Namma Metro: ട്രെയിനുകള്‍ ചലിക്കില്ല; നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ വന്‍ തടസം

Purple Line Metro Services in Bengaluru to Halt Temporarily on Sunday: നാദപ്രഭു കെമ്പഗൗഡ സ്റ്റേഷനും സര്‍ എം വിശ്വേശ്വരയ്യ മെട്രോ സ്‌റ്റേഷനും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടന്നുവരികയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കും മെട്രോ ട്രെയിനുകളുടെ സുഗമമായ സര്‍വീസിനും ആവശ്യമായ അറ്റക്കുറ്റപ്പണികളാണ് നടക്കുന്നതെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Namma Metro: ട്രെയിനുകള്‍ ചലിക്കില്ല; നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ വന്‍ തടസം

നമ്മ മെട്രോ സര്‍വീസുകള്‍ തടസപ്പെടും

Updated On: 

08 May 2026 | 09:35 PM

ബെംഗളൂരു: നമ്മ മെട്രോ സര്‍വീസുകള്‍ തടസപ്പെടാന്‍ പോകുന്നു. ഇന്ത്യയുടെ സിലിക്കണ്‍ വാലിയുടെ ജീവനാഡിയായ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലാണ് ഗതാഗത തടസം സംഭവിക്കാന്‍ പോകുന്നത്. അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് സര്‍വീസ് തടസപ്പെടുന്നത്. വിവിധ സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).

പര്‍പ്പിള്‍ ലൈനില്‍ മെട്രോ ഓടില്ല

മെയ് പത്ത് ഞായറാഴ്ചയാണ് പര്‍പ്പിള്‍ ലൈനില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടാന്‍ പോകുന്നത്. രാവിലെ 7 മണി മുതല്‍ 9 മണി വരെയാണ് ആകെ രണ്ട് മണിക്കൂറാണ് മെട്രോ സര്‍വീസുകള്‍ തടസപ്പെടുന്നത്. ശ്രീ ബാലഗംഗാധരനാഥ സ്വാമിജി സ്റ്റേഷന്‍ (ഹൊസഹള്ളി) മുതല്‍ കബ്ബണ്‍ പാര്‍ക്ക് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ഈ സമയത്ത് നിര്‍ത്തിവെക്കുന്നതാണ്.

എന്തുകൊണ്ട് സര്‍വീസ് തടസപ്പെടുന്നു?

നാദപ്രഭു കെമ്പഗൗഡ സ്റ്റേഷനും സര്‍ എം വിശ്വേശ്വരയ്യ മെട്രോ സ്‌റ്റേഷനും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടന്നുവരികയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കും മെട്രോ ട്രെയിനുകളുടെ സുഗമമായ സര്‍വീസിനും ആവശ്യമായ അറ്റക്കുറ്റപ്പണികളാണ് നടക്കുന്നതെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏതെല്ലാം റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും?

ചല്ലഘട്ട-വിജയനഗര്‍, എംജി റോഡ്-വൈറ്റ്ഫീല്‍ഡ്, ഗ്രീന്‍ ലൈന്‍ മഡവറ മുതല്‍ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, യെല്ലോ ലൈന്‍ ആര്‍വി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് തടസമുണ്ടാകില്ല.

ഈ സമയത്തിന് ശേഷം…

രാവിലെ 9 മണി വരെ മാത്രമാണ് അറ്റക്കുറ്റപ്പണികള്‍ നടക്കുന്നത്. അതിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കും. ഹൊസഹള്ളിക്കും കബ്ബണ്‍ പാര്‍ക്കിനും ഇടയിലുള്ള എല്ലാ സര്‍വീസുകളും രാവിലെ 9 മണിക്ക് ശേഷം സാധാരണരീതിയില്‍ നടക്കും. ഞായറാഴ്ച രാവിലെ ജോലിക്കും മറ്റും പോകുന്നവര്‍ അറിയിപ്പ് അനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യണമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

മെട്രോ റെയിലില്‍ ഇടയ്ക്കിടെ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നത് സാധാരണമാണ്. അതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ബിഎംആര്‍സിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Also Read: Namma Metro: ബ്ലൂ ലൈന്‍ കയറിയാല്‍ രാജയോഗം; നമ്മ മെട്രോയിലൂടെ വരാനിരിക്കുന്നത് വന്‍ നേട്ടങ്ങള്‍, എന്താണെന്ന് നോക്കൂ

ബെംഗളൂരുവില്‍ പുതിയ മെട്രോ പാത എത്തുന്നു

ബെംഗളൂരുവിന്റെ ഗതാഗത കുരുക്ക് പരിഹരിക്കാനായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പുതിയ പദ്ധതി ആവിഷ്‌കരിച്ചു. തെക്കന്‍ ബെംഗളൂരുവിലെ കലേന അഗ്രഹാരയെ കിഴക്കന്‍ കടുഗോഡി ട്രീ പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന ഏകദേശം 73 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് ഇടനാഴിയാണ് ഒരുക്കാന്‍ പോകുന്നത്, ഇതിന്റെ സാധ്യത പഠനം പൂര്‍ത്തിയായി.

ബെംഗളൂരുവില്‍ അതിവേഗം വളരുന്ന മേഖലയായ ബന്നാര്‍ഘട്ട, ജിഗാനി, അട്ടിബെലെ, സര്‍ജാപൂര്‍, ദൊമ്മസാന്ദ്ര സര്‍ക്കിള്‍, വര്‍ത്തൂര്‍ കോടി എന്നിവയിലൂടെയാകും നിര്‍ദിഷ്ട പാത കടന്നുപോകുന്നത്. ഇതില്‍ 50 ലധികം മെട്രോ സ്‌റ്റേഷനുകളുണ്ടായിരിക്കും.

അനേക്കല്‍ താലൂക്കില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് നേരിട്ട് കണക്ഷന്‍ നല്‍കുന്ന അഞ്ച് കിലോമീറ്റര്‍ സ്പര്‍ ലൈനാണ് ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. ജിഗാനി സ്റ്റേഷനില്‍ നിന്ന് മെട്രോ ലൈന്‍ നേരെ സ്‌റ്റേഡിയത്തിലേക്ക് ആയിരിക്കും പോകുക.

English Summary

Namma Metro services on Bengaluru’s Purple Line will face temporary disruption on May 10 due to scheduled maintenance work. Train services will remain suspended for a specific duration, and passengers have been advised to plan their travel accordingly.

Follow Us
Related Stories
Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
കുട്ടി താരങ്ങളെ കണ്ടെത്താനുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31
ജലം കൊണ്ട് മുറിവേൽക്കില്ല! ​ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'