Bengaluru Power Cut: ബെംഗളൂരുവില്‍ വൈദ്യുതി മുടക്കം; ഈ മേഖലകളെല്ലാം ഇരുട്ടിലാകും

BESCOM Power Cut in Bengaluru on May 10: മെയ് പത്തിന് ഞായറാഴ്ചയാണ് ബെസ്‌കോം പവര്‍ കട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 വരെ വിവിധ മേഖലകളില്‍ കറന്റ് ഉണ്ടാകില്ല. പത്ത് മണിക്കൂര്‍ വൈദ്യുത തടസം ഉണ്ടാകുന്നതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Bengaluru Power Cut: ബെംഗളൂരുവില്‍ വൈദ്യുതി മുടക്കം; ഈ മേഖലകളെല്ലാം ഇരുട്ടിലാകും

പ്രതീകാത്മക ചിത്രം

Published: 

09 May 2026 | 08:24 AM

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വീണ്ടും വൈദ്യുതി മുടക്കം. നഗരത്തില്‍ പത്ത് മണിക്കൂര്‍ വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റ് സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപിടിസിഎല്‍) നടത്തുന്ന അടിയന്തര അറ്റക്കുറ്റപ്പണികള്‍ മൂലമാണ് വൈദ്യുതി മുടക്കമെന്ന് അധികൃതര്‍ പറയുന്നു.

ബെംഗളൂരുവില്‍ വീണ്ടും വൈദ്യുതി മുടക്കം

മെയ് പത്തിന് ഞായറാഴ്ചയാണ് ബെസ്‌കോം പവര്‍ കട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 വരെ വിവിധ മേഖലകളില്‍ കറന്റ് ഉണ്ടാകില്ല. പത്ത് മണിക്കൂര്‍ വൈദ്യുത തടസം ഉണ്ടാകുന്നതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍

ജലഹള്ളി ഡിവിഷനിലെ 66/11 കെവി കെഎച്ച്ബി സബ്‌സ്റ്റേഷനില്‍ കെപിടിസിഎല്‍ അടിയന്തര അറ്റക്കുറ്റപ്പണികള്‍ വേണമെന്ന് പറഞ്ഞിരിക്കുകയാണ്. അതിനാല്‍ ഗരുഡ മാള്‍, പുട്ടനഹള്ളി, പാവനി റെസിഡന്‍സി, സിന്റില്ല അപ്പാര്‍ട്ട്‌മെന്റ്, യലഹങ്ക ഇന്‍ഡസ്ട്രിയല്‍ ഏരിയ, പ്രസ്റ്റീജ് ഗാര്‍ഡന്‍ ബോയ് വില്ലാസ്, ചിക്കബൊമ്മസാന്ദര, അല്ലലസാന്ദ്ര, യലഹങ്ക ബി സെക്ഷന്‍, ജെപിഎന്‍ കോളനി, ദൊഡ്ഡബല്ലാപൂര്‍ മെയിന്‍ റോഡ്, ഐവിആര്‍ഐ, എസ്എഫ്എസ്7ത്രീ ലേഔട്ട്, സിക്യൂഎഎല്‍ ലേഔട്ട്, ബിഎംടിസി പുത്തേനഹള്ളി എന്നിവിടങ്ങളില്‍ വൈദ്യുതി ഉണ്ടായിരിക്കില്ല.

സൊല്ലദേവനഹള്ളി സബ്‌സ്റ്റേഷന്‍ പരിധിയിലെ വിവിധ മേഖലകളിലും വൈദ്യുതി ഉണ്ടായിരിക്കില്ല. താരബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ടിബി ക്രോസ്, ഹെസര്‍ഘട്ട, ബിലിജാജി, ദ്വാരകാനഗര്‍, ചിക്കബാനവര, മാരുതി നഗര്‍, ഗണപതി നഗര്‍, ശാന്തിനഗര്‍, ബ്രദേഴ്‌സ് കോളനി, കൃഷ്ണ കോളേജ് റോഡ്, രാഘവേന്ദ്ര എല്‍ഒ സസുവേഗട്ട, ബജ്ജപ്പ എല്‍ഒ, ശിവകുമാരസ്വാമി എല്‍ഒ, ഗുഡ്ഡദഹള്ളി, ദാസേനഹള്ളി, തോട്ടഗെരെ ബസവണ്ണ ക്ഷേത്രം, ഹൊസഹള്ളി പാല്യ, സിഡിപിഒ, ഡാനിഷ് ഫാം, കെഎംഎഫ്.

Also Read: Namma Metro: ട്രെയിനുകള്‍ ചലിക്കില്ല; നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ വന്‍ തടസം

ഗുനിയാഗ്രഹാര്‍, മീഡിയഗ്രഹാര്‍, സോമിഷിതിഹള്ളി, ഗണിഗഡ ലാലിന്‍, ഫീഡര്‍, കെടി പുര, ഐഐഎച്ച്ആര്‍, മത്തക്കൂര്‍, ഐവരകൊണ്ടപൂര്‍, സീതകേമ്പനഹള്ളി, സ്റ്റേറ്റ് ഫിഷറീസ്, ലിംഗനഹള്ളി, മടപ്പനഹള്ളി, കലേനഹള്ളി, ശിവകോട്ട് വില്ലേജ്, മാവല്ലിപുര, കൊണ്ടഷെട്ടിഹള്ളി, മധുഗിരിവെഹള്ളി, രാവേന്ദ്രകരുബാഗഡനഹള്ളി, പി ധാം, ബൈലകെരെ, ആചാര്യ കോളേജ് മെയിന്‍ റോഡ്, അച്യുത് നഗര്‍, സോളദേവനഹള്ളി, സാസുവേഗട്ട എന്നിവിടങ്ങളെ വൈദുതി തടസം ബാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി…

നിലവില്‍ പത്ത് മണിക്കൂറാണ് വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ സമയം പവര്‍ കട്ട് ഉണ്ടാകാനുള്ള സാധ്യതയും ബെസ്‌കോം മുന്നോട്ട് വെക്കുന്നു. വൈകിട്ട് ആറ് മണിക്ക് ശേഷവും വീട്ടില്‍ കറണ്ട് വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ബെസ്‌കോമിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

1912 ലേക്കാണ് കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങള്‍ വിളിക്കേണ്ടത്. അറ്റക്കുറ്റപ്പണികള്‍ നടത്തുന്ന പ്രദേശത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും വൈദ്യുതി തടസം ബാധകമായിരിക്കും. മാത്രമല്ല, ബെംഗളൂരുവില്‍ ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ അറ്റക്കുറ്റപ്പണികള്‍ വേണ്ടിവന്നേക്കാം.

English Summary

Bengaluru will witness a 10 hour power cut on May 10 due to maintenance work. BESCOM has released the list of affected areas along with the outage timings, urging residents to make necessary arrangements in advance.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?