AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: ബ്ലൂ ലൈന്‍ കയറിയാല്‍ രാജയോഗം; നമ്മ മെട്രോയിലൂടെ വരാനിരിക്കുന്നത് വന്‍ നേട്ടങ്ങള്‍, എന്താണെന്ന് നോക്കൂ

Will Namma Metro Blue Line Boost Bengaluru Real Estate? ബെംഗളൂരുവിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളെ, വടക്കുള്ള വിമാനത്താവളവുമായി അതിവേഗത്തില്‍ ബന്ധിപ്പിക്കാനും ഈ പാതയ്ക്ക് സാധിക്കും. സില്‍ക്ക് ബോര്‍ഡ്, എച്ച്എസ്ആര്‍ ലേഔട്ട്, ബെല്ലന്ദൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഈ പാത സഹായിക്കും. ജോലിക്കായി പോകുന്നവര്‍ക്ക് ബസ്സും മറ്റ് യാത്രാ മാര്‍ഗങ്ങളും തേടി അലയേണ്ടി വരികയുമില്ല.

Shiji M K
Shiji M K | Updated On: 21 Apr 2026 | 08:35 AM
നമ്മ മെട്രോയുടെ ബ്ലൂ ലൈനിനായുള്ള കാത്തിരിപ്പിലാണ് യാത്രക്കാര്‍, ഈ പാത ബെംഗളൂരുവിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനും (ബിഎംആര്‍സിഎല്‍) ഉണ്ട്. നഗരത്തിലെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളെയും തൊഴില്‍ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഈ ലൈനിന്റെ കടന്നുപോക്ക്.  (Image Credit Source: PTI and Getty Images)

1 / 5
ബെംഗളൂരുവിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളെ, വടക്കുള്ള വിമാനത്താവളവുമായി അതിവേഗത്തില്‍ ബന്ധിപ്പിക്കാനും ഈ പാതയ്ക്ക് സാധിക്കും. സില്‍ക്ക് ബോര്‍ഡ്, എച്ച്എസ്ആര്‍ ലേഔട്ട്, ബെല്ലന്ദൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഈ പാത സഹായിക്കും. ജോലിക്കായി പോകുന്നവര്‍ക്ക് ബസ്സും മറ്റ് യാത്രാ മാര്‍ഗങ്ങളും തേടി അലയേണ്ടി വരികയുമില്ല.

2 / 5
നമ്മ മെട്രോയുടെ ബ്ലൂ ലൈനിന്റെ വരവ്, യാത്രക്കാര്‍ക്ക് ഗുണപ്രദമാകുന്നതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഉണ്ടാക്കാന്‍ പോകുന്നത് വലിയ നേട്ടമാണ്. പ്രധാന ഐടി, റെസിഡന്‍ഷ്യല്‍ സോണുകളിലൂടെ കടന്നുപോകുന്ന തിരക്കേറിയ ഒആര്‍ആറിലൂടെയാണ് ഈ മെട്രോ ലൈന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് പ്രദേശത്തെ യാത്രാ സൗകര്യം കാര്യക്ഷമമാക്കും. അതിനോടൊപ്പം പ്രദേശത്തെ വീടുകള്‍ക്കും വാണിജ്യ മേഖലയ്ക്കുമുള്ള ആവശ്യകത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

3 / 5
ഇടത്തരം, പ്രീമിയം വിഭാഗങ്ങളിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. പാത വികസിക്കുന്നതോടെ മേഖലയിലേക്ക് കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളും മറ്റുമെത്തും. ഇത് ധാരാളം ആളുകളെ ഇവിടങ്ങളിലേക്ക് ജോലി ആവശ്യത്തിനായി കൊണ്ടുവരുന്നു. തൊഴില്‍-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച സ്വാഭാവികമായും സമീപപ്രദേശങ്ങളില്‍ വീട്, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ ആവശ്യകതയും വര്‍ധിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ നേട്ടം പ്രതീക്ഷിക്കുന്ന ഈ പാത, സ്ഥലത്തിന്റെയും താമസസൗകര്യങ്ങളുടെയുമെല്ലാം വില വര്‍ധനവിന് വഴിയൊരുക്കുമെന്ന കാര്യം ഉറപ്പാണ്.

4 / 5
ഘട്ടം ഘട്ടമായി പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള ആദ്യഘട്ടം 2026ന്റെ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. 13 സ്റ്റേഷനുകളുള്ള ഈ പാത ഏകദേശം 17.75 കിലോമീറ്ററാണ്. എച്ച്എസ്ആര്‍ ലേഔട്ട്, ബെല്ലന്ദൂര്‍, ഐഎസ്ആര്‍ഒ, മാറത്തഹള്ളി എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ് ഇത്. കെആര്‍ പുരം മുതല്‍ വിമാനത്താവളം വരെയുള്ള രണ്ടാം ഘട്ടം പിന്നീട് പൂര്‍ത്തിയാക്കാനാണ് നീക്കം.

5 / 5
Follow Us