AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ

Zinedine Zidane's France coaching position: ഫ്രഞ്ച് ഫുട്ബോൾ കോച്ച് സ്ഥാനത്തേക്ക് ഇതിഹാസ താരം സിനദിൻ സിദാൻ ഉടൻ ചുമതല ഏറ്റെടുക്കും എന്ന വാർത്തകൾക്ക് ഇടയിലേക്ക്, സിദാന്റെ നിയമനത്തിൽ ഫെഡറേഷനിൽ എതിർപ്പ് ഉയരുന്നു എന്ന പുതിയ വാർത്ത എത്തിയിരിക്കുന്നു. സിദാൻ ഫ്രഞ്ച് പരിശീലകനാകുമെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളും ഊഹാപോഹങ്ങളും ഫെഡറേഷനിലെ ചില മുതിർന്ന ഭാരവാഹികളെ പ്രകോപിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ
Zinedine Zidane's France Coaching PositionImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 25 Jul 2026 | 09:27 AM

ഫ്രഞ്ച് ഫുട്ബോൾ കോച്ച് സ്ഥാനത്തേക്ക് ഇതിഹാസ താരം സിനദിൻ സിദാൻ ഉടൻ ചുമതല ഏറ്റെടുക്കും എന്ന വാർത്തകൾക്ക് ഇടയിലേക്ക്, സിദാന്റെ നിയമനത്തിൽ എതിർപ്പ് ഉയരുന്നു എന്ന പുതിയ വാർത്ത എത്തിയിരിക്കുന്നു. ഫിഫ ലോകകപ്പിലെ ഫ്രാൻസിന്റെ തോൽവിയെ തുടർന്ന് ഇതിഹാസ കോച്ച് ദിദിയർ ദെഷാംപ്സ് രാജി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തൊട്ട് പിന്നാലെ തന്നെ ഫ്രാൻസിന്റെ പുതിയ കോച്ചായി സിദാൻ എത്തുമെന്ന് പ്രഖ്യാപനങ്ങൾ വന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിരുന്നില്ല. സിദാൻ ഫ്രഞ്ച് കോച്ചായി സെപ്റ്റംബർ 1ന് സ്ഥാനം ഏൽക്കും എന്നത് ​ഉൾപ്പെടെയുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

എന്നാൽ സിദാന്റെ കോച്ച് സ്ഥാനത്തേക്കുള്ള വരവ് പ്രതീക്ഷിച്ച ആരാധകർക്ക് അ‌പ്രതീക്ഷിത തിരിച്ചടി നൽകുന്ന ചില വാർത്തകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനിൽ (FFF) സിനെദിൻ സിദാന്റെ പരിശീലക നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഒരു പ്രമുഖ സ്പോർട്സ് മാധ്യമം വെളിപ്പെടുത്തി.

Also Read: അ‌റബിക്കടലിളകി വന്നാലും ഒറ്റ​മൈൻഡിൽ നിൽക്കും! അ‌ർജന്റീനയുടെ ‘ജനറൽ’ നിക്കോളാസ് ഒട്ടാമെൻഡി ബൂട്ടഴിച്ചു

ദിദിയർ ദെഷാംപ്സിന്റെ പകരക്കാരനായി സിദാനെ കോച്ച് സ്ഥാനത്തേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾക്കിടയിൽ ഭിന്നഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. സിദാൻ ഫ്രഞ്ച് പരിശീലകനാകുമെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളും ഊഹാപോഹങ്ങളും ഫെഡറേഷനിലെ ചില മുതിർന്ന ഭാരവാഹികളെ പ്രകോപിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

ഔദ്യോഗിക തീരുമാനത്തിന് മുമ്പേ വാർത്തകൾ ചോരുന്നതിലും, കാര്യങ്ങൾ ഒരു വ്യക്തികേന്ദ്രീകൃത വിഷയമായി മാറുന്നതിലും ഫെഡറേഷൻ പ്രസിഡന്റ് അടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്. മാത്രമല്ല സിദാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളുടെ അഭാവവും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെഡറേഷനുള്ളിലെ അധികാര തർക്കങ്ങൾ കോച്ച് നിയമനത്തിൽ കല്ലുകടിയാകുന്നുവെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഔദ്യോഗിക പ്രഖ്യാപനം

സിദാന്റെ നിയമനം സംബന്ധിച്ച് തർക്കമുണ്ട് എന്ന വിവരം പുറത്തുവരുമ്പോൾ തന്നെ മറുവശത്ത് സിദാന്റെ നിയമനം സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നുണ്ട്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ജൂലൈ 28 ചൊവ്വാഴ്ച പാരീസിലെ ആസ്ഥാനത്ത് നടത്തുന്ന വാർത്താസമ്മേളനത്തിൽ പുതിയ കോച്ചിന്റെ പേര് പ്രഖ്യാപിക്കുമെന്നും സിദാൻ തന്നെയാണ് ഈ പദവിയിലേക്ക് എത്തുകയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിനദിൻ സിദാൻ

ഫ്രാൻസിന്റെ ലോകകപ്പ് വിജയവുമായി നേരിട്ട് ബന്ധമുള്ള താരമാണ് സിദാൻ. 1998-ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഉയർത്തിയപ്പോൾ ഫൈനലിൽ ബ്രസീലിനെതിരെ ഇരട്ട ഗോൾ നേടി സിദാൻ ടീമിന്റെ വിജയശില്പിയായിരുന്നു. റയൽ മാഡ്രിഡ് മാനേജരായിരിക്കെ 2016 മുതൽ 2018 വരെ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടി സിദാൻ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ 2021-ൽ റയൽ വിട്ടതിനു ശേഷം അദ്ദേഹം പുതിയ ടീമുകളുടെ പരിശീലകനായി എത്തിയിരുന്നില്ല. 14 വർഷത്തെ നീണ്ട സേവനത്തിനു ശേഷം ദിദിയർ ദെഷാംപ്സ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഫ്രഞ്ച് കോച്ച് സ്ഥാനത്തേക്കുള്ള സിദാന്റെ വരവ്. ഇത്തവണ ലോകകപ്പിൽ സെമിയിൽ സ്പെയിനോട് തോറ്റ് ഫ്രാൻസ് പുറത്തായതാണ് ദിദിയർ ദെഷാംപ്സിന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സിദാന്റെ ​ശിക്ഷണത്തിൽ ഇനി ഫ്രാൻസ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

English Summary

Amidst the news that legendary player Zinedine Zidane will soon take over as French football coach, new news has come that there is growing opposition within the fff to Zidane’s appointment. It is reported that the news and speculation that Zidane will become the French coach has angered some senior officials in the federation.

Follow Us