Sanju Samson: സഞ്ജുവിനെയും വൈഭവിനെയും നശിപ്പിച്ചു, ഇനി രാഹുൽ! ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് മുന്‍ സെലക്ടര്‍
Sanju Samson to KL Rahul: ഏകദിന പരമ്പരയിൽ കെ.എൽ. രാഹുലിനെ ആറാം നമ്പറില്‍ ഇറക്കിയതിനെതിരെയും ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചു. ടി20 പരമ്പരയില്‍ സഞ്ജു സാംസണെയും, വൈഭവ് സൂര്യവംശിയെയും വെച്ച് നടത്തിയ പരീക്ഷണങ്ങളോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ വിമര്‍ശനം. വലിയ റൺ ചേസുകളിൽ ഇന്ത്യയെ ജയിപ്പിച്ച പാരമ്പര്യമുള്ള താരമാണ് രാഹുലെന്നും ശ്രീകാന്ത്.
ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളിലും, അയര്‍ലന്‍ഡിനെതിരായ സീരിസിലും തോറ്റ ഇന്ത്യന്‍ ടീമിനെതിരെയും, പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ടീം മാനേജ്‌മെന്റ് നടത്തുന്ന പരീക്ഷണങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. നിർണ്ണായക സമയങ്ങളിൽ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ തുടർച്ചയായ പരീക്ഷണങ്ങൾ ടീമിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തെന്ന് മുന്‍ ക്യാപ്റ്റനും, സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് ആഞ്ഞടിച്ചു. ഏകദിന പരമ്പരയിൽ കെ.എൽ. രാഹുലിനെ ആറാം നമ്പറില്‍ ഇറക്കിയതിനെതിരെയും ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചു. ടി20 പരമ്പരയില്‍ സഞ്ജു സാംസണെയും, വൈഭവ് സൂര്യവംശിയെയും വെച്ച് നടത്തിയ പരീക്ഷണങ്ങളോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ വിമര്‍ശനം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ 388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ പരിചയസമ്പന്നരായ മധ്യനിര ബാറ്റർമാരിൽ ഒരാളായ രാഹുലിന് മുമ്പായി ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയുമാണ് ബാറ്റിംഗിന് അയച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു. തുടര്‍ച്ചയായുള്ള ഇത്തരം മാറ്റങ്ങള്‍ ടീമിന്റെ സ്ഥിരതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു ശ്രീകാന്തിന്റെ നിരീക്ഷണം.
“ഇത്രയും വലിയൊരു സ്കോർ പിന്തുടരുമ്പോൾ ആരെങ്കിലും കെ.എൽ. രാഹുലിനെ ആറാം നമ്പറിലേക്ക് ബാറ്റ് ചെയ്യാൻ അയക്കുമോ? വലിയ റൺ ചേസുകളിൽ ഇന്ത്യയെ ജയിപ്പിച്ച പാരമ്പര്യമുള്ള കളിക്കാരനാണ് അദ്ദേഹം. സഞ്ജു സാംസണിന്റെയും വൈഭവ് സൂര്യവംശിയുടെയും കരിയർ നിങ്ങൾ എങ്ങനെയാണോ നശിപ്പിച്ചത്, അതുപോലെ ഇപ്പോൾ രാഹുലിന്റെ കാര്യത്തിലും ചെയ്യുകയാണ്. രാഹുൽ ആറോ ഏഴോ നമ്പറിൽ ഇറങ്ങേണ്ട ബാറ്ററാണോ? ഇത് കടുത്ത അനീതിയാണ്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ തന്നെ അദ്ദേഹം എത്രത്തോളം ബുദ്ധിമുട്ടിലായിരുന്നുവെന്ന് വ്യക്തമായിരുന്നു,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Also Read: Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍
ജോസ് ബട്ട്ലർ ചെയ്യുന്ന തരത്തിലുള്ള ഒരു റോൾ ചെയ്യാനാണ് ഇന്ത്യയ്ക്ക് അവിടെ ഒരാളെ ആവശ്യമായിരുന്നതെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. രാഹുൽ നാലാം നമ്പറിലാണ് ഇറങ്ങിയിരുന്നതെങ്കിൽ വിരാട് കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. പെട്ടെന്ന് റൺറേറ്റ് ഉയർത്താൻ രാഹുലിന് എളുപ്പം സാധിക്കും. പകരം, മത്സരം കൈവിട്ടുപോയ ശേഷമാണ് അദ്ദേഹത്തെ ബാറ്റ് ചെയ്യാൻ അയച്ചത്. അക്സർ പട്ടേലിനെയും കൂട്ടി ഓവറിൽ 15 റൺസ് വീതം വേണമെന്ന ഘട്ടത്തിൽ അദ്ദേഹത്തിന് എങ്ങനെയാണ് കളി ജയിപ്പിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
രാഹുലിന്റെ പ്രകടനം
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് രാഹുലിന് കളിക്കാൻ സാധിച്ചത്. രണ്ട് മത്സരങ്ങളിലും ആറാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ രാഹുലിന് യഥാക്രമം 1, 12 എന്നിങ്ങനെ മാത്രമാണ് റൺസ് കണ്ടെത്താനായത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 4-0നും സ്വന്തമാക്കി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
English Summary
Ex-captain Kris Srikkanth slammed head coach Gautam Gambhir after India’s UK tour defeat. He accused Gambhir of ruining KL Rahul’s form by demoting him to No. 6. Srikkanth compared this poor treatment to the handling of Sanju Samson and Vaibhav Sooryavanshi. He argued that constant reshuffling in the batting order has severely hurt team stability.