AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Common Wealth Games: കോമൺവെൽത്ത് ഗെയിംസ്; റെക്കോർഡ് പ്രകടനത്തോടെ മീരാഭായ് ചാനുവിന് സ്വർണം, ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം

Common Wealth Games: ഞായറാഴ്ച നടന്ന വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ ചരിത്ര നേട്ടം. മികച്ച റെക്കോർഡ് പ്രകടനത്തോടെയാണ് 31 കാരിയായ താരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മാച്ചിൽ 85 കിലോഗ്രാം ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാം ഉയർത്തി ചാനു പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡുകൾ കുറിച്ചു. ആകെ 190 കിലോഗ്രാം......

Common Wealth Games: കോമൺവെൽത്ത് ഗെയിംസ്; റെക്കോർഡ് പ്രകടനത്തോടെ മീരാഭായ് ചാനുവിന് സ്വർണം, ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം
Meerabhai ChanuImage Credit source: PTI Photos
Ashli C
Ashli C | Updated On: 26 Jul 2026 | 09:26 PM

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം മെഡൽ സമ്മാനിച്ച മീരാഭായി ചാനു. ഞായറാഴ്ച നടന്ന വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ ചരിത്ര നേട്ടം. മികച്ച റെക്കോർഡ് പ്രകടനത്തോടെയാണ് 31 കാരിയായ താരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മാച്ചിൽ 85 കിലോഗ്രാം ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാം ഉയർത്തി ചാനു പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡുകൾ കുറിച്ചു. ആകെ 190 കിലോഗ്രാം ഭാരം ഉയർത്തിയാണ് താരം ഇന്ത്യയ്ക്ക് ആദ്യത്തെ സ്വർണ്ണം അണിഞ്ഞത്.

മീരാഭായിയുടെ പൂർണ്ണ ആധിപത്യമാണ് ഗ്ലാസ്ഗോയിൽ….

ഈ വിജയത്തോടെ കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാമത്തെ സ്വർണം മെഡലാണ് മീരാഭായി ചാനു സ്വന്തമാക്കിയത്. 2018ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിലും 2022ലെ താരം കിരീടം കരസ്ഥമാക്കിയിരുന്നു. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവായ മീരാഭായി 2014ൽ ഇതേ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു.

ALSO READ:പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം

മത്സരത്തിന്റെ ആരംഭം മുതൽ ഒടുക്കം വരെ മണിപ്പൂരി ലിഫ്റ്റർ ആയ മീരാഭായിയുടെ പൂർണ്ണ ആധിപത്യമാണ് ഗ്ലാസ്ഗോയിൽ കാണാൻ സാധിക്കുക. ആകെ 168 കിലോഗ്രാം ഉയർത്തി വെള്ളി നേടിയ നൈജീരിയയുടെ റൂത്ത് അസുക്വോ ന്യോങ്ങിനേക്കാൾ 22 കിലോഗ്രാം അധികഭാരം ഉയർത്തിയാണ് മീരാഭായി ഒന്നാമതെത്തിയത്.

രണ്ടാമത്തെ ശ്രമത്തിൽ നൂറ്റിയഞ്ച് കിലോഗ്രാം ഉയർത്തി…

ആദ്യത്തെ സ്നാക്ക് ശ്രമത്തിൽ 82 കിലോഗ്രാം ഭാരം ഉയർത്താൻ കഴിയാതെ തിരിച്ചടി നേരിട്ടെങ്കിലും തൊട്ടടുത്ത ശ്രമത്തിൽ 85 കിലോഗ്രാം എന്ന റെക്കോർഡ് ഭാരമുയർത്തി താരം അതിശക്തമായി തന്നെ തിരിച്ചുവന്നു. സ്നാച്ചിലെ മികവോടെ ക്ലീൻ ആൻഡ് ജെർക്കിലേക്ക് കടക്കുമ്പോൾ എട്ട് കിലോഗ്രാമിന്റെ ലീഡ് മീരാഭായിക്ക് ഉണ്ടായിരുന്നു. ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ നൂറ്റിയഞ്ച് കിലോഗ്രാം ഉയർത്തി വിജയം തന്നെ മാറ്റാൻ അവർക്ക് സാധിച്ചു.

ഈ ലിസ്റ്റ് അവിടെ ക്ലീൻ ആൻഡ് ജെർക്കിലെയും ആകെ ഭാരത്തിലെയും കോമൺവെൽത്ത് ഗെയിംസ് റെക്കോർഡുകൾ തിരുത്തി എഴുപത്തപ്പെടുകയും സ്വർണ്ണം ഉറപ്പാക്കുകയും ചെയ്തു. സ്വർണ്ണ നേട്ടം ഉറപ്പായതോടെ അടുത്ത രണ്ട് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് മുന്നിൽകണ്ട് താരം തന്നെ മൂന്നാമത്തെ ക്ലീൻ ആൻഡ് ജെർക്കു ശ്രമത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ENGLISH SUMMARY

Mirabai Chanu won India’s first gold medal at the 2026 Commonwealth Games. Chanu’s historic achievement came in the women’s 48 kg category on Sunday. The 31-year-old athlete secured the top spot with a record-breaking performance.

 

Follow Us