AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru Mumbai Vande Bharat Sleeper Train: ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ നവംബർ 2ന്; ടിക്കറ്റ് നിരക്കും സമയക്രമവും അറിയാം

Vande Bharat Sleeper Train Between Bengaluru and Mumbai Likely From November 2: രാത്രി യാത്രയ്ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ട്രെയിന്‍ ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ യാത്രാസമയം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയന്‍ എക്‌സ്പ്രസിനെ അപേക്ഷിച്ച് ഏകദേശം ആറ് മണിക്കൂര്‍ വരെ യാത്രാസമയം ലാഭിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Bengaluru Mumbai Vande Bharat Sleeper Train: ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ നവംബർ 2ന്; ടിക്കറ്റ് നിരക്കും സമയക്രമവും അറിയാം
വന്ദേ ഭാരത് സ്ലീപ്പർImage Credit source: PTI
Shiji M K
Shiji M K | Published: 21 Oct 2026 | 07:58 AM

ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമാകാന്‍ വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് എത്തുന്നു. നവംബര്‍ ഒന്നിന് കര്‍ണാടക രാജ്യോത്സവ ദിനത്തില്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യാനാണ് സാധ്യത. നവംബര്‍ രണ്ടുമുതല്‍ സാധാരണ യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്ന തീയതി, സമയക്രമം, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് റെയില്‍വേയുടെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. രാത്രി യാത്രയ്ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ട്രെയിന്‍ ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ യാത്രാസമയം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയന്‍ എക്‌സ്പ്രസിനെ അപേക്ഷിച്ച് ഏകദേശം ആറ് മണിക്കൂര്‍ വരെ യാത്രാസമയം ലാഭിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ റൂട്ടും സ്റ്റോപ്പുകളും

ബെംഗളൂരുവിലെ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനലില്‍ (എസ്എംവിടി) നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലേക്കാണ് (സിഎസ്എംടി) ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധ്യത. ഏകദേശം 1,118 കിലോമീറ്റര്‍ ദൂരം 16 മണിക്കൂറിനുള്ളില്‍ പിന്നിടുമെന്നാണ് പ്രതീക്ഷ. അനന്തപുര്‍, ഗുണ്ടക്കല്‍, റായ്ചൂര്‍, കലബുറഗി, സോലാപൂര്‍, പൂനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. അന്തിമ റൂട്ടും സ്റ്റോപ്പുകളും റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പിന് ശേഷമേ ഉറപ്പിക്കാനാകൂ.

വന്ദേഭാരത് സ്ലീപ്പര്‍ സമയക്രമം

  • ബെംഗളൂരുവില്‍ നിന്ന് പുറപ്പെടല്‍- രാത്രി 7.50
  • മുംബൈയില്‍ എത്തിച്ചേരല്‍- അടുത്ത ദിവസം രാവിലെ 11.55
  • മുംബൈയില്‍ നിന്ന് പുറപ്പെടല്‍- രാത്രി 8.10
  • ബെംഗളൂരുവില്‍ എത്തിച്ചേരല്‍- അടുത്ത ദിവസം രാവിലെ 11.55

Also Read: Bengaluru- Mumbai Vande Bharat Sleeper: ബെംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പർ എന്ന്? പ്രത്യേകതയും യാത്രാ ​ഗൈഡും

16 കോച്ചുകള്‍, 823 പേര്‍ക്ക് യാത്ര ചെയ്യാം

ആകെ 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ഉണ്ടാകുകയെന്നാണ് വിവരം. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വ്യത്യസ്ത നിരക്കുകളിലുള്ള എസി ബെര്‍ത്തുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ആകെ 823 ബെര്‍ത്തുകളാണ് ട്രെയിനില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  • എസി ത്രീ ടയര്‍- 11 കോച്ചുകള്‍
  • എസി ടു ടയര്‍- 4 കോച്ചുകള്‍
  • എസി ഫസ്റ്റ് ക്ലാസ്- 1 കോച്ച്

വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് എത്ര?

  • എസി ത്രീ ടയര്‍- 2,684
  • എസി ടു ടയര്‍- 3,466
  • എസി ഫസ്റ്റ് ക്ലാസ്- 4,250

English Summary

The Bengaluru–Mumbai Vande Bharat Sleeper train is expected to be flagged off on November 1 and open to passengers from November 2, 2026. Check the expected route, travel time, stops, schedule and ticket fares, subject to official confirmation.

Follow Us