FIFA World Cup 2026: ‘ഞങ്ങള്‍ ശരിക്കും തോറ്റിട്ടില്ല’! ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് അർജന്റീന ആരാധകർ
FIFA World Cup 2026 Final Controversy: ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജന്റീന ആരാധകര്‍. ഫൈനൽ പോരാട്ടത്തിൽ റഫറി സ്ലാവ്‌കോ വിൻസിചിന്റെ പ്രധാന തീരുമാനങ്ങളിൽ പലതും സ്പെയിന് അനുകൂലമായിരുന്നുവെന്ന് ആരോപിച്ച് ഗിസല സാഞ്ചസ് എന്ന ആരാധികയാണ് ഓണ്‍ലൈന്‍ പെറ്റീഷന് തുടക്കമിട്ടത്.
ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജന്റീന ആരാധകര്‍. ഫൈനൽ പോരാട്ടത്തിൽ റഫറി സ്ലാവ്‌കോ വിൻസിചിന്റെ പ്രധാന തീരുമാനങ്ങളിൽ പലതും സ്പെയിന് അനുകൂലമായിരുന്നുവെന്ന് ആരോപിച്ച് ഗിസല സാഞ്ചസ് എന്ന ആരാധികയാണ് ഓണ്‍ലൈന്‍ പെറ്റീഷന് തുടക്കമിട്ടത്. അധിക സമയത്ത് ഫെറാന്‍ ടോറസ് നേടിയ ഗോളിലാണ് സ്പാനിഷ് പട അര്‍ജന്റീനയെ മലര്‍ത്തിയടിച്ചത്. മത്സരത്തിലെ വീഡിയോ ദൃശ്യങ്ങൾ അർജന്റീനയ്ക്ക് എതിരായ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സാഞ്ചസിന്റെ ആരോപണം. ഇത് പരിശോധിക്കണമെന്നും, സാധ്യമെങ്കില്‍ ഫൈനല്‍ വീണ്ടും നടത്തണമെന്നം പരാതിയിലൂടെ ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അർജന്റീനയ്ക്ക് വേണ്ടി മാത്രമല്ല, ലോക ഫുട്ബോളിന്റെ ഭാവിക്ക് വേണ്ടിയുള്ള നീതിക്കായുള്ള പോരാട്ടമെന്നാണ് ഈ പരാതിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇതിനോടകം തന്നെ 67,500 ആളുകൾ ഇതിൽ ഒപ്പുവെച്ചു കഴിഞ്ഞു.
നേരത്തെ ടൂര്‍ണമെന്റിലുടനീളം റഫറിമാര്‍ അര്‍ജന്റീനയെ സഹായിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ നിവേദനത്തിലും ഒപ്പിട്ടിരുന്നു.എന്നാല്‍ ഇതാദ്യമായാണ് അര്‍ജന്റീനയ്‌ക്കെതിരെ റഫറി പ്രവൃത്തിച്ചതായി ആരോപണമുയരുന്നത്.
അര്‍ജന്റീനയെ പുറത്താക്കണം
അതേസമയം, അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ നിരവധി പേരാണ് ഒപ്പുവെച്ചത്. ആകെ 2.3 കോടിയിലധികം ഡിജിറ്റൽ ഒപ്പുകളാണ് ലഭിച്ചത്. നിരവധി യൂറോപ്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, ‘അർജന്റീന ഔട്ട്’ എന്ന് പേരിട്ടിരുന്ന ഈ പെറ്റീഷനിൽ ഏകദേശം 170 രാജ്യങ്ങളിൽ നിന്നായി 2,33,16,108 ആളുകൾ ഒപ്പുവെച്ചു. പരാതിക്കാര്‍ ആദ്യം 50 ലക്ഷം ഒപ്പുകളായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
“വിജയി ആരാണെന്ന് മുൻകൂട്ടി അറിയാമെങ്കിൽ ബാക്കി ടീമുകൾ എന്തിനാണ് ടൂർണമെന്റിൽ കളിക്കുന്നത്? ലോകകപ്പിൽ നിന്ന് അർജന്റീനയെ ഒഴിവാക്കി എല്ലാവർക്കും ന്യായമായ അവസരം നൽകുക,” എന്നായിരുന്നു പെറ്റീഷനിലെ വരികൾ. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീന തോറ്റതിന് പിന്നാലെ ആ പരാതി അവസാനിപ്പിച്ചു. “ഫിഫ ഞങ്ങളെ അവഗണിച്ചു, എന്നാൽ സ്പെയിൻ നൽകിയ വാക്ക് പാലിച്ചു… നന്ദി, സ്പെയിൻ”, എന്ന വരികളോടെയാണ് പരാതി അവസാനിപ്പിച്ചത്.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പെറ്റീഷനുകളിൽ ഒന്നായി മാറി. ഏറ്റവും കൂടുതൽ ആളുകൾ ഒപ്പുവെച്ച പെറ്റീഷന്റെ ഔദ്യോഗിക റെക്കോർഡ് 2,43,19,181 ഒപ്പുകൾ ശേഖരിച്ച ജൂബിലി 2000 പ്രസ്ഥാനത്തിന്റെ പേരിലാണ് ഉള്ളത്. ഈ പെറ്റീഷൻ ഒന്നോ രണ്ടോ ദിവസം കൂടി തുടർന്നിരുന്നെങ്കിൽ ആ റെക്കോർഡ് തകർക്കപ്പെടുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ലോകകപ്പില്‍ ചില അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ലോകകപ്പില്‍ ചില അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ‘ഫോക്ക്‌ലാന്‍ഡ്’ ബാനര്‍ വിവാദം ഏറെ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം ‘ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്’ (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ ചില അര്‍ജന്റീന താരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇതിനെതിരെ യുകെയിലടക്കം പ്രതിഷേധം ഉയര്‍ന്നു.
English Summary
An Argentine fan started an online petition demanding a replay of the 2026 World Cup final. The petition claims several referee decisions wrongly favored Spain during their 1–0 victory. Post-match fights involving Leandro Paredes further fueled widespread backlash against the Argentina team. Meanwhile, a separate global petition seeking to ban Argentina collected over 23 million signatures.