AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍

Ravichandran Ashwin on Rohit Sharma & Virat Kohli Retirement News: വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് ഒഴിവാക്കുക അസാധ്യമാണെന്നും, ഈ രണ്ടു മുതിർന്ന താരങ്ങളെയും തൊടാൻ ആർക്കും കഴിയില്ലെന്നും രവിചന്ദ്രന്‍ അശ്വിന്‍. ഇരുവരുടെയും ഏകദിന ടീമിലെ ഭാവിയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അശ്വിന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവെച്ചത്.

Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍
Virat Kohli and Rohit SharmaImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 21 Jul 2026 | 03:01 PM

വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് ഒഴിവാക്കുക അസാധ്യമാണെന്നും, ഈ രണ്ടു മുതിർന്ന താരങ്ങളെയും തൊടാൻ ആർക്കും കഴിയില്ലെന്നും രവിചന്ദ്രന്‍ അശ്വിന്‍. ഇരുവരുടെയും ഏകദിന ടീമിലെ ഭാവിയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അശ്വിന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവെച്ചത്. മോശം ഫോമിലുള്ള രോഹിതിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലോര്‍ഡ്‌സില്‍ സെഞ്ചുറിയടിച്ച് താരം ഫോമിലേക്ക് എത്തിയത്.

138 റണ്‍സാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ നേടിയത്. വിരാട് കോലി 74 റണ്‍സ് നേടിയിരുന്നു. മൂന്നാം ഏകദിനത്തില്‍ രോഹിത് സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. മത്സരത്തില്‍ ഇന്ത്യ 27 റണ്‍സിന് തോറ്റു. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 360 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ആളുകൾ എന്താണ് പറയുന്നതെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു വേവലാതിയുമില്ലെന്നും, ടീമിനായി മികച്ച രീതിയിൽ കളിക്കുക മാത്രമാണ് തന്റെ ജോലി എന്നും മത്സരശേഷം രോഹിത് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മുതിർന്ന രണ്ടു താരങ്ങളെയും ആർക്കും തൊടാനാകില്ലെന്ന് അശ്വിൻ പറഞ്ഞത്. രോഹിതിന് മേൽ യാതൊരു സമ്മർദ്ദവുമില്ലെന്ന റിപ്പോർട്ടുകള്‍ അശ്വിന്‍ തള്ളി. തീയില്ലാതെ പുകയുണ്ടാകില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ അശ്വിന്റെ അഭിപ്രായം.

അശ്വിന്റെ വാക്കുകള്‍:

“വിരാടിനും രോഹിതിനും കളിക്കാൻ താല്പര്യമുണ്ടെങ്കിൽ അവരെ ആർക്കും തൊടാൻ കഴിയില്ല. അവർക്ക് അതിനുള്ള യോഗ്യതകളുണ്ട്. അവർ റൺസ് വാരിക്കൂട്ടിയിട്ടുണ്ട്. അവർ രണ്ടുപേരും ബാറ്റർമാരാണ്. അവരെ തൊടാൻ കഴിയില്ല. രോഹിതിനെക്കുറിച്ചുള്ള വാർത്തകൾ പരിശോധിച്ചാൽ അത് വെറുമൊരു പുറത്തുനിന്നുള്ള ബഹളം മാത്രമായിരുന്നില്ല. തീയില്ലാതെ അവിടെ പുകയുണ്ടാകില്ല. അവിടെ തീയുണ്ടായിരുന്നു,” തന്റെ യൂട്യൂബ് ചാനലായ ‘അഷ് കി ബാത്തി’ൽ അശ്വിൻ പറഞ്ഞു.

Also Read: ലോർഡ്‌സിലെ ‘മണിമുഴക്കം’: സച്ചിനും ഗാംഗുലിക്കും പിന്നാലെ ചരിത്രനേട്ടവുമായി യുവരാജ്

എന്നാൽ രോഹിത് റൺസ് അടിച്ചു കൂട്ടി എങ്ങനെ ചെയ്യണമെന്ന് കാണിച്ചു കൊടുത്തു. ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് രോഹിതിന് യാതൊരു സംശയവുമില്ല. രോഹിതിനെയും വിരാടിനെയും തൊടാൻ അവർക്ക് കഴിയില്ല, കാരണം അവർ ബാറ്റർമാരാണ്. അവർക്ക് പിന്നിൽ വലിയൊരു സൈന്യവും പടയണിയുമുണ്ട്. ആളുകൾ വരുന്നത് അവരെ കാണാനാണ്. നിങ്ങൾ അവർക്ക് വഴി പുറത്തേക്ക് കാണിച്ചുകൊടുത്താൽ അത് മേൽക്കൂര തകർത്തെറിയുമെന്നും അശ്വിന്‍ വ്യക്തമാക്കി.

മുതിർന്ന ബൗളർമാർ ബെഞ്ചിലിരിക്കുമ്പോൾ ജനങ്ങൾക്കിടയിൽ ഇത്തരം പ്രതിഷേധങ്ങളോ ബഹളങ്ങളോ ഉണ്ടാകുന്നില്ലെല്ലെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. സിറാജിനെയോ ഷമിയെയോ ഭുവനേശ്വറിനെയോ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ, വെറും 10 ആളുകൾ മാത്രമായിരിക്കും അവരെക്കുറിച്ച് ചോദിക്കുക. പരമാവധി 1000 ആളുകൾ ചോദിച്ചേക്കാം. ഇനി 10,000 ആളുകൾ ചോദിക്കുന്നു എന്ന് തന്നെ കരുതുക. എങ്കിലും അവിടെ യാതൊരു ശബ്ദവും ഉയരില്ല. ബൗളർമാർക്കായി ആളുകൾ ശബ്ദമുയർത്തുന്ന ഒരു ദിവസം വരുകയാണെങ്കിൽ, അവരെ ഒഴിവാക്കുന്നതും പ്രയാസകരമായി മാറുമെന്നും അശ്വിന്‍ പറഞ്ഞു.

English Summary

R Ashwin claimed it is impossible to drop Rohit Sharma and Virat Kohli. He revealed that recent retirement rumors surrounding Rohit were real, but the batter silenced critics with a brilliant 138 against England. Ashwin also highlighted the unequal treatment in Indian cricket, noting that dropping star batters causes massive public outrage. In contrast, he pointed out that top bowlers like Shami, Siraj, and Bhuvneshwar are routinely benched without similar backlash.

Follow Us