Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ ഇനി പുലര്‍ച്ചെ വരെ; വീട്ടിലെത്താന്‍ വിഷമം വേണ്ട
Namma Metro Service Extended: Bengaluru Commuters Get More Travel Time: രണ്ട് മത്സര ദിവസങ്ങളിലും സര്‍വീസ് നീട്ടിയിട്ടുണ്ടെങ്കിലും ഏപ്രില്‍ 18ന് നടക്കുന്ന ഡേ ആന്‍ഡ് നൈറ്റ് മത്സരത്തിനായി ട്രെയിന്‍ സര്‍വീസുകള്‍ നീട്ടില്ലെന്നും ഷെഡ്യൂള്‍ അനുസരിച്ച് തന്നെ യാത്ര നടത്തുമെന്നും ബിഎംആര്‍സിഎല്‍ അറിയിച്ചു.
ബെംഗളൂരു: നമ്മ മെട്രോ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് വേണ്ടി മത്സരം നടക്കുന്ന തീയതികളില്‍ നമ്മ മെട്രോയുടെ സര്‍വീസുകള്‍ പുലര്‍ച്ചെ വരെ തുടരുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.
മത്സര ദിവസങ്ങളില്‍ എല്ലാ ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്നുമുള്ള അവസാന ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ ഉണ്ടായിരിക്കും. ഏപ്രില്‍ 15, 24 തീയതികളിലാണ് ഈ ക്രമീകരണം വരുത്തിയിരിക്കുന്നത്.
പുതുക്കിയ നമ്മ മെട്രോ സമയക്രമം
- വൈറ്റ്ഫീല്‍ഡ് (കടുഗോഡി) സ്‌റ്റേഷനില്‍ നിന്നും അര്‍ധരാത്രി 12.30നും, 12.45നും ട്രെയിനുകള്‍ പുറപ്പെടും
- സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, മഡവാര എന്നിവിടങ്ങളില്‍ നിന്ന് അര്‍ധരാത്രി 12.45നാണ് ട്രെയിന്‍
- ബൊമ്മസാന്ദ്രയില്‍ നിന്നും 12.30ന്
- ആര്‍വി റോഡില്‍ നിന്ന് പുലര്‍ച്ചെ 2 മണിക്കും ട്രെയിനുണ്ട്
- മജസ്റ്റിക്കിലെ നാദപ്രഭു കെമ്പഗൗഡ സ്റ്റേഷനില്‍ നിന്ന് നാല് റൂട്ടിലേക്കുമുള്ള ട്രെയിനുകള്‍ 1.30നായിരിക്കും പോകുക
Also Read: Namma Metro: സില്‍ക്ക് ബോര്‍ഡില്‍ എലിവേറ്റഡ് പാത; തിക്കില്ല തിരക്കില്ല, യാത്ര ഇനിയെന്തെളുപ്പും
എന്നാല്‍ ഇവിടെ പാളി
രണ്ട് മത്സര ദിവസങ്ങളിലും സര്‍വീസ് നീട്ടിയിട്ടുണ്ടെങ്കിലും ഏപ്രില്‍ 18ന് നടക്കുന്ന ഡേ ആന്‍ഡ് നൈറ്റ് മത്സരത്തിനായി ട്രെയിന്‍ സര്‍വീസുകള്‍ നീട്ടില്ലെന്നും ഷെഡ്യൂള്‍ അനുസരിച്ച് തന്നെ യാത്ര നടത്തുമെന്നും ബിഎംആര്‍സിഎല്‍ അറിയിച്ചു. ഈ മത്സരം രാത്രി 7.30ന് അവസാനിക്കും എന്നതിനാലാണ് അധിക ക്രമീകരണം വരുത്താത്തത്.
പാര്‍ക്കിങ് സൗകര്യമുണ്ട്
44 മെട്രോ സ്‌റ്റേഷനുകളില്‍ അധിക പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബിഎംആര്‍സിഎല്‍ പറയുന്നു. മത്സരം നടക്കുന്ന ദിവസങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങിന് 30 രൂപയും കാറുകള്‍ക്ക് 60 രൂപയുമാണ് ഫീസ്.