AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IND vs ZIM: ഹരാരെയില്‍ അഭിഷേക് ‘വട്ടപ്പൂജ്യം’; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍

IND vs ZIM T20Is: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിലും ഓപ്പണര്‍ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. രണ്ടാം ടി20യില്‍ എട്ട് പന്തില്‍ എട്ടു റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ. രണ്ട് ഫോറുകള്‍ നേടി. ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ റിയാന്‍ ബുളിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

Jayadevan AM
Jayadevan AM | Published: 25 Jul 2026 | 07:16 PM
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിലും ഓപ്പണര്‍ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. രണ്ടാം ടി20യില്‍ എട്ട് പന്തില്‍ എട്ടു റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ. രണ്ട് ഫോറുകള്‍ നേടി. ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ റിയാന്‍ ബുളിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത് (Image Credit Source: PTI).

1 / 5
ആദ്യ ടി20യിലും അഭിഷേക് നിരാശപ്പെടുത്തിയിരുന്നു. വെറും ഒരു റണ്‍സ് മാത്രമാണ് താരം നേടിയത്. ആദ്യ ടി20യിലും താരം നേരിട്ടത് എട്ടു പന്തുകള്‍. ബ്ലെസിങ് മുസറബാനിയ്ക്കായിരുന്നു ആദ്യ മത്സരത്തിലും വിക്കറ്റ്.

2 / 5
ഇതോടെ അഭിഷേകിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തിലും നിരാശജനകമായിരുന്നു പ്രകടനം. 3, 16, 10 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്.

3 / 5
ഇതോടെ സഞ്ജു സാംസണെ തിരിച്ചുവിളിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. പതിവായി മോശം പ്രകടനം പുറത്തെടുത്തിട്ടും ടീം മാനേജ്‌മെന്റ് അഭിഷേകിനെ പിന്തുണയ്ക്കുന്നുവെന്നാണ് വിമര്‍ശനം. എന്നാല്‍ ഈ പരിഗണന സഞ്ജുവിന് കിട്ടുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ പ്രകടനം മോശമായാല്‍ ടീമില്‍ നിന്നു പുറത്താകുന്നതാണ് സഞ്ജുവിന്റെ അവസ്ഥ.

4 / 5
സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20യില്‍ അഭിഷേകിന് പകരം പ്രഭ്‌സിമ്രാന്‍ സിങിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. നാളെയാണ് മൂന്നാം ടി20. ഈ മത്സരത്തില്‍ അഭിഷേകിന് പകരം പ്രഭ്‌സിമ്രാന്‍ കളിക്കാന്‍ നേരിയ സാധ്യതയുണ്ട്. വരും പരമ്പരകളില്‍ അഭിഷേകിനെ മാറ്റി സഞ്ജു-വൈഭവ് സൂര്യവംശി സഖ്യത്തെ ഓപ്പണിങില്‍ പരീക്ഷിച്ചുകൂടേയെന്നാണ് ആരാധകരുടെ മറ്റൊരു ചോദ്യം.

5 / 5
Follow Us