AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു

Sanju Samson Opens Up on India Selection Rat Race: സെലക്ഷന് വേണ്ടിയുള്ള മത്സരത്തിന് ഇല്ലെന്ന് സഞ്ജു സാംസണ്‍. ജിയോഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയത്. റാറ്റ് റേസ് നടക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നെന്നും, 2026 ട്വന്റി-20 ലോകകപ്പിന് മുൻപ് തന്നെ ഇതിന്റെ ഭാഗമാകില്ലെന്ന് തീരുമാനിച്ചിരുന്നെന്നും താരം.

Jayadevan AM
Jayadevan AM | Published: 27 Jul 2026 | 06:04 PM
സെലക്ഷന് വേണ്ടിയുള്ള മത്സരത്തിന് (Rat Race) ഇല്ലെന്ന് സഞ്ജു സാംസണ്‍. ജിയോഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയത്. റാറ്റ് റേസ് നടക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നെന്നും, 2026 ട്വന്റി-20 ലോകകപ്പിന് മുൻപ് തന്നെ ഇതിന്റെ ഭാഗമാകില്ലെന്ന് തീരുമാനിച്ചിരുന്നെന്നും താരം വ്യക്തമാക്കി  (Image Credit Source: PTI).

1 / 5
മത്സരം ആസ്വദിക്കണം എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് ഒരുപാട് കാര്യങ്ങൾ നേടി. ഇപ്പോള്‍ 31 വയസ്സായി. ഇനി കുറച്ച് വർഷങ്ങൾ കൂടി ബാക്കിയുണ്ട്. അതുകൊണ്ട് സ്വന്തം നിലപാടുകളിൽ കളിക്കാൻ തീരുമാനിച്ചെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

2 / 5
"എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ എന്നോട് ആരും പറയില്ല. സഞ്ജുവിനുള്ള കാര്യങ്ങൾ സഞ്ജു തന്നെ തീരുമാനിക്കും. എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ കളിക്കും, കളി ആസ്വദിക്കും, ഒരു നല്ല സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കും, എന്നാൽ അതെല്ലാം ഞാൻ എന്റെ രീതിയിൽ മാത്രമേ ചെയ്യൂ," താരം പറഞ്ഞു.

3 / 5
2024 ലെ ലോകകപ്പിന് ശേഷം, 2026 ലെ ലോകകപ്പിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിട്ടുപോലുമില്ല. ഒരു ഘട്ടത്തിൽ 14 അല്ലെങ്കിൽ 15 അംഗ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ തനിക്ക്‌ എങ്ങനെ 2028-ലേക്ക് (ഒളിമ്പിക്‌സ്) പ്ലാൻ ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ടീമിന് തന്നെ ആവശ്യമുണ്ടെങ്കിൽ, താൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ, കാര്യങ്ങൾ അതിന്റെ വഴിക്കു നടക്കും. ഇല്ലെങ്കിലും അതിയായ നന്ദിയുണ്ട്. തന്റെ ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ലെന്നും സഞ്ജു പറഞ്ഞു.

4 / 5
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി, നമ്മുടെ ടോപ്പ് ഓർഡറിന് കാര്യമായി റൺസ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലരും എന്റെ അടുത്ത് വന്ന് പറയുന്നുണ്ടായിരുന്നു, 'ഇത് ഇംഗ്ലണ്ടാണ്, ആർച്ചറാണ് ബൗൾ ചെയ്യുന്നത്, മുമ്പ് 3-4 തവണ അവൻ നിന്നെ ഔട്ടാക്കിയിട്ടുണ്ട്, അത് സംഭവിച്ചു, ഇത് സംഭവിച്ചു' എന്നൊക്കെ. എന്നാൽ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അത് പുറത്ത് ഉറക്കെ പറഞ്ഞില്ല. ഒരുപാട് സംസാരിച്ചാൽ അത് അഹങ്കാരമായി തോന്നും, അത് എന്റെ വിശ്വാസങ്ങൾക്ക് എതിരാണ്. അതുകൊണ്ട് 'ആ, നമുക്ക് കാണാം' എന്ന് ശാന്തമായി ആംഗ്യം കാണിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ആ പ്രകടനത്തിന് ശേഷം, എനിക്ക് വലിയ ആത്മവിശ്വാസവും വ്യക്തതയും ലഭിച്ചിരുന്നുന്നുവെന്നും താരം വ്യക്തമാക്കി.

5 / 5
Follow Us