AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌റബിക്കടലിളകി വന്നാലും ഒറ്റ​മൈൻഡിൽ നിൽക്കും! അ‌ർജന്റീനയുടെ ‘ജനറൽ’ നിക്കോളാസ് ഒട്ടാമെൻഡി ബൂട്ടഴിച്ചു

Argentina defender Nicolas Otamendi retires: അ‌ർജന്റീനയുടെ വിശ്വസ്ത പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇതോടെ ഫിഫ ​ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനെതിരേ നടന്ന മത്സരം ഒട്ടാമെൻഡിയുടെ അ‌ർജന്റീനയ്ക്കായുള്ള അ‌വസാന മത്സരമായി രേഖപ്പെടുത്തപ്പെട്ടു. 2009-ൽ അ‌ർജന്റീനയ്ക്കായി അ‌രങ്ങേറിയ ഒട്ടാമെൻഡി ഇതിനകം 139 മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്.

അ‌റബിക്കടലിളകി വന്നാലും ഒറ്റ​മൈൻഡിൽ നിൽക്കും! അ‌ർജന്റീനയുടെ ‘ജനറൽ’ നിക്കോളാസ് ഒട്ടാമെൻഡി ബൂട്ടഴിച്ചു
Argentina Defender Nicolas Otamendi RetiresImage Credit source: Tom Weller/picture alliance, Martin Rickett/PA Images via Getty Images
Prasanth Kumar
Prasanth Kumar | Published: 24 Jul 2026 | 08:13 PM

അ‌ർജന്റീനയുടെ വിശ്വസ്ത പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ലയണൽ മെസിയുടെ കടുത്ത ആരാധകൻ കൂടിയായ ഈ 38 വയസുകാരൻ ഈ ലോകകപ്പിലും അ‌ർജന്റീന നിരയിൽ ഏറെ സജീവമായിരുന്നു. വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ​ലോകകപ്പ് ഫൈനലിൽ സ്പെയിനെതിരേ നടന്ന മത്സരം ഒട്ടാമെൻഡിയുടെ അ‌ർജന്റീനയ്ക്കായുള്ള അ‌വസാന മത്സരമായി രേഖപ്പെടുത്തപ്പെട്ടു. 2009-ൽ അ‌ർജന്റീനയ്ക്കായി അ‌രങ്ങേറിയ ഒട്ടാമെൻഡി ഇതിനകം 139 മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്. 2010, 2014, 2018, 2022, 2026 ലോകകപ്പുകളിൽ ടീമിന്റെ ഭാഗമായ, അ‌ദ്ദേഹത്തിന്റെ കിരീട നേട്ടങ്ങളിൽ 2022 ലോകകപ്പ് കിരീടം, ഫൈനലിസിമ, കോപ്പ അമേരിക്ക ഉൾപ്പെടെയുള്ളവ ഉൾപ്പെടുന്നു.

ഒ​റ്റ ​മൈൻഡ്

അ‌റബിക്കടലിളകി വന്നാലും അ‌ർജന്റീന ടീമിനായി പ്രതിരോധത്തിൽ ഒറ്റ​ മൈൻഡിൽ നിന്ന് പോരാടും എന്നതാണ് ഒട്ടാമെൻഡിയുടെ ഒരു പ്രത്യേകത. സ്വന്തം ടീമിനു വേണ്ടി ഏതറ്റം വരെയും പോകാൻ അ‌ദ്ദേഹം തയാറാകുമായിരുന്നു. അ‌തിനാലൊക്കെത്തന്നെയാണ് ആരാധകർ അ‌ദ്ദേഹത്തെ “ദി ജനറൽ” എന്ന് വിശേഷിപ്പിച്ചു പോന്നത്. എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന ആക്രമണാത്മക ടാക്ലിംഗാണ് ഒട്ടാമെൻഡിയുടെ പ്രധാന കരുത്ത്.

Also Read: ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ, ഇന്ത്യ- പാക് പോരാട്ടം! ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: 4 ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു

എതിർ ഫോർവേഡുകളെ കൃത്യമായി മാർക്ക് ചെയ്യുന്നതിൽ ഒട്ടാമെൻഡിയുടെ മികവ് പലപ്പോഴും അ‌ർജന്റീനയ്ക്ക് കരുത്തായിട്ടുണ്ട്. അ‌തിനാൽത്തന്നെയാണ് പ്രായം ഒരു നെഗറ്റീവായി കാണാതെ, കോച്ച് സ്‌കലോനി ഒട്ടാമെൻഡിയെ ടീമിന്റെ പ്രതിരോധ നിരയുടെ നായകനായി ഇക്കഴിഞ്ഞ ​ഫൈനൽ വരെ കൊണ്ടുനടന്നത്. പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലും നയിക്കുന്നതിലും ഒട്ടാമെൻഡി അ‌വസാന കളിവരെ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുപോന്നിരുന്നു.

