AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ‘ജിമ്മില്‍ കോലി നല്‍കിയ ഉപദേശം ഒരു വര്‍ഷം പിന്തുടര്‍ന്നു; പിന്നീടത് സാധിച്ചില്ല’

Sanju Samson on Virat Kohli’s Fitness Regime : കായികക്ഷമത നിലനിര്‍ത്തുന്നതില്‍ വിരാട് കോലി മറ്റ് താരങ്ങള്‍ക്കും മാതൃകയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട് വിരാട് കോലി തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Jayadevan AM
Jayadevan AM | Published: 28 Jul 2026 | 08:05 PM
കായികക്ഷമത നിലനിര്‍ത്തുന്നതില്‍ വിരാട് കോലി മറ്റ് താരങ്ങള്‍ക്കും മാതൃകയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട് കോലി തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കോലി നല്‍കിയ ഉപദേശം പിന്തുടര്‍ന്നെങ്കിലും ഒരു വര്‍ഷത്തിന് ശേഷം അത് ഉപേക്ഷിക്കേണ്ടി വന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ 'ബിലീവ്' എന്ന പരിപാടിയിലായിരുന്നു സഞ്ജുവിന്റെ വെളിപ്പെടുത്തല്‍ (Image Credit Source: PTI).

1 / 5
കോലി ജിമ്മില്‍ നടത്തുന്ന കഠിനാധ്വാനത്തെ സഞ്ജു പ്രശംസിച്ചു. കായികക്ഷമത നിലനിര്‍ത്തുന്നതിന്‌ ആവശ്യമായ ഭക്ഷണക്രമവും ദിനചര്യയും നിലനിർത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിൽ നിന്ന് ഉപദേശം ലഭിച്ച കാര്യവും ഓർത്തെടുത്തു. കോഹ്‌ലിയുടെ നിർദ്ദേശങ്ങൾ താൻ നടപ്പിലാക്കി. പക്ഷേ, പിന്നീടത് സാധിച്ചില്ലെന്നും താരം വ്യക്തമാക്കി.

2 / 5
"വിരാട് ഭായ് എങ്ങനെയുള്ള ആളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം എല്ലാവരോടും വളരെ വ്യക്തമായും കാര്യങ്ങൾ നേരിട്ടും സംസാരിക്കുന്ന വ്യക്തിയാണ്. നിങ്ങൾ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ, അതിന് എന്താണ് ആവശ്യമെന്ന് കൃത്യമായി തന്നെ അദ്ദേഹം പറഞ്ഞുതരും. ജിമ്മിൽ അദ്ദേഹം പെരുമാറുന്ന രീതിയും അദ്ദേഹത്തിനുള്ളിലെ ആ പ്രത്യേക വാശിയും തീയും എനിക്ക് ശരിക്കും ഇഷ്ടമുള്ള കാര്യമാണ്", സഞ്ജു പറഞ്ഞു.

3 / 5
"ഇന്ത്യൻ ടീമിന്റെ ക്യാമ്പിനിടെ ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, 'പാജീ, ഞാൻ എന്താണ് ചെയ്യേണ്ടത്? എനിക്കും എന്തെങ്കിലും പറഞ്ഞുതരൂ'...ജീവിതശൈലി വളരെ വലിയൊരു പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമാകണമെങ്കിൽ, വേറിട്ടൊരു ജീവിതശൈലി തന്നെ നിങ്ങൾ പിന്തുടരേണ്ടതുണ്ട്", സഞ്ജു വ്യക്തമാക്കി.

4 / 5
തന്റെ കരിയറിലെ യാത്രയിൽ തനിക്ക് ഉപകാരപ്പെട്ട കാര്യങ്ങൾ അദ്ദേഹം എന്നോട് പങ്കുവെച്ചു. 'ഈ ആഹാരം നിന്റെ ശരീരത്തിന് വീണ്ടെടുപ്പ്  നൽകാൻ സഹായിക്കും, എന്നാൽ ഇത് സഹായിക്കില്ല. അടുത്ത 10 വർഷത്തേക്ക് ഈ അച്ചടക്കം തുടരുകയാണെങ്കിൽ, നിനക്ക് മികച്ചൊരു കരിയർ മുന്നിലുണ്ടാകും' എന്ന് അദ്ദേഹം  പറഞ്ഞു. ഒന്നര വര്‍ഷത്തോളം അത് പിന്തുടരാനായി. എന്നാൽ അതിനുശേഷം തനിക്ക് ആ വഴിയിൽ കൃത്യമായി തുടരാൻ സാധിച്ചില്ലെന്ന്‌ സഞ്ജു കൂട്ടിച്ചേർത്തു.

5 / 5
Follow Us