കിരീടം പോയതിന് പിന്നാലെ അര്‍ജന്റീനയില്‍ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്
Riots break out in Argentina: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് തോറ്റതിന് പിന്നാലെ അര്‍ജന്റീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്യൂണസ് അയറീസിലും മറ്റ് പ്രദേശങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് തോറ്റതിന് പിന്നാലെ അര്‍ജന്റീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്യൂണസ് അയറീസിലും മറ്റ് പ്രദേശങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാശപ്പോരാട്ടത്തില്‍ സ്‌പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെ ബ്യൂണസ് അയറീസിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ നഗരമധ്യത്തിലെ ദേശീയ സ്മാരകമായ ഒബെലിസ്കിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
പൊലീസിന് നേരെയും ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. ആരാധകർ ഗ്ലാസ് ബോട്ടിലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിക്കുകയായിരുന്നു. സംഭവത്തിൽ ഏകദേശം 15 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.
അര്‍ജന്റീനയിലെ സംഘര്‍ഷം:
Tras la derrota de Argentina ante España, la policía intervino para dispersar disturbios en las inmediaciones del Obelisco, en Buenos Aires. Reportes preliminares indican enfrentamientos y al menos cuatro personas detenidas la noche de este 19 de julio.
📹 AFP pic.twitter.com/nRnRByqA0K
— REFORMA (@Reforma) July 20, 2026
അഭിമാനമുണ്ടെന്ന് സ്‌കലോണി
അതേസമയം, ഫൈനലില്‍ തോറ്റെങ്കിലും തന്റെ താരങ്ങളുടെ പ്രകടനത്തിൽ അർജന്റീന ഹെഡ് കോച്ച് ലയണൽ സ്കലോണി അഭിമാനം പ്രകടിപ്പിച്ചു. തനിക്ക് ഇപ്പോൾ സങ്കടമുണ്ടെങ്കിലും, ടൂർണമെന്റിലുടനീളം ടീം പുറത്തെടുത്ത പരിശ്രമങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“എനിക്ക് ഇപ്പോൾ വളരെ വിഷമമുണ്ട്. എന്നാൽ എല്ലാറ്റിലുമുപരിയായി ഈ താരങ്ങളോട് എനിക്ക് അളവറ്റ നന്ദിയുണ്ട്, കാരണം ഈ ഘട്ടം വരെ എത്തുക എന്നത് വലിയൊരു കാര്യമാണ്. നമ്മൾ വിജയത്തിൽ മഹത്തായ നിലപാട് പുലർത്തുന്നവരാണ്. അത് പോലെ തന്നെ തോൽവിയിലും നമ്മൾ മാന്യത കാണിക്കണം. എന്താണ് സാധിച്ചതെന്ന് ഓർമ്മ വേണം. ഞങ്ങൾ ഞങ്ങളുടെ സർവ്വസ്വവും നൽകി,” മത്സരശേഷം സ്കലോണി പറഞ്ഞു.
സ്‌പെയിനിന്റെ പടയോട്ടം
അർജന്റീനയെ എക്സ്ട്രാ ടൈമിൽ 1-0 എന്ന ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. പെഡ്രോ പോറോ നൽകിയ ക്രോസ് നിക്കോ വില്യംസ് ഹെഡ് ചെയ്ത് നൽകിയപ്പോൾ, ഫെറാൻ ടോറസ് മികച്ച വോളിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
Also Read: Lamine Yamal: ലാമിന്‍ യമല്‍ വെറുമൊരു പേരല്ല, നന്ദി പറഞ്ഞതാണവര്‍; പേരിന് പിന്നിലെ അറിയാ കഥകള്‍
മത്സരത്തിലുടനീളം പന്തിന്റെ നിയന്ത്രണത്തിലും ആക്രമണത്തിലും സ്പെയിൻ മുന്നിട്ടുനിന്നു. ആദ്യ 90 മിനിറ്റിൽ അർജന്റീനയ്ക്ക് സ്പെയിൻ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ സാധിച്ചില്ല. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് സ്പാനിഷ് പടയുടെ ഗോള്‍നേട്ടം ഒന്നാക്കി ചുരുക്കിയത്. 12 സേവുകളാണ് മാര്‍ട്ടിനെസ് നടത്തിയത്.
രണ്ടാം പകുതിയുടെ അധിക സമയത്ത് (90+3′) സ്‌പെയിനിന്റെ പൗ കുബാഴ്സിക്കെതിരായ ഫൗളിന് അർജന്റീനിയുടെ എൻസോ ഫെർണാണ്ടസിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും ലഭിച്ച് പുറത്തുപോകേണ്ടി വന്നു.
ഡെ ലാ ഫ്യൂന്റെയുടെ പരിശീലനത്തിന് കീഴിൽ, പ്രതിരോധത്തിലെ കരുത്തിലൂടെയും അച്ചടക്കമുള്ള പ്രകടനത്തിലൂടെയുമാണ് സ്‌പെയിന്‍ കത്ത് തൂക്കിയത്. എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത്.
English Summary
Argentina fans rioted in Buenos Aires after a 1-0 World Cup final loss to Spain. Police used tear gas and water cannons to disperse the violent crowds. Ferran Torres scored in extra time to secure Spain’s second World Cup title. Head coach Lionel Scaloni expressed eternal gratitude to his players despite the defeat.