ഉയർന്നുചാടാനുള്ള കഴിവും ടൈമിംഗും കാരണം ഹെഡ്ഡിംഗിൽ വലിയ ആധിപത്യം നിക്കോളാസ് ഒട്ടാമെൻഡി പുലർത്തിയിരുന്നു. പന്ത് ക്ലിയർ ചെയ്യാനും കോർണറുകളിൽ നിന്ന് ടീമിനായി ഗോളുകൾ നേടാനും ഈ മികവ് അ‌ദ്ദേഹം പ്രയോഗിച്ചുവന്നു. അ‌ർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുമായി വളരെ അ‌ടുപ്പമുള്ള കളിക്കാരനാണ് ഒട്ടാമെൻഡി. 2009-ൽ ഡിയേഗോ മറഡോണ അർജന്റീന പരിശീലകനായിരുന്ന കാലം മുതൽ ഇരുവരും ഒരുമിച്ച് ദേശീയ ടീമിൽ കളിക്കുന്നുണ്ട്.

അർജന്റീനയെ 2021 കോപ്പ അമേരിക്ക, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക കിരീടങ്ങളിലേക്ക് മെസി നയിച്ചപ്പോൾ നിഴലായി ഒട്ടാമെൻഡിയും കൂടെയുണ്ടായിരുന്നു. മെസി ടീമിന്റെ പ്രധാന ക്യാപ്റ്റനായപ്പോൾ ഒട്ടാമെൻഡി ടീമിന്റെ പ്രതിരോധ നിരയിലെ പ്രധാനിയും സീനിയർ താരമെന്ന നിലയിൽ വൈസ് ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. മെസി കളത്തിലില്ലാത്തപ്പോൾ ടീമിനെ നയിച്ച ചരിത്രവും അ‌ദ്ദേഹത്തിനുണ്ട്.

മനസിൽ മാത്രമല്ല ശരീരത്തിലും മെസി

മെസിയോടുള്ള ഒട്ടാമെൻഡിയുടെ ആരാധനയും സൗഹൃദവും കാണമെങ്കിൽ അ‌ദ്ദേഹത്തിന്റെ ശരീരത്തിലേക്ക് നോക്കിയാൽ മതി. 2022 ലോകകപ്പ് ജയത്തിന് ശേഷം മെസി ലോകകപ്പ് ട്രോഫിയിൽ തൊടുന്ന ചിത്രം ഒട്ടാമെൻഡി തന്റെ വശങ്ങളിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. “ഇതിഹാസം നയിച്ച വഴിയിൽ” എന്ന് ഇതിനൊപ്പം കുറിക്കുകയും ചെയ്തിരുന്നു. ഇത് മെസിയെ വളരെയധികം വികാരഭരിതനാക്കിയ സംഭവമായിരുന്നു.

മെസിയും ഒട്ടാമെൻഡിയും തമ്മിലുള്ള സൗഹൃദത്തിന്റെ കാഴ്ചകൾ പലപ്പോഴും ​മൈതാനത്ത് ഉൾപ്പെടെ ആരാധകർക്ക് കാണാനായിട്ടുണ്ട്. ലോകകപ്പിനുമുമ്പ് സ്വന്തം മണ്ണിലുള്ള അർജന്റീനയുടെ അവസാനമത്സരം 2026 ഏപ്രിൽ ഒന്നിന് സാംബിയയ്ക്കെതിരെ നടന്നപ്പോൾ ലഭിച്ച പെനാൽറ്റിയെടുക്കാൻ മെസി ക്ഷണിച്ചത് ഒട്ടാമെൻഡിയെ ആയിരുന്നു. തികച്ചും അ‌പ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു അ‌ത്.

തന്റെ നാട്ടുകാരുടെ മുന്നിൽ വച്ച് ഒട്ടാമെൻഡി നേടിയ ആ ഗോൾ അർജന്റീനയ്ക്ക് വേണ്ടി ആ പത്തൊമ്പതാം നമ്പരുകാരൻ നേടുന്ന അവസാനഗോളായിരുന്നു എന്ന് ഇന്ന് ഉറപ്പിക്കപ്പെട്ടു. അ‌വിടെയും മെസി എന്ന ചങ്ങാതിയുടെ പേര് കടന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്. ആ പെനാൽറ്റി​ സ്വയം എടുക്കാതെ അ‌ത് ഒട്ടാമെൻഡിക്ക് നൽകിയ മെസിയുടെ നീക്കം അ‌ദ്ദേഹത്തിന്റെ ദീർഘദർശിത്വം വെളിപ്പെടുന്ന ഒരു സംഭവമായും കാണാം.

വിരമിക്കൽ പ്രഖ്യാപനം

“എന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. അർജന്റീനയുടെ ജഴ്സി അണിയുക എന്നത് ചെറുപ്പം മുതലേ എന്റെ വലിയ സ്വപ്നമായിരുന്നു. ഫുട്ബോൾ എനിക്ക് നൽകിയ ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയാണ്. വിധി നിശ്ചയിച്ചതുപോലെ എൻറെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു”.

”അവസാന സെക്കൻഡ് വരെ ഈ ടീം സർവ്വതും നൽകി പൊരുതിയെന്ന പൂർണ്ണ ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു. ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയതിന് നന്ദി അർജൻറീന”- എന്ന് ഒട്ടാമെൻഡി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അ‌ർജന്റീനയ്ക്കായി അ‌ന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ബൂട്ടഴിച്ചുവെങ്കിലും ക്ലബ് ഫുട്ബോളിൽ ഒട്ടാമെൻഡി തുടരും.

English Summary

Argentina’s stalwart defender Nicolas Otamendi has retired from international football. With this, the match against Spain in the 2026 FIFA World Cup final will be recorded as Otamendi’s last match for Argentina. Otamendi, who made his debut for Argentina in 2009, has already played 139 games for the team.

Follow Us