശ്വസ്തന്‍ എന്നാണ് ആ വാക്കിനര്‍ത്ഥം. പ്രവാചകനായ മുഹമ്മദ് നബിയുടെ വിശ്വസ്തതയെ സൂചിപ്പിക്കുന്ന വാക്കാണ് യമല്‍.

English Summary

Lamine Yamal’s full name carries a special meaning rooted in his family’s history. Beyond his football talent, his name reflects a unique personal story and cultural heritage. Here’s the lesser-known story behind Spain’s young football star.

Follow Us